ആദി പറഞ്ഞ സമയത്തേക്കാൾ മുൻപ് ആയിഷ കൃഷ്ണന്റെ മുറിയുടെ ജനൽപാളികൾ തല്ലിത്തകർത്തു. ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ കൃഷ്ണൻ അമ്പരപ്പോടെ ആയിഷയെ നോക്കി..
: ഐഷു… നീ..
: നിങ്ങളങ്ങനെ ഒറ്റയ്ക്ക് എങ്ങും പോവണ്ട…. അകലെയാണെങ്കിലും എനിക്കിങ്ങനെ കണ്ടോണ്ടിരിക്കണം മരിക്കുവോളം..
: നീയെങ്ങനെ…
: നിങ്ങളെ ഇന്ദൂട്ടി വിളിച്ചു എന്നെ… ഓള എന്നെയിവിടെ എത്തിച്ചത്..
ആയിഷയുടെ സംസാരം കേട്ട ഇന്ദു പൊട്ടിക്കരഞ്ഞു.. ഉടനെ ആദി ഇന്ദുവിനോട് വീണ്ടും ആയിഷയെ വിളിക്കാൻ പറഞ്ഞു. അല്പം മടിയോടെ ആണെങ്കിലും ഇന്ദു അവളെ വിളിച്ചു…
: ഇന്ദൂ…നീ പറഞ്ഞപോലുന്നും ഉണ്ടായില്ല.. മൂപ്പര് ഉഷാറായിരിക്കണ്…നീ നേരിട്ട് സംസാരിച്ചോ നിന്റെ കൃഷ്ണനോട്.. ( ആയിഷ ഫോൺ സ്‌പീക്കറിലിട്ടു)
: കൃഷ്ണേട്ടാ…
: എന്നാലും ഇന്ദു.. ഇത്തിരി കടന്ന കൈയ്യായിപ്പോയി…
: അതിലും കടന്ന കൈയല്ലേ കൃഷ്ണേട്ടൻ ചെയ്യാൻ നോക്കിയത്.. എന്തിനാ ഞങ്ങളെയിങ്ങനെ തീ തീറ്റിക്കുന്നേ..ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചൂടെ
: ഇന്ദൂ.. നീ
: എന്നോടൊന്നും പറയണ്ട.. രണ്ടാളും ഈ നാടുവിട്ട് എവിടെങ്കിലുംപോയി സന്തോഷത്തോടെ ജീവിക്ക്.. അതിനല്ലേ ഞാൻ ആ നോട്ടീസ് അയച്ചത്. എനിക്കറിയാം കൃഷ്ണേട്ടന്റെ അവസ്ഥ.. ഇന്ദു മനസറിഞ്ഞു പറയുന്നതാ… നിങ്ങളാ ഒരുമിക്കേണ്ടത്.. എന്നെയും മോളെയുമോർത്ത് വിഷമിക്കണ്ട..
കൃഷ്ണൻ മറുപടി പറയുന്നതിന് മുൻപായി ഇന്ദു ഫോൺ വച്ചു. ആദിയുടെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് ഇന്ദു അവനെ കെട്ടിപിടിച്ച് കരഞ്ഞു. ഈ സമയം രേണു അച്ഛന്റെ കതകിൽ തട്ടിവിളിച്ചു. കതക് തുറന്ന കൃഷ്ണനെ കെട്ടിപ്പിടിച്ചവൾ പൊട്ടിക്കരഞ്ഞു..
: കരയല്ലേ മോളെ…
: എന്നാലും എന്നെ ഇവിടെ വച്ചിട്ട് അച്ഛനിങ്ങനെ ചെയ്യാൻ തോന്നിയല്ലോ.. അച്ഛൻ മരിച്ചാൽ എല്ലാ പ്രശ്നവും തീരുമോ…
: നിന്റെ അമ്മ ബന്ധം പിരിയണമെന്ന് പറഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി മോളേ…
: ഇങ്ങനൊക്കെ നടക്കുമെന്ന് അറിഞ്ഞതുകൊണ്ടാ ഞാൻ രണ്ടുദിവസം മുന്നേ ഇങ്ങോട്ട് വന്നത്.. ആദിയേട്ടൻ പറഞ്ഞിരുന്നു ചിലപ്പോ ഇങ്ങനൊക്കെ ഉണ്ടാവുമെന്ന്.. അഥവാ ഐശുമ്മയെങ്ങാൻ വരാൻ വൈകിയിരുന്നേൽ ഞാൻ തല്ലിപൊളിക്കുമായിരുന്നു ജനൽ.. ആദിയേട്ടനാ പറഞ്ഞത് ഇന്ദൂട്ടിയെകൊണ്ടുതന്നെ എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന്..
: ആ നേരത്ത് അങ്ങനെ ചെയ്യാനാ തോന്നിയത്… മോളെന്നെ രക്ഷിച്ചു..
: ഞാനല്ല അച്ഛന്റെ ഭാര്യമാരല്ലേ രക്ഷിച്ചേ…
: എടി എടി…
: പുറത്തുനിൽക്കാതെ കേറിവാ ഐശുമ്മാ…
ആയിഷ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു. ഇന്ദുവിന്റെ ഡിവോഴ്സ് നോട്ടീസ് കൃഷ്ണൻ രേണുവിന് മുന്നിൽവച്ചു. എന്തുചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി..
: അച്ഛൻ പേടിക്കണ്ട.. അമ്മ എല്ലാം മനസിലാക്കി തന്നാ ഇത് അയച്ചത്. ഐസുമ്മയ്ക്കാ ഇപ്പൊ ഒരാൺതുണ വേണ്ടത്. അവർക്കാരുമില്ല… അറിഞ്ഞോ അറിയാതെയോ അച്ഛനാണ് അതിന് കാരണം.. അതൊക്കെയിപ്പോ അമ്മയ്ക്കും അറിയാം.
: മോളെ, നിങ്ങളെങ്ങനെ ഇതൊക്കെ…
: അച്ഛൻ എന്നോട് ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ പറയാം
: എന്റെ മോള് എന്തുപറഞ്ഞാലും അച്ഛൻ വഴക്കുപറയില്ല..
രേണു ഉടനെ അച്ഛനെയുംകൂട്ടി ഹാളിലും കൃഷ്ണന്റെ റൂമിലുമുള്ള ക്യാമറയും മൈക്കുകളും കാണിച്ചുകൊടുത്തു. ശേഷം അയാളുടെ മുന്നിൽവച്ചുതന്നെ അവയൊക്കെ വിഛേദിച്ചു..
: രേണു.. എന്താ ഇതൊക്കെ..
: അച്ഛൻ ഒരാളോട്കൂടി ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ എല്ലാം പറയാം…
ശേഷം രേണു ആദിയുമായി നടത്തിയ ഓപ്പറേഷന്റെ കഥകളുടെ കെട്ടഴിച്ചു. എല്ലാം കേട്ടുകഴിഞ്ഞ കൃഷ്ണൻ തലയിൽ കൈവച്ച് മോളുടെ മുഖത്തുനോക്കാൻ വയ്യാതെ ഇരുന്നു.
: അച്ഛൻ പേടിക്കണ്ട.. ഞാനൊന്നും കണ്ടിട്ടില്ല.
: പക്ഷെ അവനെങ്ങനാ റസിയയെക്കുറിച്ചറിഞ്ഞത്…
: ഇതുമാത്രമല്ല.. നിങ്ങൾ രണ്ടാളുടെ ഫോണുംകൂടി ഞങ്ങൾ ചോർത്തിയിരുന്നു.. ഹീ.. എല്ലാം നല്ലതിനുവേണ്ടിയല്ലേ അച്ഛാ…
: എന്റെ മോളെ… നമിച്ചു നിങ്ങളെ.. നാളെത്തന്നെ ഫോൺ മാറ്റം അല്ലെ
ഉടനെ ആയിഷ മനസുതുറന്നു. ആദി വീഡിയോ ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ആയിഷയെ ഭീഷണിപ്പെടുത്തി വിവരങ്ങളെല്ലാം ചോർത്തിയതിന്റെ കഥ അവൾ വിവരിച്ചു..
