മൈ ഡീമൻ – 1 5

 

 

 

“പൊന്നു, കോളേജ് കഴിഞ്ഞാൽ സമയത്തിന് ഇറങ്ങിക്കൂടെ നിനക്ക്…”

 

ചെവിയിൽ തിരുകിയിരുന്ന നെക്ക് ബേന്റിലെ ഇയർ ബഡ്‌സിലൂടെ അന്നയുടെ ശകാരം നാൻസി കേട്ടു…. അവൾക്ക് ചിരി വന്നു….

 

 

“ഇങ്ങനെ ചൂടാവല്ലേ അന്നമ്മേ…..”

 

 

 

 

 

 

“ചൂടാവാതെ പിന്നെ…. സമയം ഒൻപത് കഴിഞ്ഞു… ഇതുവരെ നിനക്ക് എന്താ അവിടെ പണി….”

 

 

 

 

 

“സീനിയേഴ്സിന് നാളെ ചെറിയൊരു ഡാൻസ് പ്രോഗ്രാം ഉണ്ട്… ഞാനിച്ചിരി സ്റ്റെപ് പഠിപ്പിച്ചുകൊടുത്തു വൈകിയതാ എന്റെ അന്നാമ്മോ….”

 

 

 

 

“മ്മ്ഹ്ഹ് സൂക്ഷിച്ച് പോകാൻ നോക്ക്”

 

അപ്പുറം കാൾ കട്ട് ആയതും ഡാഷ് ബോർഡിൽ ഇരുന്ന മൊബൈലിലേക്ക് നാൻസി നേർത്ത പുഞ്ചിരിയോടെ നോക്കി…. സ്റ്റീറിങ് തിരിച്ച് വണ്ടി ഒരു ഇടറോഡിലേക്ക് കയറ്റി….

 

കണ്ണുകൾ മൊബൈൽ ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന തന്റെ പപ്പയുടെയും മമ്മയുടെയും മുഖത്തേക്ക് നീണ്ടു…. ഇരുവരും തന്നെ ചുംബിക്കുന്ന ഫോട്ടോ ആയിരുന്നു അത്….അവളുടെ കണ്ണുകൾ നിറഞ്ഞു… ഇരുവർക്കും തന്നോട് വലിയ സ്നേഹമാണ്

 

 

 

 

പൊടുന്നനെ!!!!

 

ഒരുനിമിഷത്തെ അശ്രദ്ധ…. ശക്തമായ ഇടിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടിതരിച്ചുകൊണ്ട് റോഡിലേക്ക് നോക്കി…. മിന്നൽ പിണരുകളുടെ കഠിനമായ പ്രകാശം അവളുടെ കണ്ണുകളെ മറച്ചു….

 

വലതുകാൽ ബ്രേക്കിൽ അമരുമ്പോഴും തന്റെ വാഹനം തട്ടി ഒരാൾ തെറിച്ചുവീഴുന്നത് നാൻസി അറിഞ്ഞു… വലിയൊരു ഞരക്കത്തോടെ കാറ് നിശ്ചലമായി….മുന്നിലേക്ക് ആഞ്ഞുപോയ അവൾ വെപ്രാളത്തോടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി

 

 

 

ശക്തമായ ഇടിമിന്നലുകളുടെ അകമ്പടിയോടെ മഴ ഭൂമിയിലേക്ക് ആർത്തലച്ചു പെയ്തു തുടങ്ങി ,….രക്തം വാർന്നൊലിച്ച്, നേർത്ത പിടച്ചിലോടെ ഒരു ശരീരം, കോരിച്ചൊരിയുന്ന ആ മഴയത്ത് അവളെ കാത്തെന്നപോലെ കിടക്കുന്ന ഒരുവന്റെ രൂപം നാൻസിയുടെ മനസ്സിൽ തെളിഞ്ഞു….

