മൈ ഡീമൻ – 1 5

 

 

“എന്താ ഉണ്ടായേ പൊന്നു….”

 

 

 

“ശ്രദ്ധയൊന്ന് മാറിയതാ…..റോഡിൽ നിന്ന അവനെ ഞാൻ കണ്ടില്ല….”

 

 

 

 

“അവനോ….?…”

ആക്‌സിഡന്റ് പറ്റിയ ആളെ അവൻ എന്ന് വിശേഷിപ്പിച്ചത് കേട്ട് അനു ചോദിച്ചു…. ഒരാളെ വണ്ടി തട്ടി എന്നല്ലാതെ മറ്റൊന്നും അവൾ അറിഞ്ഞിരുന്നില്ല

 

 

“മ്മ്ഹ്ഹ് നമ്മുടെ പ്രായം ഉണ്ടാവും….”

 

 

 

Aa

“അഹ്‌ണോ…. ”

 

.

.

.

.

കാശിനാഥനും അരുണും ഒബ്സെർവേഷൻ റൂമിലേക്ക് കയറി, ബെഡിൽ ഇരുന്ന് തന്റെ പ്ലാസ്റ്റർ ഇട്ട കൈയിലേക്ക് നോക്കിയിരിക്കുന്ന ജോഷ്വയുടെ അരികിലേക്ക് ഇരുവരും വന്നു….

 

 

“ഇപ്പൊ എങ്ങനെ ഉണ്ട്….”

 

 

 

ജോഷ്വയുടെ ചുമലിൽ പിടിച്ച് കാശി ചോദിച്ചതും അവനാ കൈ തട്ടി മാറ്റി….

 

 

“എന്റെ atm card അവൾ കൊണ്ടുപോയി…. അതൊന്ന് വാങ്ങിച്ച് തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു ….”

 

 

 

 

“ഓഹ്…. ഡാ അരുണേ നീ പോയി അതിങ്ങ് വാങ്ങിച്ചിട്ട് വാ….”

 

 

 

 

“ആഹ്ടാ….”

 

ജോഷ്വയെ ഒന്ന് നോക്കി അരുൺ പുറത്തേക്ക് പോയി….

 

 

 

 

“സീ ജോഷ്വ…. തന്റെ അവസ്ഥ എനിക്ക് മനസ്സിലാകും…..അവളുടെ ശ്രദ്ധയില്ലായ്മ കൊണ്ട് പറ്റിയതാ….”

 

വളരെ താഴ്ന്ന സ്വരത്തിൽ കാശി സംസാരിച്ചു…. നാൻസിയുടെ പേരിൽ മറ്റ് നിയമനടപടികൾ ഒന്നും ഉണ്ടാകാതെ ഇരിക്കാനായിരുന്നു അവന്റെയാ സമീപനം….

 

 

“ക്ഷമിച്ചു……. കഴിഞ്ഞില്ലേ….”

 

 

 

ജോഷ്വാ കാശിയെ ഇരുത്തി നോക്കി പറഞ്ഞു….

 

 

 

 

“ജോഷ്വ എവിടെയാ താമസം….ഞങ്ങൾ കൊണ്ടാക്കാം….”

 

 

 

 

“സാരമില്ല… ഞാൻ പൊയ്ക്കോളാം….”

 

 

 

 

 

” രാത്രി… അതും ഈ അവസ്ഥയിൽ…. ഇയാൾ എവിടെയാണ് താമസം എന്ന് പറയു…. ”

 

 

 

 

 

 

ജോഷ്വ കാശിയുടെ മുഖത്തേക്ക് ഉറ്റുനോക്കി….

 

 

 

“എനിക്ക് പോകാൻ ഒരിടം ഇല്ല…. ഏതെങ്കിലും ലോഡ്ജ് കിട്ടുമോന്ന് അന്വേഷിച്ച് നടന്നപ്പോഴാണ് അവളെന്റെ നെഞ്ചത്തേക്ക് വണ്ടി കൊണ്ട് കയറ്റിയത്….”

 

 

 

 

 

 

“ഏഹ്…. അപ്പോ ഇതുവരെ എവിടെയായിരുന്നു …”

 

 

 

 

“ദേവി ലോഡ്ജിൽ…. അവിടന്ന് ഇറങ്ങേണ്ടി വന്നു….”

 

 

 

 

 

“വീട്ടിൽ ആരൊക്കെ ഉണ്ട്…..”

 

 

 

 

“ആരുമില്ല…. ”

 

ജോഷ്വ എഴുന്നേറ്റതും അവന്റെ കൈത്തണ്ടയിൽ അഞ്ചു നീളൻ വിരലുകൾ മുറുകി…. നാൻസി ആയിരുന്നു അത്….കൂടെ അനുദ്രയും സെഫന്യയും അവൾക്ക് പിന്നിലായി ഉണ്ടായിരുന്നു….

 

 

തന്റെ കൈയിൽ മുറുകുന്ന നാൻസിയുടെ കൈയിലേക്ക് ജോഷ്വ നോക്കി… അവന്റെ കണ്ണുകൾ കൂർത്തുവന്നു

 

 

 

“ഞങ്ങൾ സ്റ്റുഡന്റ്സ് ആണ്…. ഇവിടെ അടുത്തൊരു വീട് റെന്റിന് എടുത്തിട്ടുണ്ട്…. അവിടെ ഇപ്പോഴും ഒരു ബെഡ്‌റൂം ഒഴിഞ്ഞു കിടക്കുകയാണ്…. കൈ ഭേദം ആകുന്നതുവരെ ജോഷ്വക്ക് അവിടെ നിൽക്കാം…..”

 

 

 

 

 

 

“പൊന്നു നീയെന്താ ഈ പറയുന്നേ…..”

 

 

 

“കാശി….”

നാൻസി കണ്ണുകൾ കൊണ്ട് കാശിയെ നോക്കി തടഞ്ഞു…

 

“ഞാൻ കാരണം ആണ്….”

 

 

 

 

നാൻസി പ്രതീക്ഷയോടെ ജോഷ്വയെ നോക്കി….താൻ കാരണം ഉണ്ടായൊരു അപകടം….

അവൻ അനാഥൻ ആയിരുന്നു…. ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്തൊരുവൻ…… ജോഷ്വ നേഴ്സിനോട് സംസാരിക്കുന്നത് അവൾ കേട്ടിരുന്നു

 

 

 

 

ജോഷ്വ നാൻസിയെയും…. ആം പൗച്ചിൽ ബന്ധിക്കപ്പെട്ട തന്റെ ഒടിഞ്ഞ കൈയിലേക്കും നോക്കി….

 

“ശരി…. സമ്മതിച്ചു….”

 

 

 

 

 

ജോഷ്വ പറഞ്ഞുതീർന്നതും കാശി നാൻസിയുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു…. ഒരു ചുമരിനപ്പുറം അവരെന്തൊക്കെയോ സംസാരിക്കുകയും, ധാരണയിൽ എത്തുകയും ചെയ്തു

Updated: June 8, 2025 — 2:54 pm

Leave a Reply

Your email address will not be published. Required fields are marked *