റിയൂണിയൻ – 3

നടേശൻ കാര്യങ്ങൾ എല്ലാം ഒത്തുതിർപ്പാക്കി. മീറ്റിംഗ് അവസാനിപ്പിച്ചു. ക്ലാന്റ്സ് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. ജോർജ് സതിഷനെ നോക്കി. സതിഷൻ ഒരു ചെറുചിരിയോടെ നടേശാനേ നോക്കി. നടേശൻ ജോർജിന്റ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.

” അച്ചു നിനക്ക് ഒന്നും മനസിലാകുന്നില്ല അല്ലെടെ……. നീ വാ “

സതിഷനും നടേശാനും ജോർജിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുകയറി. അവിടെ കണ്ട കാഴ്ച കണ്ട ജോർജ് ഞെട്ടി.

ജെനിയെ ഒരു കസേരയിൽ കെട്ടിഇട്ടിരിക്കുന്നു. രാവിലെ നടേശാന്റ വീട്ടിൽ കണ്ട ഗുണ്ടകൾ അവൾക്ക് ചുറ്റും നിൽപ്പുണ്ട്.

നടേശൻ ജോർജിനെയും കൊണ്ട് മുന്നിലോട്ട് നടന്നു.

” നിനക്ക് ഇത് ആരാണെന്ന് അറിയാമോടാ അച്ചു “

ജോർജ് അയാളെ നോക്കി നിന്നതേ ഉള്ളു.

” ഞാൻ പറയാം ഇത് നിന്റെ ചേച്ചിയാണ് ജെനി തോമസ്…… നിനക്ക് ഒരു തന്ത ഉണ്ടായിരുന്നു തോമസ് എന്നെ വേരോടെ പിഴുത് ഏറിയും എന്ന്പറഞ്ഞു നടന്നവനാ…. ഞാൻ അങ്ങ് കൊന്ന്……… പിന്നെ നിനക്ക് ഒരു കാര്യം അറിയാമോ ഞാൻ ഈ കൊല്ലലും കൊല്ലിക്കലും തുടങ്ങിയിട്ട് വർഷം കുറച്ചു ആയി . പണി ഏതിലായൊക്കെ വരും എന്ന് അറിഞ്ഞു അതിനെ പ്രതിരോധിച്ചു തന്നെയാ ഇത് വരെ എത്തിയത്….. അറിയാമോടാ…. പോലെയാടി മോനെ!”
നടേശൻ ജോർജിനെ കൈകൊണ്ട് തള്ളിമാറ്റി അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് ജോർജ് തറയിലേക്ക് വീണു.

നടേശൻ സതിഷനെ നോക്കി തുടർന്നു.

” വേണ്ട വേണ്ട എന്ന് വെക്കുന്നതാ ഓരോന്ന് ഇരന്നു വാങ്ങാൻ വന്നാൽ എന്താ ചെയ്യുക…….. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇതൊക്കെ മടുത്തു എന്ന്……. നിങ്ങൾ കൊല്ലുകയോ വിക്കുകയോ എന്തോ ചെയ്തോ ഞാൻ പോവുകയാ “

അതും പറഞ്ഞു നടേശൻ ആ റൂം തുറന്ന് പുറത്തേക്ക് ഇറങ്ങി. സതിഷൻ വീണു കിടക്കുന്ന ജോർജിനെ നോക്കി പറഞ്ഞു.

” നീ എന്താ വിചാരിച്ചത് രവിയെ കൊന്നത് നീ ആണെന്ന് കണ്ടുപിടിക്കില്ലന്നോ…… ചേട്ടൻ ഇപ്പോൾ പഴയ പോലെ അല്ല അതാ കൊല്ലുന്നതിനേക്കാൾ കുടെ നിന്നു മൊത്തം എന്റെ കൺട്രോൾളിൽ ആക്കാം എന്ന് വിചാരിച്ചു……….. എന്നാലും നിന്റെ അഭിനയം ഒഹ്….. രവിടെ മരണത്തിൽ നിനക്ക് എന്തോ പങ്ക് ഉണ്ടെന്ന് മനസിലായി…. നിന്റെ കുടെ ആരെക്കെയുണ്ട്…. എന്താ കൊല്ലാൻ കാരണം ഇതെക്കെ അറിയാൻ വേണ്ടിയാ നിന്നെ ഇട്ട് പൊട്ടൻ കളിപ്പിച്ചത്…. അതിന് അതികം ബുദ്ദിമുട്ടേണ്ടി വന്നില്ല. ജെനി തോമസ് ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാം ഈസി ആയി ലിങ്ക് ചെയ്യാൻ പറ്റി……… സൊ ചേട്ടനെ കൊല്ലാൻ വന്നവരുടെ പ്ലാൻ പൊളിച്ചു ചേട്ടന്റെ മുന്നിൽ ഇട്ടു…. ആ ഒരു തുമ്പിൽ പിടിച്ചു കേറിക്കോളാം… ഇനി ഇവരും എന്റെ കുടെ കാണും “

