ഞാൻ മിസ്സിനെ മുഖം ഉയർത്തി നോക്കി.
ഞാൻ ;”മ്മ് മ്മ് ..എന്നാ”
ഞാൻ ചോദിച്ചു .
മഞ്ജു ;”കുന്തം ..ഒന്ന് ചിരിക്കേടോ താനെന്താ എന്നെ മുൻപ് കണ്ടിട്ടേ ഇല്ലാത്ത പോലെ “
മിസ് പ്ളേറ്റിൽ വിളമ്പിയ ഫ്രെയ്‌ഡ് റൈസിന് മീതെ കൈവിരൽ കൊണ്ട് ചിത്രം വരച്ചുകൊണ്ട് എന്നോടായി പറഞ്ഞു.
ഞാൻ ;”ഓ..ശരി “
ഞാൻ മിസ്സിനെ ഒന്ന് ആക്കിയ പോലെ ഇളിച്ചു കാണിച്ചു .
ഞാൻ ;”ഓക്കേ ആയില്ലേ “
ഞാൻ ചോദിച്ചു. മഞ്ജു മുഖം വീർപ്പിച്ചു എന്നെ നോക്കി കണ്ണുരുട്ടി . ഇവൻ ആള് കൊള്ളാലോ.നിനക്കു ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ.ശ്യാം എന്റെ കാട്ടിക്കൂട്ടൽ കണ്ടു അടുത്ത് നിന്ന് ചിരിയടക്കി പിടിച്ചു .
മഞ്ജു ;”മ്മ്…ഓക്കേ…”
മിസ് ഒന്നമർത്തി മൂളി അവിടെ നിന്നും മാറി. പക്ഷെ മിസ് അടുത്ത് നിന്നും മാറിയപ്പോ എനിക്ക് ആശ്വാസമായി . അവർ ഭക്ഷണം കഴിക്കുന്ന സ്റ്റൈൽ പോലും ഞാൻ കണ്ണിമ വെട്ടാതെ നോക്കി. പെട്ടെന്ന് മിസ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുഖംവെട്ടിച്ചു കൊണ്ട് വെപ്രാളത്തിൽ അടുത്തുള്ള ആളുടെ പ്ളേറ്റിലേക്കു രണ്ടു ചപ്പാത്തി അറിയാതെ കൂടുതൽ ഇട്ടു ! അയാളെന്നെ കടുപ്പിച്ചൊന്നു നോക്കി ! ഇവനെവിടുന്നു വന്നെടാ !
ശ്യാം ;”എന്തുവാടെ “
ശ്യാം എന്റെ തോളിൽ അവന്റെ തോൾകൊണ്ട് മുട്ടി ചോദിച്ചു.
ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു .
മിസ് ഫുഡടി കഴിഞ്ഞു വാഷ് ചെയ്തു വീണ്ടും ഞങ്ങളുടെ അടുത്തെത്തി. എന്നെ ശ്രദ്ധിക്കാതെ ശ്യാമിന്റെ അടുത്തായി സംസാരം .
മഞ്ജു ;”എന്ന ഞാൻ പോട്ടെ ശ്യാം “
എന്നെ ഒന്ന് ഇടം കണ്ണിട്ടു നോക്കി മിസ് പറഞ്ഞു .
ശ്യാം ;”ഓ..ആയിക്കോട്ടെ ടീച്ചർ ..മിസ്സിന്റെ ആരുടെ കല്യാണ ഇത് ?”
അവൻ ചുമ്മാ കുശലം തിരക്കുന്ന പോലെ ചോദിച്ചു.
മഞ്ജു ;”എന്റെ ഫ്രണ്ടാ കല്യാണപെണ്ണ് “
മിസ് സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.
ശ്യാം ;ആഹ് ..അടിപൊളി “
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അത് ശ്രദ്ധിക്കാതെ വേറൊരു സൈഡിലോട്ടു നോക്കി നിന്നു.
മഞ്ജു ;”വല്യ ഗമയിൽ ആണല്ലോ ?”
ശ്യാമിന്റെ അടുത്തേക്ക് ചേർന്ന് നിന്നു മഞ്ജു മിസ് ശബ്ദം താഴ്ത്തി എന്നെ നോക്കി പറഞ്ഞു .
ശ്യാം ;”ഡാ “
ശ്യാം എന്റെ തോളിൽ തട്ടി വിളിച്ചു.
ഞാൻ ;”മ്മ് ?”
ഞാൻ പുരികം ഉയർത്തി ചോദിച്ചു .
ശ്യാം ;”മിസ് പോവാണെന്നു ?”
ശ്യാം എന്നോടായി പറഞ്ഞു.
ഞാൻ ;”അതിനു ഞാനെന്താ കൂടെ പോണോ “
എനിക്ക് ചൊരിഞ്ഞു വന്നതുകൊണ്ട് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്. സ്വല്പം ശബ്ദം ഉയർന്നതുകൊണ്ട് അടുത്ത് നിന്ന ഒന്ന് രണ്ടു ആളുകൾ പെട്ടെന്ന് ഞങ്ങളെ തിരിഞ്ഞു നോക്കി .
മഞ്ജു മിസ് പെട്ടെന്ന് ഒന്ന് വല്ലാതായി. ഞാനും ..ഒന്നുമില്ലെന്ന് നോക്കിയവരുടെ അടുത്ത് ഇളിച്ചു കാണിച്ചുകൊണ്ട് ഞാൻ പറയാതെ പറഞ്ഞു.അതോടെ അവർ പഴയ രീതിക്കു മാറി..
ശ്യാം എന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കി. ഒപ്പം മിസ്സും !
മഞ്ജു ;”നീ ക്‌ളാസ്സിലോട്ടു വാ ഞാൻ വെച്ചിട്ടുണ്ട് “
മഞ്ജു മിസ് കലിപ്പിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ക്‌ളാസിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ !
ശ്യാം ;”അഹ്..അത് തന്നെയാ നല്ലത് മിസ്സ് ഇവന് തീരെ ബോധമില്ല “
ശ്യാം ആദ്യമായി എന്നെ കൈവിട്ടു. ഞാൻ ചെയ്തത് മോശം ആയോ എന്ന പേടിയോടെ മിസ്സിനെ നോക്കി.
ഞാൻ ;”സോറി …”
ഞാൻ ശബ്ദം താഴ്ത്തി മസ്സിനെ നോക്കി പറഞ്ഞു.
മഞ്ജു ;”മ്മ്…ഇപ്പൊ സോറി പറഞ്ഞ മതിയല്ലോ “
മിസ് എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു.
ഞാൻ ;”പിന്നെ ഞാനെന്തോ വേണം “
ഞാൻ വീണ്ടും കലിപ്പിൽ ആയി.
ശ്യാം ;”ഡെയ് ചുമ്മാ ഇരി , മിസ് പൊക്കോ ഇത് ശരി ആവില്ല “
ശ്യാം മഞ്ജു ടീച്ചറെ പറഞ്ഞു വിടാൻ തിടുക്കം കാട്ടി. മഞ്ജു ടീച്ചർ എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അവിടെ നിന്നും പിൻവാങ്ങി. രംഗം ശാന്തം !
പിടീന്ന് ഇതിനുള്ള പണി മഞ്ജു എനിക്ക് കോളേജിൽ വെച്ചു തരും എന്ന് പിടിച്ചെങ്കിലും അതുണ്ടായില്ല. അന്ന് മഞ്ജു മിസ് എന്നെ ഒട്ടും ഗൗനിച്ചതേ ഇല്ല . ഇന്നലെ സ്വല്പം മോശമായോ എന്ന പേടിയിൽ ഞാനും ശ്രദ്ധിക്കാൻ പോയില്ല .
