നിറഞ്ഞ കണ്ണുമായി റീന അവനെ ജനലിലൂടെ നോക്കിയിരുന്നു.
***—-****
രാവിലെ ഉണർന്നപ്പോഴേക്കും പോളേട്ടൻ കഴിക്കാനുള്ള ദോശയും ചമ്മന്തിയും റെഡി ആക്കിയിരുന്നു….
പോളേട്ടാ നല്ല മണമുണ്ടല്ലോ….. എന്തേലും എക്സ്ട്രാ ചേർത്തോ?…
അതെ കുഞ്ഞേ…. കുറച്ചു കൊഞ്ച് അരച്ച് ചേർത്ത് വെച്ച ചമ്മന്തിയാ…
ആണോ… എന്നാൽ ദേ ഞാൻ കുളിച്ചിട്ട് ഇപ്പൊ വരാം… എടുത്തു വെച്ചേക്ക്…
ശെരി കുഞ്ഞേ…
കുളി കഴിഞ്ഞു വന്നു രണ്ട് പേരും ഇരുന്നു കഴിച്ചു…. അല്ലേലും വീട്ടിലും അങ്ങനെ തന്നെയാണ്… എല്ലാരുടേം കൂടെ ഒരുമിച്ചിരുന്നു കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഒരാൾ തന്നെയാണ് പോളേട്ടൻ….
സാധാരണ എന്റെ കൂടെ അപ്പൻ എങ്ങും പുള്ളിയെ വിടുന്നതല്ല… ഇതിപ്പോ അപ്പൻ 10 ദിവസത്തെ ധ്യാനം കൂടാൻ പോയേക്കുന്നത് കൊണ്ട് കൂടെ കിട്ടിയെന്നു മാത്രം…
ആൾ നല്ലൊരു കമ്പനിയാണ്… അതിനി വെള്ളമടിക്കാൻ ആണേലും ട്രിപ്പടിക്കാൻ ആണേലും….
എന്താ കുഞ്ഞേ ആലോചിക്കുന്നേ…
അയ്യോ ഒന്നുല്ല പോളേട്ടാ.. നിങ്ങളെ കുറിച്ച് ആലോചിച്ചതാ….
എന്നെ കുറിച്ചോ… ഇതെന്താ ഇപ്പൊ ഇങ്ങനെ..
നിങ്ങളെന്താ കല്യാണം കഴിക്കാഞ്ഞേ…
ആര് പറഞ്ഞു കഴിച്ചില്ലെന്ന്..
ഞാൻ കാണുന്ന കാലം മുതലേ നിങ്ങൾ ഒറ്റത്തടിയല്ലേ…
അത് ശെരി തന്നെ… ഞാൻ കെട്ടിയതാ കുഞ്ഞേ… എൽസമ്മയ്ക്ക് എന്റെ കൂടെ ദൈവം അധികം ആയുസ്സ് കൊടുത്തില്ല… കർത്താവ് നേരത്തെയങ്ങു വിളിച്ചു…….
പ്ലേറ്റിലേക്ക് നോക്കി കൊണ്ട് അയാൾ മൗനിയായി ഇരുന്നു…
മക്കൾ ഒന്നുല്ലാരുന്നോ…
ഉണ്ടാരുന്നു…. ഒരു മോൾ… പക്ഷേ ഒറ്റയ്ക്ക് എനിക്ക് നോക്കാൻ പാങ്ങിലാത്തത് കൊണ്ട് ഒരു ഓർഫനേജിൽ ഏൽപ്പിച്ചു..
അതെന്താ ബന്ധുക്കൾ ഇല്ലാരുന്നോ.
ഏയ് ഞങ്ങൾ ഒളിച്ചോടി കെട്ടിയതാ… കുഞ്ഞിന്റെ അപ്പനാ ഞങ്ങളുടെ കെട്ട് തന്നെ നടത്തി തന്നെ…
പുള്ളി അന്ന് ആവുന്ന അത്രയും പറഞ്ഞതാ മോളെ അവിടെ ചേർക്കണ്ട വീട്ടിൽ നിങ്ങളുടെ കൂടെ വളർത്താം എന്ന്…. പക്ഷേ എനിക്ക് പറ്റില്ലായിരുന്നു…..
ഇപ്പൊ അതോർക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നു….
എന്നിട്ട് അന്വേഷിച്ചില്ലേ…
അന്വേഷിച്ചാരുന്നു…. അവിടെ നിന്നും അവളെ ആരോ ദത്തെടുത്തു കൊണ്ട് പോയി എന്ന് പറഞ്ഞു…
അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞേ… എനിക്ക് വിധിച്ചിട്ടില്ല….
മിസ്റ്റർ പോളേട്ടൻ.. നിങ്ങൾ സെന്റി ആവല്ലേ .. രാവിലെ തന്നെ എന്റെ മൂഡ് പോവും ….. ഞാൻ പുള്ളിയെ ചിരിപ്പിക്കാൻ ശ്രെമിച്ചു….
പുള്ളി പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി…
മയിര്… ചോദിക്കണ്ടാരുന്നു എന്ന് തോന്നി…
ആൽബി… നീ കഴിച്ചു കഴിഞ്ഞോടാ…
അപ്പോഴാണ് നമ്മുടെ ചാർളിച്ചായന്റെ വരവ്…
നീ വാടാ എന്റെ കൂടെ ഇരിക്ക്… നല്ല ദോശയും കൊഞ്ച് ചമ്മന്തിയും ഉണ്ട്..
ഞാൻ ഇരിക്കുവാടാ…. ഒന്നും കഴിക്കാതെയാ വന്നത്…
അതെന്താടാ റീന ഒന്നും ഉണ്ടാക്കിയില്ലേ…
ആ പെണ്ണിനെക്കുറിച്ചു ഒന്നും പറയാത്തത് തന്നെയാ നല്ലത്… എന്റെ ടേസ്റ്റ് അല്ലടാ അവൾ… അന്ന് കണ്ടപ്പോ എനിക്കിഷ്ടാമായിരുന്നു…. ഇപ്പൊ എന്തോ പോലെയാ….
ടാ മയിരേ… ഒരു കൊച്ച് ഉള്ളതാ നിനക്ക് അത് മറക്കരുത്….
അതാടാ എന്റെയും വിഷമം… ഒരു അബദ്ധം പറ്റി പോയി കുഞ്ഞ് ഉണ്ടായതാടാ….
മതി മതി നിന്റെ ഊമ്പിത്തരം കേട്ടത്… നീ കഴിക്ക്… നമുക്ക് ബാങ്കിൽ പോവാനുള്ളതാ…
പോളേട്ടൻ വരുന്നത് കണ്ട് ഞാൻ അവനോട് ചോദിച്ചു
ടാ ചാർളി നിനക്ക് പുള്ളിയെ അറിയാമോ…
ഇല്ലെടാ എന്തേ….
പക്ഷേ പുള്ളിക്ക് നിന്നെ അറിയാം…
അതെങ്ങനെയാ ചേട്ടാ…
അത് മോൻ വീട്ടിൽ വരുമ്പോഴൊക്കെ ഞാൻ മുറ്റത് ഉണ്ടാവാറുണ്ട്…
അതും പറഞ്ഞിട്ട് എന്നെയൊരു നോട്ടം… ഓക്കേ അല്ലേ എന്ന അർത്ഥത്തിൽ…. ഞാൻ മിണ്ടാതിരുന്നു…
