മൈ ഡീമൻ – 2 4

മൈ ഡീമൻ 2

My demon Part 2 | Author : Mahi

[ Previous Part ] [ www.kambi.pw ]


 

“നിങ്ങൾ കാശിയുടെ കൂടെ പൊക്കോ…. ജോഷ്വയെ ഞാൻ കൊണ്ടുവരാം…. ”

 

 

പിൻ സീറ്റിലെ ഉറഞ്ഞുതുടങ്ങിയ രക്തം കണ്ട് അരുൺ നാൻസിയുടെ കൈയിലെന്ന് ടിയാഗോയുടെ കീ വാങ്ങി വണ്ടി എടുത്തു…. ജോഷ്വ കോ ഡ്രൈവർ സീറ്റിലേക്ക് കയറി

 

 

 

 

ബാക്കിയുള്ളവർ കാശിയിടെ സ്കോർപിയോയിലും കയറി…. കാശി ഡ്രൈവിംഗ് സീറ്റിലും നാൻസി കോ ഡ്രൈവർ സീറ്റിലും കയറി…. സെഫന്യയും അനുദ്രയും പിന്നിലും…

 

 

 

 

 

“നിന്റെ തീരുമാനത്തോട് എനിക്ക് യോജിപ്പ് ഇല്ല പൊന്നു…”

 

 

ഡ്രൈവിങ്ങിന് ഇടയിൽ കാശി പറഞ്ഞു….

 

 

 

“നമ്മൾ ഇത് സംസാരിച്ചതാണ് കാശി….അവനു പോകാൻ ഒരിടം ഇല്ല….. ഒടിഞ്ഞ കൈകൊണ്ട് അവൻ എന്തുചെയ്യാനാണ്….”

 

 

 

 

“അതുകൊണ്ട്…. ആരെന്നോ, ഏതെന്നോ അറിയാത്ത ഒരുത്തനെ വീട്ടിൽ താമസിപ്പിക്കുക എന്നൊക്കെ പറയുമ്പോ….”

 

 

 

 

 

 

“കാശി….”

സെഫന്യ ആണ്

 

“കാശി…. ഇവളാ അവനെ ഇടിച്ചിട്ടത്….. അയാളെ നോക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട് so ഇതിൽ ഇനി ഒരു സംസാരം വേണ്ട…..”

 

 

 

സെഫന്യ പറഞ്ഞു…. ആരും ഒന്നും മിണ്ടിയില്ല….. നാൻസി കാശിയെ നോക്കി…. അവൻ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ തിരിച്ചതുപോലെ ഇരിക്കുകയാണ്…. ജോഷ്വയെ വീട്ടിൽ നിർത്തുന്ന കാര്യം പറഞ്ഞത് അവനു തീരെ ഇഷ്ടപ്പെട്ടിട്ടില്ല….

 

 

 

കാറിനകത്തുള്ള സംസാരങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അനുദ്ര പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധിച്ചു…. കണ്ണുകൾ സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിലേക്കും, എതിരെ വരുന്ന വാഹനങ്ങളിലേക്കും നീളുമ്പോഴും മനസ്സ് അസ്വസ്ഥതമായി മറ്റൊരിടത്ത് ആയിരുന്നു…. ഹോസ്പിറ്റൽ ബെഡിൽ ഇരിക്കുന്ന ഒരുവൻ.. അവന്റെ രൂപം, വെണ്ണപോലെ മൃദുലമായ മുഖത്തെ തിളക്കം…. കണ്ണുകളിലെ ആകർഷണീയത

 

പൂർണനിലാവുപോലെ അനുദ്രയുടെ മനസ്സിൽ ജോഷ്വ നിറഞ്ഞുനിന്നു….

.

.

.

.

.

.

.

.

 

 

 

 

 

“ഇവിടെ നിർത്ത്……”

 

 

ജോഷ്വ പറഞ്ഞതും അരുൺ ബ്രേക്ക്‌ ചവിട്ടി….വണ്ടി ഒരു ഇരച്ചിലോടെ നിന്നു…. അധികാരഭാവത്തോടെയുള്ള അവന്റെ സംസാരം കേട്ട് അരുണിന് നീരസം തോന്നി….

 

 

ഹൈവേ റോഡിൽ നിന്ന് തിരിഞ്ഞ് വിതുര റൂട്ടിൽ ആയിരുന്നു അവർ…. ജോഷ്വ ഇറങ്ങുന്നതും വഴിയരികിൽ എന്തൊക്കെയോ അന്വേഷിക്കുന്നതും അരുൺ കണ്ടു…. ഒടുവിൽ റോഡരികിലെ ചേറിൽ നിന്ന് ഒരു വലിയ ബാഗ് വലിച്ചെടുത്തു, ടിക്കി തുറന്ന് ഉള്ളിലേക്ക് ഇട്ടു

 

 

 

ആക്‌സിഡന്റ് പറ്റിയ സമയത്ത് തെറിച്ചുപോയത് ആയിരിക്കുമെന്ന് അരുൺ ഊഹിച്ചു….

ജോഷ്വ വണ്ടിയിലേക്ക് കേറി ഇരുന്ന് ഒരുതരം അജ്ഞാപന ഭാവത്തിൽ വണ്ടി എടുക്കാൻ പറഞ്ഞു…

 

 

യാത്രയിൽ ഉടനീളം ഇടയ്ക്കിടെ അരുൺ ജോഷ്വയെ ശ്രദ്ധിച്ചു…. അവൻ ഇരിക്കുന്ന രീതി…. മുഖത്തെ അഹംഭാവം, കണ്ണുകളുടെ മൂർച്ച….ഒക്കെ അരുണിന്റെ മനസ്സിൽ അവനോടുള്ള ഇഷ്ടക്കേട് വളർത്തി

 

 

 

 

 

 

 

 

 

കാശിയുടെയും പിന്നാലെ അരുണിന്റെ വാഹനവും ഒരു രണ്ടുനില വീടിന്റെ ഇന്റർ ലോക്ക് പാകിയ മുറ്റത്തേക്ക് കയറി….ഗേറ്റിന് അരികിലെ മതിലിൽ, നെയിം പ്ലേറ്റിൽ ‘ബൊഗെയ്ൻവില്ല’ എന്ന് എഴുതിയിരുന്നു…. മൂന്ന് വർഷത്തേക്ക് വീട് റെന്റിനു എടുത്തപ്പോ അവർ തന്നെ സ്ഥാപിച്ചത് ആയിരുന്നു ആ name plate

 

ജോഷ്വയുടെ കാൽ പാദം നിലത്ത് പതിച്ചതും ശമിച്ചു നിന്ന മഴ ഒന്നുകൂടെ ശക്തി പ്രാപിച്ചു….. മഴ നാനയാതെ ആറുപേരും ഓടി സിറ്റൗട്ടിലേക്ക് കയറി, കാലം തെറ്റി പെയ്യുന്ന മഴ നോക്കി നിന്നു…

 

 

 

ജോഷ്വ തിണ്ണയിലേക്ക് ഇരുന്ന്, വലത് ഷോൾഡറിലും നെറ്റിയിലും ഇടയ്ക്കിടെ തടവി… തൂണിലേക്ക് ചാരി ഇരുന്നു…

 

 

 

Updated: June 9, 2025 — 4:16 pm

Leave a Reply

Your email address will not be published. Required fields are marked *