മൃഗം – 1 1

“നീ നിന്റെ അച്ഛനോട് പറ..ഈ മാടനെ പോലീസ് സ്റ്റേഷനില്‍ കയറ്റി ശരിക്ക് ഒന്ന് പെരുമാറാന്‍..പട്ടി..ത്ഫൂ..” അവള്‍ ദേഷ്യത്തോടെ നിലത്തേക്ക് തുപ്പി. വാസു പുറത്തിറങ്ങി രതീഷിനു വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു.

“എന്റെ ഫോണ്‍..” രതീഷ്‌ കരഞ്ഞുകൊണ്ട് പറഞ്ഞു.

“എടാ കിഴങ്ങാ..നിന്റെ പല്ലിനേക്കാള്‍ വലുതാണോടാ മൊബൈല്‍..ഒന്നിനും കൊള്ളാത്ത ശവം..അവന്‍ തല്ലിയപ്പോള്‍ നിന്നു കൊള്ളാന്‍ അല്ലാതെ തിരിച്ച് ഒന്ന് നുള്ളാന്‍ എങ്കിലും നിന്നെക്കൊണ്ട് പറ്റിയോ..ഇറങ്ങിപ്പോ….” ദിവ്യ ദേഷ്യത്തോടെ പറഞ്ഞു. രതീഷ്‌ അവളെ ഒന്ന് നോക്കിയിട്ട് വേഗം താഴെ വീണു കിടന്ന പല്ലുകള്‍ പെറുക്കി പോക്കറ്റില്‍ ഇട്ടു. അവന് വല്ലാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു. പക്ഷെ വാസുവിനെ ഭയന്ന് അവന്‍ അത് അടക്കി. പുറത്തിറങ്ങി പൈപ്പില്‍ നിന്നും വെള്ളമെടുത്ത് വായ കഴുകി ചോര കളഞ്ഞ ശേഷം അവന്‍ മുന്‍പില്‍ ചെന്നു.

“ഇനി മേലാല്‍ നിന്നെ ഈ ഭാഗത്ത് കണ്ടാല്‍..നിന്റെ നട്ടെല്ല് ഞാന്‍ ഒടിക്കും..കേട്ടോടാ” വാസു അവനോട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. രതീഷ്‌ തലയാട്ടിയിട്ട് സൈക്കിള്‍ എടുത്ത് ജീവനും കൊണ്ട് രക്ഷപെട്ടു. വാസു അല്‍പനേരം അവിടെ നിന്ന ശേഷം വീടിന്റെ ഉള്ളിലേക്ക് കയറി. ദിവ്യ കട്ടിലില്‍ താടിക്ക് കൈയും കൊടുത്ത് അനിയന്ത്രിതമായ കോപത്തോടെ ഇരിക്കുകയായിരുന്നു. വാസുവിനെ കണ്ടപ്പോള്‍ അവളുടെ കോപം ഇരട്ടിച്ചു.

“ആണും പെണ്ണും കെട്ടവന്‍…നിന്നെക്കൊണ്ട് ഒക്കാത്തത് ആണുങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ നിനക്ക് കടിക്കും..പട്ടിത്തെണ്ടി…എന്തിനാടാ നാറീ നീ ആണാണ് എന്നും പറഞ്ഞു നടക്കുന്നത്..ശവം..” അവള്‍ സമനില തെറ്റി അവനെ പുലഭ്യം പറഞ്ഞു. വാസു മിണ്ടിയില്ല. അവളുടെ കോപം എങ്ങനെയെങ്കിലും അടങ്ങിക്കോട്ടേ എന്നവന്‍ കരുതി.

“നീ ജീവിതത്തില്‍ പെണ്ണിനെ കണ്ടിട്ടുണ്ടോടാ..കാളയെ പോലെ തിന്നാനും തൂറാനും അല്ലാതെ നിന്നെ എന്തിനു കൊള്ളിക്കാമെടാ? ഒരു പെണ്ണിനെ സുഖിപ്പിക്കാനുള്ള കഴിവ് നിനക്കുണ്ടോടാ..ഒന്നിനും കൊള്ളാത്ത ഷണ്ഡന്‍…” ദിവ്യ കോപത്തോടെ പറഞ്ഞു.

“അമ്മെ ഓര്‍ത്ത് നിന്നെ ഞാന്‍ വെറുതെ വിടുന്നു..ഇല്ലേല്‍ നായിന്റെ മോളെ നീ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കില്ല ജീവിതത്തില്‍..”

അവന്‍ പകയോടെ അവളെ നോക്കി അങ്ങനെ പറഞ്ഞിട്ട് മുറിയിലേക്ക് ചെന്നു വേഷം മാറി പുറത്തിറങ്ങി.

“നീ നോക്കിക്കോടാ..അവന്റെ അച്ഛന്‍ പോലീസില്‍ ആണ്..നീ അവനെ ചെയ്തതിനുള്ള മറുപടി അങ്ങേരു തരും..അങ്ങേരുടെ ഒരു കൈയ്ക്ക് ഇല്ലടാ ഊര് തെണ്ടീ നീ…” അവന്റെ പിന്നില്‍ നിന്നു ദിവ്യ ഉറക്കെ പറഞ്ഞു. വാസു അത് കേള്‍ക്കാത്ത മട്ടില്‍ പുറത്തേക്ക് പോയി. ദിവ്യ അടുത്തുണ്ടായിരുന്ന ഒരു പാത്രം എടുത്ത് കോപത്തോടെ നിലത്തെറിഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ നിലത്ത് കുന്തിച്ചിരുന്നു. അവളുടെ വായില്‍ നിന്നും ഉമിനീരും കണ്ണുകളില്‍ നിന്നു കണ്ണീരും നിലത്തേക്ക് ഒഴുകി വീണു. തുടരും ……….

Leave a Reply

Your email address will not be published. Required fields are marked *