മൃഗം – 14

തുണ്ട് കഥകള്‍  – മൃഗം – 14

സക്കീറിന്റെ കാല്‍ തന്റെ മേല്‍ പതിയുന്നതിനു മുന്‍പ് വാസു ഉരുണ്ടുമാറി ചാടി എഴുന്നേറ്റ് അയാളെ നോക്കി പുഞ്ചിരിച്ചു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“എന്നാലും വല്ലാത്തൊരു ഉന്തായിപ്പോയി” ദേഹത്ത് പറ്റിയ മണ്ണ് തട്ടുന്നതിനിടെ വാസു അയാളെ നോക്കി പറഞ്ഞു.

“ഇറങ്ങിപ്പോടാ കൈയ്ക്ക് പണി ഉണ്ടാക്കാതെ..” മസില്‍ ഉരുട്ടി മീശ പിരിച്ചുകൊണ്ട് സക്കീര്‍ അലറി. അയാളുടെ ഭാര്യയും മരുമകളും വാസുവിനെ സഹാതാപത്തോടെ നോക്കി.

“ഇങ്ങള് പോ മോനെ..വെറുതെ പ്രശ്നം ഉണ്ടാക്കാതെ..” അയാളുടെ ഭാര്യ അവനോട് പറഞ്ഞു.

“പോവ്വാ ഉമ്മാ..എനിക്ക് വിഷമമില്ല..നമ്മുടെ മാമന്‍ അല്ലെ എന്നെ തള്ളിയത്” വാസു ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. അവന്റെ കൂസലില്ലായ്മ കണ്ട സക്കീറിന് കോപം നുരച്ചുപൊന്തി. അയാള്‍ അവനെ അടിക്കാനായി മുന്പോട്ട് ആഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ഇടയില്‍ കയറി.

“പോട്ടെ..ഒന്നും ശേയ്യണ്ട….ചെറിയ പയ്യനാ..(തിരിഞ്ഞു വാസുവിനോട്)..മോനെ ജ്ജ് പോ..വേഗം..”

വാസു ഷര്‍ട്ട് നേരെ ഇട്ട ശേഷം സക്കീറിനെ നോക്കി.
“മാമാ….തല്ക്കാലം ഞാന്‍ പോകുന്നു..പക്ഷെ ഷാജിയെ ഞാന്‍ കാണും… നിങ്ങള്‍ക്ക് മനസിലാകാത്തത് ചിലപ്പോള്‍ അവനു മനസ്സിലയാലോ..”

“അവന്റെ കൈയില്‍ ചെന്നു കേറിക്കൊടുക്ക്..അതോടെ നിന്റെ എല്ലാ പൂതീം തീരും..എടി കൊച്ചെ നീ ഇവനെ കൊലയ്ക്ക് കൊടുക്കാന്‍ കൊണ്ട് നടക്കുവാണോ..വിളിച്ചോണ്ട് പോ..” തിരികെ വരാന്തയിലേക്ക് കയറിക്കൊണ്ട് സക്കീര്‍ പറഞ്ഞു.

“ഞാന്‍ ഇനിയും വരും കേട്ടോ….കാരണം ഒരു വരവുകൂടി വരേണ്ടി വരും മാമു….” ബുള്ളറ്റില്‍ കയറി ഇരുന്നു വാസു പറഞ്ഞു

“പോടാ..പോടാ..വാങ്ങിച്ചു കൂട്ടാതെ” സക്കീര്‍ വീണ്ടും കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

ഡോണ അവജ്ഞയോടെ സക്കീറിനെ നോക്കിയ ശേഷം ബൈക്കില്‍ വാസുവിന്റെ പിന്നില്‍ കയറി. ബുള്ളറ്റ് റോഡിലേക്കിറങ്ങി.

“നീയെന്താ അയാളെ ഒന്നും ചെയ്യാഞ്ഞത്?” അവള്‍ അത്ഭുതത്തോടെ ചോദിച്ചു.

