മുഹ്സിന – 2 1

ഹലോ അസ്‌ലം…

ഹലോ.. ടാ തെണ്ടി ഞാൻ രാവിലെ തൊട്ടു നിന്നെ വിളിക്കാൻ തുടങ്ങിയതാ..

വിടളിയാ.. ഞാൻ ഒന്നു നല്ലോണം ഉറങ്ങി..

ഇത്ര കാലം നാട്ടിൽ കിടന്നു ഉറങ്ങിയിട്ട് നിനക്ക് മതിയായില്ലെ മലരേ…

പോടാ. ഇനി ഉറങ്ങണേൽ ചിലപ്പോൾ രണ്ടോ മുന്നോ കൊല്ലം പിടിക്കും.. അതിന് മുന്നേ ലാസ്റ്റ് ഉറക്കമല്ലേ അളിയാ.. ഈ പതിനാലു ദിവസം..

ഹ്മ്മ്.. ഹ്മ്മ്.. നീ ഫ്രഷ് ആയോ.. ഫ്രീ ആണേൽ ഞാൻ വരാം…

ഇപ്പൊ തന്നെ വേണോ.. ഞാൻ കുറച്ചു മുന്നേ ഒന്ന് പുറത്തേക് ഇറങ്ങി. നല്ല കട്ട ചൂടാണല്ലോ..

കാറിൽ ac ഉണ്ടെടാ.. നിന്നെ കണ്ടിട്ട് എത്ര നാളായി.. നീ ഇറങ്ങേടാ..

ഒക്കെ.. എന്നാൽ നീ ഒരു അരമണിക്കൂർ കഴിഞ്ഞു വാ.. ഞാൻ ലോബിയിൽ ഉണ്ടാവും..

ഒക്കെ അളിയാ.. ഞാൻ ഇതാ ഇറങ്ങാണ്…

❤❤

ആരാ… മുഹ്സിന എന്റെ കാൾ കട്ട് ചെയ്‌ത ഉടൻ തന്നെ ചോദിച്ചു..

ചങ്ങായി യാണ്.. ഇവിടെ അടുത്ത് എവിടെയോ അവനുണ്ട്..

എങ്ങോട്ടാ പോകുന്നത്.. അവൾ എന്റെ കഴിക്കുന്നതിന്റെ സ്പീഡ് കണ്ടു ചോദിച്ചു..

ഒന്ന് കറങ്ങി നോക്കട്ടെ.. നീ വരുന്നോ..

ഹേയ് ഞാൻ ഇല്ല.. ഞാൻ ഇവിടെ നിന്നോളം..

ഹ്മ്മ്.. പിന്നെ.. ഞാൻ പറയാൻ വന്നത് ഫുൾ സ്റ്റോപ്പിട്ട് അവളെ നോക്കി..

അവൾ എന്താ എന്നുള്ള പോലെ പിരികം ഉയർത്തി ചോദിച്ചു..

ഞാൻ റിസെപ്സനിൽ പറഞ്ഞിട്ടുണ്ട് റൂം ഉണ്ടേൽ ഒന്ന് സെപറേറ്റ് തരാൻ..

മുഹ്സിന എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ട്..

അല്ല.. ഇനി ഞാൻ ഇവിടെ നിൽക്കുന്നത് മോശമല്ലേ..

പോടാ.. റൂം മാറിയാൽ ഞാനും നിന്റെ കൂടേ വരും.. അവൾ എടുത്തടിച്ചത് പോലെ ആയിരുന്നു പറഞ്ഞത്..

ഹേയ് അതെല്ലാടി.. വേറെ വേറെ റൂം അല്ലെ നമുക്ക് സേഫ്..

സേഫ് അതൊക്കെ ആവും.. എന്നിരുന്നാലും നമ്മളെ സൂക്ഷിക്കാൻ നമുക്ക് ശ്രദ്ധിച്ചാൽ പോരെ.. മുഹ്സിന മുഖം കുറച്ചു താഴ്ത്തി കൊണ്ട് ചോദിച്ചു…

നിനക്ക് പ്രശ്നമില്ലേൽ ഞാൻ വേണ്ട എന്ന് പറയാം..

വേണ്ടാ.. നീ ഇവിടെ തന്നെ നിന്നാൽ മതി.. നിനക്ക് സോഫ യിൽ കിടക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ കിടന്നോളാം..

