റംസാൻ്റെ ഹൂറികൾ – 2

സജിത്തിൻ്റെ പോത്സാഹനവും കൂടിയായപ്പോൾ പിന്നെ അവർക്ക് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചു പേരും നടന്ന് അവർക്കടുത്തെത്തി. ആകാശിൻ്റെ സ്പന്ദനത്തിൻ്റെ ഗ്യാംഗ് ആയതിനാൽ മറ്റുള്ളവരെ അവർക്ക് സുപരിചിതമായിരുന്നു. പുതിയ ആൾ അവർക്ക് പുറം തിരിഞ്ഞാണ് ഇരുന്നത്. തലയിൽ തട്ടം ഇട്ടിട്ടുണ്ടായിരുന്നു.

ഓ അപ്പോൾ ഉമ്മച്ചിക്കുട്ടിയാണ്.

രാഹുലിൻ്റെ കമൻ്റ്

എന്താണാവോ കുട്ടീടെ പേര്?
സജിത്തിൻ്റെ വക ചോദ്യം

ഷംന
ആ കിളിനാദം അഞ്ചു പേരുടെ കാതുകളിലും എത്തി. എന്നാൽ റംസാന് മാത്രം ഒരു പ്രത്യേക അനുഭൂതി തോന്നി. ഈ ശബ്ദം !!!

അതെ ഒന്നു തിരിഞ്ഞ് ഞങ്ങൾക്ക് ദർശനഭാഗ്യം നൽകിയാലും

സജിത്ത് ഒരു ചൂണ്ടയിട്ടു കൊടുത്തു.
ഷാളുകൊണ്ടു തട്ടമിട്ട ആ കഴുത്ത് മെല്ലെ തിരിഞ്ഞു, നിന്ന ഇടത്ത് തല കറങ്ങി വീഴും എന്ന് റംസാന് തോന്നി. അതെ ഇത് അവൾ തന്നെ തൻ്റെ മാലാഖ. ഇവൾ ഇവിടെ – അവന് വിശ്വസിക്കാനായില്ല. ഹോ പടച്ചോനെ ഇങ്ങള് വേറെലെവൽ ആണ് കേട്ടാ…

നീ എന്താടാ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ നീ ഇതുവരെ പെൺപിള്ളേരെ കണ്ടിട്ടില്ലെ?

റംസാനോടെന്നോണം രാഹുലിൻ്റെ ചോദ്യം

ഹാ എന്താ ചോദിച്ചെ ഞാൻ മറ്റൊരു കാര്യം ആലോചിക്കുവായിരുന്നു.

വിഷയം മാറ്റാനായി റംസാൻ ഒരു കള്ളം പറഞ്ഞു. ഇവർക്കു മുന്നിൽ തൻ്റെ വില കളയാൻ പാടില്ലാലോ?

എന്തെ ഷംനെഇപ്പോ ഇവിടെ?ഐ മീൻ ഈ ചെയിഞ്ച്.
ജിതിൻ്റെ വകയായിരുന്നു ചോദ്യം

ഉമ്മാൻ്റെ നാട് ഇതാ ഇങ്ങോട് വീടു മാറീപ്പം ഇവടെ ജോയിൻ ചെയ്തതാ.

ഷംന ചുരുക്കത്തിൽ പറഞ്ഞു നിർത്തി.
മറ്റു നാലു പേരും ഓരോ ചോദ്യങ്ങളായി ചോദിച്ചു കൊണ്ടിരുന്നു, റംസാൻ അവളുടെ ഉത്തരങ്ങളും കേട്ടുകൊണ്ട് അങ്ങനെ നിന്നു.
അവൾക്ക് തന്നെ നോക്കാൻ ചെറിയ ഒരു മടി ഉണ്ടെന്ന് റംസാന് തോന്നി. താനാരാണെന്ന് അവൾ നേരത്തെ അറിഞ്ഞിരിക്കും .എന്നാൽ റംസാനുണ്ടായ അതേ സംശയം മറ്റു നാലു പേർക്കും ഉണ്ടായി. മറ്റുള്ളവരെ നോക്കി സംസാരിക്കുന്നതിൽ അവൾക്ക് വലിയ വൈമനസ്യമില്ല എന്നാൽ അവൾ റംസാൻ്റെ മുഖത്തേക്ക് നോക്കുന്നതേ ഇല്ല.

എന്താടോ തനിക്ക് ഇവൻ്റെ മുഖത്തു നോക്കാൻ ഒരു മടി. കാണാൻ ഒരു ഭീകരനാണെങ്കിലും ആളു പാവമാ നിന്നെ പിടിച്ച് തിന്നത്തൊന്നുമില്ല.

സജിത്തിൻ്റെ കമൻ്റ്

ചോദ്യങ്ങൾക്ക് കിളി കിളി പോലെ മറുപടി പറഞ്ഞുകൊണ്ടിരുന്ന ഷംന ചുണ്ടുകൾ സിബ്ബിട്ട് പൂട്ടിയ പോലെ നിശബ്ദ ആയി. അവൾ മുന്നിലെ പ്ലേറ്റിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരുന്നതെഉള്ളു.

ങേ ഇത് എന്ത് പാടപ്പാ. എന്താ കൊച്ചെ ഇങ്ങനെ ഇരിക്കുന്നെ

രാഹുലാണ് ചോദിച്ചത്

അവൾക്ക് താൻ ആരാണെന്ന് നല്ല ബോധ്യം ഉണ്ട് അതുകൊണ്ടാ അവൾ തനിക്ക് മുഖം തരാത്തത്. റംസാൻ്റെ ചുണ്ടുകളിൽ ഒരു കള്ള പുഞ്ചിരി വിടർന്നു.
ഡാ മതി മതി നിൻ്റെയൊക്കെ വിസ്താരം. നടക്കാൻ നോക്ക്

രാഹുലിൻ്റെ മുതുകിൽ ഒരു തള്ളുകൊടുത്തു കൊണ്ട് റംസാൻ പറഞ്ഞു. മറ്റു നാലു പേരും സ്തംഭിച്ച് റംസാനെ തന്നെ നോക്കിനിന്നു. ഇവനിതെന്തു പറ്റി പെമ്പിള്ളേരുടെ മുമ്പിലെത്തിയാൽ സംസാരിക്കാത്തവൻ ഇപ്പോൾ ഒരു പെങ്കൊച്ചിനു വേണ്ടി നമ്മളോട് പോകാൻ പറയുന്നു.

ങാ പരിചയപ്പെട്ടതൊക്കെ മതി നടക്ക് നടക്ക്

എല്ലാവരേം ഉന്തിക്കൊണ്ട് റംസാൻ പറഞ്ഞു. അവർ അഞ്ചു പേരും കാൻ്റീനിൽനിന്ന് പുറത്തേക്ക് നടന്നു. ഡോറിനടുത്ത് എത്തിയ റംസാൻ തല തിരിച്ച ടേബിളിലേക്ക് നോക്കി അവിടെ അവൾ തന്നെതന്നെ നോക്കിയിരിക്കുകയാണ്. റംസാൻ തിരിഞ്ഞു നോക്കിയത് കണ്ട് അവൾ പെട്ടെന്നു മുഖംമാറ്റി. റംസാൻ്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു.

കാൻ്റീനിൽ നിന്ന് പുറത്തിറങ്ങി അവർ തൊട്ടടുത്ത ബിൽഡിംഗിൻ്റെ കോറിഡോറിൽ കേറി. തൻ്റെ മുന്നിൽ നടന്ന ആകാശ് ഒന്ന് നിന്നു എന്നിട്ട് തിരിഞ്ഞ് തൻ്റെ അടുത്തെക്ക് വരുന്നത് റംസാൻ കണ്ടു,വന്നപാടെ റംസാൻ്റെ കഴുത്തിന് പിടിച്ച് കുനിച്ചു നിർത്തി മറ്റു മൂന്നു പേരും ചുറ്റും നിന്നു.

ആരാടാ അവൾ, സത്യം പറഞ്ഞോണം

ജിതിനായിരുന്നു ചോദിച്ചത്

പറയെടാ തെണ്ടി ആരാടാ അവൾ ?

സജിത്തും ജിതിനെ പിന്താങ്ങി

ഡാ ആകാശെ അളിയാ എന്നെ വിട് എനിക്കവളെ അറിയില്ല.

നീ വെറുതെ കിടന്ന് ഉരുളാതെടാ ഞങ്ങള് അത്രക്ക് കണ്ണുപൊട്ടന്മാരും മണ്ടന്മാരും അല്ല. ഞങ്ങള് നാലും കണ്ടതാ അവിടെ നടന്നതൊക്കെ നീ മര്യാദയ്ക്ക് പറഞ്ഞോ അരാ അവൾ

ആകാശിൻ്റെ സിംഹനാദം

എടാ കള്ള മേത്തൻ്റെ മോനെ മൈരെ പറയെടാ ആരാ അവൾ

രാഹുലിൻ്റെ സഭ്യമായ ചോദ്യം

ഡാ കഴുത്ത്ന്ന് വിട് എനിക്ക് വേദനിക്കുന്നു. അവൾ എൻ്റെ മുറപ്പെണ്ണാ. വേറൊന്നും അവളെ കുറിച്ച് എനിക്ക് അറിയില്ല.

ങേഹ് മുറപ്പെണ്ണാ
കേട്ടു നിന്ന നാലുപേരും സ്തംഭിച്ചു പോയി.

ഏതു വകക്കാടാ അവൾ നിൻ്റെ മുറപ്പെണ്ണ്’ നീ ഇതുവരെ ഇങ്ങനെ ഒരൈറ്റത്തിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ? -രാഹുൽ

അത് ഞാനും ഇന്നലെയാ അറിയുന്നെ. അതൊക്കെ കുറച്ചു വലിയ കഥയാ ഇപ്പോ പറഞ്ഞാ തീരത്തില്ല. ഈയ് എന്നെ വിട് പൊന്നളിയ നടുവേദനിക്കുന്നു.

ആകാശ് അവനെ വിട്ടു. അവൻ നിവർന്ന് വന്ന് ഒന്നു ദീർഘശ്വാസം വിട്ടു.

മൈരന്മാരെ എനിക്ക് ഓളെ പറ്റി വേറൊന്നും അറിഞ്ഞുട എന്നെ കൊല്ലല്ലെ

ഇതെല്ലാം ക്യാൻറീൻ ജനാല വഴി ഷംന കാണുന്നുണ്ടായിരുന്നു. അവൾക്കു വല്ലാതെ ചിരി വന്നു ഈ കോലാഹലം കണ്ടിട്ട്.
ഇനി ഞാൻ ആരാണെന്ന് റംസാൻ ഇക്കാക്ക് മനസ്സിലായി കാണുമോ?

ഇന്നലെ അഡ്മിഷന് വേണ്ടി ഇവിടെ വന്നപ്പളാണ് അറക്കൽ സെയ്ദലിയുടെ മോനും ഇവിടെ പഠിക്കുന്നുണ്ടെന്നറിഞ്ഞത്. ആളെ ഇന്നലെ കാണാൻ പറ്റീല പേര് റംസാൻ ആണെന്ന് മാത്രം അറിഞ്ഞു. ഹിസ്റ്ററിയിലെ തെമ്മാടികളെ ഓടിച്ച ശേഷം ഗൗരി ഓരോരുത്തരെ പരിചയപ്പെടുത്തിയപ്പോളാണ് ആളെ പിടികിട്ടിയത്. ഹോ എന്ത് മൊഞ്ചാണ് ഇക്കാക്ക് …..

ക്ലാസിലെത്തി ബെഞ്ചിലിരിക്കുമ്പോഴും റംസാൻ്റെ മനസ് മറ്റെവിടെയോ പറന്ന് കൊണ്ടിരിക്കുകയായിരുന്നു. ഹോ എൻ്റെ മാലാഖ എൻ്റെ ഷംന എൻ്റെ കോളേജിൽ അതും എൻ്റെ ജൂനിയറായി എനിക്ക് വയ്യ. പടച്ചോനെ ഇങ്ങള് പെരിയവനാ….

ഒരു വിധം ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് അവർ തള്ളി നീക്കി. കോളേജ് വിട്ട് സെക്കൻ്റ് ഇയർസിൻ്റെ ക്ലാസിലെത്തിയപ്പോൾ അവളെ കാണാനില്ല.

ങേ ഇവളിതെവിടെ പോയി. ഇനി അനിയത്തിയെ വിളിക്കാൻ പോയിക്കാണുമോ?

നേരെ പയ്യന്മാരോട് പറഞ്ഞ് രാഹുലിനെയും വിളിച്ചു കൊണ്ട് ഇറങ്ങി. അവനെ വീട്ടിൽ വിട്ട് നേരെ റിസ്വാൻ്റെ സ്കൂളിലേക്ക് കത്തിച്ച് വിട്ടു. അവിടെ റേറ്റിനു അരികിലായി ബൈക്ക് നിർത്തി ഇറങ്ങി ചുറ്റും നോക്കി , ഇല്ല അവിളില്ല. സ്കൂൾ വിട്ടിട്ടില്ല അപ്പോൾ പിന്നെ എവിടെ പോയിക്കാണും. കുറച്ചു സമയം കൂടി നിന്നപ്പോൾ സ്കൂൾ വിട്ട് പിള്ളേർ പുറത്തു വരുന്നതു കണ്ടു. റിസ്വാൻ അടുത്ത് വന്ന് ഒരു കള്ള ചിരി ചിരിച്ചിട്ട് ചോദിച്ചു
ഇത്താനെ കണ്ടില്ല അല്ലേ? വരുമെന്ന് നോക്കണ്ട ഷഹ്ന ഇന്നു മുതൽ സ്കൂൾ ബസിലായാത്ര

Leave a Reply

Your email address will not be published. Required fields are marked *