 

 

“ന്റെ കർത്താവെ…. ”

നാൻസിയുടെ കാലുകൾ വേച്ചുപോയി….കാറിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ നടുറോഡിൽ മഴയത്ത് കുതിർന്ന് അർത്ഥനഗ്നനായി കമിഴ്ന്നുകിടക്കുന്ന ഒരുവനെ അവൾ കണ്ടു….

 

അയാൾ അനങ്ങുന്നില്ല….നാൻസിയുടെ നെഞ്ചിടിപ്പ് ഉയർന്നു….താൻ കാരണം…. ഒരുനേരത്തെ പിഴവ്, അശ്രദ്ധ…എന്തുചെയ്യും…. ഹൈവേയിൽ നിന്ന് തിരയുന്ന ഒരു വിജനമായ ഇടറോഡ്….. ഒരുനിമിഷത്തേക്ക് അവളുടെ ഹൃദയം കഠിനമായി മരവിച്ചു…. ഉപേക്ഷിച്ചുപോയാലോ…. മരിച്ചുപോയിട്ടുണ്ടാകുമോ….

 

 

അവളുടെ കൈ പിടച്ചിലോടെ അയാൾക്കുനേരെ നീണ്ടു… വിരൽ തുമ്പുകൾ വിറച്ചു…. അവളുടെ വിരലുകളും അയാളുടെ ശരീരവും തമ്മിൽ നൂലിഴ വ്യത്യാസം ബാക്കിയായി നിൽക്കെ കമിഴ്ന്നുകിടന്നിരുന്ന അയാൾ പിടഞ്ഞെഴുന്നേറ്റു….

 

നാൻസി ഭയന്ന്, മലർന്നടിച്ച് പിന്നിലേക്ക് വീണു…. കൈ രണ്ടും നിലത്ത് കുത്തി ആ മനുഷ്യൻ എഴുന്നേൽക്കുന്നത് നാൻസി നോക്കി കിടന്നു… എഴുന്നേറ്റ് നിന്ന അയാൾ നടു വളച്ച്, കൈ മുഷ്ടികൾ രണ്ടും മുറുക്കി ആകാശത്തേക്ക് മുഖം ഉയർത്തി നോക്കി…

 

 

 

 

മരിവിച്ചിരുന്ന ഹൃദയം മിടിച്ചു… സമനില വീണ്ടെടുത്തതും അവൾ ചാടി എഴുന്നേറ്റ് തലയൊന്ന് കുടഞ്ഞു…. മുന്നിൽ നിൽക്കുന്ന മനുഷ്യനെ ആശ്വാസത്തോടെ നോക്കി…. ഭാഗ്യം അയാൾക്കൊന്നും പറ്റിയിട്ടില്ല….

 

 

“ഞാൻ പെട്ടെന്ന്, ശ്രദ്ധിക്കാതെ… എന്തെങ്കിലും, എന്തെങ്കിലും പറ്റിയോ….അയ്യോ നെറ്റി മുറിഞ്ഞിട്ടുണ്ടല്ലോ”

 

 

 

 

രക്തം വാർന്നൊഴുകുന്ന അവന്റെ നെറ്റിയിലെ മുറിവിലേക്ക് നാൻസി ദൃഷ്ടി അമർത്തി നാൻസി …. മുഖത്തുകൂടെ ഒഴുകിയ രക്തം അയാളുടെ ചുണ്ടുകളെയും നനച്ച് മഴയിൽ ലയിച്ചു

 

 

അയാൾ ഒന്നും മിണ്ടീല… അവളെയൊന്ന് ചുഴിഞ്ഞ് നോക്കി റോഡിലൂടെ മുന്നിലേക്ക് നടന്നു…. കാലുകൾ ഇടറി… പതിയെ, വളരെ പതിയെ, തൂവലിനെക്കാൾ മൃദുവായി അയാൾ മുന്നിലേക്ക് മറിഞ്ഞുവീണു…

Updated: June 8, 2025 — 2:54 pm

Leave a Reply

Your email address will not be published. Required fields are marked *