മുഹ്സിന – 2 1


വിമാനം ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന സമയവും അവൾ എന്നെ ചേർത്ത് പിടിച്ചു നല്ല ഉറക്കത്തിലാണ്…

മുന്നിലെ കുറച്ചു മുടി ഇഴകൾ മുഖത്തു വീണു ac യുടെ കാറ്റിൽ മെല്ലെ ഇളകുന്നുണ്ട്…

നല്ല ചൂടാണെന്ന് അവിടുന്ന് വരുമ്പെയോ ഇവിടെ ഉള്ള ഫ്രണ്ട്സ് വിളിച്ചു പറഞ്ഞിരുന്നു..

മുഹ്സി… ടി.. അവളെ മെല്ലെ ഞാൻ ഉറക്കത്തിൽ നിന്നും ഉണർത്തി…

ഒന്ന് മുഖം കഴുകി വരാം.. ഇറങ്ങാൻ ആയി…

ഞാനും അവളും ഒന്ന് ഫ്രഷ് ആയി വന്നു…

എല്ലാവരും ഇറങ്ങുവാൻ റെഡി ആയിട്ടുണ്ട്…

ഇവിടെ എല്ലാം ഓട്ടോമാറ്റിക് ആണ്.. നമ്മുടെ പാസ്പോർട്ട്‌ സ്കാനിംഗ് നടത്തിയാൽ തന്നെ ഇമിഗ്രേഷൻ കഴിഞ്ഞു പുറത്തേക് വിടും…
രണ്ട് പേരും പെട്ടന്ന് തന്നെ ലോഞ്ചിൽ എത്തി…

ട്രാവെൽസ് പ്രതിനിധി ഒരു പ്ലക് കാർഡുമായി പുറത്ത് നിൽക്കുന്നുണ്ട്…

ഹലോ.. അവർക്ക് ഈ ഫ്ലൈറ്റിൽ അഞ്ചോ ആറോ കസ്റ്റമർ ഉണ്ട്… അവരെയും കുറച്ചു നേരം കാത്തു നിന്നും..

ടൊയോട്ട യുടെ നാട്ടിലെ ആഡംബര വാഹനമായ ace ആയിരുന്നു ഞങ്ങളെ കൊണ്ട് പോകുവാനായി വന്നത്.. ഏതോ ഒരു ചാനലിന്റെ ന്യൂസിൽ കണ്ടതാണ് ട്ടോ.. ആഡംബര വണ്ടി എന്നൊക്കെ.. അന്ന് തന്നെ ഇവിടെ അത് സാധാരണ വണ്ടി ആണെന്ന് കേട്ടിരുന്നു.. എന്ത് പറഞ്ഞാലും അതിലെ യാത്ര നല്ല സുഖമുള്ളതാണ്..

ഇനി ഇവിടുത്തെ റോഡിന്റെ മെച്ചമാണോ.. അതാകും.. റോഡ് എല്ലാം അടിപൊളി.. രണ്ട് ഭാഗത്തേക്കും 10 ഇൽ കൂടുതൽ ലൈൻ ഉണ്ട്.. എന്നിരുന്നാലും തിരക്കിന് യാതൊരു കുറവും ഇല്ല…

ഒരു അത്ഭുത ലോകത്ത് എന്ന പോലെ.. മുഹ്സി ഇതെല്ലാം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് നോക്കി കാണുന്നുണ്ട്…

സമയം രാത്രി രണ്ടു മണി.. നേരം വെളുക്കുവാൻ ഇനിയും ഒരുപാട് സമയമുണ്ട്…
ഹോട്ടലിലേക് പുറപ്പെട്ടിട്ട് അര മണിക്കൂർ ആയി.. ഇപ്പോൾ മെയിൻ ഹൈവയിൽ നിന്നും ഒരു കുഞ്ഞു റോഡിലേക്ക് വാഹനം തിരിഞ്ഞു…

ഒരു മുപ്പതു നില കെട്ടിടത്തിനു അടുത്താണ് വാഹനം വന്നു നിന്നത്…

ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഹോട്ടലിൽ താമസിക്കുവാൻ പോകുന്നത്..

അവിടുത്തെ ഫോർമാലിറ്റിസ് എല്ലാം നമ്മുടെ കൂടേ വന്ന പ്രതിനിധി ചെയ്തു വെച്ചിരുന്നു..

ഞങ്ങൾക് രണ്ട് പേർക്കും രണ്ടു റൂം ബുക്ക്‌ ചെയ്തത് കൊണ്ട് തന്നെ.. അവരോട് സംസാരിച്ചു ഒരൊറ്റ റൂം ആക്കി… പക്ഷെ പൈസ റിഫണ്ട് ചെയ്തു തരില്ല എന്ന് പറഞ്ഞു..

മുഹ്സിന യുടെ മുഖത്തു ഇപ്പോഴാണ് ഒരു ആശ്വാസം കണ്ടത്…

ഇരുപത്തി നാലാം നമ്പർ മുറി അതായിരുന്നു.. ഞങ്ങളുടെ ദുബായിലെ ലോകം…

❤❤❤

ചെന്ന് കയറിയ ഉടനെ തന്നെ.. ഒന്ന് ഫ്രഷ് ആയി…

റൂമിൽ എല്ലാ സൗകര്യവുമുണ്ട്.. ചായ വേണമെങ്കിൽ ഉണ്ടാക്കി കുടിക്കാം.. ഫ്രിഡ്ജിൽ ജ്യൂസ് ഇരിക്കുന്നുണ്ട്..
താഴെ നിന്നും ആദ്യത്തെ ഫ്ലോർ. റെസ്റ്റോറന്റ് & ബാർ ആയിരുന്നു.. വേണമെങ്കിൽ രണ്ട് ബീർ അടിച്ചു ബോധം പോയി കിടക്കാം.. ആ ശീലം ആദ്യമേ ഇല്ലാത്തത് കൊണ്ട് ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് റുക്‌സ്ന ക് കൊടുത്തു..

ഫ്രീ വൈഫൈ ഉള്ളത് കൊണ്ട് തന്നെ നെറ്റ് ഓണാക്കി..

ഇക്ക യുടെ ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ഫോണിൽ.. വേറെ പലരും അയച്ചിരുന്നു.. ഇവിടുത്തെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെയും മെസ്സേജ് കണ്ടു…

കണ്ണ് വല്ലാതെ തുറക്കാത്തത് കൊണ്ട് തന്നെ.. ആ റൂമിൽ ആകെ ഉണ്ടായിരുന്ന ബെഡിലേക് ഫോൺ അടുത്തുള്ള മേശ ക് മുകളിൽ വെച്ച് കിടന്നു…

❤❤❤

മുഹ്സി ഫോണിൽ നോക്കി എന്തെക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്…

ടി.. കിടക്കുന്നില്ലേ..

ഹ്മ്മ്.

പിന്നെ.. എന്താ പണി…

മെസ്സേജ് അയക്കുന്നു…

ആർക്..

എന്റെ കാമുകന്.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.. ഞാൻ ഇവിടെ എത്തിയത് അറിയിക്കണ്ടേ… എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…
ഇങ്ങോട്ട് വാടി.. ഇനി നിനക്ക് ഒരൊറ്റ കാമുകൻ മതി അത് ഞാൻ ആണ്.. എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ഇട്ടു..

അടങ്ങി കിടക് അവിടെ.. ഞാൻ ഇക്കാന്റെ മെസ്സേജിന് മറുപടി അയക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *