രാജഹംസം

ക്ഷമിക്കുക നിങ്ങളുടെ പ്രിയ സിദ്ധാർത്ഥൻ നിങ്ങളെ ഉപേക്ഷിച്ച് മൃതിയടയുകയില്ല..കാരണം നമ്മുടെ പ്രണയം നിങ്ങളിലും നമ്മുടെ പ്രിയ പിതാവോടുമാണുള്ളത്.. ഞാൻ നിങ്ങൾക്ക് വാക്കു തരുകയാണ് ഈ സിദ്ധാർത്ഥൻ ഒരിക്കലും നിങ്ങളെ വിട്ടകലില്ല. തൽക്കാലം ഇപ്പോൾ സഭ പിരിയുക ” സിദ്ധാർത്ഥന്റെ വാക്കുകൾ കേട്ടതും ജനങ്ങൾ അർദ്ധതൃപ്തതയോടെ മടങ്ങി… “പുത്രാ നീ എന്താണീ പറയുന്നത്.. നിനക്കെന്ത് സംഭവിച്ചെന്നറിയാനുള്ള അവകാശം നമുക്കില്ലെ. രാജാവ് ചോദിച്ചു.. “അല്ല.. പിതാവെ നാമത് വ്യക്തമാക്കാം. അതിനു മുമ്പായി നമുക്ക് നമ്മുടെ പ്രിയ സഹോദരിയെ കാണേണ്ടതുണ്ട്.. നമ്മുടെ സോദരി നമുക്ക് വേണ്ടി ആഹാരം ത്യചിച്ചിരിക്കുകയാണ്.. നാം അവൾക്ക് നൽകിയ സമയ പരിതിയിൽ നിന്നും വളരെ വൈകിയാണ് ഞാനെത്തിയത്… സിദ്ധാർത്ഥൻ ദയക്കരികിലേക്ക് പോയി.. അപ്പോഴും ദയാ രാജകുമാരി തന്റെ വീണയിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.. “ദയാ ” സിദ്ധാർത്ഥൻ വിളിച്ചു.. അവൾ അത്യാഹ്ലാദയായി എഴുന്നേറ്റു..നിറമിഴിയാൽ ജേഷ്ടനരികിലേക്ക് ഓടിയെത്തി. ഇത്രയും നാൾ എവിടെയായിരുന്നെന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു.. “നിന്നെ വിട്ട്.. എവിടേം നിന്റെ ജേഷ്ടനു പോകാൻ സാധിക്കില്ലെന്ന മറുപടിയോടെ സിദ്ധാർത്ഥൻ തന്റെ സോദരിയെ പുണർന്നു.. അപ്പോഴാണവിടെ രാജാവെത്തിയത്.. “സിദ്ധാർത്ഥാ പുത്രാ ഇവർ പറഞ്ഞത് ശരിയാണൊ ഇവരാണൊ?. നിന്നെ ഈ നാൽപത് നാൾ സംരക്ഷിച്ചത്.. നിന്റെ ജീവൻ രക്ഷിച്ചത്” രാജാവ് അത്യതികം സുന്ദരനായ യുവാവിനെയും അയാളുടെ പിതാവിനെയും ചൂണ്ടിക്കാട്ടി കൊണ്ടു ചോദിച്ചു.. ” അതേ പിതാവെ.. ഇത് അശ്വിനനും ഇതദ്ധേഹത്തിന്റെ പിതാവ് സദാനന്തനുമാണ്.. ഈ യുവാവ് എന്റെ പ്രാണനാണിപ്പോൾ.. അതായത് എന്റെ പ്രാണനെയാണിപ്പോൾ തിരികെ തന്നത്..” ഒന്നു പരുങ്ങി സിദ്ധാർത്ഥൻ ഇടം കണ്ണാൽ പ്രണയഭാവത്തോടെ അശ്വിനനെ നോക്കി അശ്വിനൻ തിരിച്ചും.. “പുത്രാ അപ്പോഴു നിനകെന്താണ് സംഭവിച്ചതെന്ന് നീ പറയാത്തതെന്താണ്.” രാജാവ് സംശയത്തോടെ ചോദിച്ചു. സിദ്ധാർത്ഥൻ ചുറ്റും നോക്കി എന്നിട്ട് അവിടെയുള്ള രാജ കിങ്കരൻമാരോടും സേനകളോടും പോവാനാവിശ്യപ്പെട്ടു.. എല്ലാവരും പോയപ്പോൾ തന്റെ രഹസ്യം അറിയിച്ചു. “ഭയത്താലാണ് പിതാവെ.. അപമാനഭയം കൊണ്ട് ” സിദ്ധാർത്ഥന്റെ മുഖം ദുഃഖ പൂർണമായി.. ” അതിനു മാത്രം എന്തപമാനമാണ് പുത്രാ രാജാവ് ചോദിച്ചു.
“അതിനു മാത്രം എന്താണ്പുത്രാ സംഭവിച്ചത് ” രാജാവ് ചോദിച്ചു.. “നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കാണ് പിതാവെ കളങ്കം സംഭവിച്ചത്.. മഹാമന്ത്രി ദിക്പാലൻ നമ്മുടെ രാജ്യത്തെ ചതിക്കുകയായിരുന്നു”. സിദ്ധർത്ഥൻ പറഞ്ഞത് വിക്രമ ഗൗരയ്ക്ക് വിശ്വസിക്കാനായില്ല..എന്ത് അദ്ധേഹം ആശ്ചര്യപ്പെട്ടു. ” അതേ പിതാവെ ദിക്പാലൻ തന്നെയാണ് ചതിയൊരുക്കിയത്. അദേഹം എതിർ പക്ഷ രാജ്യവുമായി ഋണ സൗഹൃദ ബദ്ധനാണ് പിതാവെ. ആ അഹങ്കരി ശത്രു പക്ഷത്ത് നിന്ന് നമുക്ക് ചതിക്കുഴി വിരിച്ചു.. ആ മുഢന്റെ ചതിക്കുഴി എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഇത് നമ്മുടെ പരാചയമാണ്” സിദ്ധാർത്ഥൻ മുഖം താഴ്ത്തി. രാജാവിനിത് തീർത്തും അവിശ്വസനിയമാണ് തന്റെ വിശ്വസ്തനായ മന്ത്രിയൊ. രാജാവ് അശ്ചര്യോമുഖനായി. എന്നാൽ വിക്രമഗൗരയ്ക്ക് തന്റെ പുത്രന്റെ വാക്കുകളും വിശ്വാസവുമാണ്.. സിദ്ധാർത്ഥൻ അശ്വിനനെയും പിതാവ് സദാനന്ദനേയും ചൂണ്ടി കാട്ടി തുടർന്നു.. “ഈ ഇരുവരും ശത്രുരാജ്യത്തെ പുരോഹിതൻമാരായിരുന്നു.. ഇവർക്ക് ധുധൂഷണൻ ഭ്രഷ്ട് നൽകി വനത്തിലായിരുന്നു. അപ്പോഴാണ് ദിക്പാലൻ നമ്മെ ചതിയിലൂടെ കീഴ്പ്പെടുത്തിയത്.. പക്ഷെ ഇവരുടെ അവസരോചിത തന്ത്രമാണ് ദ്വിക് പല നിൽ നിന്ന് നമ്മെ മോചിപ്പികാൻ സഹായിച്ചത്.. മാത്രമല്ല നാൽപത് നാൾ നമ്മെ ഇവർ ശുശ്രൂക്ഷ നൽകി പരിചരിച്ച് നമ്മുടെ പഴയ പുഷ്ടിയെ തിരികെ നൽകി”. അവരോടുള്ള തീരാത്ത കടപ്പാട് സിദ്ധാർത്ഥന്റെ മുഖകമലങ്ങളിൽ പ്രകടമായിരുന്നു.”മാത്രമല്ല ആ മൂഢനെ ബന്ധിയാക്കി വച്ചിരിക്കുകയാണിവർ.. ” എങ്കിലും പുത്രാ അങ്ങനെയൊരു രാജ്യദ്രോഹിയുടെ കാര്യം എന്തിനാണ് പുത്രാ നീ സഭയ്ക്ക് മുമ്പാകെ രഹസ്യമാക്കിയത്.. ഇത് രഹസ്യമാക്കി വെക്കേണ്ടതാണൊ? ആ മൂഢന് ശിക്ഷ നൽകേണം ” മന്ത്രിയോടുള്ള ക്രൂദ്ധ ദേഷ്യത്തോടെ ഗൗര ചോദിച്ചു.. “ഇത് ആ മൂഡന്റെ സംരക്ഷണമല്ല പിതാവെ.. ഇതെല്ലാം പൊതു ജനമറിയുമ്പോൾ അവർക്ക് ദയാജലത്തിനോടുള്ള വിശ്വാസത്തിന് കളങ്കമേൽക്കുന്നതാണ്.തൽകാലം ഇവയെല്ലാം രഹസ്യമായിരിക്കട്ടെ ” സിദ്ധാർത്ഥൻ പറഞ്ഞു.. ഗൗര എഴുന്നേറ്റ് സധാനന്ദന്റെ അരികിലേക്ക് വന്ന് തോളിൽ പിടിച്ചു..” അങ്ങും അങ്ങയുടെ പുത്രനും എന്റെ പുത്രന്റെ ജീവനെ രക്ഷിച്ചു. നമ്മുടെ പ്രണനാണവൻ ഈ ദയാഞ്ജലത്തിന്റെ ഭാവി. ഈ രാജ്യം എന്നും അങ്ങയോട് കടപ്പെട്ടിരിക്കും.. അതിനു പ്രതിഫലം അങ്ങ് സ്വീകരിക്കേണ്ടതാണ്.” അതും പറഞ്ഞ് രാജാവ്
സിദ്ധാർത്ഥന് നേരേ തിരിഞ്ഞു. “പുത്രാ ഈ സധാനന്ദനെ മഹാമന്ത്രിയായി ഉടൻ അഭിഷേകം ചെയ്യേണ്ടതാണ്” വിക്രമ ഗൗരയുടെ നിർണയം കേട്ടതും അശ്വിനനും സധാനന്ദനും അതിലുപരി സിദ്ധാർത്ഥനും സന്തോഷമായി. ” നന്ദിയുണ്ട് പ്രഭോ എന്റെ പുരോഹവൃത്തിക്ക് ഇന്നാണ് ഒരംഗീകാരം ലഭിച്ചത്.നാം അങ്ങയുടെ രാജ്യത്തെ സ്വഗൃഹം പോലെ പരിചരിക്കും” കൃതജ്ഞമായി സദാനന്ദൻ രാജാവിനെ തൊഴുതു.. രാജാവ് അശ്വിനന്റെ അരികിേലേക്കും ചെന്നു ” ഇപ്പോൾ നമ്മുടെ രാജ്യത്ത് സേനാധിപതിയുടെയും കുറവുണ്ട്.. നിനക്ക് നമ്മുടെ രാജ്യത്തിന്റെ സോനാധിപദം നൽകുകയായണ്” പക്ഷെ ഈ നിർണയം അശ്വിന്‌ അതൃപ്തമായിരുന്നു ” പക്ഷെ മഹാരാജാവ് ഗൗരാ ഞാൻ ആയോധന കലയിൽ നൈപുണനല്ല ” അശ്വിനൻ പറഞ്ഞു.. ഇത് കേട്ടതും സിദ്ധാർത്ഥൻ മെല്ലെ അശ്വിനരികിൽ വന്ന് അവന്റെ രണ്ടു കൈയ്യും പിടിച്ചു എന്നീട്ട് വിരലുകളാൽ തലോടി “സ്നേഹപ്രിയാ അങ്ങയെ ആയോധന കലകളെയെല്ലാം നാം പടിപ്പിക്കുന്നതാണ് ” അതും പറഞ്ഞ് ബാക്കി അശ്വിനനെ പുണരുമ്പോലെ ചെവിയിലും സിദ്ധാർത്ഥൻ മന്ദ്രിച്ചു “രഹസ്യമായും പരസ്യമായും “… തയ്യാറെന്ന മട്ടിൽ അശ്വിനനും പുഞ്ചിരിച്ചു.. സഭ പിരിഞ്ഞു…..
$
(സിദ്ധാർത്ഥന്റെ അറയിൽ) രാജകുമാരാ.. നമുക്ക് ഭയമുണ്ട് അശ്വിനൻ പറഞ്ഞു.. “എന്തിനാണ് പ്രിയാ അങ്ങയുടെ ഭയം ” സിദ്ധാർത്ഥൻ ചോദിച്ചു.. “നമ്മുടെ പോലൊരു പ്രണയം ഈ ലോകത്തിലെവിടേലും ഉണ്ടാവുമൊ?..അതു തന്നെയാണെന്റെ ഭയം. അങ്ങയുടെ പിതാവാണെങ്കിൽ വളരെ ക്രോധവാനാണ്. ഭഗവാനോടു പോലും അദ്ധേഹത്തിന്റെ ക്രോധത്തിന് മാറ്റമില്ല.. അപ്പോൾ നമ്മുടെ ഈ വിരുദ്ധ ബന്ധ മറിഞ്ഞാൽ അതെത്ര വിനാശമാകും” ഭയഭാവത്തോടെ അശ്വിനൻ ചോദിച്ചു. സിദ്ധാർത്ഥൻ അശ്വിനന്റെ മുഖത്തെ തന്റെ കൈക്കുള്ളിലാക്കി എന്നിട്ട് തുടർന്നു. ” നമുക്ക് മുൻപ് ഇങ്ങനെയൊരു പ്രണയത്തെ പറ്റി എനിക്ക് പരിജയമില്ല.. പക്ഷെ ഒന്നറിയാം ഈ വിരുദ്ധ ബന്ധം അത് നമുക്കിപ്പോൾ പ്രാണനു തുല്യമാണ്. അതിനാൽ ഏത് പ്രതിസന്ധിയേയും നാം നേരിടാൻ തയ്യാറാണ്” അതും പറഞ്ഞ് സിദ്ധാർത്ഥൻ അശ്വിനന്റെ ചുണ്ടുകളിൽ മുത്തം നൽകാനായി അടുത്തു.. അശ്വിനൻ സിദ്ധാർത്ഥന്റ ചുണ്ടുകളെ തന്റെ വിരലുകൾ കൊണ്ടു തടഞ്ഞു. ” ആരെങ്കിലും വന്നാൽ ” അശിനൻ ചോദിച്ചു. സിദ്ധാർത്ഥൻ തന്റെ ചുണ്ടിൽ നിന്നും അശ്വിനന്റെ കൈൾ എടുത്തു.” ഇത് സിദ്ധാർത്ഥ ഗൗരയുടെ
അറയാണ്.ഈ അറയിൽ നമ്മുടെ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല.” ഇത് കേട്ടതും അശ്വിനന് സമാധാനമായി. അശ്വിനന്റെ ചുണ്ടുകളെ മെല്ലെ ഒന്നുരസി പിന്നീട് വായ്ക്കുള്ളിലാക്കി, ഘാഡ ചുംബനത്തിലേക്ക് ലയിച്ചു. പ്രണയത്തിന്റെ സുഗന്ധഭാവങ്ങളോടെ ഒരുപാട് നേരം അവർ പുണർന്നിരുന്നു. അപ്പോഴാണ് ആരോ തളികകൾ തട്ടിയിട്ട പോലെ ശബ്ദം കേട്ടത് തിരിഞ്ഞു നോക്കുമ്പോൾ ആരും തന്നെ അവിടെ ഇല്ല.. അപ്പോഴാണ് തന്റെ കാലുകൾക്കിടയിൽ പഞ്ഞി മെത്ത പോലെന്തോ തട്ടിയപ്പോൾ അശ്വിനൻ അറിഞ്ഞത്.. അത് ഒരു ഹംസമായിരുന്നു വെള്ളയിൽ സ്വർണ നിറമുള്ള കൊക്കുകൾ സൂര്യനെ പോലെ ചുവന്ന #രാജഹംസം. ” ഇത് ദയയുടെ ഹംസമാണ് ” സിദ്ധാർത്ഥൻ അതിനെ കയ്യിലെടുക്കാൻ ശ്രമിച്ചു പക്ഷെ അത് ഒഴിഞ്ഞു മാറി.. “ഇവൻ ഈ കൊട്ടാരത്തിലെ സ്ഥിര വിഹാരകനാണ്. ഇവൻ ദയയുടെ പരിശീലനത്തിൽ വളർന്നതാണ്. അവൾക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ അവൾ അവളുടെ ഭാഷയായി ഇതിനെ ഉപയോഗിക്കും.. അവൾ ദൂത് ആർക്ക് നൽകാൻ പറഞ്ഞയച്ചൊ അയാൾക്ക് മാത്രമെ ഇവനെ കയ്യിൽ എടുക്കാൻ കഴിയുകയുള്ളൂ.. നിനക്ക് ഒന്ന് ശ്രമിക്കാവുന്നതാണ്;” സിദ്ധാർത്ഥൻ അശ്വിന നോട് പറഞ്ഞു.. “നാമൊ.. എനിക്കെന്തിന് കുമാരി ദൂതയക്കണം” അശ്വിനൻ ചോദിച്ചു.. എങ്കിലും അശ്വിനൻ മെല്ലെ അതിനടുത്തേക്ക് ചെന്നു , എന്നാൽ അശ്വിനനെയും ആ ഹംസം സ്പർശിക്കുവാനനുവദിച്ചില്ല.. അത് അന്ന നടയോടെ പുറത്തേക്ക് പോയി.. “ഞാൻ ദയയോട് തന്നെ ചോദിക്കാം. ഇതാർക്കാണെന്ന് അതു വരെ സ്നേഹപ്രിയനിവിടെ വിശ്രമിക്കൂ.” കവിളിൽ മുഖമുരസി ഒരു ചെറു ചിരിയോടെ സിദ്ധാർത്ഥ കുമാരൻ ദയയ്ക്കരികിലേക്ക് പോയി.. സിദ്ധാർത്ഥൻ പോയപ്പോൾ ആ ഹംസം വീണ്ടും അറയിലേക്ക് കയറി..അശ്വിനൻ അതിനെ കയ്യിലെടുക്കാൻ ശ്രമിച്ചു.. അത്യാശ്ചര്യം അത് അശ്വിനന്റെ കയ്യിൽ വഴങ്ങി… രാജകുമാരി നമുക്കാണൊ ദൂതയച്ചത്. അശ്വിനൻ അശ്ചര്യതയോടെ അതിന്റെ ചിറകിൽ ഒളിച്ചു വച്ച എഴുത്ത് ഊരിയെടുത്തു..
ഹംസത്തിന്റെ ചിറകിൽ നിന്നും അശ്വിനൻ ആ എഴുത്തെടുത്തു.. അതിൽ ജേഷ്ടന്റെ ജീവൻ രക്ഷിച്ചതിലുള്ള നന്ദിയും, പിന്നെയൊരു ചോദ്യവും ആയിരുന്നു അതിൽ ശൂന്യമായി ഒരുപാട് സ്ഥലം അവശേഷിക്കുന്നുമുണ്ടായിരുന്നു. ചിലപ്പോൾ ചോദ്യത്തിനുത്തരം നൽകാനാവും അശ്വിനൻ മനസ്സിൽ കരുതി. ചോദ്യമിതാണ് ” ഈ ലേകത്ത്
ഏറ്റവും സൗന്ദര്യമുള്ളതെന്താണ്;?.ചോദ്യത്തിന്റെ ഉത്തരത്തിന് അശി നന് അതികം സന്ദേഹിക്കേണ്ടിയിരുന്നില്ല. അശ്വിനൻ ആ ശൂന്യമായ സ്ഥലത്ത് ഉത്തരമെഴുതി. “അതു പുരുഷന്റെ സൗന്ദര്യമാണ്” മറുപടി ഹംസത്തിന്റെ ചിറകിൽ തിരികെ വച്ചു.. മറുപടിയുമായി രാജഹംസം ആലസ്യമായ അന്നനടയോടെ മടങ്ങി പോയി… അപ്പോഴേക്കും കുമാരൻ സിദ്ധാർത്ഥൻ മടങ്ങിയെത്തിയിരുന്നു.. ദയയുടെ സന്ദേശത്തെ പറ്റി പറയണൊ?! അശ്വിനൻ മനസ്സിൽ ചിന്തിച്ചു. വേണ്ട പിന്നീട് പറയാം..
“എന്താണു നമ്മുടെ പ്രാണൻ നിശ്ചലമായി ചിന്തിക്കുന്നത് ” സിദ്ധാർത്ഥൻ ചോദിച്ചു. ഒന്നും തന്നേയില്ലെന്നു അശ്വിനൻ ഉത്തരം നൽകി.. സിദ്ധാർത്ഥൻ ചെന്നു ഭടൻമാർക്ക് നിർദ്ധേശം നൽകി ആരും തന്നെ വന്നാലും അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്നായിരുന്നു സിദ്ധാർത്ഥന്റെ ഉത്തരവ്.. ശേഷം സിദ്ധാർത്ഥൻ അശ്വിന ന് അരികിലെത്തി തന്റെ മേലിലണിഞ്ഞ മേല് വസ്ത്രം വലിച്ചെറിഞ്ഞ് അർദ്ധനഗ്നനനായി കാമഗന്ധർവനപ്പോലെ നിന്നു..അശ്വിനൻ ആ സുന്ദരപുരുഷന്റെ പൂണൂൽ ധരിച്ച അർദ്ധനഗ്നമേനി കണ്ട് മതിമറന്ന് നിന്നു.. ദയാ രാജകുമാരിക്ക് കൊടുത്ത ഉത്തരം പൂർണമായും ശരിയാണ് സമസ്ത വർഗത്തിന്റെയും പുരുഷൻ അതാണ് ഏറ്റവും സുന്ദരൻ .. അശ്വിനൻ സിദ്ധാർത്ഥന്റെ ശരീരം കാണുന്നത്ത ഇന്നാദ്യമല്ല എങ്കിലും ഈ മതിച്ച ശരീരത്തിന് അനുദിനം സൗന്ദര്യം വർദ്ധിച്ചു വരുന്നു.. തന്റെ മെയ്യിലേക്ക് സിദ്ധാർത്ഥനെ ക്ഷണിക്കാനായി അശ്വിനൻ മഞ്ജത്തിനുമേൽ ചാഞ്ഞു കിടന്നു..പ്രണയ പരവശമായൊരു ചിരിയോടെ സിദ്ധാർത്ഥൻ അശ്വിനന്റെ മെയ്യിലേക്ക് വീണ് പാറന്ന്.. പിന്നീടവിടെ സപ്രമഞ്ജത്തിൽ അവരുടെ പുണരലായിരുന്നു.. സിദ്ധാർത്ഥൻ തന്റെ തത്ത ചുവപ്പാർന്ന ചുണ്ടുകൾ കൊണ്ട് അശ്വിനന്റെ മെയ്യാകെ ചുംബനങ്ങളാൽ തഴുകി. അശ്വിനൻ സുഗലഹരിയിൽ സിദ്ധാർത്ഥനെ മുറുകെ പുണർന്നു.. സിദ്ധാർത്ഥൻ അശ്വിനന്റെ മധുരമാർന്ന ചുണ്ടുകൾക്ക് ചൂടേകി.. അശ്വിനൻ തിരിച്ചും.. പ്രണയം തുടുത്ത മെയ്യാൽ അവർ പൂർണമായും അലിഞ്ഞു ചേർന്നു…
$
എല്ലാത്തിനുശേഷം ഇപ്പോൾ അശ്വിനൻ മന്ത്രിമന്ദിരത്തിൽ ഇരിക്കുകയാണ് അവിടേക്കാണ് നായകൻ ഹംസത്തിന്റെ വരവ് ദയരാജകുമാരി വീണ്ടും പരീക്ഷണവുമായി ഇറങ്ങിയിരിക്കയാണൊ? വേഗം അശ്വിനൻ അതിനെ എടുത്ത് മടിയിൽ വച്ചു അൽപ നേരം ലാളിച്ചു ശേഷം
അതിന്റെ ചിറകിനടിയിലെ സന്ദേശത്തെ എടുത്തു.. ഇത്തവണ രണ്ട് സന്ദേശമുണ്ടായിരുന്നു.. ഒന്ന് പഴയത് തന്നെയായിരുന്നു പക്ഷെ അതിൽ അശ്വിനൻ എഴുതിയ ഉത്തരം മായ്ച്ചുകളഞ്ഞിരിക്കുന്നു. അത് തെറ്റാണൊ അശ്വിനൻ സന്ദേഹിച്ചു. രണ്ടാമത്തേതും അശ്വിനൻ തുറന്നു.. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.. ഹേ മന്ത്രി കുമാരാ ആദ്യത്തെ സന്ദേശം അങ്ങേയ്ക്ക് നൽകിയത് തന്നെയാണ് അങ്ങു നൽകിയ ഉത്തരം വളരെ ശരിയാണ് പുരുഷൻ തന്നെയാണ് ഏറ്റം സുന്ദരൻ പക്ഷെ അത് എഴുതേണ്ടത് അവിടെയല്ല. ഈ സന്ദേശം അങ്ങയുടെ പക്കൽ സൂക്ഷിക്കൂ.. നമുക്ക് മറ്റൊരു ശീലയിൽ ഉത്തരം സന്ദേശമയക്കൂ..” ഇത്രയും എഴുതിയ ശേഷം ആ സന്ദേശത്തിലും ദയ ഒരു ചോദ്യം നൽകിയിരുന്നു.. പിന്നെ അവിടെ ധാരാളം ശൂന്യമായ സ്ഥലങ്ങളും.. അതിനുത്തരം ആ ശീലയിൽ എഴുതാതെ രണ്ട് ശീലയും അശ്വിനൻ പുതിയൊരു ശീല തയാറാക്കി എടുത്തു.. പക്ഷെ അതിനുത്തരം ഞാനെങ്ങനെ കുമാരിയോടു പറയും ഒരു പെണ്ണോട് അതും വിവാഹമാവാത്ത കന്യകയോട് ” അശ്വിനൻ ഒന്നു മടിച്ചു…
എറ്റവും സരളമാർന്ന രസമേത് ഇതായിരുന്നു ദയയുടെ ചോദ്യം (രസം – ഭാവം -നവരസങ്ങൾ പോലെ ).. തനിക്കുത്തരമറിയാം എങ്കിലും കുമാരിയോട് പറയണോ?..അശ്വിനൻ ഒന്നു മടിച്ചു സാരമില്ലാ ചോദിച്ചത് അവൾ തന്നെയല്ലെ ‘ഏറ്റവും രസമാർന്ന രസം കാമരസം തന്നെ അശ്വിനൻ ശീലയിൽ തയ്യാറാക്കി ഹംസത്തിനു മേൽ വച്ചു. സുന്ദര സുവർണിക നടന്നു പോയി. ശരിയാണ് കാമരസമാണ് ഏവർക്കും എളുപ്പം ഹൃദ്യമാക്കുന്ന രസം .വീണ്ടും ആഗ്രഹിക്കുന്ന രസം
$
മഹാരാജാവ് ഗൗര’ പത്നി സൗഭാഗ്യയുടെ ഛായാ പ്രതിമയ്ക്കരികിലാണ് ,അദ്ധേഹത്തിന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന നീരുറവ അയാളുടെ പ്രണയത്തിന്റെ സാക്ഷ്യമാണ്.. സങ്കൽപ പ്രണയനിലാവിൽ കുളിച്ചു നിൽക്കെ സിദ്ധാർത്ഥൻ അറയിൽ പ്രവേശിച്ചത് പോലും അദ്ധേഹമറിഞ്ഞിരുന്നില്ല. “പിതാവെ..” സിദ്ധാർത്ഥൻ അദ്ധേഹത്തെ ശാന്തമായി വിളിച്ചു.അദ്ധേഹം കണ്ണീർ തുടച്ച് എഴുന്നേറ്റ് തന്റെ മേലാട ധരിച്ചു വന്നു.. എന്താണ് പുത്രാ അദ്ധേഹം ചോദിച്ചു.. “പിതാവെ. ഞാൻ അങ്ങയോട് അശ്യിനനെ അഭ്യാസമുറകൾ പഠിപ്പിക്കുവാനുള്ള അനുവാദത്തിനായി വന്നതാണ്. അവൻ ബുദ്ധിയിൽ അഗ്രഖണ്യനാണ് എന്നാൽ ആയോധന വിദ്യ തെല്ലുമില്ല.. എന്നെ രക്ഷിച്ച മാർഗം തന്നെ വിചിത്രമാണ്.
അവന് ആയോധന ശക്തികൂടി ലഭിക്കുകയെങ്കിൽ അത് ഈ ദയാജലത്തിന് മതിവെക്കാനാകാത്ത സ്വത്ത് തന്നെയായിരിക്കും.” ഉചിതമാണ് പുത്രാ.. അഭ്യാസം ഉടനാരംഭിച്ചു കൊള്ളൂ.. “. സിദ്ധാർത്ഥൻ പിതവിനെ നെഞ്ചിലേറ്റി മുഖം ശിരസ്സ് നമിച്ച് വിടവാങ്ങി..
$
ആയിരം ജലതരംഗിണികളുടെ പ്രതിമകളാൽ ചുറ്റപ്പെട്ട ആയോധനകളം.അരികിൽ താമര ശിലയിൽ ദയാ ജലത്തിന്റെ മഹാമുദ്ര.. ശിവ ഭഗവാന്റെ ഭൈരവരൂപത്തിനു മുമ്പിൽ രണ്ട് യുവസുന്ദരൻമാർ ഒരാൾ അഭ്യാസ ദാതാവും മറ്റേയാൾ സ്വീകർത്താവും മാത്രമല്ല രണ്ടു കമിതാക്കളാണവർ.. ” അങ്ങയുടെ മതിപ്പിക്കുന്ന ശ്വാസോച്ഛാസങ്ങൾ നമ്മിൽ പതിയുന്നിടത്തോളം ഞാനിത് പഠിക്കുക എന്നത് സരളമല്ല തീർച്ച.” കൊഞ്ചിക്കൊണ്ട് അശ്വിനൻ പറഞ്ഞു.. സിദ്ധാർത്ഥൻ മാർഗത്തിനു നേരേ ഒരു കണ്ണടച്ചു ലക്ഷ്യം വച്ചു. എന്നിട്ട് അശ്വിനനെ ചേർത്ത് അസ്ത്രത്തെ അശ്വിനന്റെ കയ്യോടും പിടിച്ച് ചെവിയിൽ മന്ത്രിച്ചു.. “ആ എതിരെ നിൽക്കുന്നത് നമ്മളുടെ ഈ നിഷിദ്ധ പ്രണയത്തിന് വിരുദ്ധമായി നിൽക്കുന്നവരാണെന്ന് കരുതുക. അവർക്ക് നേരേ അമ്പെയ്യൂ.ഏകാഗ്രത നിനക്ക് താനേ വരും”. അതു കേട്ടപ്പോൾ അശ്വിനൻ ഒന്ന് ഏകാഗ്രമായി.. ശരമെയ്യുവാൻ സിദ്ധാർത്ഥന്റെ സഹായത്തിനായി ഇടം കണ്ണൊന്ന് ചെരിച്ചു നോക്കി.. ഇരു മെയ്യും ചേർന്ന് ശരം തൊടുത്തു. പക്ഷെ ആ അമ്പ് പാതി വഴിയിലെത്തും മുമ്പ് മറ്റൊരു ശരം വന്ന് തകർത്ത് വീഴ്ത്തി.. “ആരാണത്” അശ്വിൻ അശ്ചര്യത്തോടെ ചോദിച്ചു. സിദ്ധാർത്ഥൻ ചെന്ന് ആ അനാഥ ബാണത്തെ കയ്യിലെടുത്തു. ” ഇത് ദയയുടെ പഞ്ചമയിൽപീലി ചാർത്തിയ അസ്ത്രമാണ്. ” സിദ്ധാർത്ഥൻ പറഞ്ഞു.. “ദയാ മറഞ്ഞു നിക്കാതെ വെളിയിൽ വരൂ ” സിദ്ധാർത്ഥൻ പല ദിശയിൽ നോക്കി വിളിച്ചു. ആ യുവമുഖി തെളിയുന്ന കണ്ണുകളോടെ പ്രത്യക്ഷമായി… ഇത് അവൾക്ക് സിദ്ധാർത്ഥന്റെ അസത്രത്തിൽ ലക്ഷ്യം ഭേദിക്കാനാവുമെന്ന്‌ തെളിയിച്ചതാണെന്നവൾ ആംഗ്യ ഭാഷയിൽ പറഞ്ഞു,, സിദ്ധാർത്ഥനും എന്തൊക്കെയൊ തിരിച്ചും ചിരിച്ചു കൊണ്ട് ആംഗ്യം കാട്ടി വീണ്ടും അസ്ത്രം ലക്ഷ്യത്തിന് നേരേ ഉയർത്തി. അശ്വിനന് എന്താണവർ പറഞ്ഞതെന്ന് മനസ്സിലായില്ല . സംശയത്തോടെ അവൻ സിദ്ധാർത്ഥനെ നോക്കി.. അവനൊന്നും വ്യക്തമായില്ലെന്ന് സിദ്ധാർത്ഥന് മനസ്സിലായി.. ” അശ്വിനാ നാം തൊടുത്ത അസ്ത്രം നമ്മുടെ പ്രണയത്തിനു വേണ്ടിയാണ്..
അറിയാതെയാണെങ്കിലും ദയ തകർത്തതാ പ്രണയത്തെയാണു.. ഏത് പ്രതിസന്ധിയെയും നമ്മൾ ഭേദിക്കുമെന്നതിന് വീണ്ടും അസ്ത്രം എയ്ത് കാണിക്ക്.. ” ഇത് കേട്ടതും അശ്വിനൻ സിദ്ധാർത്ഥനോട് ചോർന്നു നിന്ന് ലക്ഷ്യത്തിലേക്ക് മുഖം തുറുത്തു.. ദയയും തയ്യാറായിനിന്നു.. ഞാണൊലിയോടെ അസ്ത്രം പാഞ്ഞു.. ദയയുടെ അസ്ത്രത്തെ മറികടന്ന് ആ ബാണം ലക്ഷ്യവസ്തുവിന്റെ ശിരസ്സു തകർത്തു.. ദയതന്റെ കൈകൾ കൊണ്ട് അശ്വിനന് നേരേ നോക്കി ഗംഭീരമെന്ന വണ്ണം കൈകൾ ആംഗീകരിച്ച് പാറുന്ന മുടിയിഴകളുലച്ച് തന്റെ അറയിലേക്ക് വന്നു. തന്റെ മയിൽ പീലി മകുടം ചൂടിയ സ്വർണതൂലികയെടുത്തു.. ഒരു സുന്ദര ശീല തയ്യാറാക്കി.. തന്റെ പേനയുടെ അറ്റം കടിച്ചു കൊണ്ട് ജേഷ്ടന്റെ കൂടെ അമ്പെയ്യുന്ന അശ്വിനന്റെ മുഖം നിറച്ചു. എന്നിട്ട് ശൂന്യമായി എന്തൊക്കെയൊ എഴുതി വ്യക്തമായൊരു ചോദ്യവും..
“ഏറ്റവും സുഖമാർന്നനോവേത് നോവ്. ഏറ്റവും നോവാർന്ന നോവേത് നോവ്”. ദൂത് ദൂതാംഗി നി സുവർണികയ്ക്ക് (ഹംസം) നൽകി.. അശ്വിനനെ ഓർത്ത് നമ്രതയോടെ കട്ടിലിലേക്ക് മറിഞ്ഞ് വീണ് ആ മന്ദമാരുതന്റെ പ്രഭാവത്തോടെ അശ്വിനനെ കിനാവ് കണ്ടു..
മറുവശത്ത് അഭ്യാസമുറകൾക്കൊടുവിലെ ക്ഷീണം തീർക്കാൻ അശ്വിനും സിദ്ധാർത്ഥനും അന്തപ്പുരത്തിൽ രമിച്ച് ചേർന്നു.. പരസ്പരം ചുണ്ടുകൾക്ക് മേൽ ചുംബന ബാണങ്ങൾ പെയ്യിച്ചു..
ഹംസം അശ്വിനൻ എകനായി ഉള്ള നേരം അരികിലെത്തി.. ഓ നീ വീണ്ടും വന്നൊ അശ്വിനൻ അതിനെ കയ്യിലെടുത്ത് ലാളിച്ചു ആകാംഷയോടെ എഴുത്തെടുത്തു..ഏറ്റവും നോവാർന്നതും സുഖമാർന്നതുമായ നോവ് ഏത് നോവ്.. ഇതിനുത്തരവും അശ്വിനൻ സരളമായെഴുതി അങ്ങനെ ഒരു നോവ് ഈറ്റു നോവല്ലാതെ മറ്റെന്ത്.(ഈറ്റു നോവ് – പ്രസവവേദന).. തന്റെ മൃദുവാർന്ന തൂവലിൽ അശ്വിനന്റെ ഉത്തരവും പേറി ആ സുന്ദരവർണിക നടന്ന് പോയി.. അശ്വിനൻ ആ അന്നത്തിന്റെ സുന്ദരമായ നടത്തത്തെ നോക്കി നിന്നു.. അത് മറയും വരെ.. എന്തായിരിക്കും ദയാകുമാരിയുടെ ഉദ്ധേശ്യം എന്റെ ബുദ്ധിപരീക്ഷിക്കുകയാണൊ?.. എന്തായാലും ഇതിനൊരു പര്യവസാനമുണ്ടാവുമല്ലൊ അത് വരെ നോക്കാം . അത് വരെ ഇത് രഹസ്യമായിതന്നെ മുന്നോട്ട് പോവട്ടെ.. അപ്പോഴാണ് സിദ്ധാർത്ഥ കുമാരൻ ഏഴര സൂര്യപ്രഭയോടെ അവിടേക്ക് വന്നത്.. സന്ധത സംഭാഷണം പോൽ അവർ ഇരുവരും ചുണ്ടുകളിൽ മുത്തമിട്ട്
പ്രണാമം നൽകി.. “എന്താണ്.. നമ്മുടെ പ്രിയന് സുവർണിക (ഹംസം) യുമായി ഒരു ഇതര ബന്ധം.. ഏതു നേരവും അവൻ (ഹംസം) ഈ മന്ത്രി കുമാരന്റെ വസതിയിലാണല്ലോ ” സിദ്ധാർത്ഥൻ അശ്വിനന്റെ മൂക്കിൽ മുഖമുരസിക്കൊണ്ട് ചോദിച്ചു.. “നമ്മുടെ മുറിയിൽ ഇവനല്ലാതെ വേറെ ഒരുവനും എതു നേരവും വരില്ല ” അശ്വിനൻ സിദ്ധാർത്ഥന്റെ വസ്ത്രത്തിനു മുകളിൽ പിഠിച്ച് വീണ്ടും ഒന്നടുപ്പിച്ച് ചുണ്ടുകൾക്ക് നേരേ ചുണ്ടടുപ്പിച്ച് പറഞ്ഞു.. സിദ്ധാർത്ഥന് അശ്വിനന്റെ ചുണ്ടുകളുടെ ഗന്ധം മതിപ്പിക്കും പോലെ ഒന്നു ശ്വസിച്ചെടുത്തു.. “ഹാ.. പനനീർ പൂ പോലെ ചുവന്ന താമര പൂവിന്റെ ഗന്ധം ” സിദ്ധാർത്ഥൻ പറഞ്ഞു.. അശ്വിനൻ ഒരു ചിരിയോടെ കുമാരനെ പുറകിലേക്ക് തള്ളി.. വീണത് പുറകിലെ താമര കുളത്തിലാണ്.. സിദ്ധാർത്ഥൻ അശ്വിന നെയും വലിച്ചിട്ടു..
$
രാത്രിയിൽ നിലാചന്ദ്രനെ നോക്കി തന്റെ മുറിയിലെ ജനകവാടത്തിന് മേലിരിക്കുകയാണ് അശ്വിനൻ തണുത്ത കാറ്റിന്റെ പ്രതീതമായ അവസ്തയിൽ ലയിച്ചിരിക്കവെ ആ സുവർണിക വീണ്ടുമെത്തി. അശ്വിനൻ അതിന്റെ ചിറക് വിടർത്തി ദൂത് പുറത്തെടുത്ത് വായിച്ചു.. അങ്ങയ്ക്ക് നൽകിയ ആ ചോദ്യത്തിനുത്തരവും ശരിയാണ് , ഇനി ഇതാണ് ചോദ്യം ;എറ്റവും കൂർമ്മമായതെന്താണ്?
അതിനുത്തരം ലഭിക്കുന്നതിനു മുമ്പായി അങ്ങയോട് ഞാൻ വിലപ്പെട്ട കാര്യമറിയിക്കാനാഗ്രഹിക്കുന്നു.. ഈ പൗർണമി നിലാവിലെ എന്റെ അന്തിമ പരീക്ഷണമാണിത്.. അങ്ങയ്ക്ക് ഞാൻ മുമ്പ് നൽകിയ മുന്ന് ശീലകളിലും നമുക്ക് അങ്ങയോടുള്ള സന്ദേശമുണ്ട് , അത് ചോദ്യത്തിലുമുണ്ട് അതേ പോലെ ഞാൻ നൽകിയ ശൂന്യമായ കളത്തിലുമുണ്ട്…. അശ്വിനൻ വേഗം പഴയ സന്ദേശമെല്ലാം എടുത്തു നോക്കി. എല്ലാത്തിലും ശൂന്യ കളങ്ങളുണ്ട്. അപ്പോഴും ചോദ്യങ്ങളൊന്നും അശ്വിനൻ ശ്രദ്ധിച്ചില്ല.. അശ്വിനൻ പുതിയൊരു സന്ദേശം തയ്യാറാക്കി അത് ഹംസത്തിന്റെ ചിറകിൽ വച്ചു കൊടുത്തു.. വേഗം ഇത് സിദ്ധാർത്ഥ കുമാരന്റെ അരികിലെത്തിക്കൂ
അന്തപ്പുര വാതിൽ കടന്ന് ദൃതിയിൽ വരുമ്പോഴാണ് ദയ സിദ്ധാർത്ഥനു മുന്നിൽ വന്നത്.. അവൾ നമ്രതയോടെ മുഖം കുനിച്ചു. “ജേഷ്ടാ.. നമുക്കൊരു കാര്യം പറയാനുണ്ട്.. അവൾ പറഞ്ഞു.. ” ഞാനിപ്പോൾ വരാം ദയാ.. അതിനു മുമ്പ് അശ്വിനൻ നിന്റെ ഹംസത്തെ അയച്ച് നമ്മോട് വരാൻ പറഞ്ഞു.. അതെന്തിനാണെന്നറിയട്ടെ..
നാം വേഗം വരാം ദയാ.. ” അതും പറഞ്ഞ് സിദ്ധാർത്ഥൻ ധൃതിയിൽ പോയി… മുറിയിലെത്തിയ പാടെ അശ്വിനൻ ആ ചോദ്യ ശീല (തുണി) കളെല്ലാ സിദ്ധാർത്ഥനു മുമ്പിൽ നിരത്തി.. ” എന്താണിത് ” സിദ്ധാർത്ഥൻ ചോദിച്ചു.. ” ഇതെല്ലാം അങ്ങയുടെ സഹോദരി ഹംസ ദൂതികയാൽ അയച്ചതാണ്..ഇതിലെല്ലാം ഒരോ ചോദ്യങ്ങളുമുണ്ട് ” അത് കണ്ടപ്പോൾ തന്നെ സിദ്ധാർത്ഥന്റെ മുഖം വല്ലാതായി…അശ്വിനൻ തുടർന്നു .. “അങ്ങയുടെ സഹോദരിയുടെ പുതിയ പരീക്ഷണം ഈ ചോദികാ ശീലയിലെ ഒഴിഞ്ഞ സ്ഥലത്ത് ദേവി എന്തോ അറിയിക്കുന്നുണ്ടെന്നതാണ് .കൂടാതെ ദേവി ഒരു ചോദ്യവും ചോദിച്ചു.. ഏറ്റവും കൂർമ്മമായത് എന്തെന്ന്.. നമുക്കറിയാം അത് പെണ്ണിന്റെ ബുദ്ധിയാണ് എന്ന്. എന്നാൽ ആണിന്റെ ബുദ്ധി നാമും കാണിക്കാം.” അശ്വിനൻ ഭട നോട് ആവിശ്യപെട്ട് ഒരു വലിയ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു.. ഇത് വെറും ജലമാണ്.. ചിലപ്പോൾ ഈ വെണ്ണില കലർത്തിയ ജലത്തിൽ ഈ അക്ഷരങ്ങൾ തെളിഞ്ഞേക്കാം..അശ്വിൻ അവയെല്ലാം അതിൽ മുക്കി.. സത്യമാണ് അവയെല്ലാം തെളിഞ്ഞു.. അന്തരാളം കന്തി സിദ്ധാർത്ഥൻ ധൃതിയിൽ ആ എഴുത്ത് വീണ ശീലകളെ കയ്യിലെടുത്ത് വായിച്ചു.. അതിലെയെല്ലാം സാരം ഇത്രമാത്രം. °°ഹേ കുമാര.. നാം അങ്ങയിൽ പ്രണയബദ്ധയാണ്. നന്ദകുമാരൻ ഭഗവാൻ കണ്ണന്റെ മുഖമാണ് ഞാൻ നിങ്ങളിൽ കണ്ടത് .ആദ്യമാത്രയിൽ തന്നെ എനിക്ക് ഇഷ്ടം മാത്രം തോന്നിയെങ്കിലും പിന്നീട് അങ്ങാണെന്റെ ജേഷ്ടനെ രക്ഷിച്ചതെന്നറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി.. എന്റെ വരൻ ഒരു അയോധാവിനേക്കാൾ എനിക്ക് ബുദ്ധിമാനും നീതിമാനും സർവ്വോപരി സ്നേഹാഹാത്മാവുമായിരിക്കണം.. അങ്ങയുടെ ബുദ്ധി സാമർത്ഥ്യവും രക്ഷാമാർഗവും അന്ന് അസ്ത്രത്താൽ തോൽപ്പിച്ചതും നമ്മെ അങ്ങയുടെ ദാസിക്ക് സമാനയാക്കി… നമ്മുടെ ചോദ്യങ്ങൾ മൂന്നും ആ പ്രണയത്തിന്റെ ചോദികയാണ്.. ആദ്യത്തേത് സൗന്ദര്യം രണ്ടാമത്തേത് കാമം പ്രണയം മൂന്നാമത്തേത്‌ ഗർഭിണിയുടെ നോവ് അങ്ങയുടെ സന്താനങ്ങളുടെ മാതാവാകാനുള്ള നോവ്.. നാം എന്റെ ഇഷ്ടം ജേഷ്ടനോടു പറയുകയാണ്.. അങ്ങ് ഒരു മന്ത്രി കുമാരനെന്നത് ഒരു പരിധി അല്ല.. മറിച്ച് എന്റെ മൗനം അങ്ങയ്ക്ക് പ്രശനമാണെങ്കിൽ ആ ധൂതികയാൽ നമ്മോട് തുറന്ന് പറയാം … ഇത്രയും എഴുതി ആ നാല് ശീലയും സമ്പൂർണമായിരുന്നു..അത് വായിച്ചതും സിദ്ധാർത്ഥ നിശ്ചലമായി അവിടേ നിന്നും
നടന്നു.. “പ്രിയനെ” അശ്വിനൻ വിളിച്ചു.. ” ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു അശ്വിനാ” അതും പറഞ്ഞ് മറുത്തൊന്നിനും കാത്തു നിൽക്കാതെ സിദ്ധാർത്ഥൻ പോയി മറഞ്ഞു..
അകത്തളത്തിലെ അന്തപ്പുര വാതിലോളം എത്തിയില്ലാ സിദ്ധാർത്ഥൻ അപ്പോഴേക്കും തളർന്നിരുന്നു.. പിന്നാലെ അശ്വിനനും എത്തി.. “പ്രിയങ്കരാ.. ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.. ഞാൻ അങ്ങയുടെ സഹോദരിയുടെ കുസൃതി ആയി മാത്രം മെ ഇതിനെയെല്ലാം കണ്ടത്.. എന്നെ വിശ്വസിക്കൂ.. ” അശ്വിനൻ സിദ്ധാർത്ഥന്റെ കയ്യിൽ സത്യം ചെയ്തു.. “എനിക്ക് നിന്നെ വിശ്വാസമാണ് അശ്വിനാ.. പക്ഷെ
അങ്ങനെ അല്ല അശ്വിനാ നമ്മുടെ ദയയുടെ സ്വയംവര പരീക്ഷണമാണിവയെല്ലാം അവളുടെ വിവാഹം മുടങ്ങാനുള്ള എല്ലാ കാരണവും അവളുടെ ചോദ്യങ്ങളാണ്.. അവൾ നിന്നെ അനിയോജ്യനായി കണ്ടിരിക്കുന്നു.. നാമിനി എന്താണ് ചെയ്യുക ” വേദനയോടെ സിദ്ധാർത്ഥന്റെ മനസ്സ് പിടഞ്ഞു… അൽപം നേരം സിദ്ധാർത്ഥൻ ശാന്തമായി മനസ്സോടെ അദ്ധേഹം മിഴികളുയർത്തി ഇനി ഒരു കാര്യമേ ഉള്ളൂ അശ്വിനാ.. മറക്കാം വരും കാല റാണി ദയാ ഗൗരിയെ നീ വിവാഹം ചെയ്ത് രാജ്യഭാരം ഏറ്റെടുക്കുക ഞാൻ ഭഗവാൻ സിദ്ധാർത്ഥ ഗൗതമ ബുദ്ധനെ പോലെ ഋഷികാശ്രമത്തിലേക്ക് കടക്കുകയണ് ” സിദ്ധാർത്ഥന് ദൃഡനിശ്ചയമായിരുന്നു.. “എന്തിന്.. അതിന്റെ ആവിശ്യമെന്താണ്..ദയയുടെ ആവിശ്യത്തെ.. ഞാൻ നിഷേധിച്ചാൽ പോരെ…
” ഇല്ലശ്വിനാ.. നമ്മുടെ സോദരി ആഗ്രഹിച്ചതൊന്നും നാം സ്വന്തമാക്കിയിട്ടില്ല… നീയും ഇതംഗീകരിക്കണം” സിദ്ധാർത്ഥന്റെ മുഖതാവിലെ ദുഃഖം മറച്ച് വെക്കാൻ സ്വയം മുഖം കുനിച്ചു.. ” ഞാനും അത് പോലൊരു വസ്തുവാണൊ?.” അശ്വിനന്റെ മിഴികൾ നിറഞ്ഞു.. നമുക്ക് അങ്ങയെ പോലെ യാതൊരു ത്യാഗവും ചെയ്യാനാവില്ല.. എന്റെ പ്രണയം എനിക്ക് ജീവനാണ് അത് ദയ ക്ക് നൽകാനാവില്ല.. എന്ത് ചെയ്യണമെന്ന് നമുക്കറിയാം.. ” ഒരു ഭീകര നിശ്വാസത്തോടെ അശ്വിനൻ ബഹിർഗമിച്ചു.. നിൽക്കൂ അശ്വിനാ പുറകിൽ നിന്ന് സിദ്ധാർത്ഥൻ വിളിച്ചെങ്കിലും അശ്വിനൻ കേൾക്കാൻ തയ്യാറായില്ല… ക്രോധാവേശത്താൽ അശ്വിനൻ കയറി ചെന്നത് ദയയുടെ അന്തപ്പുരത്തിലാണ്.. നിൽക്കൂ ഭടൻ മാർ തടഞ്ഞു നിർത്തി.. ഇത് സ്ത്രീകളുടെ അന്തപ്പുരമാണ് പുരുഷൻ മാർക്ക് പ്രവേശനം നിഷിദ്ധമാണ് ” അവർ പറഞ്ഞു.. എങ്കിൽ ദേവിയോട് നമുക്ക് ഒന്ന് കാണണമെന്നാവിശ്യപ്പെടു ദേഷ്യത്തോടെ അശ്യിനൻ പറഞ്ഞു.. ഭടൻ ചെന്ന് അകത്തേക്കുള്ള
അനുമതി നേടി ചെല്ലാൻ പറഞ്ഞു.. അശ്വിനൻ ചെന്നയുടൻ നമ്രമായി കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുഖം കുനിച്ചു നിന്നു.. ദയയുടെ മുഖവും ഭവ്യതയും കണ്ടപ്പോൾ അശ്വിനന്റെ മനം ശാന്തമായി.. ” എന്നോട് ക്ഷമിക്കേണ്ടതാണ് ദേവി..ഈ പ്രണയാഭ്യർത്ഥന നമുക്ക് സ്വീകാര്യമല്ല ” അശ്വിനന്റെ വാക്കുകൾ കേട്ടതും ദയയുടെ മുഖം വാടി.. അതും പറഞ്ഞ് ദയയുടെ മുഖത്തേക്ക് നോക്കാതെ കൈകൾ കൂപ്പി കൊണ്ട് മടങ്ങാൻ ശ്രമിക്കുമ്പോൾ അവൾ അശ്വിനന് നേരേ വന്ന് അശ്വിന നെ തടഞ്ഞു.. ” എന്റെ നിശബ്ദതയാണൊ.. അതിന്റെ കാരണം…” അവൾ ആംഗികമായി ചോദിച്ചു.. “അല്ല ദേവി നമുക്ക് മറ്റൊരാളെ ഇഷ്ടമാണ്. ”
“ആരാണ് ആ സൗഭാഗ്യവതി.. നമ്മോട് പറയാമൊ?.. ” മുഖത്തെ ദുഃഖം മായ്ച്ച് ചിരി വിടർത്തി ദയ വീണ്ടും അംഗീകരിച്ചു…. അശ്വിനൻ ഒന്നും പറഞ്ഞില്ല അങ്ങനെ തന്നെ നിന്നു.. ” പറയില്ലെ” അവൾ വീണ്ടും ചോദിച്ചു.. “എന്റെ പ്രണയം നിന്റെ ജേഷ്ടനോടാണ് ” അതു പറഞ്ഞ് ദയയുടെ കൈ തട്ടി മാറ്റി അശ്വിനൻ പോയി.. ദയ വിജ്രംപിതയായി തരിച്ചു നിന്നു..” എന്ത് അവളുടെ മനസ്സ് പറഞ്ഞു…
“ജേഷ്ടാ..” മഹാകാളിയെ പോലെ അവൾ അലറി ഒരു പ്രജണ്ഠശബ്ദികയായി.
“ജേഷ്ടാ..” ദയ മഹാകാളിയെ പോലെ അലറി.. ഒരു പ്രജണ്ഡശബ്ദത്തോടെ.. അശ്വിനൻ പുറത്തേക്ക് പോകുന്നത് കണ്ടു സിദ്ധാർത്ഥനു തോന്നിയിരുന്നു അവൻ ദയയോട് സത്യങ്ങളെല്ലാം പറഞ്ഞു കാണുമെന്ന്… ദയയിൽ നിന്നുള്ള അലർച്ച കേട്ട് സിദ്ധാർത്ഥൻ അകത്തേക്ക് എത്തി ഒപ്പം കാവൽ ഭടരും.. ദയ അപ്പോഴേക്കും തളർന്ന് വീണിരുന്നു.. സിദ്ധാർത്ഥൻ ഓടി ചെന്ന് അവളെ മടിയിൽ വച്ചു.. മുഖത്ത് തട്ടി വിളിച്ചു.. “ദയാ.. കണ്ണ് തുറക്ക് ദയാ..നീ.. നിന്റെ ശബ്ദം.. എങ്ങനെ
അശ്വിനാ..” അവസാനം സിദ്ധാർത്ഥൻ അശ്വിനനെയും വിളിച്ച് അലറി..ശേഷം സിദ്ധാർത്ഥൻ ദയയെ എടുത്ത് ശയ്യാമഞ്ജത്തിൽ ( കട്ടിലിൽ ) കൊണ്ട് കിടത്തി..അപ്പോഴേക്കും മഹാരാജാവും പരിവാരങ്ങളും എന്തിയിരുന്നു.. ” സിദ്ധാർത്ഥാ എന്താണ് സംഭവിച്ചത് ” മഹാരാജാവ് വെപ്രാളത്തോടെ ചോദിച്ചു.. സിദ്ധാർത്ഥൻ യാതൊന്നും പറഞ്ഞില്ല ഒരു ഭയം മാത്രമായിരുന്നു അദ്ധേഹത്തിൽ.. “അറിയില്ല രാജൻ മന്ത്രികുമാരൻ അശ്വിനൻ ദേവിയുടെ മുറിയിൽ വന്നിരുന്നു… ” കാവൽക്കാരനിൽ ഒരാൾ പറഞ്ഞു.. “അശ്വിനനൊ..” മഹാരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു.. “അതെ രാജൻ.. എന്നാൽ അദ്ധേഹം പുറത്ത്
വന്നപ്പോഴാണ്..കുമാരി ജേഷ്ടാ എന്ന് ഉച്ചത്തിൽ ശബ്ദമെടുത്തത്.. അപ്പോഴേക്കും സിദ്ധാർത്ഥ കുമാരനുമെത്തിയിരുന്ന.. വന്നു നോക്കുമ്പോൾ ദേവിക്ക് ബോധമില്ലായിരുന്നു.. ” അയാൾ പറഞ്ഞു.. രാജ വൈദ്യൻ ഒരു വെള്ളം ജപിച്ച് തളിച്ചപ്പോൾ ദേവി ഉണർന്നു.. എല്ലാവരും ദയയ്ക്ക് ചുറ്റും കൂടി.. “പുത്രി ഒരിക്കൽ കൂടി സംസാരിക്കാൻ ശ്രമിക്കൂ പുത്രി..” വൈദ്യൻ പറഞ്ഞു.. ദയ പരിശ്രമിച്ചെങ്കിലും വിഫലമായിരുന്നു ദേവിക്ക് ശബ്ദം പുറത്തെടുക്കാൻ സാധിച്ചില്ല വീണ്ടും ദയ നിശബ്ദികയായി എല്ലാവരക്കും വിഷമമായി.. “ഇനി എന്തെങ്കിലും ആഘാതത്തിൽ സംസാരിച്ചേക്കാം” വൈദ്യൻ അറിയിച്ചു..പക്ഷെ ദയയുടെ വേദന അതിലൊന്നു അല്ലായിരുന്നു.. അവൾ ആംഗ്യകരം കൊണ്ട് എല്ലാവരോടും പുറത്ത് പോകാനും ജേഷ്ടനോടു മാത്രം അവിടെ നിൽക്കുവാനും ആവിശ്യപെട്ടു.. “ശരിയാണ് കുമാരിശുദ്ധമായി ശ്വസിക്കുകയും ചെയ്തോട്ടെ” എല്ലാവരു മഹാരാജാവിന്റെ ആജ്ഞയോടെ പുറത്തേക്ക് പോയി.. ദയവാതിലും ജനകവാടങ്ങളും ബന്ധിപ്പിക്കുവാനാ വിശ്യപ്പെട്ടു.. എല്ലാം അടച്ചു.. അവൾ വിരൽ കൊണ്ട് ആംഗ്യം ധരിച്ചു അശ്വിനൻ പറഞ്ഞത് ശരിയാണൊ എന്നായിരുന്നു ദയക്ക് അറിയേണ്ടത്.. ഈ രാജ്യാപമാനം ജേഷ്ടന് എങ്ങനെ സംഭവിച്ചു എന്നവൾക്കറിയണമായിരുന്നു.. സിദ്ധാർത്ഥനു കാര്യം മനസ്സിലായെങ്കിലും നിശബ്ദമായിരുന്നു.. എങ്കിലും ദയ വിടാൻ തയ്യാറായില്ല.. സിദ്ധാർത്ഥൻ അവളുടെ കൈയ്യിൽ പിടിച്ച് മാപ്പ് ചോദിക്കുമ്പോലെ ആ കൈകളെ മുഖത്ത് വച്ചു എന്നിട്ട് പറയാൻ തുടങ്ങി..” നീ എന്നോട് ക്ഷമിക്കണം ദയാ.. അശ്വിനൻ പറഞ്ഞത് എല്ലാം നേരാണ്. ഇഷ്ടപെട്ടു പോയി. വിരുദ്ധമായി പ്രണയിച്ച് പോയി…
അന്ന് മന്ത്രി ദിക്പാലൻ എന്നെ ചതിക്കുഴി ഉണ്ടാക്കി ആനയെ കൊണ്ട് ചവിട്ടി കൊല്ലാൻ ശ്രമിക്കുമ്പോൾ അവനാണ് എന്നെ രക്ഷിച്ചത് ആ കഥയെല്ലാം ഞാൻ പറഞ്ഞതല്ലെ.. ”
( സിദ്ധാർത്ഥന്റെ രാജ്യം ദയാജലത്തിന്റെ (ഗൗരവശത്തിന്റെ ) മുൻ മന്ത്രിയാണ് ഭിക്പാലൻ .. അയാളാണ് സിദ്ധാർത്ഥന് ചതി വീഴ്ത്തിയത്.. അതേ സമയം ദയാജലത്തിന്റെ ശത്രു രാജ്യമായ ദ്വിക്യുതിയത്തിലെ ദുഷ്ടരാജാവ് ധുധൂഷണന്റെ ഉപദ്രവം സഹിക്കവയ്യാതെ ആ രാജ്യത്തെ മന്ത്രി തന്നെ ആയ സദാനന്തനും (ഇപ്പോഴത്തെ ദയാജലത്തിന്റെ മന്ത്രി) മകൻ അശ്വിനനും ഒളിച്ചോടി വനാന്തരങ്ങളിലെ മരത്തിൽ അഭയം പ്രാപിച്ചു.. അപ്പോഴാണ് സ്വരാജ്യ മന്ത്രിയായ ദ്വിക് പാലൻ ഒരുക്കിയ
ചതി പാതാള കുഴിയിൽ സിദ്ധാർത്ഥൻ അകപ്പെട്ടത്.. ഇതെല്ലാം മുകളിൽ മരത്തിൽ വച്ച് സദാനന്തനും അശ്വിനനും കാണുന്നുണ്ട്.. അവർ ആ മരത്തിന്റെ ഉഗ്ര ശിഖരത്തെ മരംകൊത്തിയുടെ താളത്തിനെന്നവണ്ണ മനസിലാകാത്ത വിധം മരംമുറിച്ച്.. സിദ്ധാർത്ഥനെ ചവിട്ടാനൊരുങ്ങിയ ഗജവീരന് (ആനക്ക്) മേൽ വീഴ്ത്തി ആ മഹാ ഗജവീരനെയും വീഴ്ത്തി മന്ത്രിയെയും തളച്ചിട്ടു.. സിദ്ധാർത്ഥനെ രക്ഷിച്ചു)
സിദ്ധാർത്ഥൻ തുടർന്നു.. ആ ദുഷ്ടൻ കുഴിച്ച പാതാള കുഴിയിൽ വീണ എനിക്ക് ശരീര ശേഷി നഷ്ടപ്പെട്ടിരുന്നു.. അത്രയ്ക്കും ഘോര വിഷമായിരുന്നു അതിനുള്ളിൽ ദയാ.. മന്ത്രി സദാനന്തനും അശ്വിനനും എനിക്ക് അവർക്കറിയാവുന്ന ചികിത്സകൾ നൽകി..അത് പൂർണ ഫലസിദ്ധി പ്രാപിച്ചു.. അശ്വിൻ ആണ് എന്റെ പരിചരണ ദൗത്യം ഏറ്റെടുത്തത് എന്റെ ജീവൻ തിരിച്ചു നൽകിയത്.. അവൻ എന്റെ ഒരോ നാഡി കൽപത്തിലും ചേർന്ന് ചികിത്സാ മുറകൾ നൽകി.. എന്റെ നെഞ്ചിൽ കിടന്നാണവൻ എന്റെ ഹൃദയമിടിപ്പിനെ അളന്നത്.. എന്നെ പുണർന്ന് അവൻ താപമകറ്റി.. ജീവൻ തന്നവൻ എന്റെ ഊരും ചൂരും വീണ്ടെടുത്ത് തന്നു.. പതിയെ പതിയെ എല്ലാം പ്രേമത്തിൽ കലാശിച്ചു.. അതിന്റെ കാരണമിപ്പോഴും നമുക്ക് വ്യക്തമല്ല.. ദയാ നാമ വനെ പ്രണയിച്ചു പോയി..” സിദ്ധാർത്ഥൻ വിണ്ടും ഭയയുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. “ദയാ.. നിനക്ക് നമ്മുക്കെതിരെ എന്ത് ശിക്ഷയും വിധിക്കാം പക്ഷെ അശ്വിന നെ ശിക്ഷിക്കരുത്.”.. ഇതക്കൊ കേട്ടതും ദയാ ദേവി സിദ്ധാർത്തനു നേരേ കണ്ണുകൾ നനഞ്ഞ് കൊണ്ട് കൈകൂപ്പി സിദ്ധാർത്ഥനോട് പുറത്തേക്ക് പോവാനാവിശ്യപെട്ടു.. ശേഷം ദയ തന്റെ മഷിയും തൂലികയുമെടുത്ത് സ്വർണധവള ശീലയിൽ (സ്വർണത്താലലംഗരിച്ച വെള്ള തുണിയിൽ) എന്തൊക്കെയൊ എഴുതി നിറഞ്ഞ മിഴിയോടെ.. ആ ദൂത് തന്റെ ഹംസം സുന്ദര സുവർണികയുടെ ചിറകിലേൽപ്പിച്ചു.. അവൻ ദൂതും പേറി അന്ന നടയുമായി മഹാരാജാവിനരികിലേക്ക് മന്ദം നടന്നു..

Leave a Reply

Your email address will not be published. Required fields are marked *