യുദ്ധം – 2 9

 

“ഞാൻ ലാസ്റ്റ് വീക്ക്‌ കാസോളിൽ ചെന്നത്…വെറുതെ കറങ്ങാൻ ആയിരുന്നില്ല…”

 

“പിന്നെ…വേറെ എന്തിനാടാ നീ ആ മല മുകളിൽ ഒകെ കേറി പോകുന്നെ “

 

“വിഷ്ണു…. “

 

അത് കേട്ടതും ഉറക്കച്ചടവിൽ ആയിരുന്ന റാം ഞെട്ടി എഴുനേറ്റു..

 

“വിഷ്ണു…. “

 

“ഒരു വിവരം കിട്ടിയിട്ട് പോയതാണ്…വിഷ്ണു അവിടെ ഉണ്ടെന്ന്…പക്ഷെ.. ഇൻഫോ തെറ്റാണെന്ന് തോനുന്നു…പോയിട്ട് ഒന്നും കിട്ടിയില്ല “

 

അത് കേട്ട റാം കുറച്ചു നേരം മിണ്ടിയില്ല.. അവൻ ആകെ ഒരു തരുപ്പിൽ ആയിരുന്നു

 

“ആദി…നിന്നോട് ഞാൻ കഴിഞ്ഞ 4 വർഷം ആയി പറയുന്ന കാര്യം ആണ്.. ഇപ്പോഴും അതെ പറയാൻ ഉള്ളു.. വിഷ്ണു ഇപ്പൊ ജീവനോടെ ഇല്ല…അവൻ മരിച്ചു…കൊന്നു…നമ്മൾ തന്നെ…”

 

“നമ്മൾ അവന്റെ ബോഡി കണ്ടോ…”

 

“ഡാ.. നിന്റെ അച്ഛന്റെ ആൾകാർ തന്നെ അല്ലെ അവർ…അവർ എന്താ പറഞ്ഞത്…. ഓർമ ഇല്ലേ…അവർ അവനെ തീർത്തു എന്ന് പറഞ്ഞാൽ തീർത്തത് തന്നെ ആണ്…അതിൽ നീ ഇപ്പഴും എന്തിനാ പേടിക്കുന്നത്.. നീ പോയെ എന്റെ ഉറക്കം കളയാൻ.. ഇന്ന് ഓഫീസിലെ ഫസ്റ്റ് ഡേ അല്ലെ.. ചെല്ല്..“

 

അത് പറഞ്ഞു റാം കാൾ കട്ട്‌ ആക്കി

 

ആദി കുറച്ചു നേരം പുറത്തേക് തന്നെ നോക്കി ഇരുന്നു…അവന്റെ കയ്യിൽ ഉള്ള ഒരു പെട്ടി സിഗേരറ്റ് അവൻ മുഴുവൻ തീർത്ത ശേഷം ആണ് അവിടെ നിന്നു എഴുനേറ്റു പോയത്…

 

—————-

 

ഓഫീസിലേക്ക് വന്നു കയറുന്ന സമയവും ആദി ആകെ ടെൻഷനിൽ തന്നെ ആയിരുന്നു…. അവന്റെ ഉള്ളിൽ അപ്പോഴും ആ കാര്യങ്ങൾ ഒക്കെ ഓടി കൊണ്ടിരുന്നു..

 

അത് കൊണ്ട് തന്നെ അവൻ ഒന്നും അങ്ങനെ ശ്രദ്ധിച്ചില്ല…. അവന് വേണ്ടി ചെറിയ ഒരു വരവേൽപ് അവർ നൽകിയെങ്കിലും അവന്റെ മനസ്സ് ആകെ ചാഞ്ഞടികൊണ്ടിരുന്നു

 

ആദി അവന്റെ കേബിനിൽ ചെന്നിരുന്നു ശേഷം വേഗം തന്നെ വർക്കിലെക് കടന്നു…ഓരോ പ്രൊജക്റ്റും നോക്കുന്ന ആൾകാരേം എല്ലാം അവൻ കേബിനിൽ വിളിച്ചു പരിചയപെടുകയും അതെ പോലെ തന്നെ അപ്ഡേറ്റ്സ് ഒക്കെ അറിയുകയും ചെയ്തു

 

ഇതേ സമയം ഗൗരി പുതിയ എംഡി വന്നു എന്ന് അറിഞ്ഞെങ്കിലും വരവേല്പിനൊന്നും ചെന്നിരുന്നില്ല…അവൾ എന്നത്തേയും പോലെ ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ വർക്കിൽ തന്നെ ആയിരുന്നു

 

ഇതേ സമയം ശ്യാമ ആദിയുടെ അടുത്തെത്തി

 

“സർ.. എന്തിനാ വിളിച്ചത്……. “

 

ആദി അപ്പോൾ അവളെ നോക്കി..

 

“ഈ പ്രൊജക്റ്റ്‌ ആരാ ചെയ്തത്…”

 

“സർ…അത് ഗൗരി ആണ് നോക്കിയത്…വിളിക്കണോ…. “

 

ഗൗരി എന്നാ പേര് കേട്ടതും അവൻ ഒന്ന് വിറച്ചു..അവൻ മൂളുക മാത്രം ചെയ്തു.. അവൾ പോയതും അവൻ തിരിഞ്ഞു ഇരുന്നു ആ ഗ്ലാസിലുടെ പുറത്തെ സിറ്റി നന്നായി തന്നെ കാണാം..

 

“ഗൗരി…നിന്നെ എംഡി വിളിക്കുന്നുണ്ട്…. “

 

അത് കേട്ടപ്പോൾ ആണ് അവൾ ഒന്ന് നോക്കിയത്…

 

“എന്നെയോ..”

 

 

“നീ ചെയ്ത പ്രൊജക്റ്റ്‌ ന്റെ കാര്യം ഒക്കെ ചോദിക്കാൻ ആകും.. നീ വേഗം ചെന്നോ.. ആൾ ഒരു ചൂടൻ ആണ്…”

 

അത് കേട്ടപ്പോൾ ഗൗരി അവളുടെ ലാപ്ടോപ്പും അതെ പോലെ ഒരു ഫയലും കയ്യിൽ എടുത്തു പ്രിയയോടെ പറഞ്ഞ ശേഷം എംഡി റൂം ലേക്ക് നടന്നു

 

“May i come in sir “

 

“Yes “

 

അത് കേട്ടതും അവൾ അകത്തേക്ക് കയറി…എന്നാൽ അവൾ കാണുന്നത് പുറത്തേൻ നോക്കി നിൽക്കുന്ന എംഡി നെ ആയിരുന്നു..

 

അവൾ അയാളുടെ ടേബിളിന് മുന്നിൽ ഉള്ള ചെയറിനു അടുത്ത് നിന്നു

 

“സർ…”

 

അത് കേട്ട ആദി തിരിഞ്ഞതും അവളെ കണ്ട് ഞെട്ടി നിന്നു…ശരിക്കും തരിച്ചു പോയിരുന്നു…മുന്നിൽ ഉള്ള ആൾ…കുറച്ചു നേരം ഒന്നും സംസാരിക്കാൻ പോലും അവന് ആയില്ല..

 

 

എന്നാൽ ആദിയെ കണ്ട അവളുടെ മുഖത്ത് ഒരു തരിപ്പ് ആയിരുന്നു…എന്നാൽ പെട്ടെന്നു തന്നെ അവൾ ബോധം വീണ്ടെടുത്തു..അവൾ ഒന്നും നടക്കാത്തത് പോലെ നിന്നു..

 

“സർ…”

 

ആ വിളി കേട്ടപ്പോൾ ആണ് അവൻ ഒന്ന് ഉണർന്നത്

 

“ഹാ.. ഗൗരി…അത്…പ്രോജെക്ടിന്റെ കാര്യം അറിയാൻ.. “

 

Leave a Reply

Your email address will not be published. Required fields are marked *