മൃഗം – 14 1

“എന്റെ വീടിനടുത്ത് നിന്നും ആരും ആ സ്കൂളില്‍ പഠിക്കുന്നില്ല സര്‍” അവള്‍ പറഞ്ഞു.

“എങ്കിലും എത്താവുന്ന അത്ര ദൂരം മറ്റു കുട്ടികളുടെ കൂടെ വരാന്‍ ശ്രമിക്കുക. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഏതെങ്കിലും വണ്ടി പിന്തുടരുകയോ നിന്റെ നേരെ വരുകയോ ചെയ്താല്‍ തൊട്ടടുത്ത് കാണുന്ന ഏതെങ്കിലും വീട്ടിലേക്ക് വേഗം കയറുക. പ്രശ്നം വല്ലതും തോന്നിയാല്‍ ഉടന്‍ തന്നെ എന്നെ വിളിക്കണം….ഫോണ്‍ ബിസി ആണെങ്കില്‍ മെസേജ് അയയ്ക്കുക. എന്റെ നമ്പര്‍ നീ ഒന്നാം സ്ഥാനത്ത് തന്നെ ഫീഡ് ചെയ്ത് ഇട്ടേക്ക്‌.. ആദ്യത്തെ നമ്പര്‍ എന്റേത് ആയിരിക്കണം. ഒരു എമര്‍ജന്‍സി ഉണ്ടായി അത്യാവശ്യമായി ഫോണ്‍ ചെയ്യേണ്ടി വന്നാല്‍ നമ്പര്‍ കണ്ടെത്താന്‍ സമയമെടുക്കരുത്..”

“അങ്ങനെ ചെയ്യാം സര്‍” ദിവ്യ പറഞ്ഞു.

“പക്ഷേ സര്‍..ഇവള്‍ വീട്ടിലേക്ക് വരുന്ന വഴി ആള്‍ത്താമസം ഇല്ലാത്ത പാടത്തിന്റെ നടുവിലൂടെ ഉള്ള ഒരു റോഡ്‌ ഉണ്ട്..” ശങ്കരന്‍ ആശങ്കയോടെ പറഞ്ഞു.

“ആ വഴി ഒഴിവാക്കാന്‍ പറ്റില്ലേ?”
“വേറെ വഴിയെ വരണമെങ്കില്‍ കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ എങ്കിലും അധികം സഞ്ചരിക്കണം. മാത്രമല്ല ആ വഴി ഒരുപാടു വളവുകളും മറ്റും ഉള്ള ഒന്നാണ്..ഇത്രപോലും സേഫ് അല്ല അത്”

“പാടത്തിന്റെ നടുവിലുള്ള റോഡില്‍ക്കൂടി വരുന്നതിനു മുന്‍പ് സൈക്കിള്‍ നിര്‍ത്തി വല്ല വണ്ടികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കുക. അതേപോലെ അതിലെ പോകുമ്പോള്‍ പരമാവധി വേഗതയില്‍ പോകുക…മൊബൈല്‍ ഫോണ്‍ കൈയില്‍ തന്നെ ഉണ്ടാകണം..എന്ത് പ്രശ്നം ഉണ്ടായാലും ഉടന്‍ തന്നെ എന്നെ അറിയിക്കണം…മറക്കരുത്…”

“ശരി സര്‍” ദിവ്യ പറഞ്ഞു. അവള്‍ക്ക് പക്ഷെ അത്ര ഭയമൊന്നും തോന്നിയിരുന്നില്ല. അന്നു രക്ഷപെടാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ ഇനിയും അത് സാധിക്കും എന്നൊരു ആത്മവിശാസം അവള്‍ക്കുണ്ടായിരുന്നു.

“ശരി നിങ്ങള്‍ പൊയ്ക്കോ..പറഞ്ഞതൊക്കെ മറക്കാതിരിക്കുക”

തലയാട്ടിയ ശേഷം ദിവ്യ ശങ്കരന്റെ കൂടെ പുറത്തിറങ്ങി.

