മുഹ്സിന – 2 1

അവർ എന്തേലും ചോദിച്ചോ…

ചോദിച്ചു ഞാൻ മറുപടിയും കൊടുത്തു…

എന്താ ചോദിച്ചത്…

അതോ.. അത് എന്നും പറഞ്ഞു അവൾ ഒരു നിമിഷം നിന്നു…

അത് പിന്നെ നീ ഹസ്ബൻഡ് ആണോ എന്ന് ചോദിച്ചു…

എന്നിട്ട്.. നീ എന്ത് പറഞ്ഞു..

ഞാൻ അല്ലെന്ന് പറഞ്ഞു.. എന്റെ ഇക്കയാണെന് പറഞ്ഞു.. ഹസ്ബെന്റിന്റെ അടുത്തേക് പോവുകയണെന്ന് പറഞ്ഞു…

അവർക്ക് എന്തേലും സംശയം ഉണ്ടാവുമോടി.. നീ ഇന്നലെ എന്നോട് ചേർന്ന് നടന്നതൊക്കെ അവർ കണ്ടിട്ടുണ്ടാവും…ഞാൻ എന്റെ ഉള്ളിൽ തോന്നിയത് പെട്ടന്ന് തന്നെ ചോദിച്ചു..

ഹേയ് അതൊന്നും ഇല്ല.. നീ എന്റെ നേരെ ഇക്കയാണെന്നാണ് ഞാൻ പറഞ്ഞത്..

ഹ്മ്മ്.. അത് നന്നായി…
ഇന്നലെ രാത്രിയിൽ ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു അവളുടെ സംസാരം.. അവളെല്ലാം മറന്നു എന്നെ വീണ്ടും അക്കു വായി കാണാൻ തുടങ്ങിയത് പോലെ…

ഇനി ഞാനും മാറണം… എന്റെ മനസിൽ ഉറച്ച ഒരു തീരുമാനം എടുത്തു കൊണ്ട് വേഗത്തിൽ ഫ്രഷ് ആകുവാനായി ബാത്‌റൂമിൽ കയറി..

❤❤❤

പെട്ടന്ന് തന്നെ താഴെ ക് പോയെങ്കിലും അവിടെ ബഫെ കഴിഞ്ഞിരുന്നു.. ഒമ്പത് മണി വരെയേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ.. ഇനി കൃത്യം 12 മണി മുതൽ രണ്ടു മണി വരെ ലഞ്ച് ഉണ്ടാവും… ഡിന്നർ ആറു മണി മുതൽ എട്ട് മണി വരെ… അതിനുള്ളിൽ വന്നാൽ അവിടുന്ന് ഫുഡ്‌ കിട്ടും…

പട്ടിണി കിടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ താഴെ ക് ഇറങ്ങി ഏതേലും ഹോട്ടലോ.. അല്ലേൽ ബൂഫിയയോ കണ്ടാൽ എന്തേലും വാങ്ങിക്കാം എന്ന് കരുതി..

അടുത്തുള്ള കടയിൽ കയറിയപ്പോൾ അവിടെ മുഴുവൻ മലയാളികൾ.. കാസർഗോഡ് ഉള്ളവരുടെ ആണ് കട.. അതിന് കുറച്ചു മാറി അവരുടെ തന്നെ കേരള ഹോട്ടൽ ഉണ്ട്.. കടയിലേക് കയറുമ്പോൾ തന്നെ മുന്നിലായി മൂഡ്സ് സ്റ്റാൻഡ് കാണാം.. അതിൽ ഒട്ടനേകം ഫ്ലെവറുകളിൽ കുറെ ഏറെ പേക്കറ്റുകൾ… ഇന്നലെ നടന്നത് തുടർന്നിരുന്നെകിൽ ഞാൻ ഇതിൽ ഏതേലും വാങ്ങിക്കുമായിരുന്നു..

ഭാഗ്യമില്ല അമ്മിണിയെ പായ മടക്കിക്കോളൂ..

ഹോട്ടലിലേക് നടക്കുമ്പോഴാണ് ഫോൺ റൂമിൽ നിന്നും എടുത്തില്ല എന്ന് ഓർമ്മവന്നത്…

രാവിലെ കുറെ ഏറെ ഫോണുകൾ വന്നിരുനെന്ന് പറഞ്ഞിരുന്നു മുഹ്സിന.. വയറിന്റെ കത്തലിൽ ഫോൺ മറന്നു പോയി..

പെട്ടന്ന് തന്നെ ഓരോ ദോശ സെറ്റും വാങ്ങി റൂമിലേക്കു നടന്നു..

ഇവിടെ കുറെ ഏറെ കാര്യങ്ങൾ കാണാൻ ഉണ്ടെന്നു കൂട്ടുകാരൻ പറഞ്ഞിരുന്നു..

ബുർജ് ഖലീഫ ഒന്നു കാണണം.. പിന്നെ അവൻ ഇടക്കിടെ പറയാറുള്ള ബീച്ചിൽ പോകണം.. പിന്നെ ഏതോ ഒരു മാർക്കറ്റ് ഉണ്ട് ദഹറ എന്നോ മറ്റോ ആണ് അവൻ പറഞ്ഞിരുന്നത്.. അവിടെ പോയാൽ ഉമ്മയെയും ഉപ്പയെയും അല്ലാത്തത് മുഴുവൻ കിട്ടുമെന്ന് പറഞ്ഞിരുന്നു.. ചിലപ്പോൾ അവരെയും കിട്ടുമായിരിക്കും ദുബായ് അല്ലെ സ്ഥലം.. അല്ല ഇനി മുഹ്സിന യെ എങ്ങനെ കാണിക്കും ഇതെല്ലാം…

ചോദിച്ചു നോക്കാം പോരുന്നുണ്ടേൽ വന്നോട്ടെ.. ഞാൻ അതും മനസിൽ കരുതി ലിഫ്റ്റ് കയറാൻ തുടങ്ങി…

❤❤❤

ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ തന്നെ ഫോൺ എടുത്തു നോക്കി…

അസ്‌ലം ആയിരുന്നു വിളിച്ചത്. അവനിവിടെ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്…

ഞാൻ ഫോണിൽ അവനെ വിളിക്കുവാൻ തുടങ്ങുന്ന സമയം മുഹ്സിന യെ ഒന്നു നോക്കി…

അവൾ ഇവിടെ ഒന്നുമല്ല എന്ന് തോന്നുന്നു..

വേറെ എന്തോ ചിന്തിച്ചു ദോശ യിൽ വിരൽ ഇട്ടു തിരിക്കുകയാണ്..

എന്ത് പറ്റി.. അവളെ ഉണർത്തികൊണ്ട് ചോദിച്ചു…

ഒന്നുമില്ല എന്ന പോലെ അവൾ തലയാട്ടി…

ടി.. എന്താ പ്രശ്നം.. ഇന്നലത്തെ ആണേൽ അത് മറന്നു കള…. ഞാനും മറന്നു.. നമുക്ക് ഇനി പഴയ പോലെ സംസാരിക്കാൻ കഴിയില്ലായിരിക്കും പക്ഷെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം. അവളുടെ ബോറടിക്കു കാരണം അതാവാം എന്ന് കരുതി പറഞ്ഞു..

ഹേയ് അതെല്ലടാ.. ഇക്ക ഇത് വരെ വിളിച്ചിട്ടില്ല.. ഞാൻ അങ്ങോട്ട്‌ വിളിച്ചിട്ടാണേൽ കാൾ പോകുന്നുമില്ല..

ഹോ അതാണോ.. ഇക്ക ഡ്യൂട്ടിയിൽ ആയിരിക്കും.. ചിലപ്പോൾ ഓഫീസിനുള്ളിൽ ഫോൺ എടുക്കാൻ കഴിയില്ലായിരിക്കും ഞാൻ അവളെ സമാധാനപ്പെടുത്തി കൊണ്ട് പറഞ്ഞു…

ഹ്മ്മ്.. മുഹ്സിന മൂളി കൊണ്ട് ഓരോ കഷ്ണങ്ങളായി ദോശ മുറിച്ചു കഴിക്കുവാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *