രാത്രി സംഗീതം – 2

Related Posts


“ഇന്ന് ലീവല്ലേ നീ?”

ജെയിംസിന്റെ മുഖത്തെ തിടുക്കം കണ്ടിട്ട് ലിസ്സി ചോദിച്ചു.

“പിന്നെ എന്തിനാ ഇത്രേം തെരക്ക് കാണിക്കുന്നേ? ഓഫീസീന്ന് കോള്‍ വല്ലോം വന്നോ?”

“ഇല്ല, മമ്മി…”

പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ജെയിംസ് പറഞ്ഞു.

“എനിക്ക് തിടുക്കം ഒന്നുമില്ല…മമ്മി പതിയെ എടുത്താ മതി…”

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ഒന്നാണ് ഹിലൈറ്റ് മാള്‍ ക്രോസ് ജങ്ങ്ഷന്‍. അതിലെ മഹാറാണി ടെക്സ്റ്റോറിയത്തിലായിരുന്നു ജെയിംസും ലിസ്സിയും.

“കഴിഞ്ഞെടാ…”

ബില്‍ പേ ചെയ്തുകൊണ്ട് ലിസ്സി പറഞ്ഞു.

“ആരാ അത്?”

ജെയിംസിന്‍റെ നേരെ പുഞ്ചിരിയോടെ നോക്കി സുന്ദരിയായ സെയില്‍സ് ഗേള്‍ ചോദിച്ചു.

“മോനാ…”

വശ്യമായ പുഞ്ചിരിയോടെ ലിസ്സി അവള്‍ക്ക് മറുപടി കൊടുത്തു.

“ഒഹ്? ശരിക്കും?”

സെയില്‍സ് ഗേള്‍ അവിശ്വസനീയമായ ഭാവത്തില്‍ ഇരുവരേയും മാറി മാറി നോക്കി. പിന്നെ ലിസ്സിയും ജെയിംസും മഹാലക്ഷ്മി ടെക്സ്റ്റോറിയത്തില്‍ നിന്നും പുറത്ത് കടന്നു.

“എടാ ഇത്രേം വന്നതല്ലേ?”

ജെയിംസ് കാറിന്‍റെ ഡോര്‍ തുറക്കവേ ലിസ്സി ചോദിച്ചു.

“ഒന്ന് മാനാഞ്ചിറ പോയാലോ? ഞാന്‍ പണ്ടെങ്ങാണ്ട് ഒന്ന് പോയതാ!”

“പോകാം!”

ജെയിംസ് ഉത്സാഹത്തോടെ പറഞ്ഞു.

“ഞാനിത് മമ്മിയോട് പറയാന്‍ ഇരിക്കുവാരുന്നു!”

പിന്നെ അവന്‍ കാര്‍ മുമ്പോട്ടെടുത്തു.

“അതെന്താ നിനക്കിപ്പം മാനാഞ്ചിറേല്‍ പോകാന്‍ ഒരു ഉത്സാഹം?”

ലിസ്സി മകനെ ചുഴിഞ്ഞു നോക്കി.

“തുണിക്കടേല്‍ എന്നാ ഒരു വെയിറ്റും ടെന്‍ഷനും ആരുന്നു നിനക്ക്! മനാഞ്ചിറേല്‍ പോകുന്ന കാര്യം പറഞ്ഞപ്പം എന്തൊരു ഉത്സാഹം! നേര് പറയെടാ നിന്‍റെ ഗേള്‍ ഫ്രണ്ട്സ് ആരേലും വെരുവോ അവിടെ?”

“ഗേള്‍ ഫ്രണ്ട്സോ!”

വൈറ്റ് റെസ്റ്റോറന്‍റ്റ്റിന് മുമ്പിലൂടെ കാര്‍ പായിക്കവേ അവന്‍ അദ്ഭുതം കലര്‍ന്ന ഭാവത്തോടെ ചോദിച്ചു.

“ഒരെ സമയം ഒന്നിലേറെ ഗേള്‍ ഫ്രണ്ട്സ് ഉണ്ടാകാന്‍ ഞാന്‍ എന്നാ കോഴിയാണോ?”

“അപ്പം ഒരു സമയം ഒരാള്‍ ഉണ്ടെന്ന് ഒറപ്പായി!”
ലിസ്സി ചിരിച്ചു.

“ആരാടാ അവള്‍?”

“ഒന്ന് ചുമ്മാ ഇരി മമ്മി!”

അവന്‍ ഉച്ചത്തില്‍ പറഞ്ഞു.

“എനിക്ക് ആകെ ഒരു ഗേള്‍ ഫ്രണ്ടേ ഒള്ളൂ അതിനെപ്പോലും ഒന്ന് ശരിക്ക് മെയിന്‍റ്റയിന്‍ ചെയ്യാന്‍ പറ്റുന്നില്ല!”

“ഒരു ഗേള്‍ ഫ്രണ്ട് ഉനെന്നു സമ്മതിച്ചല്ലോ! അത് ആരാന്നാ ഞാന്‍ ചോദിച്ചേ!”

“ലിസ്സി കുരുവിള!”

അവന്‍ ഉച്ചത്തില്‍ ചിരിച്ചു. ആദ്യം ലിസ്സി ഒന്നും മനസ്സിലാകാത്തത് പോലെ അവനെ നോക്കി. കാര്യം മനസ്സിലായപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.

“എടാ നീ മേടിക്കും കേട്ടോ!”

അവള്‍ അവന്‍റെ നേരെ കൈ ഉയര്‍ത്തി.

“മമ്മിയെ ആരേലും ഗേള്‍ഫ്രണ്ട് ആക്കുവോടാ?”

“മമ്മിക്ക് വേണേല്‍ മതി!”

തന്നെ അടിക്കാന്‍ തുടങ്ങിയ ലിസ്സിയുടെ കയ്യില്‍ പിടിച്ച് അവന്‍ പറഞ്ഞു.

“ഒന്ന് പഞ്ചാരയടിക്കാന്‍ പോലും ആരുമില്ലാതെ ലോകത്തുള്ള മൊത്തം സൌന്ദര്യോം വാരിവലിച്ച് നടക്കുന്ന പുന്നാര മമ്മിയെക്കാണുമ്പം മനസ്സലിവ് തോന്നി ഒരു ഓഫര്‍ വെച്ചു എന്നേയുള്ളൂ! അതിനു ഒരു വെലേം കൊടുക്കാതെ ഇങ്ങനെ നിഷ്ക്കരുണം തള്ളികളയുവാണേല്‍ ഞാന്‍ ഒന്നും പറയുന്നില്ല!”

“ഇവന്‍റെ കാര്യം!”

ചിരിച്ചുകൊണ്ട് ലിസ്സി പറഞ്ഞു.

“നീയിതെന്നതോക്കെയാ ജെയിംസേ ഈ പറയുന്നേ!”

ഒരു നിമിഷം അവര്‍ എന്തോ ആലോചിച്ചു.

“നിക്ക് നിക്ക്!”

അവര്‍ പെട്ടെന്ന് പറഞ്ഞു.

“നിന്‍റെ ഗേള്‍ ഫ്രണ്ടിന്റെ കാര്യം പറയാന്‍ തുടങ്ങിയ മോമെന്റിലാ നീ എന്നെ പഞ്ചാരയടിക്കാന്‍ തുടങ്ങിയെ! എന്ന് വെച്ചാല്‍ നീയാ വിഷയം സൂപ്പറായി ഒഴിവാക്കി! ഭയങ്കരാ! ബുദ്ധിമാനെ! നേര് പറയെടാ! ആരെ കാണാനാടാ ഇപ്പം നമ്മള് മാനാഞ്ചിറേല്‍ പോകുന്നെ?”

“മമ്മിയ്ക്ക് രണ്ട് ബോയ്‌ഫ്രണ്ട്സിനെ കാണിക്കാന്‍!”

അവന്‍ വീണ്ടും ചിരിച്ചു.

“ജെയിംസേ! നീ താമാശ നിര്‍ത്ത്! രണ്ട് ബോയ്‌ ഫ്രണ്ട്സ്! അതിന് ഞാനെന്നാ പാഞ്ചാലിയാണോ?”

“പാഞ്ചാലിയല്ല!”

ചിരി നിര്‍ത്താതെ അവന്‍ പറഞ്ഞു.

“പാഞ്ചാലിയെപ്പോലെ ആവുക എന്നത് അതിമോഹമാണ് സുന്ദരി! പാഞ്ചാലിയ്ക്ക് ബോയ്‌ ഫ്രണ്ട്സ് അഞ്ചാരുന്നു! അഞ്ച്! എനിക്ക് അത്രേം ബോയ്‌ ഫ്രണ്ട്സിനെ സംഘടിപ്പിക്കാന്‍ ഉള്ള ശേഷി ഒന്നുമില്ല! ഹഹഹ!”

ലിസ്സി തലയില്‍ കൈ വെച്ചു.

“നിന്നോട് വര്‍ത്താനം പറയുന്ന എന്നെ പറഞ്ഞാ മതിയല്ലോ!”

അവര്‍ അസന്തുഷ്ട്ടിയോടെ മുഖം കോട്ടി.

“പിണങ്ങല്ലേ മമ്മിപ്പെണ്ണേ!”
അവന്‍റെ വാത്സല്യത്തോടെയുള്ള വിളിയില്‍ അവരുടെ അസന്തുഷ്ടിയും പരിഭവവുമെല്ലാം അലിഞ്ഞുപോയി. അല്‍പ്പം ലജ്ജയോടെ, വിടര്‍ന്ന പുഞ്ചിരിയോടെ അവര്‍ മകനെ നോക്കി.

“ചെലപ്പം അവിടെ പോലീസ്കാരൊക്കെ കാണും കേട്ടോ മമ്മി…”

അല്‍പ്പം കഴിഞ്ഞ് ജെയിംസ് പറഞ്ഞു.

“പോലീസുകാരോ?”

ലിസ്സി ചോദിച്ചു.

“അത് ഇന്നലെ രാത്രി അവിടുന്ന്‍ ഒരു കൊച്ചിന്റെ ബോഡി കിട്ടി. കൊച്ചെന്നു പറഞ്ഞാ ഒരു പത്ത് വയസ്സിനടുത്ത് ഏജ് ഉണ്ട്!”

“ഈശോയെ!”

ലിസ്സി മന്ത്രിച്ചു.

“എന്നതൊക്കെയാ ഈ കേക്കുന്നെ ജെയിംസേ?”

“ഇതൊക്കെ ഇപ്പം വല്ല്യ ന്യൂസാണോ മമ്മി?”

നിസ്സഹായതയോടെ അവന്‍ പറഞ്ഞു.

“അതുകൊണ്ട് ചെലപ്പം ആ സ്പ്പോട്ടില്‍ പത്രക്കാരോ പോലീസോ ഒക്കെ ഉണ്ടാകും…” നാലഞ്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ കാര്‍ മാനാഞ്ചിറ സ്ക്വയറിന്‍ന്‍റെ മുമ്പില്‍ കാര്‍ എത്തി. ഗേറ്റിനു വെളിയില്‍, പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി അവര്‍ ഇരുവരും പുറത്ത് കടന്നു. ജെയിംസ് അങ്ങനെ പറഞ്ഞെങ്കിലും വിശാലമായ മാനാഞ്ചിറ പാര്‍ക്കില്‍ പോലീസുകാരോന്നും ഉണ്ടായിരുന്നില്ല. എങ്കിലും സെല്ലുലോയിഡ് കൊണ്ട് മാര്‍ക്ക് ചെയ്ത റീസ്ട്രിക്ക്റ്റഡ് ഏരിയയില്‍ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

“അടുത്ത് പോയി കാണണോ മമ്മി?”

അവന്‍ ചോദിച്ചു.

“ഹ്മം…!”

അവര്‍ മൂളി. ജെയിംസ് ലിസ്സിയെയും കൊണ്ട് പാര്‍ക്കിന്‍റെ കിഴക്കേ മൂലയിലേക്ക് പോയി. അവിടെയാണ് ആ ഇടം മാര്‍ക്ക് ചെയ്തിരിക്കുന്നത്. സെല്ലുലോയ്ഡ്‌ വലയത്തിനടുത്ത് കുട്ടി കിടന്നയിടം കറുത്ത നിറത്തില്‍ മാര്‍ക്ക് ചെയ്തിരുന്നു. അതിന് ചുറ്റും കുങ്കുമപ്പൊടികൊണ്ടുണ്ടാക്കിയ ഒരു വൃത്തം. സമീപത്ത് കുറെ ചെമ്പരത്തിപ്പൂക്കള്‍. ചിതറിക്കിടക്കുന്ന, ഉണങ്ങിപ്പിടിച്ച രക്തക്കറ.

“മതി, വാ മമ്മി,”

അല്‍പ്പം കഴിഞ്ഞ് ജെയിംസ് ലിസ്സിയോട് പറഞ്ഞു. പാര്‍ക്കില്‍ എന്നത്തേയും പോലെ ആളുകള്‍ ഒന്നുമുണ്ടായിരുന്നില്ല. വീനസ് മൌണ്ടന്‍റെ മുമ്പില്‍, കോണ്ക്രീറ്റ് ബെഞ്ചില്‍ അവരടുത്തടുത്ത് ഇരുന്നു.

“അമേസിംഗ്!”

ചുറ്റും കണ്ണോടിച്ചുകൊണ്ട് ലിസ്സി പറഞ്ഞു.

“ശരിയാ…”

ജെയിംസ് അമ്മയുടെ അഭിപ്രായത്തെ ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *