റിയൂണിയൻ – 3 1

ജോർജ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു.
കായലിന് നടുവിൽ കൃതൃമമായി നിർമിച്ച തുരുത്തിൽ ആണ്‌ ഫ്ലാറ്റ്.. അതിനോട് ചേർന്ന് ഒരു വില്ലയുടെ പണിയും നടക്കുന്നുണ്ട്. ജോർജ് അവിടേക്ക് സതിഷൻ പറഞ്ഞ സ്ഥാലത്തേക്ക് വണ്ടി നിർത്തി. സതിഷൻ അവരെ കത്ത് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ജോർജും നടേശാനും സതിഷൻ പുറകെ അകത്തേക്ക്
നടന്നു. സതിഷൻ കയറിയ മുറിയിൽ കയറിയ ജോർജ് ഞെട്ടി തരിച്ചു നിന്നു.

അവിടെ സതിശന്റെ ക്ലാന്റ്സ് ഉണ്ടായിരുന്നു. നടേശാനേ കണ്ട് അവർ എല്ലാപേരും എഴുന്നേറ്റു.

” നമസ്കാരം…… എല്ലാവരും കാത്തിരുന്നു മുഷിഞ്ഞോ? “

ജോർജ് അവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ സതിശനെ നോക്കി.

അതെ സമയം രാജൻ ജെനിയെ പിക് ചെയ്യാൻ അവളുടെ വീട്ടിലേക്ക് പോകുക ആയിരുന്നു. ജെനിയുടെ വീടിന് മുന്നിൽ ഒരു കാർ കിടക്കുന്നത് കണ്ട് അയാൾ വണ്ടി സ്‌ലോ ചെയ്തു . നടേശാന്റ ആളുകൾ ആണെന്ന് മനസിലാക്കിയ രാജൻ ഒരു പുച്ഛത്തോടെ വണ്ടി മുന്നോട്ടെടുത്തു. പക്ഷെ അവരുടെ കയ്യിൽ ആയുധങ്ങൾ കണ്ട രാജൻ വണ്ടി നിർത്താതെ മുന്നിലോട്ട് ഒട്ടിച്ചു. കുറെ ദുരം മുന്നോട്ട് പോയ രാജൻ വണ്ടി യു ട്ടേൺ എടുത്തു.

” ബിസ്സിനസ്സിൽ എല്ലാവരും അവരുടെ നിലനിൽപ്പിനു അനുസരിച്ചു പല തീരുമാനങ്ങളും മാറ്റാറുണ്ട്…… എനിക്ക് ഇപ്പോൾ നിങ്ങക്ക് പറഞ്ഞു ഉറപ്പിച്ച ഈ ഫ്ലാറ്റ് തരാൻ ബുദ്ധിമുട്ട് ഉണ്ട് പകരം അപ്പുറത് പണി നടക്കുന്ന വില്ലകൾ നിങ്ങക്ക് തന്നെ അഗ്രിമെന്റ് ആക്കാം “

നടേശൻ കാര്യങ്ങൾ എല്ലാം ഒത്തുതിർപ്പാക്കി. മീറ്റിംഗ് അവസാനിപ്പിച്ചു. ക്ലാന്റ്സ് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. ജോർജ് സതിഷനെ നോക്കി. സതിഷൻ ഒരു ചെറുചിരിയോടെ നടേശാനേ നോക്കി. നടേശൻ ജോർജിന്റ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.

” അച്ചു നിനക്ക് ഒന്നും മനസിലാകുന്നില്ല അല്ലെടെ……. നീ വാ “

സതിഷനും നടേശാനും ജോർജിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുകയറി. അവിടെ കണ്ട കാഴ്ച കണ്ട ജോർജ് ഞെട്ടി.

ജെനിയെ ഒരു കസേരയിൽ കെട്ടിഇട്ടിരിക്കുന്നു. രാവിലെ നടേശാന്റ വീട്ടിൽ കണ്ട ഗുണ്ടകൾ അവൾക്ക് ചുറ്റും നിൽപ്പുണ്ട്.

നടേശൻ ജോർജിനെയും കൊണ്ട് മുന്നിലോട്ട് നടന്നു.

” നിനക്ക് ഇത് ആരാണെന്ന് അറിയാമോടാ അച്ചു “

ജോർജ് അയാളെ നോക്കി നിന്നതേ ഉള്ളു.

” ഞാൻ പറയാം ഇത് നിന്റെ ചേച്ചിയാണ് ജെനി തോമസ്…… നിനക്ക് ഒരു തന്ത ഉണ്ടായിരുന്നു തോമസ് എന്നെ വേരോടെ പിഴുത് ഏറിയും എന്ന്പറഞ്ഞു നടന്നവനാ…. ഞാൻ അങ്ങ് കൊന്ന്……… പിന്നെ നിനക്ക് ഒരു കാര്യം അറിയാമോ ഞാൻ ഈ കൊല്ലലും കൊല്ലിക്കലും തുടങ്ങിയിട്ട് വർഷം കുറച്ചു ആയി . പണി ഏതിലായൊക്കെ വരും എന്ന് അറിഞ്ഞു അതിനെ പ്രതിരോധിച്ചു തന്നെയാ ഇത് വരെ എത്തിയത്….. അറിയാമോടാ…. പോലെയാടി മോനെ!”
നടേശൻ ജോർജിനെ കൈകൊണ്ട് തള്ളിമാറ്റി അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് ജോർജ് തറയിലേക്ക് വീണു.

നടേശൻ സതിഷനെ നോക്കി തുടർന്നു.

” വേണ്ട വേണ്ട എന്ന് വെക്കുന്നതാ ഓരോന്ന് ഇരന്നു വാങ്ങാൻ വന്നാൽ എന്താ ചെയ്യുക…….. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇതൊക്കെ മടുത്തു എന്ന്……. നിങ്ങൾ കൊല്ലുകയോ വിക്കുകയോ എന്തോ ചെയ്തോ ഞാൻ പോവുകയാ “

അതും പറഞ്ഞു നടേശൻ ആ റൂം തുറന്ന് പുറത്തേക്ക് ഇറങ്ങി. സതിഷൻ വീണു കിടക്കുന്ന ജോർജിനെ നോക്കി പറഞ്ഞു.

” നീ എന്താ വിചാരിച്ചത് രവിയെ കൊന്നത് നീ ആണെന്ന് കണ്ടുപിടിക്കില്ലന്നോ…… ചേട്ടൻ ഇപ്പോൾ പഴയ പോലെ അല്ല അതാ കൊല്ലുന്നതിനേക്കാൾ കുടെ നിന്നു മൊത്തം എന്റെ കൺട്രോൾളിൽ ആക്കാം എന്ന് വിചാരിച്ചു……….. എന്നാലും നിന്റെ അഭിനയം ഒഹ്….. രവിടെ മരണത്തിൽ നിനക്ക് എന്തോ പങ്ക് ഉണ്ടെന്ന് മനസിലായി…. നിന്റെ കുടെ ആരെക്കെയുണ്ട്…. എന്താ കൊല്ലാൻ കാരണം ഇതെക്കെ അറിയാൻ വേണ്ടിയാ നിന്നെ ഇട്ട് പൊട്ടൻ കളിപ്പിച്ചത്…. അതിന് അതികം ബുദ്ദിമുട്ടേണ്ടി വന്നില്ല. ജെനി തോമസ് ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാം ഈസി ആയി ലിങ്ക് ചെയ്യാൻ പറ്റി……… സൊ ചേട്ടനെ കൊല്ലാൻ വന്നവരുടെ പ്ലാൻ പൊളിച്ചു ചേട്ടന്റെ മുന്നിൽ ഇട്ടു…. ആ ഒരു തുമ്പിൽ പിടിച്ചു കേറിക്കോളാം… ഇനി ഇവരും എന്റെ കുടെ കാണും “

Leave a Reply

Your email address will not be published. Required fields are marked *