മൂന്ന്‌ പെൺകുട്ടികൾ – 9അടിപൊളി  

മൂന്ന്‌ പെൺകുട്ടികൾ 9

Moonnu Penkuttikal Part 9 | Author : Sojan

[ Previous Part ]

 


 

പുറത്തെ കോറിഡോറിൽ ഇട്ടിരുന്ന കട്ടിലിൽ കിടക്കുന്നതു പോലെ അകത്തെ മുറിയിലെ കട്ടിലിൽ ഞാനും ആര്യചേച്ചിയും കിടക്കാറില്ലായിരുന്നു. ഒന്നാമത് അവിടെ നല്ല ഇരുട്ടാണ്. മാത്രവുമല്ല അത് രാത്രിയിൽ അവർ ഉറങ്ങുന്നിടവും ആണ്. അങ്ങിനെ ഉള്ളിടത്ത് തൊട്ടുരുമി കിടന്നാൽ ആരുകണ്ടാലും അത് മോശമായ ധാരണ ഉണ്ടാക്കും എന്നതിനാൽ ഞങ്ങൾ അങ്ങിനെ ചെയ്യില്ലായിരുന്നു.

ഒരു ദിവസം അർച്ചന പുറത്തെ കട്ടിലിൽ കിടക്കുന്ന സമയത്ത് അമ്പിളി ഈ അകത്തെ കട്ടിലിൽ കിടന്ന്‌ വായിക്കുമ്പോൾ ഞാനും വർത്തമാനവും പറഞ്ഞ് ആ കട്ടിലന്റെ കാൽ വയ്ക്കുന്നിടത്ത് വന്നിരുന്നു.
അമ്പിളി കാലുകൊണ്ട് തമാശയ്ക്ക് ചവിട്ടുകയും, ഞോണ്ടുകയും ഒക്കെ ചെയ്തു.
കുറച്ചു കഴിഞ്ഞ് ആര്യചേച്ചിയുടെ സംസാരം കേട്ടതിനാൽ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോയി- പോരാത്തതിന് അർച്ചന ഒരു മുറിക്കപ്പുറത്ത് ഉള്ളതിനാൽ അവൾക്ക് പിടികിട്ടും എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.

എങ്കിലും ശരീരം കൊണ്ടുള്ള ടച്ചിങ്സ് അന്നാണ് ആദ്യമായി ഞങ്ങൾ തുടങ്ങിയത് എന്ന്‌ പറയാം.
ആശ ഒഴികെ അർച്ചന, ആര്യചേച്ചി, അമ്പിളി എന്നിവരുടെ മേക്കപ്പ് പരിപാടികൾക്ക് ഞാനും കൂടെ കാണും. കണ്ണെഴുതൽ, പൊട്ടുതൊടൽ, മുടി പിന്നൽ മുതലായവയ്ക്കൊക്കെ എന്റെ കൈകളും ചെന്നിരുന്നു. എന്നേയും പൊട്ടു തൊടുവിക്കും.

ആദ്യകാലത്ത് ഇതൊന്നും അമ്പിളിയുമായി ഇല്ലായിരുന്നു. പിന്നീടെപ്പോഴോ അമ്പിളിയും ഇതിനെല്ലാം കൂടാൻ തുടങ്ങി. കപ്പ പുഴുങ്ങിയതും മറ്റും ആര്യചേച്ചിയുടെ കൈയ്യിൽ നിന്നും വായിൽ വച്ചു തരുന്നത് കഴിക്കുന്നതുപോലെ അമ്പിളിയും എനിക്ക് തരുന്നതായിരുന്നു ആദ്യം ആരംഭിച്ചത്.

പലപ്പോഴും ഈ പെൺകുട്ടികളുടെ ഗന്ധവും മറ്റും എന്റെ കുട്ടനെ ഉണർത്തിയിരുന്നു. എപ്പോഴും അതൊന്നും പറയേണ്ട ആവശ്യമില്ലാത്തതിനാൽ പറയുന്നില്ലാ എന്നേയുള്ളൂ.

ആര്യചേച്ചിയെ ഞാൻ കസേരയിൽ ഇരിക്കുമ്പോൾ തമാശയ്ക്ക് മടിയിലേയ്ക്ക് പിടിച്ചു വലിച്ചിരുത്തിയിരുന്നു. എന്നാൽ അർച്ചനയോടോ അമ്പിളിയോടോ ഇത്രയൊക്കെയായിട്ടും അങ്ങിനൊന്നും ചെയ്തിരുന്നില്ല. അപ്പോൾ ഈ കമ്പിക്കുട്ടൻ പൊങ്ങുകയൊന്നും ഇല്ലായിരുന്നു, എന്തെന്നാൽ ആ അവസരങ്ങൾ പലപ്പോഴും സെക്സിന്റെ സമയങ്ങൾ ആയിരുന്നില്ല, മാത്രവുമല്ല മറ്റ് പലരും ഉണ്ടായിരിക്കുന്ന സമയങ്ങളും ആയിരുന്നു.

ഊഞ്ഞാല് കെട്ടിയാടലും, കല്ലുകളിയും, മാവേലേറും, മരം കയറ്റവും എല്ലാം ഈ സമയത്തും ഉണ്ട്. ചിലപ്പോളെങ്കിലും വയറിൽ പിടിക്കാൻ ആദ്യമായി അവസരം കിട്ടുന്നത് ഊഞ്ഞാലിൽ ആടിക്കുമ്പോൾ ആണല്ലോ?

താറുപാച്ചി, തലയും കുത്തികിടന്ന്‌ ഊഞ്ഞാലിൽ കൈവിട്ട് ആടുന്നതൊക്കെയാണ് അന്നത്തെ ഷൈൻ ചെയ്യാനുള്ള വഴികൾ. പെണ്ണുങ്ങൾ ആടുമ്പോൾ തുടവരയൊക്കെ കാണും. അമ്പിളിയുടേയും, ആര്യചേച്ചിയുടേയും ഫുൾ പാവാട ആയതിനാൽ ഒന്നും കാണാനൊക്കില്ലായിരുന്നു. എന്നാൽ അർച്ചനയുടേത് പലപ്പോഴും കണ്ടിരുന്നു. അമ്പിളിയെ ഊഞ്ഞാലിൽ ഇരുത്തി ആടിച്ച് പേടിപ്പിച്ചതിൽ പിന്നെ ഒരിക്കലും അവൾ അതിൽ കയറാതെയായി.

 

അർച്ചനയും ആര്യചേച്ചിയും ഉള്ളപ്പോൾ തന്നെ അമ്പിളി റൊമാന്റിക്കായി ഇടപെട്ടു തുടങ്ങി എന്ന വിചിത്രമായ സംഭവങ്ങളാണ് പിന്നീടുള്ള ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്.

ആര്യചേച്ചി മൗനസമ്മതം നൽകിയിരുന്നതിനാൽ ലജ്ജയുടെ ആവശ്യം അമ്പിളിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും അർച്ചനയുമായി വഴിവിട്ടബന്ധം എനിക്കുണ്ടായിരുന്നു എന്ന്‌ അറിഞ്ഞിട്ടും അർച്ചനയ്ക്കും സംശയം തോന്നുന്ന രീതിയിലായിരുന്നു അമ്പിളിയുടെ പെരുമാറ്റം.!

ആര്യചേച്ചി എന്തൊക്കെ പറഞ്ഞിരിക്കാം എന്നത് ഊഹിക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.

ആ വീട്ടിൽ ഒരു തട്ടുമ്പുറമുണ്ട്. പക്ഷേ ഗോവണി ഞാനവിടെ വരുന്ന കാലം മുതൽ ഇല്ല.
അധികം പൊക്കമില്ലാത്ത വീടായതിനാൽ ഞാനും അർച്ചനയും ഈസിയായി കയറുമായിരുന്നു. ആ മുറിയിലെ കട്ടിലിന്റെ ക്രാസിയിൽ കയറി ചവിട്ടി മുകളിലേയ്ക്ക് കൈ എത്തിച്ച് പിടിച്ച് ആഞ്ഞ് മുകളിലേയ്ക്ക് ഉയർന്നാണ് കയറിയിരുന്നത്.

എന്നാൽ തിരിച്ചിറങ്ങുക അത്ര എളുപ്പമല്ല.
ഭിത്തിയിലുള്ള മരത്തിന്റെ ഒരു എടുപ്പിൽ കാലു താഴേയ്ക്ക് തൂക്കിയിട്ട് എത്തിച്ച് ചവിട്ടിയാൽ മാത്രമേ ഇറങ്ങാൻ പറ്റുമായിരുന്നുള്ളൂ. അർച്ചനയും ഞാനും വേണമെങ്കിൽ പൊക്കമുള്ളതിനാൽ തൂങ്ങി ചാടുമായിരുന്നു. ആര്യചേച്ചി എന്റെ ഓർമ്മയിൽ ഒരു തവണ മാത്രമേ കയറിയിട്ടുള്ളൂ. അർച്ചന തുണി ഉണക്കാനായി മഴക്കാലത്ത് കയറിയിരുന്നു.

അമ്പിളിക്കും ഒരു ദിവസം കയറണം.
ഞാൻ ആദ്യം കയറിയ ശേഷം കൈകൊടുത്ത് വലിച്ചു കയറ്റി. വായനക്കാർ കരുതുന്നതുപോലെ ആ തട്ടുമ്പുറത്ത് ഒന്നും സംഭവിച്ചില്ല, കാരണം എനിക്കും, അമ്പിളിക്കും ഇറങ്ങുന്ന കാര്യമോർത്ത് പേടിയായിരുന്നു.

എല്ലാം ഒന്ന്‌ കണ്ട് തൃപ്തി ആയശേഷം അമ്പിളിക്ക് ഇറങ്ങുന്ന കാര്യത്തിൽ ടെൻഷനായി, എന്തെന്നാൽ തിരിച്ച് താഴേയ്ക്ക് നോക്കിയതേ അമ്പിളിയുടെ ചാനൽ പോയിരുന്നു.
ഞാൻ ഇറങ്ങുന്ന രീതി കാണിച്ചു കൊടുത്തു.

ആശാട്ടിക്ക് അതേതായാലും പറ്റില്ല എന്ന്‌ ആദ്യമേ പറഞ്ഞു.
“നീ പോയി എന്തെങ്കിലും ഗോവണി എടുത്തുകൊണ്ട് വാ” എന്നൊക്കെയാണ് അമ്പിളി പറയുന്നത്.
അവിടെ അങ്ങിന് അതിന് പറ്റിയ ഗോവണി ഒന്നും ഇല്ലായിരുന്നു. മുകളിൽ നിന്നും കൈ പിടിച്ച് തൂക്കി ഇറക്കാം എന്ന്‌ പറഞ്ഞിട്ട് അതും സ്വീകാര്യമല്ല. അവസാനം കട്ടിൽ മാറ്റിയിട്ട് ഞാൻ തൊട്ടു താഴെ ചെന്നുനിന്നു. ഞാൻ പിടിച്ചോളാം എന്നെല്ലാം പറഞ്ഞ് ഒരു തരത്തിൽ സമ്മതിപ്പിച്ചു. കൈകുത്തി, കാല് താഴേയ്ക്ക് താഴ്ത്തി ബാലൻസ് പിടിച്ചു.

പെണ്ണുങ്ങൾക്ക് ഞാനുദ്ദേശിച്ചത്ര ബലം കൈയ്യിൽ താങ്ങാൻ പറ്റില്ലെന്ന്‌ അന്ന്‌ മനസിലായി. പിന്നെ ഉരുണ്ടുപിരണ്ട് ഒരു പോരലായിരുന്നു.

ഞാൻ കാലിൽ നിന്നുള്ള പിടി വിട്ട് അരയിലേയ്ക്കും, നടുവിലേയ്•ക്കും കൈ കൊണ്ടു പോയതിനാൽ അമ്പിളി വീണില്ല. പക്ഷേ മുലകൾ രണ്ടും എന്റെ നെഞ്ചിലും, മുഖത്തും ഉരഞ്ഞു. ഞങ്ങൾ ഒരു തരം കെട്ടിപ്പിടിച്ച അവസ്ഥ!

പേടിച്ച് പോയതിനാൽ ആ നിമിഷങ്ങളിൽ എനിക്കും അമ്പിളിക്കും മുലയുടെ ചിന്തയൊന്നും വന്നില്ല, ഒന്നു രണ്ട് നിമിഷം കഴിഞ്ഞാണ് ആ കാര്യം ഞങ്ങൾ മനസിലാക്കിയത് തന്നെ. പോരാത്തതിന് തലമുടിയും, വിയർപ്പും, ഗന്ധവും.!! എന്തൊക്കെയോ ഒരു പറഞ്ഞറിയിക്കാനാകാത്ത സുഖം. അമ്പിളിയിൽ നാണത്തിന്റേതായ മുഖഭാവമൊന്നും കാണാഞ്ഞതിനാൽ ഒരു ആക്സിഡെന്റിനിടയിലെ മുട്ടിയുരുമലുകളായി അത് ഞാൻ വിട്ടു.

“എന്നെ നീ കൊന്നേനെ”
“ഞാൻ മര്യദയ്ക്ക് പറഞ്ഞതാ അമ്പിളിചേച്ചിക്ക് പറ്റില്ലാ എന്ന്‌”
“ഇനി ഞാൻ തന്നെ ഇറങ്ങും”
“കോപ്പാ”
ഇനി ഒരിക്കലും കയറുക പോലുമില്ലാ എന്ന്‌ എനിക്ക് അറിയാമായിരുന്നു.
ആ മുലയുടെ മൃദുലത എന്റെ ഉള്ളിൽ അലയടിച്ചുകൊണ്ടിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *