മഞ്ജു തമാശ എന്നോണം പറഞ്ഞു .
“മ്മ്..അപ്പൊ സ്വല്പം നാണക്കേടൊക്കെ ആയി ?”
ഞാൻ കാളി ആയി പേരാണ് .
“മ്മ്..ഇപ്പൊ നാണക്കേടെ ഉള്ളു..നീ ഒക്കെ അത് മാനക്കേട് ആക്കും “
മഞ്ജു ചിരിയോടെ പറഞ്ഞു .
അപ്പോഴേക്കും ശ്യാമിന്റെ ബൈക്ക് ഞങ്ങളുടെ നേരെ മുൻപിൽ തെളിഞ്ഞു. എന്നെയും മഞ്ജുവിനെയും ഒപ്പം കണ്ട അത്ഭുതം എന്നോണം ശ്യാമിന്റെ മുഖത്ത് അമ്പരപ്പ് പടർന്നു .
ഞങ്ങളുടെ അടുക്കലായി അവൻ വണ്ടി കൊണ്ട് വന്നു നിർത്തി .
ശ്യാം ;”അല്ല…ടീച്ചർ എന്താ ഇവിടെ ?”
അവൻ ആകാംക്ഷയോടെ തിരക്കി.പിന്നെ എന്നെ ഒളികണ്ണിട്ടു നോക്കി.
“ഇത് ഞാൻ താമസിക്കുന്ന വീട് ആണ് ..”
മഞ്ജു ചിരിയോടെ പറഞ്ഞു .
“അപ്പൊ ഇവനെന്താ ഇവിടെ പണി ?’
ശ്യാം എന്നെ നോക്കി.
“മ്മ്…എന്റെ കാലൊന്നു ഉളുക്കി , സ്കൂട്ടർ ഓടിക്കാൻ വയ്യ …വഴിക്കു വെച്ച് കണ്ടപ്പോ ഇവനോടൊരു ഹെല്പ് ചോദിച്ചതാ “
മഞ്ജു ശ്യാമിനെ വിശ്വസിപ്പിക്കുന്ന ഭാവ ശബ്ദങ്ങളോടെ പറഞ്ഞൊപ്പിച്ചു. സംഗതി സത്യം അന്ന്, അത് വേറെ കാര്യം !
“മ്മ് “
ശ്യാം ഒന്ന് മാരുതി മൂളി.
“മ്മ്..എന്ന ശ്യാം കേറുന്നോ..ചായ കുടിച്ചിട്ട് പോകാം “
മഞ്ജു ശ്യാമിനെ ക്ഷണിച്ചു.
“വേണ്ട മിസ്സ് ഞാൻ വരുമ്പോ കുടിച്ചു….നീ കേറൂ..വാ പോവാം “
ശ്യാം എന്നോടായി പറഞ്ഞു . ഞാൻ മഞ്ജുവിനെ നോക്കി തലകുലുക്കി. പോട്ടെ എന്ന ഭാവത്തിൽ നോക്കി . മഞ്ജു ചിരിച്ചു. ഞാൻ ശ്യാമിന് പുറകിലായി കയറി.
“എന്ന പോട്ടെ മിസ്സ് ?”
ശ്യാം വണ്ടി സ്റ്റാർട്ട് ചെയ്തു , ആക്സിലറേറ്റർ റൈസ് ചെയ്തുകൊണ്ട് ചോദിച്ചു . മഞ്ജു തലയാട്ടി. അതോടെ ശ്യാം വണ്ടി മുന്നോട്ടെടുത്തു വട്ടത്തിൽ ടേൺ എടുത്തു തിരിച്ചു.
ഞങ്ങൾ നീങ്ങുന്നത് പുറകിൽ നിന്നും മാറിൽ കൈപിണച്ചു കെട്ടി നിന്നുകൊണ്ട് മഞ്ജു നോക്കി നിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു .
അവിടെ നിന്നും കുറച്ചു മാറിയത് ശ്യാം എന്നോട് കാര്യങ്ങൾ തിരക്കി തുടങ്ങി. ഞാനത്ര വെടിപ്പല എന്ന് അവനു അറിയാമല്ലോ…അത് തന്നെ കാര്യം !
