“അവനും കാണില്ലേ മോഹവും, മോഹഭംഗങ്ങളും”
“നിനക്ക് നായ് ശാപം കിട്ടും”
“ശ്യാമിന് ചേർന്ന് പണിയാണ്, അവന് പറ്റിയ ഒരു പട്ടിയും”
“എടാ അത് നിന്നെ കടിക്കും കെട്ടോ”
എന്നിങ്ങനെ ആര്യചേച്ചിയും, അർച്ചനയും എന്നെ കളിയാക്കിയിരുന്നു. ഇപ്പോൾ കൂടെ അമ്പിളിയും കൂടി ഉണ്ടെന്നുമാത്രം.
പതിവു പോലെ അന്നും ജാസിനെ കൊണ്ടു വരുന്ന ജോലി എന്നെ ഏൽപ്പിച്ച് അവർ ജോലിക്ക് പോയി.
അന്ന് ജാസിനേയും കൊണ്ട് ഞാൻ നീന്തി ഇപ്പുറത്ത് വരുമ്പോൾ അമ്പിളി കടവിൽ നിൽക്കുന്നു.
ഇക്കരയ്ക്കു കയറിയ ജാസ് ദേഹം മുഴുവൻ കുടഞ്ഞ്, വെള്ളവും കളഞ്ഞ്, എന്നെ നോക്കി രണ്ട് കുരയും കുരച്ചിട്ട് അവന്റെ വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം.
“നീ പട്ടി ബിസ്‍നെസും ആയി ഇതിലേ നടക്കുകയാ അല്ലേ?”
“അവര് പറഞ്ഞാൽ പോയ് കൊണ്ടുവരാതിരിക്കാനൊക്കുമോ?”
“അതിന്റെ പണി മുടക്കി”
ഞാൻ ചുണ്ടുകോട്ടി ചിരിച്ചു കാണിച്ചു.
“എന്താ ആറ്റിറമ്പിൽ?” ഞാൻ ചോദിച്ചു.
“നീ വരുമെന്ന് പറഞ്ഞിട്ടോ?”
“ആര്യചേച്ചിയോട് സമ്മതം ഒക്കെ വാങ്ങുകയായിരുന്നു”
“ഓഹോ, എല്ലാത്തിനും അവളുടെ സമ്മതം വേണോ? ഇക്കണക്കിന് കല്യാണം കഴിഞ്ഞാലും അവളുടെ തീരുമാനമായിരിക്കുമല്ലോ …. എല്ലാം?”
“പോടീ അമ്പിളി ചേച്ചി”
ഞാൻ വേഗം കുളിച്ചു കേറാൻ നോക്കി.. ജാസിനെ കൂട്ടിലടയ്ക്കണം. ഇല്ലെങ്കിൽ ആശാൻ അടുത്ത് ഷോട്ടിന് പോയെന്നിരിക്കും.!
“നിനക്കെന്താ ഇത്ര ധൃതി?”
“അവനെ കൂട്ടിൽ കയറ്റണം”
“അവനും അവന്റെ ഒരു പട്ടിയും! എടാ എന്തൊക്കെ ആര്യ പിന്നെ ചോദിച്ചു?”
“ഓ അങ്ങിനെ അധികമൊന്നും ചോദിച്ചില്ല”
“അത് ചുമ്മാ”
“ങാ എന്നാ ചുമ്മായാ… അമ്പിളി ചേച്ചിക്കിപ്പോൾ എന്താ വേണ്ടെ?”
“കുമ്പിളി ചേച്ചി .. എന്നെ ചേച്ചി എന്ന് വിളിക്കേണ്ട”
“ഒക്കെ എന്നാൽ കുമ്പിളി”
“എടാ ആര്യ ശരിക്കും എല്ലാം കണ്ടോ?”
“കണ്ടെന്നേ”
“എന്നിട്ടും നിന്നോട് ഈ പണി നടക്കില്ല എന്നൊന്നു പറഞ്ഞില്ലേ?”
“ഇല്ല”
“അതെന്താ?” അമ്പിളിയുടെ സ്വരത്തിന് ഒരു പതർച്ച.
“ആ”
“ശ്യാമേ ഉരുളല്ലേ”
ശ്ശെടാ, ഇന്ന് രാവിലെ മുതൽ പെണ്ണുങ്ങളെല്ലാവരും എന്റെ തലയിലോട്ടാണല്ലോ? അർച്ചനയുടെ ക്വസ്റ്റ്യനിങ്ങ് കഴിഞ്ഞേ ഉള്ളൂ..!!
“ഞാൻ എന്തിന് ഉരുളണം? ഒരു ഉരിളിച്ചയുമില്ല. ആര്യചേച്ചി പറഞ്ഞത് ഓർമ്മയില്ലേ? – “ഇത് ഇങ്ങിനൊക്കെയേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നൂ” -എന്ന്?”
അമ്പിളി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.
“നീ നുണയാണ് പറയുന്നത്”
“ഞാനോ? എന്തിന് അല്ലെങ്കിൽ എന്ത്?”
“നിങ്ങൾ ഇതെല്ലാം അന്യോന്യം സംസാരിച്ചില്ലേ?”
“ഇല്ല അമ്പിളി, പക്ഷേ ആര്യചേച്ചിക്ക് കണ്ടത് മാത്രം മതിയല്ലോ?, കൂടുതൽ എന്തറിയാൻ”
“എടാ സത്യം പറ, നിങ്ങൾ തമ്മിൽ എങ്ങിനാ?”
“എന്തോന്ന് എങ്ങിനാ” ഞാൻ അവിടേയും ഇവിടേയും തൊടാതെ ഉഴപ്പി..
“എനിക്കറിയാം നിങ്ങൾ തമ്മിൽ മറ്റെന്തൊക്കെയോ ഉണ്ട് എന്ന്”
ഞാൻ പുശ്ചഭാവത്തിൽ അമ്പിളിയെ ഒന്ന് ചിരിച്ചു കാണിച്ചു.
“പുതിയ ഐറ്റം ആണോ?”
“അല്ല, പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു. നിങ്ങളുടെ ഒന്നിച്ചുള്ള കിടപ്പും. അവിടേയും ഇവിടേയും ഉള്ള തൊടലും, പിടിക്കലും…”
“ഇതിപ്പോ അമ്പിളിയുടെ കാര്യം കൈയ്യോടെ പിടിച്ചപ്പോൾ എന്നേയും ആര്യചേച്ചിയേയും കൂടി കുഴിയിൽ ചാടിക്കണം, അത്ര തന്നെ”
“നീയും കള്ളനാ, അവളും കള്ളിയാ”
“ങാ അതെ.. എനിക്ക് പോകാമോ? അവൻ അവന്റെ വഴിക്ക് പോകും”
അമ്പിളി പതിയെ എഴുന്നേറ്റു. ഞാൻ മുണ്ടിന് മുകളിലൂടെ അരയിൽ തോർത്തും കെട്ടി ടീഷർട്ട് ഇട്ടുകൊണ്ട് കൊക്കോകൾക്കിടയിലൂടെ ജാസിന്റെ വീട്ടിലേയ്ക്ക് നടന്നു. പത്ത് ചുവട് നടന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഇലകൾ മാറ്റിക്കൊണ്ട്, ഞാൻ പോകുന്നതിന് പിന്നാലെ അമ്പിളിയും വരുന്നുണ്ട്.
“എടാ പതുക്കെ ഞാനൂടെ വരട്ടെ”
“അവന്റെ കോമ്പോണ്ടിൽ കയറിയാൽ ആറിന്റെ വക്കത്തുനിന്ന് കാണുന്ന ഫ്രെണ്ട്ഷിപ്പ് ഒന്നും കാണില്ല”
“നീയില്ലേ കൂടെ”
ഞങ്ങൾ നടന്ന് ആ വീട്ടിലെത്തി. അവിടാരും ഇല്ലായിരുന്നു. ജാസ് നനഞ്ഞ ദേഹവുമായി തിണ്ണയിൽ കയറി കിടപ്പുണ്ട്. എന്നെ കണ്ടതേ വലിയ സന്തോഷത്തിൽ ഓടിവന്നു. അമ്പിളി പേടിച്ച് താഴെ തന്നെ നിന്നു. കൂട് പോയി തുറന്നതേ അവൻ ഓടി ചെന്ന് അകത്തു കയറി. ആശാന് വിശക്കുന്നു കാണും, ചില്ലറ അധ്വാനമല്ലല്ലോ ഇന്നലെ മുതൽ?!