“നമ്മളിവിടെ വന്നത് ഷോ കാണിക്കാന്‍ ആണോ? നിനക്ക് ഷാജിയുടെ മൊഴി വേണം..അതിനുവേണ്ടി ഒന്നോ രണ്ടോ അടി ഞാന്‍ കൊണ്ടോളാം..മുംതാസിനു നീതി വാങ്ങി കൊടുക്കേണ്ടത് ഇപ്പോള്‍ നിന്റെ മാത്രമല്ല..എന്റെയും ആഗ്രഹമാണ്…കാരണം ഇപ്പഴാണ് എനിക്ക് ഇതില്‍ ഒരു രസം കിട്ടുന്നത്….ഇനി ഞാന്‍ ഷാജിയെ നേരില്‍ കണ്ടു സംസാരിച്ചോളാം..അവനും ഇതേ മട്ടു കാണിച്ചാല്‍ പിന്നെ അവന്റെ വായ തുറപ്പിക്കാനുള്ള മാര്‍ഗ്ഗം എന്റെ കൈയില്‍ വേറെ ഉണ്ട്” വാസു പറഞ്ഞു.

“എന്താണ് നീ ഉദ്ദേശിക്കുന്നത്?’

“മോള്‍ അപ്പം തിന്നാല്‍ മതി..കുഴി എണ്ണണ്ട..” വണ്ടി പ്രധാന റോഡിലേക്ക് കുതിച്ചിറങ്ങി.

—————————

“എന്താ സാര്‍ വിളിപ്പിച്ചത്”

ശങ്കരന്‍ ചെറിയ ആശങ്കയോടെ പൌലോസിനോട്‌ ചോദിച്ചു. അയാളും ഒപ്പം ദിവ്യയും സ്റ്റേഷനില്‍ പൌലോസിന്റെ മുറിയില്‍ ആയിരുന്നു.

“നിങ്ങള്‍ക്കെതിരെ വീണ്ടും ഒരു ആക്രമണത്തിന് അറേബ്യന്‍ ഡെവിള്‍സ് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പറയാനാണ് ഞാന്‍ വിളിപ്പിച്ചത്” പൌലോസ് പറഞ്ഞു.
ശങ്കരന്‍ ഞെട്ടലോടെ മകളെ നോക്കി. അവളുടെ മുഖത്ത് പക്ഷെ കൂസലുണ്ടായിരുന്നില്ല.

“നിങ്ങളുടെ വീടിനു കാവലിടാന്‍ തക്ക പോലീസ് ഫോഴ്സ് ഇവിടില്ല. അതുകൊണ്ട് ഏക പോംവഴി നിങ്ങള്‍ സ്വയം സൂക്ഷിക്കുക എന്നതാണ്. രാത്രി അസമയത്ത് ആര് വീട്ടില്‍ വന്നാലും ഒരു കാരണവശാലും കതക് തുറക്കരുത്. പുറത്തേക്കുള്ള കതകുകളുടെ ബലം ഉറപ്പാക്കണം. അത്ര പെട്ടെന്ന് ഒരാളും അത് തകര്‍ത്ത് ഉള്ളില്‍ കയറരുത്. എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ ഉടന്‍ തന്നെ എന്നെ വിളിക്കണം. എന്റെ മൊബൈല്‍ നമ്പര്‍ നിങ്ങളുടെ പക്കലുണ്ടല്ലോ അല്ലെ?”

“ഉണ്ട് സര്‍” ശങ്കരന്‍ പറഞ്ഞു.

“ങാ പിന്നെ മോളെ നീയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. നീ സ്കൂളില്‍ പോകുന്നതും വരുന്നതും തനിച്ചാണല്ലോ..പറ്റുമെങ്കില്‍ കുറച്ചു കൂട്ടുകാരുടെ കൂടെ വരുകയും പോകുകയും ചെയ്യുക” പൌലോസ് ദിവ്യയെ നോക്കി പറഞ്ഞു.

“എന്റെ വീടിനടുത്ത് നിന്നും ആരും ആ സ്കൂളില്‍ പഠിക്കുന്നില്ല സര്‍” അവള്‍ പറഞ്ഞു.

“എങ്കിലും എത്താവുന്ന അത്ര ദൂരം മറ്റു കുട്ടികളുടെ കൂടെ വരാന്‍ ശ്രമിക്കുക. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഏതെങ്കിലും വണ്ടി പിന്തുടരുകയോ നിന്റെ നേരെ വരുകയോ ചെയ്താല്‍ തൊട്ടടുത്ത് കാണുന്ന ഏതെങ്കിലും വീട്ടിലേക്ക് വേഗം കയറുക. പ്രശ്നം വല്ലതും തോന്നിയാല്‍ ഉടന്‍ തന്നെ എന്നെ വിളിക്കണം….ഫോണ്‍ ബിസി ആണെങ്കില്‍ മെസേജ് അയയ്ക്കുക. എന്റെ നമ്പര്‍ നീ ഒന്നാം സ്ഥാനത്ത് തന്നെ ഫീഡ് ചെയ്ത് ഇട്ടേക്ക്‌.. ആദ്യത്തെ നമ്പര്‍ എന്റേത് ആയിരിക്കണം. ഒരു എമര്‍ജന്‍സി ഉണ്ടായി അത്യാവശ്യമായി ഫോണ്‍ ചെയ്യേണ്ടി വന്നാല്‍ നമ്പര്‍ കണ്ടെത്താന്‍ സമയമെടുക്കരുത്..”

