മൂന്ന്‌ പെൺകുട്ടികൾ – 11അടിപൊളി  

മൂന്ന്‌ പെൺകുട്ടികൾ – 11

Moonnu Penkuttikal Part – 11 | Author : Sojan

[ Previous Part ]

 


 

പിറ്റേദിവസം ആര്യചേച്ചിയുടെ മടിയിൽ തലവച്ച് ഞാൻ കിടക്കുകയാണ്. എന്തൊക്കെയോ സംസാരങ്ങൾക്കിടയിൽ അർച്ചനയും എന്റെ കാൽഭാഗത്തായി വന്നിരുന്നു.

തമാശയ്ക്ക് ഞാൻ എന്റെ കാലിന്റെ തള്ളവിരൽ കൊണ്ട് ഒരു കുത്ത്.!

അതവൾക്ക് വേദനയൊന്നും എടുത്തില്ല, എന്നാൽ പെട്ടെന്ന്‌ അർച്ചനയുടെ മുഖം മാറി. സങ്കടം ഇരച്ചു കയറി. ചേച്ചി എനിക്കിട്ട് ഒരടി.

അതും കൂടിയായപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞപോലായി.

പാവം. അവൾ പെട്ടെന്ന്‌ എഴുന്നേറ്റ് അവിടുന്ന്‌ പോയി.

എനിക്കും വിഷമമായി.

ചേച്ചി പതിയെ എന്നോട് പറഞ്ഞു.

“എടാ, അവളും നീയുമായി വേണ്ടാത്ത ഇടപാടൊന്നും ഉണ്ടാകല്ലെന്നേ ഞാൻ പറഞ്ഞുള്ളൂ, അല്ലാതെ അവളെ നോവിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നല്ല അതിനർത്ഥം”

“ചേച്ചി സോറി, ഞാനൊന്നും ഓർത്തല്ല..”

“അവൾക്ക്, പാവത്തിന് അല്ലെങ്കിൽ തന്നെ സങ്കടമാണ്, അതിനൊപ്പം നീയും ഇങ്ങിനായാലോ?”

“അയ്യോ ഞാൻ അവളോട് സോറി പറഞ്ഞോളാം, ഒന്നും ഓർത്ത് ചെയ്തതല്ല, അവൾക്ക് വിഷമമാകും എന്നും ഓർത്തില്ല”

“ഇപ്പോ വേണ്ട, പിന്നെ എപ്പോഴെങ്കിലും മതി. ഇപ്പോ നീ ഇവിടെ കിടക്ക്”

ചേച്ചി പിന്നെയും എന്റെ തലമുടിക്കിടയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.

എന്റെ മനസിൽ ശക്തമായ മനസാക്ഷിക്കുത്ത് തോന്നി.

ചേച്ചിയുടെ മുന്നിൽ ഞങ്ങൾ തമ്മിൽ ഒന്നുമില്ല എന്ന്‌ വരുത്തി തീർക്കാനായാണ് ഞാൻ അവളെ കാലുകൊണ്ട് ഞോണ്ടിയത്. അത് പക്ഷേ സ്വൽപ്പം ശക്തമായി പോയി.

ചേച്ചിയുടെ മുന്നിൽ വച്ചായതിനാലും, പല ദിവസങ്ങളായി ഞാനും ചേച്ചിയുമായുള്ള കെമിസ്ട്രി കണ്ട് മനസ് മരവിച്ചതിനാലും അർച്ചനയ്ക്ക് പെയ്യാൻ വിതുമ്പുന്ന ഹൃദയത്തിന്റെ അവസ്ഥയായിരുന്നു എന്ന്‌ ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.

പറഞ്ഞിട്ട് കാര്യമില്ലല്ലോ?

കൈയ്യിൽ നിന്നും പോയി.

അന്ന്‌ അമ്പിളിയുടെ വീട്ടിൽ പോകാം എന്ന്‌ കരുതിയിരുന്നെങ്കിലും എന്തോ എനിക്ക് പോകാൻ തോന്നിയില്ല. ഈ സംഭവം കൂടി ആയതിനാൽ ആകെ മനസിന് ഒരു വിങ്ങൽ.

 

ആ ദിവസവും, അതിനടുത്ത ദിവസവും അർച്ചനയെ തനിയെ ഒന്ന്‌ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നേതായാലും അമ്പിളി എന്നെ അന്വേഷിച്ച് വരും എന്നെനിക്ക് തോന്നിയിരുന്നു. അർച്ചന അറിഞ്ഞുകൊണ്ട് പിടിതരാതെ സ്വയം പീഡിപ്പിക്കുകയാണ് എന്നെനിക്ക് മനസിലായി. എന്റെ ഒറ്റവാക്കുകേട്ടാൽ അവൾ അലിഞ്ഞു പോകും എന്നെനിക്കറിയാമായിരുന്നു. പക്ഷേ അവൾ അതിനൊരു അവസരം തരേണ്ടെ?

 

അർച്ചന തുണിയലക്കുമ്പോൾ ഞാൻ അങ്ങോട്ട് പോകാറില്ലായിരുന്നു. അന്ന്‌ തുണിയലക്കാൻ അവൾ പോകാനൊരുങ്ങിയപ്പോൾ ഞാൻ ചേച്ചിയോട് സമ്മതം വാങ്ങിച്ചു.

“അവളെ കൂടുതൽ കരയിക്കരുത്, നിന്റെ തലതിരിഞ്ഞ സംസാരരീതിയുണ്ടല്ലോ, അത് വേണ്ട”

“ഉം”

അവളുടെ പിന്നാലെ ഞാൻ ചെല്ലുന്നത് കണ്ട് അർച്ചന നടപ്പു നിർത്തി ‘എന്താ പതിവില്ലാതെ’ എന്ന അർത്ഥത്തിൽ എന്നെ നോക്കി.

“ഞാൻ ചേച്ചിയോട് പറഞ്ഞിട്ടാണ്”

അവളുടെ മുഖത്ത് ചെറിയ അമ്പരപ്പ്.

“നീ തുണിയലക്കാൻ പോ”

അവൾ സംശയഭാവത്തിൽ എന്നെ നോക്കി.

“ഒന്നുമില്ല, വെറുതെ ചിലത് പറയാനാണ്”

അവൾ കുളിക്കടവിൽ ബക്കറ്റും, തോർത്തും, സോപ്പും എല്ലാം വച്ച് വെള്ളത്തിൽ ഇറങ്ങി തുണികൾ മുക്കി കല്ലിലേയ്ക്കിടാൻ തുടങ്ങി.

തൊട്ടടുത്ത കല്ലിൽ ഇരുന്ന്‌ ഞാൻ പറഞ്ഞു തുടങ്ങി.

“ചേച്ചിക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ ഞാൻ വെറുതെ തമാശയ്ക്ക് കാലുകൊണ്ട്..”

“ശ്യാമേ നിങ്ങൾ രണ്ടു പേരും എന്താണെങ്കിലും എനിക്കൊന്നുമില്ല, എങ്കിലും ആരെങ്കിലും ഉള്ളപ്പോൾ എന്നോട്..”

“എന്റെ പൊന്നേ, അങ്ങിനല്ല. ഞാൻ ഒന്നും വിചാരിച്ച് ചെയ്തതല്ല. കാല് കൊണ്ടപ്പോൾ കുറച്ച് ശക്തിയിലായി പോയി. സോറി, ഒരായിരം സോറി”

“അതെനിക്കറിയാം, കാല് കൊണ്ടതിനൊന്നുമല്ല ശ്യാമേ എനിക്ക് വിഷമം”

“പിന്നെ?”

“ഒന്നുമില്ല, നീ പൊയ്ക്കോ”

“എന്താണെന്ന്‌ പറ”

“എന്നെക്കൊണ്ട് എല്ലാം പറയിക്കണോ?”

കാലിൽ നിന്നും ഒരു ചെറിയ തരിപ്പ് അരിച്ചു കയറുന്നു. അവൾ എന്തൊക്കെയോ ഞാനും ആര്യചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നു. അതല്ലേ ആ ചോദ്യത്തിന്റെ അർത്ഥം?

“എന്താണെന്ന്‌ പറയ്”

“എനിക്കെല്ലാം മനസിലാകുന്നുണ്ട് ശ്യാമേ”

“എന്ത് കാര്യം?”

“ഞാനത് പറയില്ല, പറഞ്ഞാൽ അത് എത്തേണ്ടിടത്ത് എത്തും.”

“എവിടെ?”

“അത് എവിടാണെന്നും നിനക്കറിയാം”

ഞാനൊന്നും മിണ്ടിയില്ല, ഇവൾക്ക് എന്തൊക്കെയറിയാം?

ആ ഉടയതമ്പുരാനറിയാം.

“അതൊക്കെ പോട്ടെ, നീ എന്നോട് പിണങ്ങരുത്. ആര്യചേച്ചിക്കും അത് സങ്കടമാണ്”

“ആര്യചേച്ചിക്കോ?”

“ആം”

“അത് കൊള്ളാമല്ലോ?”

“ചേച്ചി കൂടി പറഞ്ഞിട്ടാണ് ഞാൻ നിന്റെ അടുത്ത് വന്നത്?”

“എന്തിന്?”

“ക്ഷമ പറയാൻ”

അർച്ചന പരിഹാസരൂപേണ ഒരു ചിരിചിരിച്ചു.

“അത് അതിലും ഭംഗിയായി”

“നീ ഇങ്ങിനെ അച്ചടി ഭാഷയിൽ സംസാരിക്കാതെ”

“ഞാൻ ഒരു പൊട്ടിയാണെന്ന്‌ നിനക്ക് തോന്നുന്നുണ്ടോ?”

“ഇല്ല”

“നിന്റെ പെരുമാറ്റം കാണുമ്പോൾ അങ്ങിനൊരു സംശയം എനിക്ക് തോന്നുന്നു.”

“എന്നെ മാത്രമാണോ ഉദ്ദേശിച്ചത്, അഥവാ ചേച്ചിയേയും ഉണ്ടോ”

“”

“അതേ എന്നർത്ഥം അല്ലേ?”

“എടാ നിനക്കെന്നോട് എന്തുപോലുള്ള ഇഷ്ടം ആയിരുന്നു എന്നെനിക്കറിയില്ല, എങ്കിലും നമ്മൾ ഒരു പാട് എന്തൊക്കെയോ ആണ് എന്ന്‌ എനിക്ക് തോന്നിയിരുന്നു.”

“ഞാൻ”

“നിനക്ക് കാര്യമായൊന്നും ന്യായീകരിക്കാൻ ഇല്ലാ എന്നെനിക്കറിയാം”

“ഇല്ലാ, അത് സത്യമാണ്, പക്ഷേ നമ്മുടെ ബന്ധത്തേയും ന്യായീകരിക്കാൻ നമ്മുക്കാകില്ല, ആരും ഇത് സമ്മതിച്ചു തരില്ല..”

“അപ്പോൾ കിട്ടിയതാകട്ടെ എന്നല്ലേ?”

“അങ്ങിനെ എങ്കിൽ അങ്ങിനെ, തർക്കിക്കാൻ ഞാനില്ല”

“നിനക്കെങ്ങിനെ ഇതിനൊക്കെ സാധിക്കുന്നു?”

“നീയുമായി കൂടുതൽ ഒന്നും നടക്കില്ലല്ലോ അർച്ചനേ? ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഇരുവരും പിരിയേണ്ടിവരും”

“ഇപ്പോൾ അത് തന്നെയല്ലേ അവസ്ഥ?”

“എനിക്കങ്ങിനെ തോന്നിയിട്ടില്ല.”

“ഞാൻ തുണിയലക്കട്ടെ, നീ ചെല്ല് അല്ലെങ്കിൽ ആര്യചേച്ചി തെറ്റിദ്ധരിക്കും”

ഞാൻ മനസില്ലാമനസോടെ അവിടുന്ന്‌ എഴുന്നേറ്റ് പോന്നു.

 

അടുത്ത വീട്ടിൽ ഒരു പോമറേനിയൻ പട്ടിയുണ്ടായിരുന്നു. ജാസ് എന്നായിരുന്നു അതിന്റെ പേര്. അവൻ ഇടയ്ക്കൊക്കെ ആര്യചേച്ചിയുടെ വീട് സന്ദർശിക്കാൻ വരും. ജാസ് ആളൊരു പൊടി ‘കോഴിയായിരുന്നു’.  കക്ഷിക്ക് ഒരു ലൈൻ ഉണ്ട്. ആറിനക്കരെയാണ് ആ തരുണിയുടെ ഭവനം. ഏതോ വേനൽക്കാലത്ത് അവൻ കണ്ടു പിടിച്ചതായിരിക്കണം ആ വീട്! അതെങ്ങിനെ സാധിച്ചു എന്ന്‌ ഇന്നും അത്ഭുതമാണ്. അതും പോമറേനിയൻ തന്നെ. ജാസിന്റെ വീട്ടിലെ ചേച്ചിയും ചേട്ടനും ജോലിക്കാരായിരുന്നു, അവർ രാവിലെ വീടും പൂട്ടിയിട്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *