മൃഗം – 14

അവള്‍ മൊബൈല്‍ എടുത്ത് വാട്ട്സ് അപ്പില്‍ ഏതോ നമ്പര്‍ പരതി. കിട്ടിയപ്പോള്‍ അവള്‍ അതിലേക്ക് ഹായ് എന്നൊരു മെസേജ് അയച്ചു. അയച്ച ശേഷം അയച്ച ആളിന്റെ ഫോട്ടോ അവള്‍ നോക്കി. നല്ല ഉറച്ച ശരീരമുള്ള സുമുഖനായ യുവാവ്. അവള്‍ അതിലേക്ക് നോക്കി കുറേനേരം ഇരുന്നു. അവളുടെ മുഖം തുടുത്തിരുന്നു.

“ഹായ് ദിവ്യ..എനിക്കിത് വിശ്വസിക്കാമോ”

Malayalam Kambi Kathakal

നല്ല ഉറച്ച ശരീരം. നല്ല ഉയരവും നല്ല സൗന്ദര്യവും. ഏതു പെണ്ണിനെ വേണമെങ്കിലും അവനു കിട്ടും; പക്ഷെ അവന് തന്നെയാണ് വേണ്ടത്. വേണ്ടി വന്നാല്‍ അവന്റെയൊപ്പം ബൈക്കില്‍ കൊച്ചിക്ക് പോയി അവനെയും അവളെയും കാണിച്ചു കൊടുക്കണം. അങ്ങനെ പലവുരു മനസില്‍ കണക്ക് കൂട്ടിയ ശേഷമാണ്‌ ദിവ്യ ആദ്യമായി അവനൊരു മെസേജ് അയച്ചത്. അനുരാഗ് അതോടെ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയ സന്തോഷത്തിലായിരുന്നു.

അടുത്ത ദിവസം ദിവ്യ അല്പം നേരത്തെ തന്നെ സ്കൂളിലേക്ക് പോകാനിറങ്ങി. അവള്‍ പറഞ്ഞ സ്ഥലത്ത് തന്റെ പോളോയില്‍ അനുരാഗ് കാത്തു നില്‍പ്പുണ്ടായിരുന്നു. ദൂരെ നിന്നും ദിവ്യയുടെ സൈക്കിള്‍ കണ്ടതോടെ അവന്റെ ശരീരവും മനസും തുടികൊട്ടി. ഒന്നൊന്നര വര്‍ഷമായി താന്‍ പിന്നാലെ നടന്ന പെണ്ണ! മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്ന് താക്കീത് തന്നവള്‍! ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് മെസേജ് അയച്ചു തന്നെ കാണാന്‍ തയാറായിരിക്കുന്നു. അനുരാഗിനു സത്യത്തില്‍ ആ നിമിഷം വരെ അതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ ദിവ്യ വരുന്നത് കണ്ടപ്പോള്‍, അവളുടെ മുഖത്തെ നാണവും തുടുപ്പും കണ്ടപ്പോള്‍ അവന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ദിവ്യ അവന്റെ അരികിലെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി.

അനുരാഗ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ സ്ഥിതിയിലായിരുന്നു. താന്‍ ഭ്രാന്തമായി മോഹിച്ച പെണ്ണാണ്‌ ഇപ്പോള്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്. എന്തൊരു സൌന്ദര്യം! ആ മുഖത്തിന്റെ ഇനിപ്പും ശരീരത്തിന്റെ വടിവും എത്ര നോക്കിയാലും മതിയാകില്ല. ഇവളിനി തന്റെ മാത്രം സ്വന്തം. അവന്റെ ഹൃദയം അനുരാഗലോലമായി.

“കുറെ നേരമായോ വന്നിട്ട്?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

“ഇ..ഇല്ല…അഞ്ചു മിനിറ്റ്” അവളുടെ മാസ്മരിക ശബ്ദത്തില്‍ മയങ്ങിപ്പോയ അനുരാഗ് വിക്കിവിക്കി പറഞ്ഞു. അവന്റെ പരിഭ്രമവും സന്തോഷവും വീര്‍പ്പുമുട്ടലും കണ്ടപ്പോള്‍ ദിവ്യ ചിരിയടക്കി.

“ഞാന്‍ ഇതുവരെ വിശ്വസിച്ചിരുന്നില്ല ദിവ്യ തന്നെയാണ് എനിക്ക് മെസേജ് അയച്ചതെന്ന്..”

സമനില അല്പം പണിപ്പെട്ടു വീണ്ടെടുത്ത അനുരാഗ് പറഞ്ഞു. ഒരു ഇറുകിയ ടീ ഷര്‍ട്ട് ധരിച്ചിരുന്ന അവന്റെ ഉരുണ്ട മസില്‍ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു. ഹും..വാസുവിനെക്കാള്‍ കരുത്തനാണ് ഇവന്‍. അവള്‍ മനസ്സില്‍ പറഞ്ഞു.
“ഇപ്പം വിശ്വാസമായോ..” അവള്‍ ചോദിച്ചു.

“ഉം”

“എന്നോട് ഇഷ്ടമുള്ളത് കൊണ്ടാണോ ഇത്ര നാളും എനിക്ക് വേണ്ടി കാത്തത്?”

“ഇങ്ങനെ ചോദിക്കല്ലേ..ദിവ്യയെ അല്ലാതെ ഒരു പെണ്ണിനേയും ഞാന്‍ മോഹിച്ചിട്ടില്ല..ആഗ്രഹിച്ചിട്ടുമില്ല”

“കള്ളം”

“അല്ല..സത്യമാണ്..സത്യം..”

“എന്തിനാ എന്നെ ഇഷ്ടപ്പെട്ടത്?”

“ദിവ്യയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..ലോകത്തിലേക്കും ഏറ്റവും ഭാഗ്യവാന്‍ ഞാനാണ്‌..ഞാന്‍..സോറി..ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ് എന്നിതുവരെ പറഞ്ഞിട്ടില്ല..അയാം റിയലി സോറി..”

ദിവ്യ തുടുത്ത മുഖത്തോടെ അവന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിലെ സ്നേഹം അനുരാഗ് തിരിച്ചറിഞ്ഞു.

“ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാണണം എന്ന് പറയുമായിരുന്നോ..” അവള്‍ ചോദിച്ചു.

“ഹൂയ്..എനിക്ക് കൂവി വിളിക്കാന്‍ തോന്നുന്നു..എന്റെ ദിവ്യ എന്നെ സ്നേഹിക്കുന്നു..എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ..” ഭ്രാന്തനെപ്പോലെ അനുരാഗ് പുലമ്പി.

“റോഡ്‌ ആണ്..വികാരം കൊണ്ട് ചളമാക്കല്ലേ” ദിവ്യ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“സത്യമാണ് മോളെ..എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല..സത്യം..”

“എന്നോടുള്ള അനുരാഗിന്റെ സ്നേഹം തെളിയിക്കാന്‍ ഒരു ചാന്‍സ് വരുന്നുണ്ട്..” ദിവ്യ പറഞ്ഞു.

“എന്റെ ഹൃദയം പറിച്ചെടുത്ത് തന്നാല്‍ ദിവ്യ വിശ്വസിക്കുമോ..അതിനു പോലും ഞാന്‍ തയാറാണ്…..” വികാരവിവശാനായി അവന്‍ പറഞ്ഞു.

“അതൊന്നും വേണ്ട..അനുരാഗിന് അറിയുമോ..ഈ അടുത്തിടെ ഞങ്ങളുടെ വീട്ടില്‍ കയറി ചിലര്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു..”
“ങേ? ആര്? ആരാണവര്‍? അവന്റെയൊക്കെ കുടല്‍ ഞാനെടുക്കും..പറ മുത്തെ..ആരാണത് ചെയ്തത്?”

“എനിക്കറിയില്ല..പക്ഷെ അവര്‍ വളരെ അപകടകാരികള്‍ ആണ്..ഭാഗ്യം കൊണ്ടാണ് അന്ന് ഞാന്‍ രക്ഷപെട്ടത്..പക്ഷെ പോലീസ് പറയുന്നു ഇനിയും എനിക്കെതിരെ അവര്‍ പ്രശ്നം ഉണ്ടാക്കുമെന്ന്….എന്നെ തട്ടിക്കൊണ്ട് പോകാനാണ് അവരുടെ പദ്ധതി..എന്നെ അവരില്‍ നിന്നും രക്ഷിക്കാന്‍ അനുരഗിനു പറ്റുമോ?” അവന്റെ കണ്ണിലേക്ക് നോക്കി അവള്‍ ചോദിച്ചു.

“എന്റെ മുത്തെ..എന്റെ ജീവന്‍ കളഞ്ഞും നിന്നെ ഞാന്‍ സംരക്ഷിക്കും. ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല..ജീവനോടെ ഉണ്ടെങ്കില്‍ ഞാനതിന് സമ്മതിക്കില്ല..പക്ഷെ അവര്‍ ആരാണ് എന്നറിയാതെ എന്ത് ചെയ്യും?”

“അറേബ്യന്‍ ഡെവിള്‍സ് എന്ന് കേട്ടിട്ടുണ്ടോ?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

അനുരാഗ് ഞെട്ടുന്നത് അവള്‍ കണ്ടു. പക്ഷെ വേഗം തന്നെ അവന്‍ ആ ഞെട്ടല്‍ മറികടന്നു.

“ഉണ്ട്..അവരാണോ ഇതിനു പിന്നില്‍?” അവന്‍ ചോദിച്ചു.

“അതെ..അങ്ങനെയാണ് പോലീസ് പറഞ്ഞത്”

“പക്ഷെ അവര്‍ കൊച്ചിയിലുള്ള ഒരു ഗാംഗ് അല്ലെ? അവരെങ്ങനെ ഇവിടെ?”

“എന്റെ അച്ഛനുമായി ഉള്ള എന്തോ പ്രശ്നമാണ്..അങ്ങനെ അതിനായി വന്നപ്പോള്‍ ആണ് അവരെന്നെ കണ്ടത്..അതോടെ എന്നെ കിട്ടാനായി അവരുടെ ശ്രമം..അന്ന് ഞാന്‍ ഓടി രക്ഷപെട്ടതാണ്..അച്ഛന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയതുകൊണ്ട് അവര്‍ പോയി..പക്ഷെ ഏതു സമയത്തും അവര്‍ എന്നെ തേടി വരും..എസ് ഐ പറഞ്ഞത് ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് സൂക്ഷിക്കണം എന്നാണ്..എനിക്ക് പേടിയുണ്ട് അനുരാഗ്..ഞങ്ങള്‍ക്ക് ആരുമില്ല സഹായത്തിന്…” ദിവ്യ വിതുമ്പി.

അനുരാഗിന്റെ മനസ് തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും.
“നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *