മൈ ഡീമൻ – 1 5

 

.

.

.

.

.

.

.

 

 

 

“വലതുകൈക്ക് ചെറിയ പൊട്ടൽ ഉണ്ട്….നെറ്റി മുറിഞ്ഞിട്ടുണ്ട്,.സ്കാൻ ചെയ്തായിരുന്നു

 

 

ഇല്ല… സ്കാനിങ്ങിൽ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല….

 

 

മ്മ്

 

 

 

 

ആഹ് ഒബ്സെർവേഷനിൽ തന്നെയാ

 

 

നിങ്ങൾ എവിടെ എത്തി….”

 

 

 

 

 

 

 

“മേം ഈ മെഡിസിനൊന്ന് വാങ്ങണം ….”

 

 

സിസ്റ്റർ വന്ന് പറഞ്ഞതും ഫോണിൽ സംസാരിച്ചുകൊണ്ടുനിന്നിരുന്ന നാൻസി അവരെ നോക്കി… അവരുടെ കൈയിൽ നിന്നും പ്രെസ്ക്രിപ്ഷൻ വാങ്ങി, ഫാർമസിയിലെന്ന് മരുന്ന് വാങ്ങി ഒബ്സെർവേഷൻ റൂമിലേക്ക് നടന്നു….

 

 

വാങ്ങിച്ച മരുന്നുകൾ നേഴ്സിന്റെ കൈയിൽ ഏൽപ്പിച്ച് തിരിയുമ്പോൾ നാൻസി കണ്ടു…. നിരത്തിയിട്ട ബെഡുകളിലൊന്നിൽ കണ്ണുകൾ അടച്ച് കിടക്കുന്ന ഒരുവനെ….

 

കാറിൽ വച്ച് അബോധാവസ്ഥയിൽ അവൻ തന്നോട് പറഞ്ഞ പേര് അവൾ ഓർത്തു….

ജോഷ്വ…. തന്റെ കാറിന്റെ മുന്നിൽ വന്നുപെട്ട, ആരെന്നോ ഏതെന്നോ അറിയാത്ത അഥിതി

 

 

തന്റെ പ്രായം ഉണ്ടാകും, ചിലപ്പോ അതിനേക്കാൾ താഴെ…. കുട്ടിത്വം വിട്ടുമാറാത്ത മുഖമെങ്കിലും പൌരുഷം നിറഞ്ഞുനിൽക്കുന്ന രൂപാകൃതി….ഗോസ് ബാൻഡേജ് കഴുത്തിലൂടെ കെട്ടി,പ്ലാസ്റ്റർ ഇട്ട വലതുകൈ അതിൽ തൂക്കി ഇട്ടിട്ടുണ്ട്… നെറ്റിയിലെ മുറിവിൽ ഡ്രസ്സ്‌ ചെയ്തിരുന്നു….അല്ലാതെയും ശരീരത്തിൽ മുറിവുകൾ

 

ഉയർന്നു താഴുന്ന വിടർന്ന നെഞ്ചിൽ അലങ്കൃതമായ, നേർത്ത കറുത്ത ചരടിൽ ബന്ധിച്ചിരുന്ന തലകീഴായ കുരിശിലേക്ക് നാൻസി നോക്കി…അതിനെന്തോ ഒരു പ്രേത്യേക ഉള്ളതുപോലെ അവൾ അതിലേക്ക് നോക്കി നിന്നു

 

 

അരികിൽ ആരോ ഉണ്ടെന്ന് അറിഞ്ഞതിനാൽ ആവാം ജോഷ്വ കണ്ണുകൾ തുറന്നു… അരികിൽ നിൽക്കുന്ന നാൻസിയെ നോക്കി…. ആ കണ്ണുകളിലെ കൃഷ്ണമണികൾ അവളെ ദഹിപ്പിക്കുമെന്നപോലെ കുറുകി

 

 

 

“ഹായ്…. മ്മ്ഹ്ഹ്…. ഇപ്പോ…. ഇപ്പൊ എങ്ങനെ ഉണ്ട്…..”

 

നാൻസിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… താൻ കാരണം ഈയൊരു അവസ്ഥയിലായ ഒരുവൻ

 

 

 

“സുഖമുണ്ട്…. ചെയ്ത ഉപകാരങ്ങൾക്കൊക്കെ നന്ദി….”

 

 

 

 

“സോറി…. ഞാൻ പെട്ടെന്ന്,….പറഞ്ഞല്ലോ!!!ശ്രദ്ധിച്ചില്ലായിരുന്നു….”

 

 

 

 

“നന്നായി….”

അവന്റെ ശബ്ദം പരുക്കനായി….

 

നാൻസി ഒന്നും മിണ്ടീല…. ഒരു സ്റ്റൂൾ വലിച്ചിട്ട് അവന്റെ അരികിൽ ഇരുന്നു…..സമയം കടന്നുപോയി… ഹോസ്പിറ്റൽ ബില്ലുമായി നേഴ്സ് വന്നപ്പോഴേക്കും അവൾ അടഞ്ഞുപോയ കണ്ണുകൾ തുറന്നു

 

 

 

 

“മാം…. ബില്ല് സെറ്റിൽ ചെയ്താൽ പോകാം…..

 

 

നേഴ്സ് കൊണ്ടുവന്നുകൊടുത്ത ബില്ലിലേക്ക് നോക്കി……

…. Atm card എടുത്തിട്ടില്ലല്ലോ….. എന്ത് ചെയ്യുമെന്ന് അറിയാതെ നെറ്റിയിൽ കൈവച്ചപ്പോഴേക്കും അവളുടെ നേരെ ഒരു atm card നീണ്ടു വന്നു….

 

 

“4437”

 

 

കണ്ണുകൾ തുറക്കാതെ അവൻ പറഞ്ഞു, മുഖം ഇടത്തേക്ക് തിരിച്ചുകളഞ്ഞു….. നാൻസിക്ക് എന്തോ അവന്റെ ആ ഒരു ഭാവത്തോട് വാത്സല്യം തോന്നി….

ബില്ല് സെറ്റിൽ ചെയ്ത് തിരികെ വരുന്ന സമയം ഹോസ്പിറ്റലിന്റെ കവാടം കടന്നുവരുന്നവരെ നാൻസി കണ്ടു…..

 

കാശിനാഥൻ, അരുൺ, സെഫന്യ , അനുദ്ര

 

…. വിതുരക്ക് അടുത്തൊരു രണ്ടുനില വീട് റെന്റിന് എടുത്തിട്ടുണ്ട്…അവിടെയാണ് താൻ ഉൾപ്പടെ അഞ്ചുപേരും താമസിക്കുന്നത്,…

 

 

നാൻസിയെ കണ്ടയുടനെ കാശി അവളെ ഹഗ് ചെയ്തു…

“നിനക്ക് എന്തെങ്കിലും പറ്റിയോ….”

 

അവൻ ആകുലതയോടെ അവളുടെ മുഖത്ത് തലോടി

 

 

 

“എനിക്കൊന്നും പറ്റീല… ഇച്ചിരി പേടിച്ചു…. അതാ എല്ലാരേയും വിളിചെ….”

 

അവൾ തെല്ലൊരു ജാള്യതയോടെ പറഞ്ഞു

 

 

 

“കക്ഷി എവിടെ….”

 

 

 

“നല്ല ചൂടിലാ….”

 

നാൻസി ഒബ്സെർവേഷനിലേക്ക് ചൂണ്ടി കാണിച്ചു….കാശിയും അരുണും ഒബ്സെർവേഷനിലേക്ക് പോയതും സെഫന്യയും അനുവും അവളുടെ കൈ കവർന്നു….

Updated: June 8, 2025 — 2:54 pm

Leave a Reply

Your email address will not be published. Required fields are marked *