—————-♥♥♥——————
ഈ സമയം മഞ്ജുസ് അവളുടെ അവധികാലം അച്ഛനും കുടുംബവുമൊത്തു ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു ..മൊബൈലിൽ ഗെയിം കളിച്ചു ഇരിക്കെ മഞ്ജുവിന്റെ അച്ഛൻ അവളുടെ അടുത്ത് സോഫയിലേക്കായി വന്നിരുന്നു…
“മഞ്ജു മോളെ ..അച്ഛൻ ഒരു കാര്യം പറയെട്ടെ “
വേണുഗോപാലൻ നായർ എന്ന മഞ്ജുവിന്റെ പിതാവ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“എന്താ അച്ഛാ ?”
മഞ്ജു മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റി അച്ഛനെ നോക്കി ..
“പോയത് പോയി…മോളിങ്ങനെ നിക്കുന്നത് കാണുമ്പോ അച്ഛന് വല്യ വിഷമാ..നമുക്ക് വേറെ ആലോചന വല്ലതും നോക്കിയാലോ ..ഒന്നു രണ്ടു പേര് താല്പര്യപ്പെട്ട് വന്നിട്ടുണ്ട് “
അയാൾ മടിച്ചു മടിച്ചു പറഞ്ഞു.
മഞ്ജു അയാളെ ചിരിയോടെ നോക്കി..
“എന്റെ അച്ചൂസ്സേ..എനിക്കതിൽ ഒരു വിഷമോം ഇല്ല…അച്ഛൻ ഇങ്ങനെ ടെൻഷൻ ആയാലോ “
മഞ്ജു അയാളുടെ ദേഹത്തേക്ക് ചാഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു .അയാൾ അവളെ ചേർത്ത് തന്നിലേക്ക് പിടിച്ചു .
“എന്നാലും…നീ നല്ലപോലെ ജീവിക്കുന്നത് കാണാനല്ലെടി മോളെ അച്ഛൻ ഈ പെടാപ്പാടൊക്കെ പെട്ടത് “
അയാൾ നിരാശയോടെ പറഞ്ഞു..
“അച്ഛാ….ഞാനൊരു കാര്യം പറയട്ടെ “
മഞ്ജു ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാളെ നോക്കി .
“മ്മ്…എന്താ ?”
അയാൾ മകളെ സ്നേഹത്തോടെ നോക്കി.
“അച്ഛന് എനിക്കൊരു ഹസ്ബന്റിനെ തരാൻ ആണ് തിടുക്കം .പക്ഷെ എനിക്കൊരു നല്ല ഫ്രണ്ടിനെ ആണ് വേണ്ടത്…എന്നെ മനസിലാക്കാനും ഞാൻ പറഞ്ഞാൽ കേൾക്കാനുമൊക്കെ തയ്യാറാവുന്ന ഒരാള്…അങ്ങനെ ഒരാളെ ഞാൻ തന്നെ കണ്ടെത്തിക്കോട്ടെ ..അച്ഛൻ സമ്മതിച്ച മാത്രം മതി …”
മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് അയാളെ നോക്കി…
♥♥♥—————-♥♥♥—————–♥♥♥
അവിടന്ന് കൃത്യം മൂന്നു നാല് വര്ഷങ്ങള്ക്കു ശേഷം !
ഒരു ഡിസംബറിന്റെ തണുപ്പുള്ള സുപ്രഭാതം . ഞാൻ എന്ന കവിൻ മൂടി പുതച്ചു ഉറങ്ങുകയാണ് . എന്റെ പ്രിയതമ എന്നെ വിളിച്ചുണർത്താനായി വാതില്ക്കല് എത്തിക്കാണും !
“എഴുന്നേൽക്ക് “
എന്റെ ചന്തിയിൽ തട്ടി വിളിച്ചുകൊണ്ട് അവൾ പറഞ്ഞു.
“കുറച്ചു കഴിയട്ടെടോ എന്നിട്ട് എണീക്കാം “
ഞാൻ പുതപ്പിട്ടു മൂടി കൊണ്ട് പറഞ്ഞു..
“എഴുന്നേൽക്കേടാ തെണ്ടി..മതി കിടന്നത് “
അവളുടെ ശബ്ദം അത്യാവശ്യം ഉയർന്നു കേട്ടു ! ഈ കഥ വായിക്കുന്നവർക് ഇപ്പൊ മനസിലായി കാണുമല്ലോ ആ ശബ്ദത്തിന്റെ ഉടമ ആരാണെന്നു ..
അതെ സുഹൃത്തുക്കളെ ..മഞ്ജു മിസ് ഇന്ന് മിസിസ് മഞ്ജു കവിൻ ആയിരിക്കുകയാണ് ! അവൾ അന്ന് ചോദിച്ച ചോദ്യത്തിന് അച്ഛൻ ഗ്രീൻ സിഗ്‌നൽ കാണിച്ചു..അവളെക്കാൾ പ്രായം കുറഞ്ഞ ഒരുത്തൻ ആണെന് പറഞ്ഞപ്പോൾ ആദ്യം ഒന്നമ്പരന്നെങ്കിലും മകളോടുള്ള അടങ്ങാത്ത സ്നേഹം കാരണം എന്റെ അമ്മയിയപ്പൻ അങ്ങ് സമ്മതിച്ചു .
എന്റെ വീട്ടിലും തറവാട്ടിലും ഒരു ഭൂകമ്പവും സുനാമിയുമൊക്കെ ഉണ്ടായെങ്കിലും എന്റെ പ്രിയപ്പെട്ട അമ്മ മകനെ തള്ളി പറയാൻ നിന്നില്ല..മഞ്ജുവിനെ മുൻപൊരിക്കൽ വീട്ടിൽ വന്ന ആദ്യ കാഴ്ച്ചയിൽ തന്നെ വളരെ ഇഷ്ടപെട്ട അമ്മക്ക് മഞ്ജുവിനെ തള്ളിക്കളയാനാകുമായിരുന്നില്ല…
ഒരു ജോലി കിട്ടിയിട്ട് കല്യാണം നടത്താം എന്ന് ഒടുക്കം ഗതികെട്ട അവസ്ഥയിൽ വീട്ടുകാർ സമ്മതിച്ചു ! പക്ഷെ ജോലി എവിടെ കിട്ടാൻ ..ഒടുക്കം മഞ്ജുസ് തന്നെ പോംവഴി കണ്ടു..അവളുടെ അച്ഛന് കുറെ ബിസിനെസ്സ് ഉള്ളതാണ്..ഒരെണ്ണത്തിൽ എന്നെ പിടിച്ചു മാനേജർ ആക്കി നിയമിച്ചു!
അതോടെ വീട്ടുകാരും ഹാപ്പി..!
പക്ഷെ കല്യാണ ശേഷം ഇതൊന്നും വേണ്ടിയിരുന്നില്ല എന്നെനിക് തോന്നി . അത്രയ്ക്ക് പ്രഷർ ആണ് മഞ്ജുസ് എനിക്ക് തന്നു കൊണ്ടിരിക്കുന്നത് ..കൂട്ടിലിട്ട കിളി ആണ് ഞാൻ !
“ഡാ ..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..നീ എഴുന്നേൽക്കുണ്ടോ “
മഞ്ജു വീണ്ടും പറഞ്ഞു എന്നെ തട്ടി വിളിച്ചപ്പോൾ ഞാൻ മനസില്ല മനസോടെ എഴുനേറ്റു.
“ഗുഡ് മോർണിംഗ് മിസ് “
ഞാൻ പഴയ കോളേജ് സ്റ്റൈൽ ഓർത്തുകൊണ്ട് പറഞ്ഞു.
എന്നെ തല്ലാൻ വന്നവളുടെ മുഖത്ത് ചിരി വരുത്താൻ അത് തന്നെ ധാരാളം..
കോളേജിലേക്ക് പോകാൻ ഒരുങ്ങിയ വേഷത്തിൽ ആണ് മഞ്ജുസ് എന്റെ മുൻപിൽ നിക്കുന്നത്, ഒരു ചുവപ്പും ഗോൾഡൻ കളറും മിക്സഡ് ആയിട്ടുള്ള ചുരിദാർ ആണ് വേഷം..ഷാൾ ഇടതു തോളിൽ വിടർത്തി ഇട്ടിട്ടുണ്ട്..മുടി ഒകെ ചീകി സുന്ദരമായി ഇടതു തോളിലൂടെ മുന്നിലോട്ടു ഇട്ടിട്ടുണ്ട്… ! കല്യാണം കഴിഞ്ഞതിൽ പിന്നെ ഡ്രസ്സിങ്ങിൽ ഒകെ ഞാൻ സ്ട്രിക്ട് ആണ്..എക്സ്പോസിങ് ഒന്നും നടപ്പില്ല ! ഒൺലി ചുരിദാർ ..പർദ്ദ ഇട്ടാലും കുഴപ്പമില്ല പക്ഷെ സാരി ഒന്നും അനുവദനീയമല്ല..ഞാൻ കുറെ നോക്കിയതാണല്ലോ ..അതോണ്ട് പിള്ളേരുടെ മൈൻഡ് ഒക്കെ നമുക്കറിയാം ! !
