റംസാൻ്റെ ഹൂറികൾ – 2 1

സജിത്തിൻ്റെ ചോദ്യം

വെറുതെ പ്രശ്നം വഷളാക്കാതെ പോകാൻ നോക്കെടാ

ജിതിൻ്റെ വക ഉപദേശം

ഇത് ഇത്രയും കേട്ടപ്പോൾ തന്നെ പ്രശ്നക്കാരുടെ മുട്ടിക്കാൻ തുടങ്ങി. കഴിഞ്ഞ തവണ ഇടി കിട്ടി മൂന്ന് ദിവസമാണ് ആശുപത്രിയിൽ കിടന്നത് പോരാത്തതിന് അവമ്മർക്ക് പുറത്തും രാഷ്ട്രീയപരമായിട്ടുള്ള സപ്പോർട്ടും. ഒന്നു മുട്ടി നിൽക്കാൻ കൂടി പറ്റില്ല.
സംഗതി പന്തിയല്ല എന്ന് മനസിലാക്കി അവർ നൈസായി അവിടുന്ന് സ്കൂട്ടായി .

ഭക്ഷണം കഴിച്ച് എഴുന്നേറ്റ് അവർ കൈയ്യും കഴുകി ഇറങ്ങുമ്പോൾ രണ്ടാം വർഷ പെൺപട ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.

ഡാ നമുക്കൊന്ന് പോയി മുട്ടിയാലോ?

രാഹുലിലെ ശ്രീകൃഷ്ണൻ ഉണർന്നു.

എന്തിന് വേറെ പണി ഇല്ലെടാ

ആകാശിൻ്റെ ഒരു മാതിരി ആക്കിയുള്ള സംസാരം

ഡാ നീ ഒരുപാടങ്ങ് ഊതല്ലേ
നീ അവിടിരിക്കുന്ന ഗൗരീടെ വാലു പിടിക്കാൻ നടക്കുന്ന കാര്യം നമുക്കല്ലെ അറിയൂ.

രാഹുലിൻ്റെ പക്കാ കൗണ്ടർ ,ആകാശിൻ്റെ കലിപ്പൻമുഖം രാഹുലിന് മുന്നിൽ ഒരു ഊറിയ ചിരിയിൽ ഒതുങ്ങി.

നീ വാടാ അളിയാ ഒന്നുമല്ലെങ്കിലും നമ്മുടെ ജൂനിയർസ് അല്ലെ ഒന്നു മുട്ടിനോക്കാം

സജിത്തിൻ്റെ പോത്സാഹനവും കൂടിയായപ്പോൾ പിന്നെ അവർക്ക് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചു പേരും നടന്ന് അവർക്കടുത്തെത്തി. ആകാശിൻ്റെ സ്പന്ദനത്തിൻ്റെ ഗ്യാംഗ് ആയതിനാൽ മറ്റുള്ളവരെ അവർക്ക് സുപരിചിതമായിരുന്നു. പുതിയ ആൾ അവർക്ക് പുറം തിരിഞ്ഞാണ് ഇരുന്നത്. തലയിൽ തട്ടം ഇട്ടിട്ടുണ്ടായിരുന്നു.

ഓ അപ്പോൾ ഉമ്മച്ചിക്കുട്ടിയാണ്.

രാഹുലിൻ്റെ കമൻ്റ്

എന്താണാവോ കുട്ടീടെ പേര്?
സജിത്തിൻ്റെ വക ചോദ്യം

ഷംന
ആ കിളിനാദം അഞ്ചു പേരുടെ കാതുകളിലും എത്തി. എന്നാൽ റംസാന് മാത്രം ഒരു പ്രത്യേക അനുഭൂതി തോന്നി. ഈ ശബ്ദം !!!

അതെ ഒന്നു തിരിഞ്ഞ് ഞങ്ങൾക്ക് ദർശനഭാഗ്യം നൽകിയാലും

സജിത്ത് ഒരു ചൂണ്ടയിട്ടു കൊടുത്തു.
ഷാളുകൊണ്ടു തട്ടമിട്ട ആ കഴുത്ത് മെല്ലെ തിരിഞ്ഞു, നിന്ന ഇടത്ത് തല കറങ്ങി വീഴും എന്ന് റംസാന് തോന്നി. അതെ ഇത് അവൾ തന്നെ തൻ്റെ മാലാഖ. ഇവൾ ഇവിടെ – അവന് വിശ്വസിക്കാനായില്ല. ഹോ പടച്ചോനെ ഇങ്ങള് വേറെലെവൽ ആണ് കേട്ടാ…

നീ എന്താടാ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ നീ ഇതുവരെ പെൺപിള്ളേരെ കണ്ടിട്ടില്ലെ?

റംസാനോടെന്നോണം രാഹുലിൻ്റെ ചോദ്യം

ഹാ എന്താ ചോദിച്ചെ ഞാൻ മറ്റൊരു കാര്യം ആലോചിക്കുവായിരുന്നു.

വിഷയം മാറ്റാനായി റംസാൻ ഒരു കള്ളം പറഞ്ഞു. ഇവർക്കു മുന്നിൽ തൻ്റെ വില കളയാൻ പാടില്ലാലോ?

എന്തെ ഷംനെഇപ്പോ ഇവിടെ?ഐ മീൻ ഈ ചെയിഞ്ച്.
ജിതിൻ്റെ വകയായിരുന്നു ചോദ്യം

ഉമ്മാൻ്റെ നാട് ഇതാ ഇങ്ങോട് വീടു മാറീപ്പം ഇവടെ ജോയിൻ ചെയ്തതാ.

ഷംന ചുരുക്കത്തിൽ പറഞ്ഞു നിർത്തി.
മറ്റു നാലു പേരും ഓരോ ചോദ്യങ്ങളായി ചോദിച്ചു കൊണ്ടിരുന്നു, റംസാൻ അവളുടെ ഉത്തരങ്ങളും കേട്ടുകൊണ്ട് അങ്ങനെ നിന്നു.
അവൾക്ക് തന്നെ നോക്കാൻ ചെറിയ ഒരു മടി ഉണ്ടെന്ന് റംസാന് തോന്നി. താനാരാണെന്ന് അവൾ നേരത്തെ അറിഞ്ഞിരിക്കും .എന്നാൽ റംസാനുണ്ടായ അതേ സംശയം മറ്റു നാലു പേർക്കും ഉണ്ടായി. മറ്റുള്ളവരെ നോക്കി സംസാരിക്കുന്നതിൽ അവൾക്ക് വലിയ വൈമനസ്യമില്ല എന്നാൽ അവൾ റംസാൻ്റെ മുഖത്തേക്ക് നോക്കുന്നതേ ഇല്ല.

എന്താടോ തനിക്ക് ഇവൻ്റെ മുഖത്തു നോക്കാൻ ഒരു മടി. കാണാൻ ഒരു ഭീകരനാണെങ്കിലും ആളു പാവമാ നിന്നെ പിടിച്ച് തിന്നത്തൊന്നുമില്ല.

സജിത്തിൻ്റെ കമൻ്റ്

ചോദ്യങ്ങൾക്ക് കിളി കിളി പോലെ മറുപടി പറഞ്ഞുകൊണ്ടിരുന്ന ഷംന ചുണ്ടുകൾ സിബ്ബിട്ട് പൂട്ടിയ പോലെ നിശബ്ദ ആയി. അവൾ മുന്നിലെ പ്ലേറ്റിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരുന്നതെഉള്ളു.

ങേ ഇത് എന്ത് പാടപ്പാ. എന്താ കൊച്ചെ ഇങ്ങനെ ഇരിക്കുന്നെ

രാഹുലാണ് ചോദിച്ചത്

അവൾക്ക് താൻ ആരാണെന്ന് നല്ല ബോധ്യം ഉണ്ട് അതുകൊണ്ടാ അവൾ തനിക്ക് മുഖം തരാത്തത്. റംസാൻ്റെ ചുണ്ടുകളിൽ ഒരു കള്ള പുഞ്ചിരി വിടർന്നു.
ഡാ മതി മതി നിൻ്റെയൊക്കെ വിസ്താരം. നടക്കാൻ നോക്ക്

രാഹുലിൻ്റെ മുതുകിൽ ഒരു തള്ളുകൊടുത്തു കൊണ്ട് റംസാൻ പറഞ്ഞു. മറ്റു നാലു പേരും സ്തംഭിച്ച് റംസാനെ തന്നെ നോക്കിനിന്നു. ഇവനിതെന്തു പറ്റി പെമ്പിള്ളേരുടെ മുമ്പിലെത്തിയാൽ സംസാരിക്കാത്തവൻ ഇപ്പോൾ ഒരു പെങ്കൊച്ചിനു വേണ്ടി നമ്മളോട് പോകാൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *