രേണുവിന്റെ വീടന്വേഷണം – 2അടിപൊളി  

രേണുവിന്റെ വീടന്വേഷണം 2

Renuvine Veedanweshanam Part 2 | Author : Rishi

[ Previous Part ]

 


 

 

ഹലോ….

ഹലോ? ഇതാരാണ്? ഓഫീസിൽ തിരക്കിലായിരുന്ന തോമാച്ചൻ ആ സ്വരം അത്ര ശ്രദ്ധിച്ചില്ല.

മിസ്റ്റർ തോമസ്! എന്നെ മറന്നോ? മണിമുഴങ്ങുന്നതുപോലുള്ള ആ ചിരി! ഇത്തിരി കളിയാക്കലൊളിപ്പിച്ച ആ സ്വരം! നേരേ ഞരമ്പുകളിൽ പടരുന്ന ആ സാന്നിദ്ധ്യം….

ഓഹ്… തോമസ്സിൻ്റെ രോമകൂപങ്ങളെഴുന്നു.

മിസ്സിസ് മണി? തോമാച്ചൻ്റെ സ്വരം ചിലമ്പിയിരുന്നു.

മിസ്സിസ് മണിയോ! ഹഹഹ… എൻ്റെ തോമാച്ചാ! എനിക്കൊരു പേരുണ്ടു കേട്ടോ! ഞാപകമിരുക്കാ തമ്പീ? ഹി ഹി …. സോറി മിസ്റ്റർ തോമസ്സ്! ഓർമ്മയുണ്ടോ?

തോമാച്ചൻ്റെ ചെവികൾ കരിഞ്ഞു,.. അയ്യോ! ഇത്രയും നാളുകൾ പലപ്പോഴും സ്വപ്നങ്ങളിൽ വന്ന് തന്നെ കോരിത്തരിപ്പിച്ചിരുന്ന, വട്ടു പിടിപ്പിച്ചിരുന്ന, വാത്സല്ല്യം കൊണ്ടു മൂടിയിരുന്ന ആ പൊക്കമുള്ള കൊഴുത്ത സുന്ദരിയായ സ്ത്രീരൂപം… അവരെ എങ്ങിനെ മറക്കും?

സോറി… കമലച്ചേച്ചീ…. തോമാച്ചൻ വിക്കി.

മോനേ! ആ സ്വരമിപ്പോൾ വാത്സല്ല്യം കലർന്ന മധുരമുള്ളതായി. നമ്മൾ മാത്രമുള്ളപ്പോൾ ഞാൻ നിൻ്റെയക്ക. നീയെന്നുടെ അമ്പി. പുരിഞ്ചിതാ?

ശരിയക്കാ! തോമാച്ചനറിയാതെ പറഞ്ഞുപോയി.

പിന്നെ നിൻ്റെ സുന്ദരി കണവിയില്ലിയാ… രേണു. അവളുള്ളപ്പോൾ മിസ്സിസ് മണിയോ കമലയോ ഒക്കെ പോതും കണ്ണാ…

ശരിയക്കാ… തോമസ്സ് ഒരു പാവയെപ്പോലെ ആവർത്തിച്ചു..

അപ്പറം നാളെ കാലേലെ പാർക്കലാമാ? ഒരു വീടിരുക്ക്. സ്വാമി നാളെയ്ക്ക് ഇങ്കെ ഇല്ലൈ. ഹെഡ്ഓഫീസിൽ രണ്ടു നാൾ മീറ്റിംഗ്. നീ രേണുവിനേയും കൂട്ടി വാ…

രേണു ഇവിടെ ഇല്ലയക്കാ!

ഏഹ്! കമലയുടെ ഉള്ളിൽ ലഡ്ഢു പൊട്ടി! ഡീ വേണാ! കുഴന്തൈയാക്കും അന്ത തോമസ്സ്! അവനെ വെരട്ടിടാതെ!

ഓ തോമസ്സ്! അവൾ സ്വരത്തിൽ നിരാശ നിറച്ചു. അപ്പോൾ വരാൻ പറ്റില്ലേ? എന്നാണ് രേണു തിരിച്ചു വരുന്നത്?

അത് ഒരാഴ്ച്ചയാകും അക്കാ. അവള് വീട്ടീപ്പോയതാ. ഞാനേതായാലും അവളോട് ചോദിക്കട്ടെ. ഇന്നു വൈകുന്നേരം ഫോൺ വിളിക്കുന്നുണ്ട്. ഞാനങ്ങോട്ടു വിളിച്ചാൽ മതിയോ?

നീ ബുദ്ധിമുട്ടണ്ടടാ മോനേ. അക്ക നിന്നെ അങ്ങോട്ടു വിളിച്ചോളാം. പിന്നെയും ആ സ്വരത്തിൽ നിന്നും തേനിറ്റുന്നു! തോമസ്സറിയാതെ ഒന്നു നിവർന്നിരുന്നു. മുന്നിൽ ഇത്തിരി കഷണ്ടി കയറിത്തുടങ്ങിയെങ്കിലും ഇപ്പോഴും സമൃദ്ധമായി വളരുന്ന മുടിയിലൂടെ വിരലുകളോടിച്ചു. നരയുണ്ടോ എന്തോ? ഒരിക്കലും തൻ്റെ രൂപത്തിനെക്കുറിച്ച് വേവലാതിപ്പെടാത്ത ശ്രീ. തോമസ്സ് എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പിന്നെ ആത്മാർത്ഥതയുള്ള ഓഫീസറായതോണ്ട് സീരിയസ്സായി പണിയിൽ മുഴുകി.

തോമാച്ചാ അവിടെന്നാ എടുക്കുവാ? ശ്രീമതിയുടെ കിളിനാദം ഫോണിലൂടെ ഒഴുകിയെത്തിയപ്പോൾ തോമസ്സിൻ്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. ഗസ്റ്റ് ഹൗസിലെ ക്യാൻ്റീനിൽ നിന്നും കൊടുത്തുവിട്ട ഗ്ലാസും സോഡയും ഐസും തോമാച്ചൻ്റെ വിസ്കിയും കൂട്ടി അവിടത്തെ സ്ഥിരം കുടികിടപ്പുകാരൻ ഗോവിന്ദേട്ടൻ തയ്യാറാക്കിയ ഡ്രിങ്ക് നന്നായൊന്നു വലിച്ചിട്ട് തോമസ്സ് തൊണ്ട ക്ലിയർ ചെയ്തു.

കണ്ടോ കണ്ടോ ഡ്രിങ്കിലൈസിടണ്ടന്ന് പറഞ്ഞതല്ലിയോ! അതെങ്ങനാ! എൻ്റെ കണ്ണുതെറ്റിയാല് ഇഷ്ട്ടം പോലങ്ങു നടക്കുവല്ല്യോ! ഒരാഴ്ച്ച മുന്നേ സുലൈമാനു മായി നടത്തിയ സംഗമം ശ്രീമതി രേണു തോമസ്സ് മനസ്സിൻ്റെ ഒരറയിൽ ഭദ്രമായി അടച്ചു പൂട്ടിയിരുന്നു. സുഖം വേ… ജീവിതം റേ… ഇതായിരുന്നു അച്ചായത്തി കണ്ട പുതിയ തത്വശാസ്ത്രം. ഒരു പ്രശ്നവുമില്ല!

ശരി ശരി… തോമാച്ചൻ കണവിയുടെ സ്നേഹം പുരണ്ട ശാസന വരവു വെച്ചു. ഇനി ഐസിടുന്നില്ലെടീ! ആ പിന്നേ, ആ മണിസാമീടെ ഭാര്യയില്ലേ, അവരു വിളിച്ചൊരു വീടിൻ്റെ കാര്യം പറഞ്ഞാരുന്നു. നീ വന്നിട്ട് നോക്കാന്നാ ഞാൻ വിചാരിച്ചത്!

എൻ്റെ തോമാച്ചാ! ഫോണിൽക്കൂടി കണവിയുടെ ക്ഷമ കെട്ട സ്വരമൊഴുകിവന്നു. ഇങ്ങനെ സ്വന്തം കാര്യം നോക്കാതെ പണീടെ പൊറകേ പോയാലേ, പണിയാവുമേ! അവർക്കെന്നാ നമ്മളെ ഹെൽപ്പുചെയ്തിട്ട് എന്തേലും തടയുമോ! സാമീം കമലേച്ചീം ഇത്രേം മെനക്കെടുന്ന സ്ഥിതിയ്ക്ക് നമ്മളും അതേപോലെ നിക്കണ്ടായോ? പോയി ആ വീടൊന്നു നോക്കെന്നേ! തോമാച്ചനു പിടിച്ചാല് എനിക്കോക്കെയാണെന്നേ!

തോമസ്സിൻ്റെയുള്ളിൽ ലഡ്ഢു പൊട്ടി. കമലേച്ചി! അല്ല അല്ല.. കമലയക്ക! ആ… ഞാമ്പോയി നോക്കാടീ! വലിയ താല്പര്യമില്ലാത്ത പോലെ തോമസ് വെച്ചുകാച്ചി.

എൻ്റിച്ചായാ! രേണുവിൻ്റെ മന്ദഹാസം ഫോണിലൂടെ തോമസ്സറിഞ്ഞു. ഉള്ളിലിത്തിരി തോന്നിയ വിഷമം കമലയക്കൻ്റെ പൊക്കമുള്ള കൊഴുത്ത രൂപം അമർത്തിയടക്കി.

പിള്ളാരെന്തിയേടീ? തോമാച്ചനിലെ തന്തയുണർന്നു.

ദേ ഇവിടൊണ്ട്.രണ്ടിനേമൊന്നു വെരട്ടിയേക്കണേ. വല്ല്യപ്പൻ്റെ വീട്ടിലാണെന്നും കണ്ട് രണ്ടെണ്ണോം കെടന്നു വെരവുവാണെന്നേ! രേണു അടക്കിയ സ്വരത്തിൽ രഹസ്യമോതിയിട്ട് പിള്ളാരെ വിളിച്ചു….

ശനിയാഴ്ച്ച കാലത്തേ തന്നെ തോമാച്ചനെണീറ്റു. നേരം പരപരാ വെളുത്തു വരുന്നേയുള്ളൂ.. നല്ല മഞ്ഞും കുളിരും….ഇത്തിരി തള്ളി വരുന്ന കുമ്പയിലൊന്നു തലോടി…. പണ്ട് രേണു നിർബ്ബന്ധിപ്പിച്ച് വാങ്ങിപ്പിച്ച നിക്കറും ബനിയനും വലിച്ചുകേറ്റി ക്യാൻവാസ് ഷൂവുമണിഞ്ഞ് അടുത്തുള്ള മൈതാനത്തിൽ മെല്ലെ ഓടാൻ പോയി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പഴേക്കും തളർന്ന് ഒരു മരത്തിൻ്റെ പിന്നിൽ നിന്നു കാര്യമായി ഛർദ്ദിച്ചു….

കണ്ണാ… നീയെതുക്കെടാ ഒടമ്പു നോക്കാതെ ഇന്ത മാതിരി? ഓട വേണാ… നടന്നാൽ മതിയെടാ തമ്പീ… എന്താണെന്നറിയില്ല! അക്കയെ മെസേജു ചെയ്യാനാണ് തോന്നിയത്! അപ്പോത്തന്നെ അക്ക തിരികെ വിളിച്ചപ്പോൾ കിട്ടിയ ഉപദേശം തോമാച്ചൻ അനുസരിച്ചു. മെല്ലെ ഒരു പത്തു ചുറ്റു നടന്നു. കിതപ്പടങ്ങിയപ്പോൾ ഒരു ബെഞ്ചിലിരുന്നു. രാവിലത്തെ തണുപ്പു വിട്ടിട്ടില്ല. ചുറ്റിലുമൊന്നു കണ്ണോടിച്ചു… ആരൊക്കെയോ നടക്കുന്നുണ്ട്. നേർത്തു വരുന്ന പുകമഞ്ഞിലൂടെ അടുക്കുമ്പോൾ തെളിയുന്ന രൂപങ്ങൾ… ഉറക്കച്ചടവും, ആയാസപ്പെട്ടതിൻ്റെയൊരു തളർച്ചയും… തോമാച്ചനറിയാതെ മയക്കത്തിലാണ്ടു. ബെഞ്ചിൽ ചാരിയിരുന്ന് ഏതൊക്കെയോ സ്വപ്നങ്ങളിലൂടെ കടന്നുപോയി… നേരിയ കൂർക്കം വലി അന്തരീക്ഷത്തിലലിഞ്ഞുപോയി.

കവിളുകളിൽ താമരയിതളുകളിഴഞ്ഞപ്പോൾ തോമാച്ചൻ്റെ മുഖത്ത് ഒരു പാവത്താൻ്റെ മന്ദഹാസം വിടർന്നു… താമരയല്ലികൾക്കിത്ര സൗരഭ്യമെവിടെനിന്ന്? തൻ്റെ ചുറ്റിലും പടരുന്ന നേർത്ത മൃദുവായ ചൂട്… ആരോ ഒരു നനുത്ത പുതപ്പുകൊണ്ടു മൂടിയതുപോലെ. .. ഉംമ്…മ്… തോമാച്ചനൊന്നു കുറുകി…

എഴുന്തിരടാ കള്ളക്കണ്ണാ…. ആരോ മന്ത്രിക്കുന്നു… തോമാച്ചൻ മെല്ലെ കൺപോളകളിത്തിരി തുറന്നപ്പോൾ… മുന്നിൽ ചിരിക്കുന്ന സുന്ദരമായ മുഖം! കമലയക്ക! സ്വപ്നമാണോ! സ്വപ്നം മായുന്നതിനു മുന്നേ തോമാച്ചൻ കണ്ണുകളിറുക്കിയടച്ചു!

Leave a Reply

Your email address will not be published. Required fields are marked *