റംസാൻ്റെ ഹൂറികൾ – 2

അവൻ അവളുടെ അടുത്തായി ഇരുന്നു ശേഷം ചായ്ഞ്ഞ് അവളുടെ വലതു കാതിലായി പറഞ്ഞു.

അതേയ് എനിക്ക് പോകാൻ സമയമായി ഇവിടെ ഇങ്ങനെ കിടന്ന് കരയാതെ താഴെ പോകാൻ നോക്ക്.

ങും എന്നൊരു മൂളൽ മാത്രം അവളിൽ നിന്ന് കേട്ടു. അവൻ ഒരിക്കൽ കൂടി അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് ചേർത്ത് മുത്തമിട്ട ശേഷം അവിടുന്ന് എഴുന്നേറ്റു. കതക് തുറന്ന് അരും പുറത്തില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം പുറത്തിറങ്ങി താഴേക്ക് നടന്നു. പോർച്ചിൽ ബുള്ളറ്റിനടുത്ത് റിസ്വാൻ നിൽപ്പുണ്ട് അവനെയും കൂട്ടി തിരിച്ചു. അവനെ സ്കൂൾ ഗേറ്റിന് മുന്നിലിറക്കി റംസാൻ ചുറ്റുപാടും ഒന്ന് പരതി തൻ്റെ മാലാഖ അവിടെങ്ങാനും ഉണ്ടോ എന്ന്. പക്ഷെ നിരാശ മാത്രം ബാക്കി.

മോനെ വണ്ടീം എടുത്ത് കോളേജിൽ പോവാൻ നോക്ക്.
റിസ്വാൻ്റെ അർത്ഥം വച്ചുള്ള സംസാരവും ഒരു ആക്കിയ ചിരിയും. റംസാൻ ഒരു കപട ദേഷ്യം മുഖത്തു വരുത്തി ബുള്ളറ്റും സ്റ്റാർട്ട് ആക്കി നേരെ രാഹുലിനുത്തേക്ക് പോയി. എന്നത്തെയും പോലെയാകും രാഹുലിൻ്റെ പ്രതികരണം എന്ന് വിചാരിച്ച റംസാന് തെറ്റി. ലോക്കലായിട്ടുള്ള നാടൻ തെറികൾ മാത്രം കേട്ടു ശീലിച്ച റംസാൻ്റെ ചെവികൾ എന്താണ് കൊടുങ്ങല്ലൂർ ഭരണി പാട്ട് എന്ന് കേട്ടറിഞ്ഞത് അപ്പോഴാണ്

ഹോ ഭീകരം!!!

കോളേജിലെത്തി HOD ഡെ പീരിയഡ് ആയിരുന്നതിനാൽ ക്ലാസിൽ കയറി. സെക്കൻ്റവർ കട്ടടിച്ച് പയ്യൻമാരുമായി പുറത്തിറങ്ങി ചുറ്റിയടിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കോളേജ് കാൻ്റീനിൽ കയറി.

ദിനേശേട്ടാ അഞ്ച് ഊണ് – രാഹുൽ കാൻറീൻ ഉടമസ്ഥനോടായി വിളിച്ചു പറഞ്ഞു.

ഹാ ഇന്നും അഞ്ചും ഒരുമിച്ചാണല്ലോ
ദിനേശൻ്റെ വക കമൻ്റ്

സംഗതി രാഹുലും റംസാനും ബാല്യകാല സുഹൃത്തുക്കളാണെങ്കിലും കോളേജിൽ അവർക്കു രണ്ടു പേർക്കും ചങ്കിനു ചങ്കായി മൂന്നു പേർ കൂടി ഉണ്ട് – ആകാശ്, സജിത്ത്, ജിതിൻ . കോളേജിനുള്ളിൽ അഞ്ചിനേം ഒരുമിച്ചേ കാണാൻ പറ്റുവോളു.

ഓ എന്തു പറയാൻ ദിനേശണ്ണാ ഗതികേടായി പോയില്ലെ ഇവിടെ വേറെ ക്യാൻറീൻ ഇല്ലല്ലോ.

സജിത്തിൻ്റെ പ്രശസ്തമായ ഉടനടി കൗണ്ടർ .

ഡാ ഡാ ഊതല്ലേ
ദിനേശൻ പാഞ്ഞു.

എൻ്റെ ദിനേശേട്ടാ നിങ്ങളല്ലാതെ ഇവനോട് ആരെങ്കിലും സംസാരിക്കുവോ

സർവ്വോപരി മാന്യനായ ജിതിൻ്റെ ചോദ്യം

എനിക്കിത് വേണമെടാ നിനക്കൊക്കെ എന്നും വച്ചുവിളമ്പി തരുന്നില്ലെ എനിക്ക് ഇത് തന്നെ വേണം

ദിനേശൻ്റെ സൈക്കളോജിക്കൽ മൂവ്

ഓ തുടങ്ങി അങ്ങേരുടെ സെൻ്റി
ഗ്രൂപ്പിലെ കലിപ്പനായ ആകാശിൻ്റെ വകയായിരുന്നു ഇപ്പോഴത്തെ കമൻ്റ്

ഹാ പിന്നെ എന്തൊക്കെയാ ദിനേഷേട്ടാ ഇന്നത്തെ വിശേഷങ്ങൾ

വിഷയം മാറ്റാൻ വേണ്ടി റംസാൻ്റെ ചോദ്യം

ഓ നമുക്കൊക്കെ എന്ത് വിശേഷം

വീണ്ടും ദിനേശൻ്റെ ദാരിദ്ര്യം കലർന്ന വാക്കുകൾ

അവരുടെ മുന്നിൽ പ്ലേറ്റുകൾ നിരന്നു. അവർ ഭക്ഷണം കഴിച്ചു തുടങ്ങി.

‘എന്താടി നിനക്ക് പേര് പറയാൻ ഇത്ര മടി ‘

തനിക്ക് പുറകിലായി ഒരു ഭീഷണിയുടെ സ്വരം കേട്ടാണ് റംസാൻ തിരിഞ്ഞു നോക്കിയത്. തങ്ങൾ അഞ്ചു പേർ ഇരിക്കുന്ന ടേബിളിന് രണ്ട് ടേബിൽ പുറകെ ഒരു ചെറിയ ജനക്കൂട്ടം .നാല് പെൺകുട്ടികൾ അവിടെ ഇരിപ്പുണ്ട് അവർക്ക് ചുറ്റുമായി ആറേഴ് പയ്യമ്മാർ നിൽക്കുന്നു. തേർഡ് ഇയർ ഹിസ്റ്ററിയിലെ അലവലാതികളാണ് .ബി കോം തേർഡ് ഇയറിലെ രണ്ട് പെൺകുട്ടികളെ ശല്യപ്പെടുത്തിയതിന് ഒരു മാസം മുമ്പാണ് ഇവന്മാരെ പിടിച്ച് ഇടിച്ചത്. അവന്മാര് തന്നെയാണ് വീണ്ടും പ്രശ്നക്കാർ. തങ്ങൾ അഞ്ചു പേരെ കാണാതുള്ള നിഗളിപ്പാണ് കണ്ടിരുന്നെങ്കിൽ അവന്മാർ കാൻ്റീനിൽ കയറില്ലായിരുന്നു.

എന്താ ദിനേശേട്ടാ അവിടെ പ്രശ്നം?

രാഹുലിൻ്റെ വക ചോദ്യം

ഓ അതോ നിങ്ങടെ ബികോമില് സെക്കൻ്റ് ഇയറിൽ ഒരു പെങ്കൊച്ച് വന്ന് ജോയിൻ ചെയ്തു. കാണാൻ ഇത്തിരി തരക്കേടില്ലാത്തതാ. ഇന്ന് രാവിലെ അത് കൂട്ടുകാരികളുമായി ഇവിടെ ചായ കുടിക്കാൻ വന്നു അപ്പോഴാ അവമ്മാര് അതിനെ കാണുന്നെ ,നിന്നെ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് അത്ങ്ങടെ അടുത്തോട്ട് ചെന്നു. അവളുമാര് ഒന്നും പറയാതെ എഴുന്നേറ്റ് പോയി. ഇപ്പോ ചോറു കഴിക്കാൻ വന്നപ്പോൾ വീണ്ടും തുടങ്ങി.

ങേഹ് ഞങ്ങടെ ജൂനിയറോ. അമ്മാർക്ക് ഒരിക്കൽ കിട്ടിയത് ഒന്നും പോരെ

ആകാശിൻ്റെ തനി സ്വരൂപം പുറത്തു വന്നു

ഡാ റംസി ഇമ്മാരെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഇത് നമ്മുടെ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രശ്നമണ്.

സജിത്തും ആകാശിനെ പിന്തുണച്ചു.
അവർ അങ്ങനാണ് എന്ന് കാര്യമുണ്ടെങ്കിലും പരസ്പരം ചോദിച്ചിട്ടെ ചെയ്യു.

എടാ മലരമ്മാരെ നീയൊന്നും ഒന്നും ചെയ്യണ്ട നമ്മൾ ഇവിടെ ഉണ്ട് എന്ന് അവന്മാരെ അറിയിച്ചാൽ മതി അവന്മാര് ഇറങ്ങി ഓടിക്കോളും.

ജിതിൻ്റെ അഭിപ്രായം പുറത്തുവന്നു.

അതാണ് നല്ലത് വെറുതെ എന്തിനാ ഈ പൊട്ടന്മാരെ അടിച്ച് കൈ വൃത്തികേടാക്കുന്നെ. ഡാ രാഹുലെ അവമ്മാരെ ഒന്നു വിരട്ടി വിട്ടേടാ

റംസാൻ പറഞ്ഞു നിർത്തി.

രാഹുലിന് പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കേണ്ടതില്ലായിരുന്നു.

ഡാ ഊളകളെ എന്താടാ അവിടെ ബഹളം

ഇത്തിരി കനത്ത ശബ്ദത്തിൽ രാഹുൽ ചോദിച്ചു.

ക്യാൻറീനിലുണ്ടായിരുന്നവർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

അപ്പോഴാണ് പ്രശ്നക്കാരും അവർ അവിടെ ഉണ്ടായിരുന്നെന്ന കാര്യം മനസ്സിലാക്കിയത്.

എന്താടാ നിനക്കൊന്നും കഴിഞ്ഞ പ്രാവശ്യം കിട്ടിയത് തികഞ്ഞില്ലെ. അതു കൊണ്ടാണോ ഞങ്ങടെ ജൂനിയറെ തന്നെ തോണ്ടുന്നെ.

ആകാശിൻ്റെ വക മാസ്സ് ഡയലോഗ്.

എടാ സ്റ്റീഫാ റംസാനും ഗ്യാങ്ങും

പ്രശ്നക്കാരിലൊരാൾ നേതാവായവനോട് പറഞ്ഞു

എന്താടാ ഒന്നൂടെ ഞങ്ങടെ കൈടെ ചൂടറിഞ്ഞാലെ നിനക്കൊക്കെ മനസില്ലാ വോളോ?

സജിത്തിൻ്റെ ചോദ്യം

വെറുതെ പ്രശ്നം വഷളാക്കാതെ പോകാൻ നോക്കെടാ

ജിതിൻ്റെ വക ഉപദേശം

ഇത് ഇത്രയും കേട്ടപ്പോൾ തന്നെ പ്രശ്നക്കാരുടെ മുട്ടിക്കാൻ തുടങ്ങി. കഴിഞ്ഞ തവണ ഇടി കിട്ടി മൂന്ന് ദിവസമാണ് ആശുപത്രിയിൽ കിടന്നത് പോരാത്തതിന് അവമ്മർക്ക് പുറത്തും രാഷ്ട്രീയപരമായിട്ടുള്ള സപ്പോർട്ടും. ഒന്നു മുട്ടി നിൽക്കാൻ കൂടി പറ്റില്ല.
സംഗതി പന്തിയല്ല എന്ന് മനസിലാക്കി അവർ നൈസായി അവിടുന്ന് സ്കൂട്ടായി .

ഭക്ഷണം കഴിച്ച് എഴുന്നേറ്റ് അവർ കൈയ്യും കഴുകി ഇറങ്ങുമ്പോൾ രണ്ടാം വർഷ പെൺപട ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.

ഡാ നമുക്കൊന്ന് പോയി മുട്ടിയാലോ?

രാഹുലിലെ ശ്രീകൃഷ്ണൻ ഉണർന്നു.

എന്തിന് വേറെ പണി ഇല്ലെടാ

ആകാശിൻ്റെ ഒരു മാതിരി ആക്കിയുള്ള സംസാരം

ഡാ നീ ഒരുപാടങ്ങ് ഊതല്ലേ
നീ അവിടിരിക്കുന്ന ഗൗരീടെ വാലു പിടിക്കാൻ നടക്കുന്ന കാര്യം നമുക്കല്ലെ അറിയൂ.

രാഹുലിൻ്റെ പക്കാ കൗണ്ടർ ,ആകാശിൻ്റെ കലിപ്പൻമുഖം രാഹുലിന് മുന്നിൽ ഒരു ഊറിയ ചിരിയിൽ ഒതുങ്ങി.

നീ വാടാ അളിയാ ഒന്നുമല്ലെങ്കിലും നമ്മുടെ ജൂനിയർസ് അല്ലെ ഒന്നു മുട്ടിനോക്കാം

Leave a Reply

Your email address will not be published. Required fields are marked *