രണ്ടാംഭാവം – 2

രണ്ടാംഭാവം 2

Randambhavam Part 2 | Author : Johnwick

[ Previous Part ]

 


മുൻകുറിപ്പ് – കഥയിൽ വന്ന് പോകുന്നവർ ഒന്നും വെറും കയ്യോടെ പോകേണ്ട എന്നാണ് എഴുത്തുകാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം… അതുകൊണ്ട് തന്നെയാണ് ഈ ഭാഗം ചെയ്യേണ്ടി വന്നത്…..

എങ്കിലും വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ….


പോളേട്ടൻ

 

നല്ല പന്നി ഒലത്തിയതും അപ്പവും കഴിക്കുന്നതിന്റെ ഇടയിലാണ് പോളേട്ടൻ ആ ചോദ്യമെറിഞ്ഞത്..

 

കുഞ്ഞേ ഞാൻ ആ മാനേജർ പയ്യനെ എവിടെയോ മുന്നേ കണ്ടിട്ടുള്ള പോലെ തോന്നുന്നുണ്ട്…

 

കണ്ട് കാണും പോളേട്ടാ… അവനെന്റെ കോളേജ് മേറ്റ്‌ ആയിരുന്നു…

 

ആഹ്.. ഇപ്പൊ ഓർമ കിട്ടുന്നുണ്ട്… മോൾടെ മുറിയിലെ ആ വലിയ ഫോട്ടോയിലെ ഇടത് നിൽക്കുന്ന മീശ ഇല്ലാ പയ്യൻ…

 

ആഹ് അത് തന്നെ…

 

ശെടാ…. അവനങ് വളർന്നു പോയല്ലോ…. കണ്ടപ്പോ നന്നായിട്ടൊന്നു മിണ്ടാൻ പറ്റിയില്ല…

 

അത് സാരമില്ല നാളെ വരുമ്പോ നന്നായിട്ട് മിണ്ടിക്കൊ….. വീട്ടിലെ ഫോട്ടോയിൽ കണ്ടിട്ടുണ്ട് എന്ന് പറയണ്ട… ആ ഫോട്ടോ എനിക്കവനെ നേരിട്ടൊന്നു കാണിച്ചു ഞെട്ടിക്കാനുള്ളതാ…

 

അത് കൊള്ളാലോ…. അപ്പോ പുള്ളിയും നമ്മുടെ കൂടെ വരുവാണോ കാറേല്…

 

ആർക്കറിയാം… നമുക്ക് നോക്കാം ഇപ്രാവശ്യം തന്നെ കൊണ്ട് പോകാൻ പറ്റുമോന്ന്…

 

ഞാൻ എഴുന്നനേൽക്കുവാ പോളേട്ടാ…. ഇതെല്ലാം എടുത്തു കഴുകി വെച്ചേക്ക്….

 

ശെരി കുഞ്ഞേ… എഴുന്നേറ്റോ… ഞാനിതൊന്നു ഫിനിഷ് ചെയ്തോട്ടെ…. ഞാൻ വെച്ചോണ്ട് പറയുവല്ല…. നല്ല രുചി .. 😊

 

അത് ശെരിയാണെ…..

 

ഞാൻ കയ്യും കഴുകി റൂമിലേക്ക് നടന്നു…. ഇത്ര നാൾ കഴിഞ്ഞിട്ടും പോളേട്ടൻ അവനെ മറന്നിട്ടില്ല….. പിന്നെ ഞങ്ങൾ എങ്ങനെ മറക്കും… അല്ലേലും വെറുമൊരു ഡ്രൈവർ അല്ലലോ പോളേട്ടൻ… അതിലും മേലെയാണ് വീട്ടിലെ പുള്ളിയുടെ സ്ഥാനം… ഞാൻ ഓർമ വെച്ച നാൾ മുതൽ അപ്പന്റെ കൂടെ കാണുന്നതാ…. ചിലപ്പോ ഡ്രൈവർ, അല്ലേൽ തോട്ടക്കാരൻ അല്ലേൽ കാര്യസ്ഥൻ ഇതൊന്നുമല്ലേൽ അപ്പന്റെ ഒപ്പം മുറിയിലിരുന്നു വെള്ളമടിക്കുന്നുണ്ടാവും…..

നല്ലൊരു മനുഷ്യൻ തന്നെ… ഈ വയസ്സാം കാലത്തും എന്നാ ഒരു ഇതാ….

 

ഫോണെടുത്തു നോക്കി…. ഒരു മെസ്സേജും വന്നിട്ടില്ല…. ഇനി ഇന്ന് വരാനും പോകുന്നില്ല… ഉറങ്ങിക്കാണും… നേരം 11 ആയില്ലേ….

 

—*—–*—-

അടുക്കളയിലെ റീനയുടെ യുദ്ധത്തിന്റെ ശബ്ദം കേട്ടിട്ടാണ് ചാർളി കണ്ണ് തുറന്നത്… മോൻ അടുത്ത് തന്നെ കിടപ്പുണ്ട്… നല്ല ഉറക്കം…

ഇന്നലത്തെ പരാക്രമത്തിന്റെ ബാക്കി എന്നോണം ആണ് കിടന്നുറങ്ങിയത്…. വാച്ചെടുത്തു നോക്കി…. സമയം 8 കഴിഞ്ഞിരിക്കുന്നു….. ദൈവമേ…. എസ്‌റ്റേറ്റിൽ എത്താനുള്ളതാ…..

ചാടി എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു…

 

നീയെന്താടി എന്നെയൊന്നു വിളിച്ചുണർത്താഞ്ഞേ…?

 

എന്നിട്ട് വേണം നേരത്തെ ഉണർത്തിയെന്ന് പറഞ്ഞു എന്റെ മെക്കിട്ട് കേറാൻ… എനിക്ക് വയ്യേ…

 

നീയെന്താ രാവിലെ ഒടക്ക് നിൽക്കാനുള്ള ഭാവമാണോ..?

 

ഞാനൊന്നും പറയുന്നില്ല…. ഒന്ന് ചോദിച്ചോട്ടെ… നിങ്ങൾ ആരെ സ്വപ്നം കണ്ടാ കിടന്നുറങ്ങുന്നേ… ഇന്നലെ രാത്രിയിൽ എന്തോ പിച്ചും പേയും പറയുന്നത് കേട്ടു….. ഏതോ ഒരു പെണ്ണിന്റെ പേരായിരുന്നു എന്ന് ഉറപ്പാ….

 

ഞെട്ടൽ കാണിക്കാതെ ചാർളി അവളുടെ നേരെ നോക്കി നിന്നു…

 

നിങ്ങളോടാ ചോദിച്ചേ…

 

നിന്റെ അമ്മയെ… എന്താ പോരെ…

 

ദേമനുഷ്യാ എന്റെ അമ്മയ്ക്ക് പറഞ്ഞാലുണ്ടല്ലോ…

 

പറഞ്ഞാൽ നീയെന്ത് ചെയ്യും

 

തമ്മിലുള്ള വഴക്ക് കെട്ടിട്ടാവണം കൊച്ചുണർന്നു കരച്ചിലായി..

 

ഞാനൊന്നും പറയുന്നില്ല…. നിങ്ങൾ ഒരുങ്ങി എങ്ങോട്ടാണെന്ന് വെച്ചാൽ പോകാൻ നോക്ക്….

അതും പറഞ്ഞു അവൾ മുറിയിലേക്ക് നടന്നു…

 

ചാർളി കുളിച്ചു വൃത്തിയായി പോകാനിറങ്ങി…. റീന കുഞ്ഞിനെ മുലയൂട്ടുന്നത് കണ്ട് ഒന്നും മിണ്ടാതെ അവൻ വണ്ടിയിൽ കേറി എസ്റ്റേറ്റിലേക് പോയി….

 

നിറഞ്ഞ കണ്ണുമായി റീന അവനെ ജനലിലൂടെ നോക്കിയിരുന്നു.

***—-****

 

രാവിലെ ഉണർന്നപ്പോഴേക്കും പോളേട്ടൻ കഴിക്കാനുള്ള ദോശയും ചമ്മന്തിയും റെഡി ആക്കിയിരുന്നു….

 

പോളേട്ടാ നല്ല മണമുണ്ടല്ലോ….. എന്തേലും എക്സ്ട്രാ ചേർത്തോ?…

 

അതെ കുഞ്ഞേ…. കുറച്ചു കൊഞ്ച് അരച്ച് ചേർത്ത് വെച്ച ചമ്മന്തിയാ…

 

ആണോ… എന്നാൽ ദേ ഞാൻ കുളിച്ചിട്ട് ഇപ്പൊ വരാം… എടുത്തു വെച്ചേക്ക്…

 

ശെരി കുഞ്ഞേ…

 

കുളി കഴിഞ്ഞു വന്നു രണ്ട് പേരും ഇരുന്നു കഴിച്ചു…. അല്ലേലും വീട്ടിലും അങ്ങനെ തന്നെയാണ്… എല്ലാരുടേം കൂടെ ഒരുമിച്ചിരുന്നു കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഒരാൾ തന്നെയാണ് പോളേട്ടൻ….

സാധാരണ എന്റെ കൂടെ അപ്പൻ എങ്ങും പുള്ളിയെ വിടുന്നതല്ല… ഇതിപ്പോ അപ്പൻ 10 ദിവസത്തെ ധ്യാനം കൂടാൻ പോയേക്കുന്നത് കൊണ്ട് കൂടെ കിട്ടിയെന്നു മാത്രം…

 

ആൾ നല്ലൊരു കമ്പനിയാണ്… അതിനി വെള്ളമടിക്കാൻ ആണേലും ട്രിപ്പടിക്കാൻ ആണേലും….

 

എന്താ കുഞ്ഞേ ആലോചിക്കുന്നേ…

 

അയ്യോ ഒന്നുല്ല പോളേട്ടാ.. നിങ്ങളെ കുറിച്ച് ആലോചിച്ചതാ….

 

എന്നെ കുറിച്ചോ… ഇതെന്താ ഇപ്പൊ ഇങ്ങനെ..

 

നിങ്ങളെന്താ കല്യാണം കഴിക്കാഞ്ഞേ…

 

ആര് പറഞ്ഞു കഴിച്ചില്ലെന്ന്..

 

ഞാൻ കാണുന്ന കാലം മുതലേ നിങ്ങൾ ഒറ്റത്തടിയല്ലേ…

 

അത് ശെരി തന്നെ… ഞാൻ കെട്ടിയതാ കുഞ്ഞേ… എൽസമ്മയ്ക്ക് എന്റെ കൂടെ ദൈവം അധികം ആയുസ്സ് കൊടുത്തില്ല… കർത്താവ്‌ നേരത്തെയങ്ങു വിളിച്ചു…….

 

പ്ലേറ്റിലേക്ക് നോക്കി കൊണ്ട് അയാൾ മൗനിയായി ഇരുന്നു…

 

മക്കൾ ഒന്നുല്ലാരുന്നോ…

 

ഉണ്ടാരുന്നു…. ഒരു മോൾ… പക്ഷേ ഒറ്റയ്ക്ക് എനിക്ക് നോക്കാൻ പാങ്ങിലാത്തത് കൊണ്ട് ഒരു ഓർഫനേജിൽ ഏൽപ്പിച്ചു..

 

അതെന്താ ബന്ധുക്കൾ ഇല്ലാരുന്നോ.

 

ഏയ് ഞങ്ങൾ ഒളിച്ചോടി കെട്ടിയതാ… കുഞ്ഞിന്റെ അപ്പനാ ഞങ്ങളുടെ കെട്ട് തന്നെ നടത്തി തന്നെ…

 

പുള്ളി അന്ന് ആവുന്ന അത്രയും പറഞ്ഞതാ മോളെ അവിടെ ചേർക്കണ്ട വീട്ടിൽ നിങ്ങളുടെ കൂടെ വളർത്താം എന്ന്…. പക്ഷേ എനിക്ക് പറ്റില്ലായിരുന്നു…..

 

ഇപ്പൊ അതോർക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നു….

 

എന്നിട്ട് അന്വേഷിച്ചില്ലേ…

 

അന്വേഷിച്ചാരുന്നു…. അവിടെ നിന്നും അവളെ ആരോ ദത്തെടുത്തു കൊണ്ട് പോയി എന്ന് പറഞ്ഞു…

അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞേ… എനിക്ക് വിധിച്ചിട്ടില്ല….

 

മിസ്റ്റർ പോളേട്ടൻ.. നിങ്ങൾ സെന്റി ആവല്ലേ .. രാവിലെ തന്നെ എന്റെ മൂഡ് പോവും ….. ഞാൻ പുള്ളിയെ ചിരിപ്പിക്കാൻ ശ്രെമിച്ചു….

Leave a Reply

Your email address will not be published. Required fields are marked *