“അങ്ങനെ ചെയ്യാം സര്‍” ദിവ്യ പറഞ്ഞു.

“പക്ഷേ സര്‍..ഇവള്‍ വീട്ടിലേക്ക് വരുന്ന വഴി ആള്‍ത്താമസം ഇല്ലാത്ത പാടത്തിന്റെ നടുവിലൂടെ ഉള്ള ഒരു റോഡ്‌ ഉണ്ട്..” ശങ്കരന്‍ ആശങ്കയോടെ പറഞ്ഞു.

“ആ വഴി ഒഴിവാക്കാന്‍ പറ്റില്ലേ?”
“വേറെ വഴിയെ വരണമെങ്കില്‍ കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ എങ്കിലും അധികം സഞ്ചരിക്കണം. മാത്രമല്ല ആ വഴി ഒരുപാടു വളവുകളും മറ്റും ഉള്ള ഒന്നാണ്..ഇത്രപോലും സേഫ് അല്ല അത്”

“പാടത്തിന്റെ നടുവിലുള്ള റോഡില്‍ക്കൂടി വരുന്നതിനു മുന്‍പ് സൈക്കിള്‍ നിര്‍ത്തി വല്ല വണ്ടികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കുക. അതേപോലെ അതിലെ പോകുമ്പോള്‍ പരമാവധി വേഗതയില്‍ പോകുക…മൊബൈല്‍ ഫോണ്‍ കൈയില്‍ തന്നെ ഉണ്ടാകണം..എന്ത് പ്രശ്നം ഉണ്ടായാലും ഉടന്‍ തന്നെ എന്നെ അറിയിക്കണം…മറക്കരുത്…”

“ശരി സര്‍” ദിവ്യ പറഞ്ഞു. അവള്‍ക്ക് പക്ഷെ അത്ര ഭയമൊന്നും തോന്നിയിരുന്നില്ല. അന്നു രക്ഷപെടാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ ഇനിയും അത് സാധിക്കും എന്നൊരു ആത്മവിശാസം അവള്‍ക്കുണ്ടായിരുന്നു.

“ശരി നിങ്ങള്‍ പൊയ്ക്കോ..പറഞ്ഞതൊക്കെ മറക്കാതിരിക്കുക”

തലയാട്ടിയ ശേഷം ദിവ്യ ശങ്കരന്റെ കൂടെ പുറത്തിറങ്ങി.

—————————-

“ദാ..ഇവളാണ് പെണ്ണ്..പേര് ദിവ്യ. സെന്റ്‌ ജോസഫ് സി ബി എസ് ഇ സ്കൂളില്‍ പ്ലസ് ടു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആണ്. രാവിലെ എട്ടുമണിക്ക് അവള്‍ സ്കൂളിലേക്ക് വീട്ടില്‍ നിന്നും സൈക്കിളില്‍ പോകും. ഒപ്പം കൂട്ടുകാരികള്‍ ആരുമില്ല. തനിച്ചാണ് പോകുന്നതും തിരികെ വരുന്നതും. അവളുടെ കൂടെ പോകുന്നവരെ ആരും ശ്രദ്ധിക്കില്ല എന്നതാണ് കൂട്ടുകാരികള്‍ അവളുടെ കൂടെ പോകാത്തതിന്റെ കാരണം. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂള്‍ വിടും. അവള്‍ ഏതാണ്ട് രണ്ടര രണ്ടെമുക്കാലോടെ വീട്ടിലെത്തും. ആ സമയത്ത് അവളുടെ വീട്ടിലേക്കുള്ള റോഡില്‍ ആരും കാണാറില്ല. ഇതെല്ലാം മുസ്തഫാക്ക കുറെ ദിവസമായി നിരീക്ഷിച്ചു മനസിലാക്കിയ കാര്യമാണ്.”

Leave a Reply

Your email address will not be published. Required fields are marked *