സൈഡിൽ ആയി അവളേം നോക്കി അനു ഇരിക്കുന്നുണ്ടായിരുന്നു
“അതേയ്…. നിനക്ക് വട്ടാണോ…എന്താ ഏതാ എന്ന് പോലും നോക്കാതെ അറിയാത്ത സ്ഥലം വരെ ആണ്…എന്നിട്ട്…”
ഐറിൻ അത് കേട്ട് അവളെ നോക്കി..
“നീ പോയെ…ഇത്രേം പൈസ മേടിച്ചിട്ട് ഇങ്ങനെ കാണിച്ച ഞാൻ എന്താ കെട്ടിപിടിച് ഉമ്മ വെക്കണോ അവരെ “
“അയ്യോ എന്റെ തെറ്റ്…ഒന്നും പറയുന്നില്ല..എല്ലാം തിരിച്ചെടുത്തു “
അത് പറഞ്ഞു പൂജ പുറത്തേക് നോക്കിയപ്പോൾ ആണ് റൂമിലേക്കു റിനോഷ് കയറി വന്നത്
“നിങ്ങൾടെ പുതിയ ഗൈഡ് പുറത്ത് ഉണ്ട്.. എല്ലാം എടുത്ത് വന്നോളൂ.. ഇനിം ലേറ്റ് ആക്കേണ്ട”
അത് പറഞ്ഞു അവൻ പോയതും ഐറിൻ പ്രിയയെ നോക്കി
“ദേ കണ്ടോ…. ഒന്ന് പ്രശ്നം ആക്കിയതും എല്ലാം റെഡി ആയില്ലേ…വാ.. “
അത് പറഞ്ഞു അവൾ ബാഗും എടുത്തു മുന്നിൽ ഇറങ്ങി ചെന്നു
പൂജ ഒന്നും മിണ്ടാതെ കൂടേം
എന്നാൽ അവർ പുറത്ത് ഇറങ്ങിയപ്പോൾ കാണുന്നത് അവിടെ ഒരു കസേരയിൽ ഇരുന്നു ചുരുട്ട് കത്തിച്ചു ഇരിക്കുന്ന ഒരാളെ ആണ്
ഒരു ടീഷർട്ടും അതിനു മുകളിൽ ആയി ജാക്കറ്റും ഇട്ടു മുടിയും താടിയും നീട്ടി വളർത്തിയ ഒരാൾ…
അയാൾ എന്നാൽ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക് നോക്കി വലിച്ചു കൊണ്ട് ഇരിക്കുവാണ്
അപ്പോഴാണ് അവൻ അവരെ കണ്ടത്.. അവൻ അത് അവിടെ ഇട്ട ശേഷം ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക് നടന്നു കൈ നീട്ടി
“ശ്രീ…. “
എന്നാൽ ഐറിൻ ഒന്നും മിണ്ടാതെ നടന്നു പോയി…എന്നാൽ പൂജ അവനു കൈ കൊടുത്തു
“പൂജ …”
അപ്പോൾ അവൻ ചിരിച്ചു
“ഇപ്പൊ പോയതിന് കുറച്ചു അഹങ്കാരം കൂടുതൽ ആണോ…”
അത് കേട്ട പൂജ ചിരിച്ചു
“ഇച്ചിരി.. ചേട്ടൻ മൈൻഡ് ആക്കണ്ട…”
“മ്മ്മ് ശരി ശരി…അഹങ്കാരം ഞാൻ കുറച്ചോളാം.. “
അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ അവളെയും കൂട്ടി നടന്നു.. എന്നാൽ മൂന്ന് പേരും വന്നു നിന്നത് ഒരു പിക്ക് അപ്പ് ട്രക്കിന്റെ മുന്നിൽ ആയിരുന്നു
ഐറിൻ ഒരു നിമിഷം അതിലേക് തന്നെ നോക്കി നിന്നു ശേഷം അവനേം
ശ്രീ എന്നാൽ ഒന്നും മിണ്ടാതെ അതിന്റെ പിന്നിലേക്ക് കയറി കൂടെ പ്രിയയും..
ഐറിൻ കയറാതെ നോക്കുന്നത് കണ്ടപ്പോൾ അവൻ അവളെ നോക്കി
“എന്താ പോകണ്ടേ…മടിക്കാതെ കേറെന്നെ “
അത് കേട്ട ഐറിൻ അവരെ നോക്കി തന്നെ നിന്നു
“ഇതിൽ ആണോ പോകുന്നെ”
അത് കേട്ട് അവൻ ചിരിച്ചു
“എന്റെ മാഡം…അങ്ങോട്ട് ബെൻസിൽ ഒന്നും പോകാൻ പറ്റില്ല…അടിവാരം വരെ ഇതിൽ തന്നെ പോകണം…. മടിച്ചു നിക്കാതെ കയറിക്കോ..”
അത് പറഞ്ഞു അവൻ അവൾക് കയറാൻ ആയി കൈ നീട്ടി…. അവൾ മടിച്ചിട്ട് ആണേലും അവന്റെ കയ്യിൽ പിടിച്ചു ആ വണ്ടിയിലേക്ക് കയറി…
അവർ കയറിയതും ആ വണ്ടി സ്റ്റാർട്ട് ചെയ്തു നീങ്ങി.. അടിവരവും ലക്ഷ്യമാക്കി…
————–
“ആദി…ഒരു ദിവസം വരും…നിന്റെ എല്ലാം വേരോടെ ഞാൻ പിഴിഞ്ഞ് എറിയും…നീ കാത്ത് ഇരുന്നോ ആ ദിവസത്തിന് “
പെട്ടെന്നാണ് ആദി കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റത്…അവൻ ചുറ്റും ഒന്ന് നോക്കി…അവന്റെ ദേഹം ഒക്കെ ആകെ വിയർത്തിരുന്നു…ആകെ ഒരു മരവിപ്പ്…
അപ്പോഴും അവന്റെ ഉള്ളിൽ ആ വാക്കുകൾ തന്നെ മുഴങ്ങിക്കൊണ്ടിരുന്നു….
അവൻ എഴുനേറ്റു ആ ടേബിളിൽ ഉണ്ടായിരുന്ന പെട്ടിയിൽ നിന്നും ഒരു സിഗററ്റ് എടുത്തു കത്തിച്ച ശേഷം ബാൽക്കണിൽ ചെന്ന് നിന്നു.. അപ്പോഴും അവന്റെ ഉള്ളിൽ പഴയ കാര്യങ്ങളും ഒക്കെ തിങ്ങി നിന്നു
അവൻ ആദ്യം മടിച്ചിട്ട് ആണെങ്കിലും ഫോൺ എടുത്തു റാം നെ വിളിച്ചു
ഇതേ സമയം നല്ല ഉറക്കം ആയിരുന്ന റാം കാൾ എടുത്തു
“എന്താടാ രാവിലെ തന്നെ “
എന്നാൽ അപ്പുറത് നിന്നും മറുപടി ഒന്നും വന്നില്ല…
“ഡാ…എന്താ ഒന്നും പറയാൻ ഇല്ലേ”
“ഞാൻ…ഞാൻ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…പക്ഷെ…”
“പക്ഷെ…കാര്യം പറയെടാ…. “
