യുദ്ധം – 2 9

അത് കേട്ടതും അവൾ ലാപ്ടോപ് അവന് നേരെ നീട്ടി എല്ലാം പറയാൻ തുടങ്ങി…അവൻ ഈ സമയം മുഴുവൻ അവളുടെ മുഖത്തേക്ക് തന്നെയാണ് നോക്കി ഇരുന്നത്…

 

എല്ലാം കഴിഞ്ഞപ്പോൾ അവൾ ആദിയെ നോക്കി

 

“സർ.. ഞാൻ പോകട്ടെ “

 

അവൻ അതിനു മൂളുക മാത്രമാണ് ചെയ്തത്…അവൾ എന്നാൽ വലിയ ഭാവബേധം ഒന്നുമില്ലാതെ പുറത്തേക് ഇറങ്ങി..

 

എന്നാൽ പുറത്ത് ഇറങ്ങിയതും അവൾ നേരെ സാധനങ്ങൾ അവളുടെ കേബിനിൽ ചെന്നു വച്ച ശേഷം. വാഷ് റൂമിലേക് ചെന്നു..

 

അവിടെ ഉള്ള വാഷ് ബേസിനിൽ നിന്നും മുഖം കഴുകി അവൾ ആ കണ്ണാടിയിലേക് നോക്കി.. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…മറക്കാൻ ശ്രമിച്ചത്…മറന്നത്…എല്ലാം പിന്നെയും ജീവിതത്തിലേക്കു വരുന്ന അവസ്ഥ.. അതായിരുന്നു അപ്പോൾ അവൾ അനുഭവിച്ചുകൊണ്ടിരുന്നത്

 

————-

 

ശ്രീയും ഐറിനും പൂജയും ഇപ്പോൾ ആ മല കയറി കൊണ്ടിരിക്കുകയാണ്…ഇപ്പൊ സൂര്യൻ പുറത്തേക് വന്നത് കൊണ്ട് തന്നെ കുറച്ചു വെയിൽ ഉണ്ട്.. എന്നാൽ അപ്പോഴും ആ തണുപ്പ് മാറിയിട്ടില്ല

 

ഐറിൻ എന്നാൽ ഒന്നും ശ്രദ്ധിക്കാത്തത് പോലെ മുകളിലേക്കു ഒറ്റയ്ക്കു നടന്നു പോകുവാണ്.. പിന്നിൽ ആയി ബാക്കി രണ്ടു പേരും

 

“അതേയ്…ഇവൾ എപ്പോഴും ഇങ്ങനെ തന്നെയാണോ…”

 

കയ്യിലെ ചുരുട്ടും കത്തിച്ചുകൊണ്ട് മുന്നോട്ട് നടക്കുന്ന ശ്രീ അത് ചോദിച്ചതും പൂജ അവനെ നോക്കി ചിരിച്ചു

 

“ചെറുതായിട്ട്…ഇങ്ങനെ തന്നെ ആണ്.. എന്തെ.. “

 

അതിന് അവന് അവളെ നോക്കി ഒന്ന് ചിരിച്ചു

 

“മ്മ്മ് അത് ഇപ്പൊ മാറിക്കോളും…”

 

അത് പറഞ്ഞു കഴിഞ്ഞതും ആഹ്ഹ എന്നാ ഒരു അലർച്ചയാണ് മുന്നിൽ നിന്നും രണ്ട് പേരും കേട്ടത്..

 

അലർച്ച കേട്ട് നോക്കിയ പൂജ കാണുന്നത് മുന്നിൽ തെന്നി അടിച്ചു വീണ ഐറിനെ ആയിരുന്നു..

 

പൂജ പെട്ടെന്ന് തന്നെ ഐറിന്റെ അടുത്തേക് ഓടി.. എന്നാൽ ശ്രീ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു വന്നു അവരുടെ അടുത്തേക്ക്

 

പൂജ അപ്പോഴേക്കും ഐറിനെ പിടിച്ചു നിർത്തി സൈഡിൽ ഇരുത്തിയിരുന്നു…ദേഹത്തു സൈഡിൽ ഒക്കെ ആയി നന്നായിട്ടുണ്ട്…ദേഹത്തു എന്നാൽ പരിക്കുകൾ ഒന്നും ഇല്ല.. എന്നാൽ കാൽ നിവർത്തിയതും അവൾ നല്ല വേദന അറിഞ്ഞു

 

ആഹ്…അമ്മേ…

 

ഐറിൻ വേദന കൊണ്ട് പിടഞ്ഞു പോയി.. എന്നാൽ ശ്രീ ഒന്നും നോക്കാതെ മുട്ടിൽ ഇരുന്നു അവളെ ഒന്ന് നോക്കി

 

“നല്ല വേദന ഉണ്ടോ..”

 

അവൻ അത് ചോദിച്ചപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.. എന്നാൽ ശ്രീ ഒന്ന് ചിരിച്ചു

 

“അതെ…ഇനി കേറാൻ പറ്റും എന്ന് തോന്നുന്നില്ല…നമുക്ക് താഴേക്ക് ഉ

ഇറങ്ങിയാലോ.. “

 

പൂജ പറഞ്ഞത് കേട്ട ശ്രീ അവരെ നോക്കി

 

“ഏയ്…ഇറങ്ങിയിട്ട് കാര്യം ഇല്ല…കുറച്ചു കൂടെ മുകളിലേക്കു പോയാൽ സ്ഥലം എത്തി.. താഴേക്കു കുറച്ചു പ്രശ്നം ആകും “

 

അത് കേട്ട ഐറിൻ ഇനി എന്ത് ചെയ്യും എന്നപോലെ രണ്ടു പേരേം മാറി മാറി നോക്കി

 

ശ്രീ എന്നാൽ ഒന്ന് ചിരിച്ചു

 

“ഒരു വഴി ഉണ്ട്…ഞാൻ എടുക്കാം…മുകളിലേക്കു…ശേഷം അവിടെ റസ്റ്റ്‌ എടുക്കാം.. നാളേക്ക് വേദന കുറയും.. ഓക്കേ അല്ലെ “

 

“നോ…നോ വേ “

 

ഐറിൻ പെട്ടെന്നു തന്നെ അത് പറഞ്ഞു അവരെ നോക്കി.. എന്നാൽ ശ്രീക്കു വല്ല്യ ഭാവ വിത്യാസം ഇല്ല..

 

“ദേ ഇനി വാശി പിടിച്ചിട്ട് കാര്യം ഇല്ല…വേറെ വഴി ഇല്ല “

 

പൂജ ശബ്ദം കുറച്ചു ഐറിനോട് അത് പറഞ്ഞപ്പോൾ അവൾ കുറച്ചു ദേഷ്യം കൊണ്ട് തല താഴ്ത്തി..

 

“ശരി…ഓക്കേ ആണ്.. “

 

അത് കേട്ട ശ്രീ ചിരിച്ചു കൊണ്ട് അവളെ എടുത്തു.. ഒരു കൈ പുറകിലൂടേം ഒരു കൈ തുടയുടെ അടിയിലുടേം പിടിച്ചു അവളെ ചേർത്ത പിടിച്ചു ആ കയറ്റം നടന്നു കയറാൻ തുടങ്ങി..

 

പൂജ അവരുടെ കൂടെ തന്നെ നടന്നു…പൂജയും അവനും ഓരോന്ന് പറഞ്ഞു സംസാരിക്കുമ്പോഴും ഐറിൻ ആകെ സൈലന്റ് ആയിരുന്നു.. വേറെ ഒരാൾ എടുത്തു നടക്കുന്നത് അവൾക് ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു

 

ഏകദേശം 2 മണിക്കൂർ കൂടെ നടന്നപ്പോൾ ആണ് അവർ ഒരു വീട് പോലെ ഒരു സ്ഥലത്തേക്ക് എത്തിയത്.. ശ്രീ ഐറിനെ അവിടെ ഉള്ള ഒരു മേശയിൽ ഇരുത്തി

Leave a Reply

Your email address will not be published. Required fields are marked *