റിയൂണിയൻ – 1 2

” ലിസി നീ മക്കളെയും കൊണ്ട് പൊക്കോ “

ലിസി ജെനിയും ആയി അവിടെ നിന്ന് ഓടി. തോമസ് നടേശാനെയും കുട്ടരെയും നേരിടാൻ ഒരുങ്ങി.

ജെനി ലിസിയുടെ തോളിൽ കിടന്നു കരയുന്നുണ്ട്. ലിസി ജനിയെ മാറോ‌ട് ചേർത്തുകൊണ്ട് ഓടുന്നതിനിടക്ക് രണ്ട് വെടി ഒച്ചക്കെട്ടു..

“ട്ടോ “

” ട്ടോ “

“ആആാാ ആഹ്‌ “

ശബ്ദം കെട്ട് ഒരുനിമിഷം ലിസി ഒന്ന് നിന്നു. പക്ഷെ അവൾക്ക് അറിയാമായിരുന്നു അവളുടെ ഭർത്താവിന്റെ നിലവിളി ആണ്‌ താൻ കേട്ടത് എന്ന്. അവൾ പൂർവധികം വേഗത്തിൽ മകളെയും കൊണ്ട് ഓടി…

അവൾ ഓടി അവളുടെ സഹോദരന്റെ വീട്ടിൽ ആണ്‌ അഭയം തേടിയത്. പിറ്റേന്ന് തോമസിന്റെ ബോഡി കണ്ടെടുത്തു.

തന്റെ ഭർത്താവിന്റെ മരണത്തിനു നിതി ലഭിക്കാനും മകനെ കണ്ടെത്താനും ലിസി കേസ് നടത്തി. നടേശാന്റെ ഭിഷണി ഭയന്നു ലിസിയുടെ സഹോദരൻ അവളെ അവിടെ നിന്നും ഇറക്കി വിട്ടു.
അവിടെ നിന്നും തെരുവിലേക്ക് ഇറങ്ങുമ്പോഴും ലിസി തളർന്നില്ല ….. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു ഒരു കുട്ടിയുടെ ആഴുകി തുടങ്ങിയ ശരീരം നഗരത്തിന്റ മറ്റൊരു ഭാഗത്തുനിന്നും കിട്ടി. അത്‌ ജോർജിന്റെത് ആണെന്ന് പോലീസുകാർ വിധി എഴുതി.

ഭർത്താവും മകനും നഷ്ട്ടപെട്ട ലിസി തന്റെ മകൾക്ക് വേണ്ടി പിന്നീടുള്ള കലം കഴിഞ്ഞു കുഞ്ഞ് ജെനിയുടെ ഉള്ളിലും അന്ന് രാത്രിയിൽ ഉണ്ടായ കനൽ കെടാതെ കിടപ്പുണ്ടായിരുന്നു. അവൾ അച്ഛനെയും അനിയനെയും കൊന്നവരെ കൊല്ലാൻ അപ്പോഴേ തയ്യേറെടുപ്പ് തുടങ്ങിയിരുന്നു.

ലിസിക്ക് ഒരു കൂട്ടുകാരി വഴി സ്ഥിര വരുമാനം ഉള്ള ഒരു ജോലി ശെരിയായി അത്‌ അൽപം ദുരെ ആയിരുന്നു.അവർ ആ നാട്ടിൽ നിന്നും മറി നിൽക്കാൻ തീരുമാനിച്ചു

പഠിക്കാൻ മിടുക്കി ആയിരുന്ന ജെനി തിരഞ്ഞെടുത്തത് അച്ഛന്റെ അതെ പാത ആയിരുന്നു. മകളെ നല്ല നിലയിൽ ആക്കാൻ കഷ്ടപ്പെട്ട ലിസി അവൾ ഡ്യൂട്ടിയിൽ കേറും മുൻപ് തന്നെ ഈ ലോകത്ത് നിന്നും വിട്ടുപോയി.

ഇന്ന് ജെനി ഒരു പോലീസുകാരിയാണ്. രണ്ട് വർഷത്തെ കാത്തിരിന് ഒടുവിൽ അവൾ ആഗ്രഹിച്ച സ്റ്റേഷനിലേക്ക് അവൾക്ക് സ്ഥാലം മാറ്റം കിട്ടി നടേശാന്റെ തട്ടകത്തിൽ

……————————————-……..