—————————-

“ദാ..ഇവളാണ് പെണ്ണ്..പേര് ദിവ്യ. സെന്റ്‌ ജോസഫ് സി ബി എസ് ഇ സ്കൂളില്‍ പ്ലസ് ടു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആണ്. രാവിലെ എട്ടുമണിക്ക് അവള്‍ സ്കൂളിലേക്ക് വീട്ടില്‍ നിന്നും സൈക്കിളില്‍ പോകും. ഒപ്പം കൂട്ടുകാരികള്‍ ആരുമില്ല. തനിച്ചാണ് പോകുന്നതും തിരികെ വരുന്നതും. അവളുടെ കൂടെ പോകുന്നവരെ ആരും ശ്രദ്ധിക്കില്ല എന്നതാണ് കൂട്ടുകാരികള്‍ അവളുടെ കൂടെ പോകാത്തതിന്റെ കാരണം. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂള്‍ വിടും. അവള്‍ ഏതാണ്ട് രണ്ടര രണ്ടെമുക്കാലോടെ വീട്ടിലെത്തും. ആ സമയത്ത് അവളുടെ വീട്ടിലേക്കുള്ള റോഡില്‍ ആരും കാണാറില്ല. ഇതെല്ലാം മുസ്തഫാക്ക കുറെ ദിവസമായി നിരീക്ഷിച്ചു മനസിലാക്കിയ കാര്യമാണ്.”

അറേബ്യന്‍ ഡെവിള്‍സിന്റെ ബംഗ്ലാവില്‍ സ്റ്റാന്‍ലി, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം ഷാജിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു മാലിക്ക്. പൌലോസിനെ കണ്ട ശേഷം തിരികെ എത്തിയ മാലിക്ക് നടന്ന കാര്യങ്ങള്‍ തന്റെ പങ്കാളികളുമായി പങ്കു വച്ചിരുന്നു. പൌലോസ് അവിടെ നിന്നും കൊച്ചിക്ക് ട്രാന്‍സ്ഫര്‍ ആയി വരുന്നതിനു മുന്‍പേ,
ദിവ്യയെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്ത് തിരികെ ഇട്ടുകൊടുക്കുക എന്ന അജണ്ട അതോടെ അവര്‍ പദ്ധതിയിട്ടു. അത് പൌലോസിനും വാസുവിനുമുള്ള അവരുടെ ആദ്യ സമ്മാനമായിരിക്കും എന്നവര്‍ തീരുമാനിച്ചു. അതേത്തുടര്‍ന്ന് തങ്ങളുടെ വിശ്വസ്തനായ ഷാജിയെ ആ കാര്യം പറഞ്ഞ് ഏല്‍പ്പിക്കുകയായിരുന്നു മാലിക്ക്.

“നിങ്ങള്‍ അഞ്ചോ ആറോ പേര്‍ പോയാല്‍ മതി. രണ്ടു വണ്ടികള്‍ വേണം. ആദ്യം അവളെ നമ്മുടെ മാരുതി വാനില്‍ കയറ്റി അവിടെ നിന്നും കടത്തുക. അല്പം മാറിയ ശേഷം ഡസ്റ്ററില്‍ കയറ്റി നേരെ കൊച്ചിക്ക് എത്തിക്കുക. വാനിനു ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മതി. അവളെ അതില്‍ നിന്നും മറ്റേ വണ്ടിയില്‍ കയറ്റിയ ശേഷം നമ്പര്‍ പ്ലേറ്റ് ഒറിജിനല്‍ തന്നെ ഉപയോഗിക്കാം. പകല്‍ ആയതുകൊണ്ട് സൂക്ഷിക്കണം. രാത്രി ഇനിയൊരു ഓപ്പറേഷന്‍ നടത്തണ്ട. മിക്കവാറും അവന്‍ അവര്‍ക്ക് കാവലിടാന്‍ ചാന്‍സുണ്ട്” മാലിക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *