മൃഗം – 1 1

ശബ്ദം കേട്ടു ഞെട്ടിത്തരിച്ച ദിവ്യയും രതീഷും ചാടി എഴുന്നേറ്റു. പൂര്‍ണ്ണ നഗ്നയായി തങ്കവിഗ്രഹം പോലെ നിന്ന ദിവ്യയുടെ മുഖത്ത് പരിഭ്രമവും ഒപ്പം ഭീതിയും കൂടുകൂട്ടി.

“നായിന്റെ മോളെ..” വാസു ഒരു തുണി എടുത്ത് അവളുടെ നേരെ എറിഞ്ഞു. ഷഡ്ഡി മാത്രം ധരിച്ചു നിന്നിരുന്ന രതീഷ്‌ ആലില പോലെ വിറച്ചു. ഒരു കാളക്കൂറ്റനെപ്പോലെ വാസു അവന്റെ നേരെ ചെന്നു. രതീഷ്‌ വിറച്ചുകൊണ്ട് കൈകള്‍ കൂപ്പി. പക്ഷെ അപ്പോഴേക്കും അവന്റെ കരണം തീര്‍ത്ത് അടി വീണു കഴിഞ്ഞിരുന്നു. അവന്റെ വായില്‍ നിന്നും നാല് പല്ലുകള്‍ നിലത്തേക്ക് വീണു. അതുകണ്ട് ഭയന്ന ദിവ്യ നിലവിളിച്ചു.
“വായടയ്ക്കടി നായെ…” വാസു നിലത്ത് വീണ രതീഷിനെ ആഞ്ഞു ചവിട്ടിക്കൊണ്ട് മുരണ്ടു. ഭയന്നുപോയ ദിവ്യ വേഗം വസ്ത്രങ്ങള്‍ വാരി ധരിച്ചു. നഗ്നത മറച്ചപ്പോള്‍ അവളുടെ ധൈര്യം തിരികെയെത്തി.

“ഇറങ്ങടാ പട്ടീ എന്റെ മുറിയില്‍ നിന്ന്..എന്റെ കൂട്ടുകാരനെ നീ തല്ലി അല്ലേടാ ചെറ്റേ..” അവള്‍ കൈയില്‍ കിട്ടിയ ഒരു ഇരുമ്പുകമ്പി എടുത്ത് വാസുവിനെ ആഞ്ഞടിച്ചു. ഒരു കൈകൊണ്ട് അത് പിടിച്ച് വലിച്ചൂരി എറിഞ്ഞ വാസു ഇടതുകൈ കൊണ്ട് അവളുടെ കാരണം തീര്‍ത്ത് തല്ലി. ബോധരഹിതയായി അവള്‍ നിലത്തേക്ക് ചുരുണ്ട് വീണു.

“എഴുന്നേല്‍ക്കടാ നായെ..” വായില്‍ നിന്നും ചോര ഒലിപ്പിച്ച് കിടന്ന രതീഷിനോട്‌ ആജ്ഞാപിച്ചു. അവന്‍ വേച്ചുവേച്ച് എഴുന്നേറ്റു. തന്റെ നഷ്‌ടമായ പല്ലുകളിലേക്ക് നോക്കി അവന്‍ നിലവിളിച്ചു. വാസുവിന്റെ കൈ വീണ്ടും അവന്റെ മുഖത്ത് പതിഞ്ഞു. അടുത്ത ഒരു പല്ലുകൂടി ഇളകിയത് ഞെട്ടലോടെ രതീഷ്‌ അറിഞ്ഞു.

“ഇറങ്ങടാ വെളിയില്‍…നിന്നെ നിന്റെ വീട്ടുകാരെ എനിക്ക് ഏല്‍പ്പിക്കണം..ഇറങ്ങടാ..” വാസു അവനെ അതേപടി വലിച്ചു പുറത്തിറക്കി. അവന്റെ തുണികള്‍ അവനെക്കൊണ്ട് എടുപ്പിച്ച് ഷഡ്ഡി മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തിക്കാന്‍ ആയിരുന്നു അവന്റെ പ്ലാന്‍.

“നിന്നെ ഈ രൂപത്തില്‍ ഞാന്‍ നാട്ടുകാര്‍ക്ക് ഇട്ടുകൊടുക്കാന്‍ പോകുകയാണ്..നിന്റെ വീട്ടുകാര് പഠിക്കണം മക്കളെ എങ്ങനെയാണു വളര്‍ത്തേണ്ടതെന്ന്..” അവനെ പിടിച്ചു തള്ളിക്കൊണ്ട് വാസു പറഞ്ഞു.

“ചേട്ടാ പ്ലീസ്..ക്ഷമിക്കണം..അറിയാതെ ഒരബദ്ധം പറ്റിയതാ..പ്ലീസ്” രതീഷ്‌ കൈകള്‍ കൂപ്പി കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

“ഭ നായിന്റെ മോനെ..അബദ്ധമോ? അബദ്ധത്തില്‍ ആണോടാ നീ വീഡിയോ എടുത്തു കൊണ്ടിരുന്നത്? പെണ്ണിനെ ഉപയോഗിച്ചു സുഖിക്കുകയും വേണം ഒപ്പം അവള്‍ നാറ്റിക്കുകയും വേണം അല്ലേടാ? ഇന്ന് നീ നാറുന്നത് ഞാന്‍ കാണിച്ചു തരാം..ഇറങ്ങടാ നായെ വെളിയില്‍..” വാസു പല്ലുകള്‍ ഞെരിച്ചു പറഞ്ഞു.

ആരോ തന്റെ കാലില്‍ പിടിക്കുന്നത് കണ്ടു വാസു നോക്കി. ദിവ്യ ഇഴഞ്ഞു വന്ന് അവന്റെ കാലുകളില്‍ മുഖം അമര്‍ത്തി കരയുകയായിരുന്നു. വാസു അവളെ ഒരു നികൃഷ്ട ജീവിയെ എന്നത് പോലെ തോണ്ടി എറിഞ്ഞു.

“നടക്കടാ..” അവന്‍ രതീഷിന്റെ നേരെ തിരിഞ്ഞു. ദിവ്യ എഴുന്നേറ്റ് പകയോടെ അവനെ നോക്കി.

“അതേടാ..നീ അവനെ തുണി ഇല്ലാതെ റോഡിലൂടെ നടത്ത്..എന്നിട്ട് നിന്നെ ഇത്ര നാളും വളര്‍ത്തിയ അമ്മയെ നാറ്റിക്ക്..നീ ഒന്നോര്‍ത്തോ..അങ്ങനെ നീ ചെയ്‌താല്‍ ആ നിമിഷം ഞാനിവിടെ തൂങ്ങും..”

അവള്‍ ചീറിക്കൊണ്ട് പറഞ്ഞു. വാസു ഒരു നിമിഷം നിന്നു. അവള്‍ പറഞ്ഞതിന്റെ ഗൌരവം അപ്പോഴാണ് അവന്റെ മനസിലും എത്തിയത്. അവനെ എന്ത് പറഞ്ഞാണു താന്‍ റോഡിലൂടെ നടത്തിക്കുക? ദിവ്യയുമായി തുണിയില്ലാതെ പിടികൂടി എന്ന് പറഞ്ഞോ? അതോടെ ഈ വീടിന്റെ സ്ഥിതി എന്താകും? അസ്വസ്ഥതയോടെ വാസു കൈകള്‍ കൂട്ടിത്തിരുമ്മി. പണിപ്പെട്ട് അവന്‍ കോപം നിയന്ത്രിച്ചു സാവകാശം ചിന്തിച്ചു. വേണ്ട..താനായിട്ട് അത് ചെയ്യണ്ട. ഇത്രയും മതി. അവനു വേണ്ടത്ര കിട്ടിയിട്ടുണ്ട്.

“തുണി ഉടുത്തിട്ട് ഇറങ്ങിപ്പോടാ..പോകുന്നതിനു മുന്‍പ് നിന്റെ പല്ലും പെറുക്കി എടുത്തോ..സൂക്ഷിച്ചു വച്ചേക്കണം…ഇത് ഓര്‍മ്മയില്‍ ഇരിക്കാന്‍..”

വാസു രതീഷിനെ നോക്കി പറഞ്ഞു. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ രതീഷ്‌ തുണികള്‍ വേഗം ധരിച്ചു. അവന്‍ മുറിയില്‍ ചെന്നു ദൈന്യതയോടെ ദിവ്യയെയും ചിന്നിച്ചിതറി കിടക്കുന്ന മൊബൈലും ഒപ്പം തന്റെ രക്തം പുരണ്ട പല്ലുകളും നോക്കി. ദിവ്യ തലയില്‍ കൈ കൊടുത്ത് കടുത്ത മാനസിക സംഘര്‍ഷത്തോടെ ഇരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *