അടുത്ത ദിവസം വീണ്ടും ഞാൻ കാത്തിരുന്നു. അന്നും അവൾ വന്നു. പക്ഷെ ഞാൻ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല. ഞാൻ അവളുടെ കുളി ശ്രദ്ദിച്ചുവെന്നു അവൾക്കു മനസിലായതായി തോന്നുന്നു.
അന്നവൾ അകത്തെ ബൾബ് ഓഫ് ചെയ്തിട്ടാണ് കുളിച്ചത്. അവൾ വെളിയിൽ വരും മുൻപേ ഞാൻ കതകടച്ചു. മുറിക്കുള്ളിൽ കയറി ഒളിഞ്ഞു നിന്ന് അവളെ ശ്രദ്ദിച്ചു.
മൂന്നാം ദിവസം ഞാൻ ഓഫീസിൽ പോയില്ല. ഒരു ക്യാഷ് ലീവ് എടുത്തു.
അന്ന് കാലത്തു ഏഴു മണി വരെ കിടന്നുറങ്ങി. പിന്നീട് കുളിച്ചു ഭക്ഷണം കഴിച്ചു മുരളിയുടെ അടുത്തേയ്ക്കു പോയി. ഞങ്ങൾ ഇരുവരും കൂടി ഡൽഹിയിൽ പോയി ബിയറും ഭക്ഷണവും കഴിച്ചു. മൂന്നു കിലോമീറ്റർ അകലത്താണ് ഡൽഹി ബോർഡർ. മദ്യം സുലഭമായി ലഭിക്കും.
ഉച്ചയോടടുക്കാറായപ്പോൾ ഞങ്ങൾ തിരിച്ചു റൂമിലെത്തി. കുറച്ചു നേരം സംസാരിച്ചിരുന്നിട്ടു മുരളി പോയി. ഞാൻ കിടന്നുറങ്ങി.
ഉച്ച കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു പമ്മന്റെ ‘ചതുരംഗം’ എന്ന നോവൽ വായിച്ചു കൊണ്ട് കിടന്നു. നല്ല ചൂടുള്ള സമയമായിരുന്നു. ജൂൺ മാസത്തിൽ കേരളത്തിൽ മഴ പെയ്യുമ്പോൾ ഇവിടെ കടുത്ത ചൂടും.
വെളിയിൽ വെച്ചിരുന്ന റൂം കൂളറിൽ വെള്ളമൊഴിച്ചു അത് ഓൺ ചെയ്തു.
അങ്ങനെ കുറെ ചൂടിന് ആശ്വാസം കിട്ടി. സമയം കടന്നു പോയി.
‘ചതുരംഗം’എന്ന നോവൽ വളരെ രസകരമായി തോന്നി. ഒരു മുറിയും മൂന്നു കഥാപാത്രങ്ങളും മാത്രമുള്ള കഥ. ഭർത്താവും കാമുകനുമുള്ള സ്ത്രീയുടെ ചീറ്റിങ്ങ് സ്റ്റോറി.
രണ്ടരയായപ്പോൾ കതകിൽ ആരോ മുട്ടി.
ഞാൻ ചെന്ന് കതകു തു തുറന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് ഷീജ ആയിരുന്നു. അവൾക്കെന്നോടുള്ള ദേഷ്യം അറിയിക്കാനാണെന്നാണ് ഞാൻ കരുതിയത്. അതിനുള്ള മറുപടിയും ഞാൻ കരുതിയിരുന്നു.
“ഫാൻ കറങ്ങുന്നില്ല, ഒന്ന് നോക്കാമോ?”
ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ പറഞ്ഞു.
ഇലക്ട്രീഷ്യൻ അല്ലെങ്കിലും കുറെ ലൊട്ടു ലൊടുക്ക് വിദ്യകളൊക്കെ എനിക്കും അറിയാമായിരുന്നു.
അല്ലെങ്കിലും ആണും പെണ്ണുമൊക്കെ വീട്ടിലെ അല്പസ്വല്പം പണികളൊക്കെ പഠിച്ചിരിക്കണം. ഒരു വാട്ടർ ടാപ് ഫിറ്റ് ചെയ്യാനും, കതകിൽ വ്യപിരി കേടായാൽ അത് മാറ്റിയിടാനും എല്ലാം. ഫ്യൂസ് കത്തി പോയാൽ ഇലക്ട്രീഷ്യനെ തേടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരു സ്ക്രൂഡ്രൈവർ കൈകൊണ്ടു തൊടാത്ത കുറെ കിഴങ്ങന്മാരും നമുക്കിടയിലുണ്ട്. ഇവന്മാർ വാണം കത്തിക്കാൻ മിടുക്കന്മാരായിരിക്കും.
ഷീജയെ പോലൊരു പെണ്ണ്, അതും ആണിനെ കാണുമ്പോൾ ദേഷ്യപ്പെടുന്ന പെണ്ണ് എന്റെ റൂമിൽ ഞാനൊറ്റയ്ക്കുള്ളപ്പോൾ വരുക. സഹായം അഭ്യർത്ഥിക്കുക, എനിക്ക് ആശ്ചര്യവും അഭിമാനവും തോന്നി.
“ഫാൻ കറങ്ങുന്നില്ലേ? എന്താ എന്ത് പറ്റി?” ഞാൻ അൽപ്പം പരിഹാസത്തോടെയാണ് ചോദിച്ചത്. പിന്നെ അത് വേണ്ടായിരുന്നെന്നു തോന്നി.
എന്നാൽ അവൾ എതിർത്തൊന്നും പറഞ്ഞില്ല.
“അതെന്നേ ആകെ ഒരു ഫാൻ മാത്രമേ ഒള്ളൂ. കൂളർ വയ്ക്കാൻ ഇടവുമില്ല. ഒന്ന് നോക്കൂ പ്ലീസ്”
ഇത്ര തലക്കനത്തോടെ നടന്ന ഷീജ തന്നെയാണോ ഇതെന്ന് എനിക്ക് തോന്നിപ്പോയി.
“എവിടെ ഞാനൊന്നു നോക്കട്ടെ”
ഞാൻ അവൾക്കൊപ്പം അവളുടെ മുറിയിലേയ്ക്കു ചെന്നു. ഒരു കോണിൽ ഭിത്തിയിൽ അഴിച്ചു പെറുക്കിയിട്ടപോലെ ഒരു സ്വിച്ച് ബോർഡ്.
കണ്ടപ്പോഴേ അമ്പരപ്പ് തോന്നി. ശരിയാക്കിയില്ലെങ്കിൽ നാണക്കേടാണ്. ഇത് കണ്ടിട്ട് വെളിയിൽ നിന്ന് ഇലക്ട്രീഷ്യനെ കൊണ്ടുവരേണ്ടിവരുമെന്നാണ് തോന്നുന്നത്. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം. ഞാൻ പോയി ടെസ്റ്റർ എടുത്തുകൊണ്ടു വന്നു.
“ഇതാകെ കച്ചി തുറു പോലെയുണ്ടല്ലോ”
ഞാനവളുടെ മുഖത്തേയ്ക്കു നോക്കി. ആതമാശ അവൾ ആസ്വദിച്ച പോലെ അവളൊന്നു പുഞ്ചിരിച്ചു.
ആ ചിരിയിൽ അവളുടെ നുണക്കുഴികൾ ഞാൻ വ്യക്തമായി കണ്ടു. ആദ്യമായാണ് അവളുടെ ചിരി കാണുന്നത്. ഒരു പക്ഷെ ഞാൻ ആയിരിക്കുമോ ഈ നഗരത്തിൽ അവളുടെ ചിരി ആദ്യം കണ്ടത്? എന്നെ അത്ഭുതപ്പെടുത്തി.
ഞാൻ ചെന്ന് ടെസ്റ്റർ കൊണ്ട് ബർഡിന്റെ അവിടെയൊക്കെ ചെക്ക് ചെയ്തു നോക്കി. ഏതായാലും കുറെയൊക്കെ നോക്കിയപ്പോൾ ഒരു വയർ വിട്ടു കിടക്കുന്നതു കണ്ടു. അത് നേരെ ആക്കി ഫാൻ ഓൺ ചെയ്തു. അത് കറങ്ങാൻ തുടങ്ങി. എന്റെ മോഹങ്ങളും അതിനൊപ്പം കറങ്ങി. ഇതുപോലെ നല്ല ഒരവസരം ഇനി കിട്ടുമോ. വേണ്ടാ കാത്തിരിക്കാം.