അത് വേണ്ടാ.. ഞാൻ തന്നെ കിടന്നോളം.. പിന്നെ എന്റെ കൂർക്കം വലി ശല്യമായി എന്ന് പറയാഞ്ഞാൽ മതി…

അത് ഞാനും സഹിച്ചു.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

❤❤❤

അളിയാ.. എന്നെ കണ്ട ഉടനെ തന്നെ അസ്‌ലം ഓടി വന്നു കെട്ടിപിടിച്ചു..

നീ ഒന്ന് തടിച്ചു ട്ടോ..

പോടാ.. ഞാൻ അല്ല നിയാ തടിച്ചത്. അവനെ കെട്ടിപിടിച്ചിട്ട് എന്റെ കൈ ക്കുള്ളിൽ കൊള്ളാതെ ഞാൻ തിരിച്ചടിച്ചു..

അത് പിന്നെ ഫുള്ള് ഭക്ഷണം ഹോട്ടലിൽ ആണെടാ അതാ..

ഹ്മ്മ് ഹ്മ്മ്.. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു..അളിയാ എന്താ പരിവാടി.. നിന്റെ കൂടേ ഇത്ത വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആൾ എവിടെ..

അവൾ റൂമിലുണ്ട്..

എന്നിട്ട് എന്തെ ദുബായ് കറങ്ങുവാൻ വരാഞ്ഞേ..

ഇന്ന് താല്പര്യം ഇല്ലടാ.. അവൾക് നല്ല യാത്ര ക്ഷീണമുണ്ട്..

ഹ്മ്മ്.. അപ്പൊ എങ്ങനെ പോയാലോ..

അങ്ങനെ ഞങ്ങൾ രണ്ടു പേരും കുറച്ചു സ്ഥലങ്ങളിൽ എല്ലാം കറങ്ങി 1:30 ആകുന്നതിനു മുമ്പേ ഹോട്ടലിൽ തിരികെ വന്നു…

അല്ലേൽ രാവിലത്തെ പോലെ ഭക്ഷണം പാർസൽ വാങ്ങേണ്ടി വരും…

അവന് ഇനി വെള്ളിയാഴ്ച യെ ഒഴിവുള്ളു.. അന്ന് വരാമെന്ന് പറഞ്ഞു എന്നെ ഹോട്ടലിന് താഴെ ഇറക്കി അസ്‌ലം പോയി..

ഞാൻ മുകളിലേക്ക് പോകുന്നതിന് ഇടയിൽ റെസ്റ്റോറന്റിൽ കയറി രണ്ടാൾക്കുമുള്ള ഫുഡ്‌ എടുത്തു റൂമിലേക്കു വന്നു..

ഉള്ളിൽ കയറിയപ്പോൾ മുഹ്സിന ഫോണിലാണ്…

അവൾ ഒന്ന് കുളിച്ചെന്ന് തോന്നുന്നു.. മുടിയിൽ നിന്നും വെള്ളം ഇറ്റി ഇറ്റി വീയുന്നുണ്ട്…

എന്നെ കണ്ട ഉടനെ ഫോൺ വെച്ചു..

ഇക്ക വിളിച്ചോ..

ആ വിളിച്ചു..

എന്ത് പറഞ്ഞു…

ഡ്യൂട്ടിയിൽ ആയിരുന്നു അതാ രാവിലെ വിളിക്കാഞ്ഞേ..

ഹ്മ്മ്…

ബിരിയാണി ആയിരുന്നു. ..

നല്ല കോഴി ബിരിയാണി.. നമ്മുടെ ടെസ്റ്റ്‌ ഒന്നുമല്ല വേറെ ഏതോ സ്ഥലത്തെ രുചിയിൽ ഉണ്ടാക്കിയത്.. കഴിച്ച ഉടനെ തന്നെ.. കണ്ണിലേക്കു ഉറക്കം വന്നു തുടങ്ങി…

ഞാൻ ഉടനെ തന്നെ സോഫയിലേക് കിടന്നു…

പാതി ഉറക്കത്തിലേക് വീഴുബോയും മുഹ്സിന ഫോണിൽ കണ്ണ് നട്ട് ഇരിക്കുന്നതായിരുന്നു കണ്ടിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *