“വേദന ഉണ്ടോ….”
സെഫന്യ അവന്റെ അരികിൽ വന്നിരുന്നു…..ജോഷ്വ അവളെ വെറുതെ നോക്കി…. കണ്ണുകൾ കൂർമയോടെ തുറന്ന് ഏതൊരു മുഖം മൂടിയും പിളർന്നു നോക്കുന്ന നോട്ടം…സെഫന്യ പതറിപ്പോയി
അനുദ്ര ഉമ്മറ വാതിൽ തുറന്ന് അകത്തേക്ക് കയറി…. വാതിൽ തുറന്നത് കയറുന്നത് വിശാലമായ ഇടനാഴിയിലേക്ക്, താഴെ മൂന്ന് മുറികൾ, ഒരു ഡെയിനിങ് റൂം, അടുക്കള, സ്റ്റോർ റൂം…. മുകളിലെ നിലയിലും മൂന്ന് മുറികൾ…
“ജോഷ്വ വരു…ഞാൻ മുറി കാണിച്ചു തരാം….”
അരുൺ കൊണ്ടുവന്ന ജോഷ്വയുടെ ബാഗ് വാങ്ങിച്ച് കൈയിൽ പിടിച്ചു, നാൻസി അവനെയും വിളിച്ച് പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി…. കാശിയുടെ മുഖം ഇരുണ്ടു, അരുണിന്റെ കൈ തോളിൽ പതിഞ്ഞതും അവൻ ഒന്നുമില്ലെന്ന് തല അനക്കി ചിരിച്ചു……
ഓരോരുത്തരുടെയും ഭാവങ്ങൾ സെഫന്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. മുകളിലേക്കുള്ള പടികൾ കയറുന്ന ജോഷ്വയെ നോക്കി അവൾ മൊബൈൽ കൈയിൽ എടുത്തു….
“I met a guy today who is having an inverted cross around his neck… His name is Joshua and I felt him as something else”
Whatsappil ഫാദർ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് സെഫന്യ ടെക്സ്റ്റ് ചെയ്തു…
.
.
.
“ഫ്രഷ് ആയി വരൂ…..ഫുഡ് എടുത്ത് വക്കാം ”
ജോഷ്വക്കുള്ള മുറി തുറന്നുകൊടുത്തുകൊണ്ട് നാൻസി പറഞ്ഞു…. അവൻ ഇടതുകൈ നീട്ടി അവളുടെ കൈയിൽ നിന്നും തന്റെ ബാഗ് വാങ്ങി, മുറിക്ക് അകത്തുകയറി….പിന്തിരിഞ്ഞ് നടക്കുന്നവന്റെ ഉറച്ച മാംസളമായ പുറത്ത് കാണുന്ന മുറിവുകൾ കണ്ട്
നാൻസിക്ക് ഉള്ളിൽ ഒരു വേദന അനുഭവപ്പെട്ടു…. അവിടവിടെ ഒത്തിരി മുറിഞ്ഞിട്ടുണ്ട്….ഒരുകൈകൊണ്ട് എന്ത് ചെയ്യാനാണ്…. പാവം
.
.
.
നാൻസി മുറിയിലേക്ക് വന്നതും വാതിലിന്റെ പിന്നിൽ മറഞ്ഞുനിന്നിരുന്ന കാശി അവളെ പിന്നിൽ നിന്നും പുണർന്നു…
“കാശി…. ഡ്രസ്സ് മുഴുവൻ ബ്ലഡ് ആണ്… ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം….”
“വേണ്ട….”
അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി
“എന്താ ചെക്കാ…..”
“എനിക്ക് ഇഷ്ടമല്ല….”
“എന്ത്….”
കണ്ണിലെ കൃഷ്ണമണികൾ ഒരു കോണിലേക്ക് നീക്കി അവനെ ശ്രദ്ധിച്ചുകൊണ്ട് നാൻസി ചോദിച്ചു….
“ഒന്നുമില്ല…”
കാശി അവളുടെ പിൻകഴുത്തിൽ ചുണ്ടുകളഅമർത്തി….. അവൾ പുളഞ്ഞുപോയി…. തിരിയാൻ ശ്രമിച്ചതും അവൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിലേക്ക് കയറി…
കാശി അവളുടെ ടോപ് ഊരി ഒരു മൂലയിലേക്ക് എറിഞ്ഞു…. നാൻസി ചുവന്നുപോയി…. മുഖത്തേക്ക് നോക്കാൻ വയ്യാതെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു….
“ഇപ്പോഴും നാണം ആണോ… ഞാൻ കാണാത്ത എന്താടി നിനക്ക് ഉള്ളെ….”
കാശി ചോദിച്ചതും നാൻസി അവന്റെ വായ മൂടി…. മിണ്ടരുതെന്ന് തലയനക്കി…. അവളുടെ കണ്ണുകളുടെ ഭാഗം, വശ്യത…. കാശിക്ക് തന്റെ നിയന്ത്രണം നഷ്ടം ആകുന്നതുപോലെ തോന്നി….
അവൻ ഷോവർ ഓൺ ചെയ്തു, അവളെയും കൊണ്ട് നിലത്തേക്ക് മറിഞ്ഞ…. രണ്ടുകൈയും അവൾക്ക് ഇടത്തും വലതുമായി നിലത്ത് കുത്തി, ശരീരത്തിൽ ഭാരം ഏൽപ്പിക്കാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി
നാൻസി കിതപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി….
“എടുത്തോ…. നിന്റെ ആണെന്ന് സ്ഥാപിക്കാൻ ഉള്ള പരാക്രമം അല്ലെ….”
അവൾ ചിരിച്ചു…
“ഞാൻ നിന്റെയാ കാശി… നിന്റെ മാത്രം… ആരൊക്കെ വന്നാലും പോയാലും…”
അടങ്ങാത്ത ശ്വാസത്തെ നിയന്ത്രിക്കാൻ പണിപ്പെട്ടുകൊണ്ട് നാൻസി കൈപിന്നിലേക്ക് നീക്കി…. അവന്റെ നോട്ടം തന്റെ മാറിലെ ഉയർച്ചതാഴ്ചകളിലേക്ക് ആണെന്ന് കണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു
