റിയൂണിയൻ – 3 1

” രവി പറഞ്ഞു കാണുമല്ലോ….. നാളെ ആണ്‌ മീറ്റിങ് നടത്താൻ ഇരുന്നത് പഴയ പ്ലാൻ തന്നെ ആണ്‌ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം “

പെട്ടെന്ന് സതിഷൻ ഒന്ന് നിർത്തി മുന്നിലേക്ക് തുറിച്ചു നോക്കി. ജോർജ് നോക്കുമ്പോൾ രവിയുടെ ചടങ്ങുകൾ കയിഞ്ഞ് നടേശൻ കാറിൽ കയറുകയാണ്….. ജോർജിന്റ കണ്ണിലും കനൽ എരിയുന്നുണ്ടായിരുന്നു……. അവൻ സതീഷനിൽ നിന്നും അത്‌ മറച്ചു പിടിച്ചു.

നടേശൻ പോയിക്കഴിഞ്ഞു കുറച്ചു സമയം അവർ കാറിൽ തന്നെ ഇരുന്നു സംസാരിച്ചു.

ജെനി രവിയുടെ കൊലപാതകത്തിൽ അവർക്ക് നേരെയുള്ള തെളിവുകൾ നശിപ്പിക്കുന്ന ശ്രമത്തിൽ ആയിരുന്നു. ഫോറെൻസികിൽ ഉള്ള അവളുടെ സുഹൃത്തുക്കൾ വഴി രവിയുടെ വീട്ടിൽ നിന്നും കിട്ടിയ തെളിവുകൾ അവൾ മനസിലാക്കിയിരുന്നു.
പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് മനസിലാക്കി ജെനി ഫോൺ എടുത്തു. ജോർജ് ആണ്‌ വിളിക്കുന്നത് എന്ന് മനസിലാക്കി അവൾ അവിടെ നിന്നും മറി നിന്ന് ഫോൺ അറ്റന്റ് ചെയ്തു.

” എന്താ വളർത്തച്ഛന്റെ കർമങ്ങൾ ഒക്കെ കഴിഞ്ഞോ “

” കഴിഞ്ഞു……… സതിഷൻ ഉണ്ടായിരുന്നു അവിടെ “

” എന്നിട്ട് അയാൾ നിന്നോട് എന്തെങ്കിലും ചോദിച്ചോ “

” അയാൾ പറയുന്നത് അയാളുടെ കുടെ നിൽക്കണം എന്ന “

” എന്നിട്ട് നീ എന്ത് പറഞ്ഞു “

” കുടെ നിൽക്കാം എന്ന് പറഞ്ഞു “

” ഗുഡ്……. എല്ലാം നമ്മുക്ക് അനുകൂലം ആയി വരുന്നുണ്ട്…… എന്താ പ്ലാൻ “

” നാളെ തന്നെ വേണം എന്ന പറയുന്നത്…… മറ്റ് കാര്യങ്ങൾ പിന്നീട് വിളിച്ചു പറയും എന്ന് പറഞ്ഞു “

” ഒക്കെ ……. ഇനി അയാൾ വിളിക്കുക ആണെങ്കിൽ കാൾ റെക്കോർഡ് ചെയ്തേക്കു……. ടെലിഫോൺ റെക്കോർഡ്സ് ഒരു തെളിവ് ആയത് കൊണ്ട് ചിലപ്പോൾ അയാൾ നേരിട്ട് വരാൻ ചാൻസ് ഉണ്ട്…..എന്തായാലും നിങ്ങൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യണം…….. നമുക്കും ഇനി ഫോണിൽ സംസാരിക്കുന്നത് സേഫ് അല്ല …… നീ രാത്രി വീട്ടിലേക്ക് വരൂ “

ഫോൺ കട്ട്‌ ചെയ്ത ജോർജ് രവിയുടെ വീട്ടിലേക്ക് ആണ്‌ പോയത്. അവൻ
അവിടെ നിന്ന് അവിടെത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തി.
മരണവീട്ടിൽ ആളുകൾ വന്നും പോയും നിന്നു. ജോർജ് ഇടക്ക് അവിടെ ഇരുന്ന ഒരു കസേരയിൽ ഇരുന്നു അവനു നല്ല ക്ഷീണം ഉണ്ടായിരുന്നു പെട്ടെന്ന് ആരോ തന്റെ അടുത്തുള്ള കസേരയിൽ ഇരുന്നതായി അവനു തോന്നി തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് നടേശാനേ ആണ്‌.
ജോർജ് നടേശാനേ കണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി.

” വേണ്ട…. നീ…. ഇരിക്ക് “

ജോർജ് നടേശാന്റ കുടെ അവിടെ ഇരുന്നു.

” അച്ചു നിനക്ക് അറിയാമോ എന്റെ ഒരു വശം തളർന്നത് പോലെയാ എനിക്ക് തോന്നുന്നത്…… ഞാനും രവിയും കുടെ നിന്ന ഇതെല്ലാം കെട്ടി പൊക്കിയത്……. ഞാൻ പെട്ടെന്ന് ഒറ്റക്ക് ആയത് പോലെ തോന്നുന്നു…… രവിയുടെ മരണത്തിൽ നിനക്കും നല്ല വിഷമം ഉണ്ടല്ലോ “

ജോർജ് നടേശാൻ പറയുന്നത് മൂളികെട്ടുകൊണ്ടിരുന്നു. നടേശാനേ അങ്ങനെ ഒരവസ്ഥായിൽ ജോർജ് കണ്ടിട്ടുണ്ടായിരുന്നില്ല. നടേശൻ ജോർജിനോട് യാത്ര പറഞ്ഞുകൊണ്ട് എഴുന്നേറ്റു . കുടെ ജോർജും. മുന്നിലോട്ട് നടന്ന നടേശൻ ഒരുനിമിഷം നിന്ന ശേഷം തുടർന്നു.

” പിന്നെ ഒരു കാര്യം പറയാൻ മറന്നു… നാളെ രാവിലെ നമുക്ക് ഒരിടം വരെ പോകണം……. രവി വരാം എന്ന് ഏറ്റിരുന്നതാ………. സതിഷൻന്റെ പുതിയ ഫ്ലാറ്റ് ഞാൻ ഒരുകുട്ടർക്ക് പറഞ്ഞു വെച്ചിരുന്നുന്നതാ അത്‌ അറിയാതെ സതിഷൻ മാറ്റാർക്കോ കൊടുക്കാം എന്ന് ഏറ്റു…. അതൊന്ന് സംസാരിച്ചു തീർക്കണം …… സതിക്ഷന്റെ ക്ലൈന്റ് നാളെ അവന്റെ ഫ്ലാറ്റിൽ വരുമെന്ന പറഞ്ഞിരിക്കുന്നത്….. നിന്നോട് സതിഷൻ എല്ലാം പറഞ്ഞിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത് “

” അഹ് എനിക്ക് ഓർമ ഉണ്ട്…… ഞാൻ രാവിലെ അങ്ങ് എത്താം “

നേരം ഇരുട്ടി ആളുകൾ ഓരോരുത്തർയി പിരിഞ്ഞു പോയി. ജോർജ് തന്റെ കൂട്ടുകാരോടൊത്തു അവിടെ ഇരുന്നു. അവരും പോയികഴിഞ് ജോർജ് അവിടെ തനിച്ച് ആയി.
അവൻ നാളെത്തെ കാര്യങ്ങൾ മനസ്സിൽ കണക്ക് കുട്ടി. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.

Leave a Reply

Your email address will not be published. Required fields are marked *