യവനിക 13

ഈ യാത്ര ഒന്നും രണ്ടും മാസം നീണ്ടു. പാടത്തേക്ക് ചെല്ലുന്നതു ഒരു റെസിഡൻഷ്യൽ ഏരിയ കൂടിയാണ്. ഒറ്റപ്പെട്ട വെളിച്ചമില്ലാത്ത വലിയ വീടുകൾ. രാവിലെ ആറുമണിക്ക് മുൻപ് പോകുന്നതുകൊണ്ടു വളരെ വിജനമായ വഴികളായി തോന്നും. ഞാൻ സൈക്കിൾ ചവുട്ടി വരുമ്പോൾ എതിർവശത്തു നിന്ന് ഒരു ബലെനോ കാർ വരുന്നുണ്ട്. ആ റോഡിൽ കഷ്ടിച്ച് ഒരു കാറിനും ബൈക്കിനും പോകാനുള്ള വഴിയേ ഉള്ളു. കാർ വലതുഭാഗത്തേക്ക് അധികം ഒതുക്കാതാണ് വരുന്നത്. എനിക്ക് ആ വരവ് കണ്ടപ്പോളേ തോന്നി അത് എനിക്ക് നേർക്കാണെന്നു. സ്ലോ ചെയ്യാതെ വന്ന കാർ നൈസ് ആയി എൻ്റെ പെടലിൽ തട്ടി. ഞാൻ വീഴാൻ പോയി. കാർ നിർത്തി, ഗ്ലാസ് താഴ്ന്നു.

“സോറി ചേട്ടാ, എടുത്തു പഠിച്ചതാ.”

“തോന്നി.”

“എന്തെങ്കിലും പറ്റിയോ?”

“നോ പ്രോബ്ലം.”

അവർ പിന്നെ ഒന്നും പറയാൻ നിന്നില്ല വന്നപോലെ വേറെ ആർക്കു നേരെയോ ലക്ഷ്യമിട്ടു ആ കാർ മുന്നോട്ടു നീങ്ങി. ആ കാറിൽ അർച്ചന കവിയുടെ ചായയിൽ ഉള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ലിപ്സ്റ്റിക് ഇടാത്ത റോസ് ചുണ്ടുകൾ, ത്രെഡ് ചെയ്യാത്ത പിരികം, എഴുതാത്ത കണ്ണുകൾ. ചുരിദാറിൻ്റെ ടോപ് ആയിരുന്നു ഇട്ടിരുന്നത്. ആ പച്ച കളർ ടോപിനു അവളുടെ മുഖത്തെ ഒരുപാട് സുന്ദരിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ അവിടെ നിന്നും നീങ്ങി.

അവിടന്ന് കുറച്ചു ദിവസം കഴിഞ്ഞു കാർ തട്ടിയ വഴി വന്നപ്പോളാണ് റോഡിൽ ഒരു പട്ടിക്കുട്ടി നിൽക്കുന്നു. ഒരു രണ്ടുമാസം പ്രായം തോന്നിക്കുന്ന റിട്രീവർ പട്ടിക്കുട്ടി. അതിനെ എടുത്തു ഞാൻ ചുറ്റും നോക്കി. ആരുമില്ല. കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ അന്നുകണ്ട അർച്ചന കവി ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടുമിട്ടു അന്നനടത്തം നടന്നു വരുന്നു. അടുത്ത് അവൾ എത്തും മുൻപ് എൻ്റെ കയ്യിൽ അടങ്ങി ഇരിക്കുന്ന പട്ടികുട്ടിയെ കണ്ടപ്പോൾ കൈകൊണ്ടു ചൂണ്ടി അത് അവളുടെ ആണെന്ന് ആക്ഷൻ കാണിച്ചു. ഞാൻ ചിരിച്ചു. അടുത്തെത്തിയ അവൾക്ക് കൊടുത്തു.

“കരഞ്ഞപ്പോൾ മുറ്റത്തു ഇറക്കി വിട്ടതാ. പിന്നെ നോക്കിയപ്പോൾ ആളെ കാണാനില്ല.”

“എന്നെ ഓർക്കുന്നുണ്ടോ?”

“ഞാൻ ഇയാളെ അല്ലെ ഇടിച്ചിടാൻ നോക്കിയത്!” അവൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ കവിളിൽ ഒരു നുണക്കുഴി പ്രത്യക്ഷപ്പെട്ടു.

“അതെ അതെ.”

അവൾ അതിനെ ഉഴിയുന്നുണ്ടായിരുന്നു.

“അതാ ഞങ്ങളുടെ വീട്, ട്രെയിനിങ് ചെയ്യാൻ ടൈം ആയി.”

“ശരി എന്നാൽ..”

അവൾ തലയാട്ടി യാത്രപറഞ്ഞു നീങ്ങി. അവളുടെ മുഖം മനസ്സിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല. വളരെ ഷെയ്പ്പിൽ നിൽക്കുന്ന ഒരു മുപ്പത്താറു ബി ബ്രാ ആയിരിക്കും അവളുടെ അകത്തെന്നു മനസ്സിൽ ഓർത്തു. ഇതൊക്കെ അല്ലാതെ ഇപ്പോൾ വേറെ എന്ത് എന്റർടൈൻമെന്റ്! ചുമ്മാ അവൾ സമ്മതിക്കാണെങ്കിൽ സെറ്റ് ആക്കാം എന്നെല്ലാം മനസ്സിൽ തോന്നി.

പാടത്തു നിന്ന് തിരികെ വരുമ്പോൾ അവൾ പട്ടികുട്ടിയെ പഠിപ്പിക്കുന്നത് കണ്ടു. ഞാൻ എന്നെ നോക്കിയാൽ വിഷ് ചെയ്യാം എന്ന് കരുതി അവൾ തന്നെ നോക്കി വണ്ടിയോടിച്ചു. അവൾ യു ട്യൂബിൽ നിന്ന് മുഖം തിരിച്ചു എന്നെ നോക്കുമ്പോളേക്കും ഞാൻ അവളെ പാസ് ചെയ്‌തിരുന്നു.

പിറ്റത്തെ ദിവസം പോകാനായി ഇൻ്റെരെസ്റ്റ് കൂടി. പോകുമ്പോൾ അവളെ നോക്കിയെങ്കിലും കണ്ടില്ല. തിരികെ ഞാൻ വരുമ്പോൾ ഗെയ്റ്റിന് അടുത്ത് ഒരു മഗ്ഗിൽ ചായ കുടിച്ചു നിൽക്കുന്നു. ചിരിച്ചുകൊണ്ട് എന്നെ വിഷ് ചെയ്തു, തിരിച്ചു ഞാനും.

രണ്ടു മാസങ്ങൾ സംസാരമില്ലാതെ കൈ പോക്കലും താഴ്ത്തലും മാത്രം. ഒരു ദിവസം പാടത്തുള്ള ബണ്ടിൽ ചെന്നെത്തിയപ്പോൾ കുറച്ചു മുന്നിലായി ഒരുവൾ ഒരു പട്ടിയെ ലീഷിൽ ഇട്ടു നടത്തികൊണ്ടുപോകുന്നു. അടുത്തെത്തിയപ്പോൾ അർച്ചന കവിയാണെന്നു മനസ്സിലായി. പേരുപോലും അറിയാൻ നിർവ്വാഹമില്ലാത്തതുകൊണ്ടു മനസ്സിൽ അവളെ അർച്ചന കവി എന്ന് സേവ് ചെയ്തു വച്ചു.

പിന്നിലെത്തിയപ്പോൾ ഞാൻ ബെൽ അടിച്ചു. അവൾ തിരിഞ്ഞു നോക്കി.

“താനോ?”

“നടക്കാൻ ഇറങ്ങി തുടങ്ങിയോ ഇവനെ കൊണ്ട്?”

Updated: May 28, 2025 — 4:13 pm

Leave a Reply

Your email address will not be published. Required fields are marked *