സ്റ്റേഷനിൽ എസ്‌ ഐ ആയി ചാർജ് എടുത്ത ജെനി അവിടെ ഉണ്ടയിടുന്ന പോലീസുകാരെ ഒരേറുതരെ ആയി പരിജയ പെട്ടു. തന്റെ ചെയറിൽ ഇരുന്ന ജെനി പിന്നീട് നോക്കിയത് നടേശനും ആയി ബന്ധം പെറ്റ കേസുകൾ ഉണ്ടോ എന്ന് ആണ്‌. അവൾക്ക് നിരാശ ആയിരുന്നു ഭലം.

” മേഡത്തിന് താമസിക്കാൻ ഇവിടെ അടുത്ത് തന്നെ ഒരു വീട് ശെരി അക്കിട്ടുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കിയിട്ട് വരാം….. എന്തെങ്കിലും സൗകര്യ കുറവ് ഉണ്ടെങ്കിൽ വേറെ നോക്കാം അല്ലോ “

ഹെഡ് കോൺസ്റ്റബിൾ രാജൻ പറഞ്ഞത് കേട്ടാണ് ജെനി ചിന്തകളിൽ നിന്നും ഉണർന്നത്.

” അതിന്റ ഒന്നും ആവിശ്യമില്ല. സി ഐ സാർ എപ്പോ വരും “

” പുള്ളി വരുന്നതും പോവുന്നതും ഒന്നും ആർക്കും പറയാൻ

പറ്റില്ല…………ഇങ്ങോട്ടേക്ക് വരാറില്ല എന്ന് പറയുന്നതാവും ശെരി………. മേഡം വരൂ ഞാൻ വീട് കാണിച്ചു തരാം “

ജെനി അയാൾക്കൊപ്പം വീട്ടിലെക്ക് ഇറങ്ങി.സ്റ്റേഷനിൽ നിന്നും അധിക ദുരം ഉണ്ടായിരുന്നില്ല. ഒരു ചെറിയ വീട് എങ്കിലും എല്ലാ സൗകരങ്ങളും ഉണ്ടായിരുന്നു.

വീട്ടിൽ സാധനങ്ങളും മറ്റും വെച്ച ശേഷം.രാജൻ പറഞ്ഞു.

“മേഡം റസ്റ്റ്‌ എടുത്തോളൂ. നാളെ രാവിലെ ഞാൻ ജീപ്പുമായി വരാം “

ആ വീട്ടിൽ തന്റെ സാധനങ്ങൾ ഒക്കെ ഒരുക്കുന്ന കുട്ടത്തിൽ തന്റെ അച്ഛന്റെയും അമ്മയുടെയും ഫ്രെയിം ചെയ്ത ഫോട്ടോ കൂടി അവൾ അവിടെ തൂക്കി.
അവർ തന്റെ കൂടെ ഇല്ലാത്തതിന്റെ വിഷമം അവളുടെ കണ്ണിൽ കൂടി ഒലിച്ചിറങ്ങി.

പിറ്റേന്ന് രാവിലെ രാജൻ ജീപ്പുമായി വന്നു. അവൾ അയാൾക്കൊപ്പം സ്റ്റേഷനിലേക്ക് തിരിച്ചു.

” രാജൻ എപ്പോ എത്ര വർഷമായി ഇവിടെ “

” ഞാൻ വന്നിട്ട് ഇപ്പോൾ 5 വർഷം ആയി…. മിക്കവാറും ഇതായിരിക്കും എന്റെ ലാസ്റ്റ് സ്റ്റേഷൻ….. റിട്ടയർ അടുത്ത് വരുന്നു”

” ഫാമിലി ഒക്കെ “

” നാട്ടില……. ആദ്യം ഒക്കെ എന്റെ കൂടെ കോർട്ടേഴ്സിൽ ആയിരുന്നു അവരും പിന്നീട് എന്റെ സ്ഥാലമാറ്റങ്ങൾ മക്കളുടെ പഠിപ്പിനും മറ്റും പ്രശ്നം ആയപ്പോൾ അവരെ അവളുടെ വീട്ടിൽ ആക്കി……… പിന്നെ ഉള്ളത് പറയാമല്ലോ ഈ നാട്ടിൽ ഫാമിലിയെയും കൊണ്ട് താമസിക്കാൻ പറ്റില്ല “

Leave a Reply

Your email address will not be published. Required fields are marked *