സതിഷൻ സംസാരിച്ചു കൊണ്ട് തന്നെ ജെനിയെ ഇരുത്തിയിരുന്ന കസേരക്ക് അടുത്തേക്ക് നടന്നു അവളുടെ മുടിയിൽ കുത്തി പിടിച്ചു.

പെട്ടെന്ന് ഡോർ ആരോ ചവിട്ടി തുറന്നു. രണ്ട് കയ്യും പൊക്കി നടേശൻ അകത്തേക്ക് കയറി വന്നു. അയാളുടെ പുറകിൽ തോക്ക് ചുണ്ടികൊണ്ട് രാജനും. മുറിയിൽ കയറിയ രാജൻ നടേശാനേ പിടിച്ചുകൊണ്ടു അയാളുടെ തലയിൽ തോക്ക് ചുണ്ടി. സതിഷനും ഗുണ്ടകളും എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിന്നു. ജോർജ് തറയിൽ നിന്നും എഴുന്നേറ്റ് ജെനിയുടെ കെട്ടുകൾ അഴിച്ചു. അപ്പോയെക്കും നടേശൻ കയ്മുട്ട് കൊണ്ട് രാജനെ ഇടിച്ചിട്ടു അയാളുടെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് തട്ടി പറിച്ചു. അയാൾ അത്‌ ജെനിക്ക് നേരെ ചുണ്ടുന്നതിനു മുൻപ് തന്നെ ജെനി അയാളെ കടന്നക്രമിച്ചു. ജെനിയെ പിടിച്ചു മാറ്റാൻ വന്ന ഗുണ്ടകളെ ജോർജും രാജനും ചേർന്ന് ആക്രമിച്ചു. ഉന്തിലും തള്ളിലും തോക്ക് ദുരെക്ക് തെറിച്ചു പോയി. സതിഷൻ ഇതെല്ലാം നോക്കി അവിടെ നിന്നതേ ഉള്ളു. ജെനി അവളുടെ സർവ്വ ശക്തിയും എടുത്ത് നടേശാനേ മർദിച്ചു. നടേശൻ അവളെ തള്ളിമാറ്റി എന്നിട്ട് അവളുടെ മുഖതടിച്ചു. അപ്പോൾ ഒരു ഗുണ്ട അവന്റെ അറയിൽ ഇരുന്ന കത്തി ഊരി നടേശാന് നേരെ എറിഞ്ഞു. അയാൾ അത്‌ പിടിച്ചു കൊണ്ട് ജെനിയെ കുത്താൻ ആഞ്ഞു. ജോർജ് അവളെ തള്ളി മാറ്റി നടേശാന്റ കയ്യിൽ കയറി പിടിച്ചു. നടേശൻ ജോർജിനെ മുന്നിലേക്ക് തള്ളി കൊണ്ട് പോയി ഫിത്തിയിൽ ചേർത്തു. അവന്റെ ഒരു കൈ കൊണ്ട് നടേശനെ ഇടിക്കാൻ ശ്രെമിച്ചു. അയാൾ അവനെ വലിച്ചെറിഞ്ഞു.
തറയിൽ വീണ ജോർജിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അയാൾ കത്തി വീശി. ആ സമയം തന്നെ ജെനി നടേശാനേ പിന്നിൽ നിന്നും ചവിട്ടി . ബാലൻസ് തെറ്റിയ നടേശൻ മുന്നിൽ നിന്ന സതീഷനൊപ്പം നിലത്തേക്ക് വീണു.

“ആഹ്ഹ്ഹ്ഹ്ഹ് “

നിലവിളി കെട്ട് നോക്കുമ്പോൾ നടേശാന്റ കുത്തുകൊണ്ട് പിടയുന്ന സതീശനെ ആണ്‌ അവർ കാണുന്നത്. നടേശൻ കയ്യിലെ കത്തി വലിച്ചറിഞ്ഞു സതിഷന്റെ അടുത്തേക്ക് ചെന്നു.
നടേശൻ അവനെ പൊക്കി എടുക്കാൻ നോക്കി പക്ഷെ അപ്പോയെക്കും സതിഷൻ മരിച്ചിരുന്നു.
സതിശനെ മടിയിൽ കിടത്തി നടേശന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിച്ചു.

“സതിശാ മോനെ….. ഡാ “

എന്താ നടന്നതെന്ന് മനസിലാവാതെ രാജനും ഗുണ്ടകളും അവിടെ നിന്നു.

” പ്രീയപ്പെട്ടവർ കണ്മുന്നിൽ മരണപ്പെടുന്നതിന്റെ വേദന എത്രത്തോളം ഉണ്ടെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ……. ഒരു ദയയും
ഇല്ലാതെ ആളുകളെ കൊല്ലുമ്പോൾ ഒരിക്കലെങ്കിലും തനിക്കും സ്വന്തം ബന്ധങ്ങൾ ഉണ്ടെന്ന് ഓർത്തുക്കൂടായിരുന്നോ……… “

ജെനി നടേശാനോട് പറഞ്ഞു കൊണ്ട് തന്നെ ജോർജിന്റ കയ്യിൽ നിന്നും അവന്റെ ഫോൺ വാങ്ങി.

” താൻ ഇങ്ങനെ വിഷമിക്കുക ഒന്നും വേണ്ട ഇവൻ ചാവേണ്ടവൻ തന്നെയാ……. ഇവൻ ചാത്തതിൽ നിനക്ക് ഗുണം മാത്രമേ ഉള്ളു “

ജെനി ജോർജിന്റ ഫോണിൽ ഉണ്ടായിരുന്ന റെക്കോർഡിങ്‌സ് പ്ലേ ചെയ്തു.

അനിയന്റെ മരണത്തിന് താൻ ആണ്‌ ഉത്തരവാദി എന്ന വിഷമത്തിന്റെ കുടെ അവൻ തന്നെ കൊല്ലാൻ നോക്കി എന്ന് മനസിലാക്കിയ നടേശൻ അവിടെ തളർന്ന് ഇരുന്നു.

” നീ സ്നേഹിച്ചിരുന്നവരും വിശ്വസിച്ചിരുന്നവരും നിന്റെ വീഴ്ചക്ക് കത്തിരിക്കുക ആയിരുന്നു നടേശാ രവിയും നിന്റെ ഈ അംഗരക്ഷകരും അതിൽ പെടും “

നടേശൻ പകയോടെ ഗുണ്ടകളെ നോക്കി. അവർ അവിടെ നിന്നും ഓടി രക്ഷപെട്ടു. നടേശൻ അവന്റെ അടുത്ത് കിടന്നിരുന്ന കത്തി കയ്യിൽ എടുത്ത് പകയോടെ ജെനിക്കും ജോർജിനും നേരെ നടന്നു. അയാളെ നേരിടാൻ അവർ രണ്ടുപേരും തയ്യാറെടുത്തു.

“!!!!ട്ടോ!!!!!!”

വെടി കൊണ്ട് നടേശൻ വീണു.

ജെനിയും ജോർജും തിരിഞ്ഞു നോക്കിയപ്പോൾ തോക്ക് ചുണ്ടി നിൽക്കുന്ന രാജനെ ആണ്‌ കാണുന്നത്. ജോർജ് അയാളുടെ കയ്യിൽ നിന്നും തോക്ക് വാങ്ങി ജെനിക്ക് കൊടുത്തു
” ഇത് എന്റെ ഡാഡിക്ക് വേണ്ടി “

“”ട്ടോ “””

ജെനി നടേശാന് നേരെ നിറയോയിച്ചു. ശേഷം ജോർജിനു തോക്ക് കൈ മറി ജോർജ് തോക്ക് വാങ്ങി.

” ഇത് ഞങ്ങളുടെ കുട്ടിക്കാലം നരക തുല്യമാക്കിയതിനു ‘”

Leave a Reply

Your email address will not be published. Required fields are marked *