യുദ്ധം – 2 9

 

അതും പറഞ്ഞു അവൻ കയ്യിലെ ഫോൺ സ്പീക്കറിൽ ഇട്ട ശേഷം മുന്നിലെ ടേബിൾ ലേക്ക് വച്ചു

 

ആ ടേബിളിന് മറുവശത്തു ആയി കസേരയിൽ ബന്ധിച്ച നിലയിൽ ശേഖരും ഉണ്ടായിരുന്നു..

 

“പ്ലീസ്…എന്നെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്…നിങ്ങൾ പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്തില്ലേ…നിങ്ങൾ പറഞ്ഞ കമ്പനി ഞാൻ ടേക്ക്ഓവർ ചെയ്തു.. നിങ്ങൾ തന്ന പേപ്പർസിൽ ഞാൻ ഒപ്പിട്ടു..

 

ആദിയെ ഞാൻ എവിടേക്ക് പറഞ്ഞു വിട്ടു…എല്ലാം നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചെയ്തില്ലേ…ഇനി എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് “

 

അത് കേട്ട ശ്രീ ചിരിച്ചു

 

“ശേഖർ…നമ്മൾ ഒരാളോട് അടങ്ങാത്ത പക ഉണ്ടെങ്കിൽ അയാളെ ചിലപ്പോ നമ്മൾ കൊന്ന് കളയും…അത് സാധാരണ കാര്യം ആയി വേണേൽ എടുക്കാം…

 

പക്ഷെ ഈ കൊന്ന് കഴിഞ്ഞിട്ടും അയാളുടെ ജീവിതം തന്നെ കളഞ്ഞിട്ടും പിന്നെയും എല്ലാരുടേം മുന്നിൽ അയാളെ മോശക്കാരൻ ആക്കുക…ബാക്കി ഉള്ള അയാൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടോ അത് കൂടെ കളയുക.. ഇതൊക്കെ കുറച്ചു കൂടുതൽ അല്ലെ..”

 

ശ്രീ പറയുന്നത് കേട്ട ശേഖർ എന്നാൽ ഒന്നും മനസ്സിലാകാതെ ആ ഫോണിലേക്കും മുന്നിൽ ഉള്ള ആളെയും നോക്കി ഇരുന്നു

 

“നിങ്ങൾ…നിങ്ങൾ എന്താ ഈ പറയുന്നത്…”

 

ശ്രീ എന്നാൽ പൊട്ടി ചിരിക്കാൻ തുടങ്ങി…അത് അയാളിൽ ഒരു പേടി ഉണ്ടാക്കിയിരുന്നു..

 

“ആദിയുടെ വാക്കും കേട്ട് താൻ കാണിച്ചു കൂട്ടിയതിന് ശിക്ഷ അനുഭവിക്കണ്ടേ…എന്റെ കോടതിയിൽ അതിനു ഒരു ശിക്ഷ മാത്രമേ ഉള്ളു..മരണം “

 

അത് കേട്ടതും അയാളിൽ ഒരു വിറയൽ ഉണ്ടായി…കയ്യും കാലും വിറയ്ക്കാൻ തുടങ്ങി…

 

അപ്പോൾ തന്നെ മുന്നിൽ ഇരുന്ന ആൾ ആ ഫോൺ എടുത്തു ചെവിയിൽ വച്ചു

 

“ഇയാളെ എന്താ ചെയേണ്ടത്..”

 

“ആ കിളവനെ കെട്ടി തൂക്കിയെക്ക്…കാണുന്ന ആൾകാർക്ക് ആത്മഹത്യാ ആയി തന്നെ തോന്നണം…കേസിന്റെ കാര്യം ഒക്കെ ഫെഡറിക് നോക്കിക്കോളും..“

 

അത് പറഞ്ഞു ശ്രീ കട്ട്‌ ചെയ്തു

 

അവൻ അയാളെ നോക്കി ശേഷം ഒന്ന് ചിരിച്ചു…അയാൾ ആണേൽ പേടി കൊണ്ട് വിറച്ചു..

 

“പ്ലീസ്…വേണ്ട…”

 

അത് പറഞ്ഞതും പിന്നിൽ ആയി നിന്ന ആൾ അയാളുടെ കഴുത്തിൽ പിന്നിൽ നിന്നും കയർ കൊണ്ട് മുറുക്കി…ശേഖർ ഒന്നും ചെയ്യാൻ അകത്തെ ശ്വാസം മുട്ടി മുട്ടി പിടയാൻ തുടങ്ങി…അയാ

ളുടെ കണ്ണുകൾ പുറത്തേക് വരുന്നത് പോലെ തോന്നി.. ഇതേ സമയം തന്നെ അയാളുടെ വീട്ടിൽ 5-6 വേറെ ആൾക്കാരും ആ കാഴ്ച നോക്കി ഇരിക്കുന്നുണ്ടായിരുന്നു..

 

—————-

 

ഫോൺ കട്ട്‌ ചെയ്തപ്പോൾ ശ്രീ ആ മുന്നിലെ ഇരുട്ടിലേക് തന്നെ നോക്കി നിന്നു…. അത്രേം. നേരം ഇല്ലാത്ത ഒരു വന്യത ആ മുഖത്ത് ഉണ്ടായിരുന്നു…

 

“ചേട്ടാ…വരുന്നില്ലേ…ഫുഡ്‌ കഴിക്കാം “

 

പിന്നിൽ നിന്നുമുള്ള ആ വിളി കേട്ടതും അവൻ പഴയത് പോലെ ആയി…അവൻ ചിരിച്ചു കൊണ്ട് പൂജയെ നോക്കി.. ശേഷം എവിടേക്ക് നടന്നു….

 

തുടരും……

 

ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു…ലൂസിഫർ എന്ന പേരിൽ ഇവിടെ വേറെ ഒരു കഥകാരൻ ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു…പെട്ടെന്നു കിട്ടിയ ഒരു പേരായി ആണ് ലൂസിഫർ എന്ന് കൊടുത്തത്

 

ഞാൻ എല്ലാവരുടേം അഭിപ്രായം മാനിച്ചു എന്റെ പേര് ലുസി എന്നാക്കിയിട്ടുണ്ട്…

 

കഥ എല്ലാവർക്കും ഇഷ്ടമായെന്ന് കരുതുന്നു…കുറച്ചു വലിയ കഥയാണ്…കുറച്ചു ആലോചിച്ചു ടൈം എടുത്താണ് എഴുതുന്നത്…അത് കൊണ്ട് തന്നെ പേജുകൾ കുറവായി തോന്നും…അധികം വയ്‌ക്കേണ്ട എന്ന് കരുതി ആണ് ഇത് ഇട്ടത്…ഇനി ഉള്ള ഭാഗങ്ങൾ പേജുകൾ കൂട്ടാൻ ശ്രമിക്കാം

 

പിന്നെ ഈ കഥയിൽ ആര് നായകൻ ആര് വില്ലൻ എന്ന ചിന്തകൾ ചിലർക്ക് എങ്കിലും വന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…എല്ലാത്തിനും ഉള്ള ഉത്തരം പയ്യെ ഞാൻ തരുന്നതാണ്..

 

പിന്നെ ഈ കഥാപാത്രങ്ങൾ എഴുതുമ്പോൾ ആ കഥാപാത്രത്തിനു എന്റെ മനസ്സിൽ മുഖങ്ങൾ ഒന്നും വന്നിട്ടില്ല…. നിങ്ങൾക് ഇത് വായിച്ചിട്ട് തോന്നുന്ന ആൾക്കാരെ പറഞ്ഞാൽ എനിക്ക് കുറച്ചു കൂടെ നന്നായി എഴുതാൻ ആകും

Leave a Reply

Your email address will not be published. Required fields are marked *