മൗനരാഗംഅടിപൊളി  

മൗനരാഗം

Maunaraagam | Author : Valsyayanan


(കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ലാത്തവരും പ്രായപൂർത്തിയായവരും ആണെന്നും കൂടാതെ കഥാകൃത്ത് [ഇതെഴുതുന്ന കാലയളവിൽ] ജീവിച്ചിരിക്കുന്നവനും രണ്ടു വട്ടം പ്രായപൂർത്തിയായവനും ആണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. ഒപ്പ്.)


എൻ്റെ പേര് റോബി. നാട് കൊല്ലം. ഞാൻ പ്ലസ് റ്റുവിന് പഠിക്കുന്ന സമയത്ത് മറ്റൊരു സ്കൂളിൽനിന്ന് ട്രാൻസ്ഫർ വാങ്ങി വന്ന ഒരു പെൺകുട്ടി എൻ്റെ ക്ലാസിൽ ചേർന്നു. പേര് ജ്യോത്സ്ന. അവൾ ഊമയായിരുന്നു. അതിനാലും കൂടാതെ ആദ്യത്തെ വർഷം കഴിഞ്ഞ് വന്നതിനാലും അവൾക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. അവളോടൊപ്പം ഒരേ ബെഞ്ചിൽ ഇരിക്കുന്ന റിൻസി, സുജ, ഫാത്തിമ എന്നീ പെൺകുട്ടികളുമായി ആയിരുന്നു അവൾക്ക് ആകെ ഉണ്ടായിരുന്ന കൂട്ട്.

ഒരു ദിവസം ഞാൻ നേരത്തെ സ്കൂളിൽ വന്നപ്പോൾ ജ്യോത്സ്ന മാത്രമേ ക്ലാസ്റൂമിൽ ഉണ്ടായിരുന്നുള്ളൂ. അവളുടെ വീട് സ്കൂളിനടുത്ത് ആയതിനാൽ മിക്കവാറും ദിവസങ്ങളിൽ അവളായിരിക്കും ആദ്യം ക്ലാസിൽ എത്തുക. അവൾ എൻ്റെ നേർക്ക് ചെറുതായി ഒന്ന് മന്ദഹസിച്ചു.

“ഹലോ, ഗുഡ് മോണിങ്.” ഞാൻ ആംഗ്യഭാഷയിൽ അവളോട് പറഞ്ഞു.

ജ്യോത്സ്നയുടെ മുഖത്ത് അദ്ഭുതം. “ഗുഡ് മോണിങ്!” അവൾ തിരിച്ച് സൈൻ ചെയ്തു. “സൈൻ ലാങ്ഗ്വേജ് അറിയാമോ?”

“കുറച്ച്. എൻ്റെ പേര് റോബി.” ഞാൻ മറുപടി കൊടുത്തു.

“എനിക്കറിയാം. എങ്ങനെ പഠിച്ചു?”

അതിന് ഉത്തരം പറയാൻ മാത്രം സൈൻ ലാങ്ഗ്വേജ് എനിക്ക് അറിയില്ലായിരുന്നു. ഒന്നു ചിരിച്ചിട്ട് ഞാൻ വാമൊഴിയിൽത്തന്നെ അവൾക്ക് മറുപടി കൊടുത്തു.

“പത്താം ക്ലാസ് കഴിഞ്ഞ് വെക്കേഷൻ ടൈമിൽ ഞാനും രണ്ടുമൂന്ന് ഫ്രണ്ട്സും കുറച്ചു നാൾ ബ്രേക്ക് ഡാൻസ് പഠിക്കാൻ പോയിരുന്നു. അവിടുത്തെ മാഷിന് സൈൻ ലാങ്ഗ്വേജ് അറിയാം. പുള്ളിയാണ് ഞങ്ങളെ പഠിപ്പിച്ചത്.”

“എനിക്ക് മിണ്ടാൻ ഒരാളായി.”

“എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്.”

“ഞാൻ പഠിപ്പിക്കാം.”

സഹപാഠികൾ ഓരോരുത്തരായി ക്ലാസിൽ വന്നു കയറുന്ന മുറയ്ക്ക് സൈൻ ലാങ്ഗ്വേജ് പഠനത്തിൽ മുഴുകിയിരിക്കുന്ന എന്നെയും ജ്യോത്സ്നയെയും കണ്ട് അദ്ഭുതം കൂറി. പലരും ഞങ്ങൾക്കു ചുറ്റും കൂട്ടം കൂടി നിന്നു. ചില വാക്കുകളും പ്രയോഗങ്ങളും ജ്യോത്സ്ന എനിക്ക് എഴുതിക്കാണിച്ചു തരേണ്ടി വന്നെങ്കിലും — അതും ASL (അമേരികൻ സൈൻ ലാങ്ഗ്വേജ്) ആൽഫബെറ്റ് ഉപയോഗിച്ചു തന്നെ — ഒരു വിധം വേഗത്തിൽ ഞാൻ സംഗതികൾ ഗ്രഹിക്കുന്നുണ്ടായിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുൻപ് പതിനഞ്ചോളം പുതിയ വാക്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു.

ജ്യോത്സ്നയും ഞാനും വൈകാതെ ഉറ്റ സുഹൃത്തുക്കളായിത്തീർന്നു. റിൻസിയും സുജയും ഫാത്തിമയും ഒക്കെ ഉണ്ടെങ്കിലും അവൾക്ക് കൂടുതലിഷ്ടം സ്കൂളിൽ ഞാനുമായി അവിടെ ഞങ്ങൾക്കു മാത്രം മനസ്സിലാകുന്ന മുദ്രാഭാഷയിൽ സംസാരിക്കാൻ ആയിരുന്നു. അത് ഒരു രസമായിരുന്നു. പരസ്യമായി ഞങ്ങൾക്ക് എന്തു രഹസ്യവും പറയാൻ കഴിയുന്ന അവസ്ഥ. ഒരു പറ്റം വിദേശികളുടെ ഇടയിൽ വെച്ച് നമ്മുടെ മാതൃഭാഷയിൽ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ.

ഒരു ദിവസം പള്ളിയിൽ വെച്ച് ഞാനും അനിയനും മമ്മിയും പപ്പയും കുർബാന കഴിഞ്ഞ് മടങ്ങുന്ന വഴി ആൾത്തിരക്കിൽ ജ്യോത്സ്നയും ഞാനും പരസ്പരം കണ്ടു. ഞാൻ അവളെ കൈ ഉയർത്തിക്കാട്ടി. ജ്യോത്സ്ന ഒപ്പമുണ്ടായിരുന്ന തൻ്റെ മമ്മിയെ തോണ്ടി വിളിച്ച് എന്നെ ചൂണ്ടിക്കാട്ടിയിട്ട് “റോബി” എന്ന് സൈൻ ചെയ്തു കാണിച്ചു. അവളുടെ പപ്പയും കൂടെയുണ്ടായിരുന്നു. അവർ വന്ന് ഞങ്ങളുമായി സംസാരിച്ചു. ജ്യോത്സ്നയുടെ ബെസ്റ്റ് ഫ്രൻഡ് ഞാനാണെന്ന് അവൾ പറഞ്ഞ് അറിഞ്ഞിട്ടുള്ളതിനാൽ അവളുടെ മമ്മി റേച്ചലിന് എന്നെ വലിയ കാര്യമായിരുന്നു. എൻ്റെ പപ്പയോടും മമ്മിയോടും റേച്ചൽ ആൻ്റി എന്നെപ്പറ്റി കുറേ പുകഴ്ത്തിപ്പറഞ്ഞു.

ഞാൻ ഇതൊക്കെ കേട്ട് സുഖിച്ച് നിൽക്കുമ്പോൾ ജ്യോത്സ്ന എന്നെ നോക്കി “എന്തൊരു തള്ള്” എന്ന മുഖഭാവം കാണിച്ചു. ഞാൻ തിരിച്ച് “ഈ എന്നെക്കൊണ്ട് ഞാൻ തോറ്റു” എന്ന നാട്യവും.

റേച്ചൽ ആൻ്റി ടൗണിലെ പ്രശസ്തമായ കോളജിൽ ഫിസിക്സ് ലെക്ചറർ ആണ്. ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റിൽ ഡെപ്യൂടി കമ്മീഷനർ ആണ് ജ്യോത്സ്നയുടെ പപ്പ ജോർജ് അങ്കിൾ. സംഭാഷണത്തിനിടയിൽ റേച്ചൽ ആൻ്റി താൻ വീട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് ഫിസിക്സിനും മാത്‌സിനും ട്യൂഷൻ എടുക്കാറുണ്ടെന്നു പറഞ്ഞത് എനിക്കു പാരയായി. മാത്‌സിൽ പണ്ടേ പിന്നാക്കം ആയിരുന്ന എന്നെ റേച്ചൽ ആൻ്റിയുടെ അടുക്കൽ ട്യൂഷന് ചേർക്കാൻ മമ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ തീരുമാനം കേട്ടപ്പോഴത്തെ എൻ്റെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെയുള്ള മുഖഭാവം കണ്ട് ജ്യോത്സ്ന അടക്കിച്ചിരിച്ചു.

ട്യൂഷൻ സമയം വൈകുന്നേരം അഞ്ചര മുതൽ ആറര വരെയായിരുന്നു. തിങ്കൾ മുതൽ ശനി വരെ. പല ദിവസങ്ങളിലും കോളജിൽനിന്ന് റേച്ചൽ ആൻ്റി വീട്ടിലെത്തുമ്പോൾ അഞ്ചേമുക്കാൽ ഒക്കെ ആകും എന്നതുകൊണ്ട് സ്റ്റ്യുഡൻ്റ്സിന് പത്തുപതിനഞ്ചു മിനിറ്റ് ഫ്രീ ടൈം കിട്ടുമായിരുന്നു. ആ സമയങ്ങളിൽ ഞാൻ ജ്യോത്സ്നയുമായി സംസാരിക്കും. ഒരു ദിവസം തൻ്റെ റൂം ജ്യോത്സ്ന എനിക്ക് കാണിച്ചു തന്നു. അതിൻ്റെ ചുവരുകളിൽ അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന മനോഹരമായ പെയ്ൻ്റിങ്ങുകൾ അവൾ വരച്ചതാണെന്നറിഞ്ഞ് ഞാൻ അദ്ഭുതപ്പെട്ടപ്പോൾ തൻ്റെ ഗിറ്റാർ എടുത്തുകൊണ്ടു വന്ന് അതിൽ “തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം” എന്ന ഗാനം മനോഹരമായി പ്ലേ ചെയ്തു കേൾപ്പിച്ച് എന്നെ വീണ്ടും വിസ്മയിപ്പിച്ച അവളെ ഞാൻ കൈയടിച്ച് അഭിനന്ദിച്ചു.

“എന്നാലും ഇങ്ങനത്തെ കഴിവുകളൊക്കെ ഉള്ള ഒരാളാണ് എൻ്റെയീ വായാടി കൂട്ടുകാരിയെന്ന് നേരത്തേ അറിഞ്ഞില്ലല്ലോ.” ഞാൻ കുണ്ഠിതപ്പെട്ടു.

“ഞാനൊരു പ്രതിഭാസമാണെന്ന് ഞാനങ്ങനെ എല്ലാവരോടും പറഞ്ഞുകൊണ്ട് നടക്കാറില്ല.” ഒരു കുസൃതിച്ചിരിയോടെ അവളുടെ മറുപടി.

“വിനയത്തിൻ്റെ ആൾരൂപമേ, ഞാനൊന്നു തൊഴുതോട്ടെ?”

“ഞാനിപ്പോൾ പ്ലേ ചെയ്ത ട്യൂണിനൊരു പ്രത്യേകതയുണ്ട്. അറിയാമോ?”

“ഇല്ല. എന്തേ?”

“ദേശീയഗാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻഡ്യക്കാർ തിരിച്ചറിയുന്ന ട്യൂൺ ആയിരിക്കും ഇത്. ഇളയരാജ ഈ ട്യൂൺ നാല് ഭാഷകളിൽ ഉപയോഗിച്ചിട്ടുണ്ട്.” (ഇളയരാജ എന്ന പേരിനെ സൂചിപ്പിക്കാൻ യഥാക്രമം “ഇളയത്”, “രാജാവ്” എന്നീ ASL മുദ്രകൾ അവൾ ഉപയോഗിച്ചതു കണ്ട് എനിക്ക് ചിരി പൊട്ടി.)

“അതെയോ? ഏതൊക്കെ?” ഞാൻ ചോദിച്ചു.

അവൾ ടാബ്‌ലറ്റിൽ യൂട്യൂബ് തുറന്ന് ആ ഈണത്തിൻ്റെ നാലു ഭാഷകളിലെയും പതിപ്പുകൾ ഓരോന്നായി തിരഞ്ഞു കണ്ടുപിടിച്ച് എന്നെ കേൾപ്പിച്ചു. മലയാളം: “തുമ്പീ വാ തുമ്പക്കുടത്തിൻ”, തമിഴ്: “സംഗത്തിൽ പാടാത കവിതൈ”, തെലുഗു: “ആകാശം ഏനാട്ടിദോ” (അതായിരുന്നു ഈ നാലെണ്ണത്തിൽ എനിക്ക് ഇഷ്ടപ്പെടാഞ്ഞ ഒന്നേ ഒന്ന്), ഹിന്ദി: “ഗുംസും ഗും ഗുംസും ഹോ ക്യോം തും.”

Leave a Reply

Your email address will not be published. Required fields are marked *