കിഷോർ പോയതിൽ പിന്നെ ഒരു നേരമ്പോക്കും ഇല്ല. ഞാൻ രാവിലെ കുറച്ചു നേരം ഒക്കെ ക്ളബിൽ പോയിരുന്നു .അപ്പോഴൊക്കെയും മഞ്ജുവിന്റെ ചിന്ത എന്നെ അലട്ടികൊണ്ടിയുരുന്നു.
ഒന്ന് വിളിച്ചു നോക്കിയാലോ, മിസ്സിന്റെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ ഒന്ന് പോയി നോക്കാമായിരുന്നു .
ഞാൻ ക്ളബിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി ,ഒഴിഞ്ഞ ഒരു മൂലയിലേക്ക് മാറി ഇരുന്നു .ഒരു ചെറിയ പെട്ടിക്കടയുടെ പുറകിൽ ഞങ്ങൾ ഒരു ഷെഡ്ഡ്‌പോലെ ഒരു ചെറിയ സംഗതി ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മുളയും കവുങ്ങിന്റെ പലകയും വെച്ച് ഇരിപ്പിടവും ഉണ്ടാക്കിയിട്ടുണ്ട്.ഞാനതിലേക്ക് കയറി കിടന്നു .മുകളിൽ ഓല മേഞ്ഞിട്ടുണ്ട് .
ഞാൻ കിടന്നുകൊണ്ട് മഞ്ജു മിസിന്റെ നമ്പറെടുത്തു ഡയൽ ചെയ്തു .
മിസ് വീട്ടു ജോലിയിൽ ആണെന്നെനിക് തോന്നി . ആദ്യ പ്രവശ്യം അടിച്ചിട്ട് എടുത്തില്ല. ഞാൻ നിരാശയോടെ വീണ്ടും ഡയൽ ചെയ്തു.
ഇത്തവണ അൽപ നേരം റിങ് ചെയ്ത ശേഷമാണ് മിസ് കാൾ എടുത്തത്.
മഞ്ജു ;”മ്മ്..എന്താ ?’
മഞ്ജു എടുത്ത പാടെ ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ;”അയ്യോ നല്ല കലിപ്പിൽ ആണല്ലോ “
ഞാൻ ചിരിയോടെ ചോദിച്ചു.
മഞ്ജു ;”നീ കാര്യം പറയെടാ ..എന്തിനാ വിളിച്ചേ…ഇവിടെ ആൾക്കാർക്ക് നൂറുകൂട്ടം പണി ഉണ്ട് “
മിസ് ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;’”ചുമ്മാ വിളിച്ചത്..എനിക്ക് മിസ്സിനെ കാണാൻ തോന്നുന്നുണ്ട് …”
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”ആണോ..നന്നായി..വേറെ കുഴപ്പം ഒന്നുമില്ലല്ലോ “
മിസ് എന്നെ കളിയാക്കി.
ഞാൻ ;”മിസ്സിന്റെ വീട് എവിടാ..ഞാൻ അങ്ങോട്ട് വന്നാലോ”
ഞാൻ പെട്ടെന്നങ്ങു ചോദിച്ചു. വരുന്നത് വരട്ടെ ! പക്ഷെ ഞാൻ പ്രതീക്ഷിച്ച പൊട്ടി തെറി ഒന്നും മഞ്ജുവിന്റെ ഭാഗത്തില്ല.
മഞ്ജു ;”വേണ്ട…അവിടെ ഇരുന്നേച്ചാ മതി “
മിസ് ചിരിയോടെ പറഞ്ഞു.
പിന്നെ അവ്യക്തമായി അവിടെ നിന്നും വേറൊരു സ്ത്രീ ശബ്ദം ഫോണിലൂടെ കേട്ടു. ഏതാണ്ട് ഇങ്ങനെയൊരു സംഭാഷണങ്ങൾ ആണ്..
സ്ത്രീ ശബ്ദം ;”ആരാടീ അത്..”
മഞ്ജു ;”അതാരുമില്ല..നീ അടുപ്പിലിരിക്കുന്നത് കരിയാതെ നോക്ക് “
സ്ത്രീ ശബ്ദം ;;”ഓ…”
മഞ്ജു ;”പോ ചെല്ല് ചെള്ള്..എളുപ്പം പോടീ “
അത്രയും കേട്ടു…
ഞാൻ ;”ഹലോ.ഹലോ “
ഞാൻ എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ ചോദിച്ചു.
മഞ്ജു ;”ആഹ്.ആഹ്.അതിവിടെ പറഞ്ഞതാ ..”
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”മ്മ്..അപ്പൊ ഞാൻ പറഞ്ഞ കാര്യം…”
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;”ഞാൻ വീട്ടിൽ അല്ല ഇപ്പൊ..”
മനു പതിയെ പറഞ്ഞു.
ഞാൻ ;”പിന്നെ..?”
മഞ്ജു ;”ഇവിടെ എന്റെ ഒരു കൂട്ടുകാരുടെ വീട്ടിലാ..ഒരു റിലേറ്റീവിന്റെ കാര്യം പറഞ്ഞില്ലേ അവിടെ…”
ഞാൻ ;”ആഹ്…അതിവിടെ അടുത്തല്ലേ..ഞാനെന്ന അങ്ങോട്ട് വരട്ടെ.”
ഞാൻ തിടുക്കപ്പെട്ടു ചോദിച്ചു.
മഞ്ജു ;”ഡാ ഡാ ചുമ്മായിരി , അതൊന്നും വേണ്ട “
ഞാൻ ;”വേണം…സ്ഥലം പറ ..ചുമ്മാ ഞാൻ വന്നിട്ട് ഉടനെ പൊക്കോളാം ..ചുമ്മാ മഞ്ജുസിനെ ഒന്ന് കാണാൻ അല്ലെ “
ഞാൻ കൊഞ്ചി.
മഞ്ജു ;”അയ്യടാ…സോപ്പിട്ടു പതയൊക്കെ ഒലിച്ചല്ലോടാ..”
മഞ്ജു എന്നെ കളിയാക്കി..
ഞാൻ ;’ശോ..മനസിലായല്ലേ..”
ഞാൻ നാണത്തോടെ ചോദിച്ചു.
മഞ്ജു ;”പിന്നല്ലാതെ..കാള വാല് പോകുന്നത് കണ്ട അറിഞ്ഞൂടെ , ഉദ്ദേശം രണ്ടാണെന്ന് “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”സ്ഥലം പറ ..ഞാൻ സീരിയസ് ആയിട്ട.ചുമ്മാ അറിഞ്ഞിരിക്കലോ “
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”മ്മ്…ഇവിടത്തെ ചിറക്കൽ വിഷ്ണു ക്ഷേത്രം അറിയാമോ ?”
മഞ്ജു എന്നോട് ചോദിച്ചപ്പോൾ എനിക്ക് അമ്പരപ്പായി.മഞ്ജു സ്ഥലം പറഞ്ഞു തരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല .
ഞാൻ ;”ആഹ്..അറിയാം..അവിടെ എവിടാ ?”
ഞാൻ ധൃതിയിൽ പ്രതീക്ഷയോടെ ചോദിച്ചു.
മഞ്ജു ;”ആഹ്…അതിന്റെ ലെഫ്റ്റിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ നേരെ പോന്ന ..അവസാന വീട് ..ദി ലാസ്റ്റ് വൺ..ഒരു പാടത്തിന്റെ അടുത്ത് “
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ഞാൻ ;’നേരാണോ…?”
ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
മഞ്ജു ;”വന്നു നോക്കെടാ ..അപ്പൊ അറിയാം “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞുഫോൺ കട്ട് ആക്കി.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ഒലിച്ചു തുടങ്ങി . ഞാൻ നേരെ വീട്ടിൽ പോയി. ബൈക് എടുത്തു മഞ്ജുവിന്റെ കൂട്ടുകാരിയുടെ വീട്ടിലെക്കു തിരിച്ചു . എന്റെ വീടിന്റെ അടുത്ത് നിന്നും കഷ്ടിച്ചു ഇരുപതു മിനുട്ട് അങ്ങോട്ടേക്കുള്ളു . ഒരു വയൽക്കരയിലാണ് ഈ പറഞ്ഞ സ്ഥലം . ക്ഷേത്രത്തിനു സൈഡിലൂടെയുള്ള കോൺക്രീറ്റ് റോഡ് അവസാനിക്കുന്നത് വയലിലേക്കുള്ള ഇടവഴിക്കു മുൻപിലാണ് .നിറയെ വീടുകൾ ഉള്ള ഏരിയ ആണ് .
