റിയൂണിയൻ – 1 2

” അത്ര കുഴപ്പം പിടിച്ച നാട് ആണോ ഇത് “

” നാടിനും നാട്ടുകാർക്കും കുഴപ്പം ഒന്നും ഇല്ല…….. നടേശാനും അവന്റെ ആളുകളുടെയും ശല്ല്യം കാരണം ജീവിക്കാൻ പറ്റില്ല “

നടേശാന്റെ പേരുകേട്ടപ്പോൾ ചോര തിളച്ചെങ്കിലും അത്‌ ഉള്ളിൽ ഒതുക്കി അവൾ ചോദിച്ചു

” ആരാ ഈ നടേശൻ “

” ചെകുത്താൻ ആണ്‌ മേഡം “

അത്‌ പറഞ്ഞു കൊണ്ട് രാജൻ വണ്ടി നിർത്തി.

വണ്ടിക്കുമുന്നിൽ നടുറോട്ടിൽ ഒരു ബൈക്ക് ഇരുപ്പുണ്ട്.

” മേഡം നോക്ക് ആ കടയിൽ നിന്ന് പ്രശ്നം ഉണ്ടാക്കുന്നവനാണ് അച്ചു നടേശാന്റെ വലം കൈ ആയ രവിയുടെ വളർത്തു മകൻ….. ഇവൻ ആണ്‌ ഇപ്പോൾ നടേശാന് വേണ്ടി പിരിവിന് ഇറങ്ങുന്നത് “

ജെനി നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഒരു വയസായ ആളുടെ കഴുത്തിനു കുത്തിപിടിച്ചുകൊണ്ട് അവിടെ നിന്നവരെ ഭിഷണി പെടുത്തുന്നുണ്ട്. അത്‌ കണ്ട് ജെനി ജീപ്പിൽ നിന്നും ഇറങ്ങി. അവന്റെ അടുത്തേക്ക് നടന്നു. അവന്റെ തോളിൽ പിടിച്ചു തനിക്ക് നേരെ നിർത്തിക്കൊണ്ട് അവന്റെ മുഖത്തു അടിച്ചു.

” നടുറോട്ടിൽ നിന്നു പോക്കിരിതരം കാണിക്കുന്നോ കേറട ജപ്പിൽ “

ജെനി ആക്രോഷിച്ചു.

അടികിട്ടിയ അച്ചു കവിളിൽ പിടിച്ചു കൊണ്ട് ചുറ്റും നോക്കി. തന്നെ പേടിയോടെ നോക്കിയവരുടെ മുന്നിൽ വെച്ചു അടികിട്ടിയ ദേഷ്യത്തിൽ ജെനിയെക്കുത്തിനുപിടിച്ചു. പക്ഷെ അവളുടെ മുഖം തന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നതായി അവനു തോന്നി. അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കുവാൻ അവനെ കൊണ്ടായില്ല. ഈ സമയംകൊണ്ട് ജെനി അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ജീപ്പിൽ കയറ്റി.

” രാജൻ വണ്ടി എടുക്ക് “

രാജൻ ഒരു ഞെട്ടലോടെ ഇതെല്ലാം കണ്ടു നിൽക്കുക ആണ്‌. അയാളുടെ കൈകൾ വിറക്കുണ്ടായിരുന്നു. അയാൾ ഒരു പതട്ടത്തോടെ വണ്ടിയിൽ കയറി.

സ്റ്റേഷനിൽ വണ്ടി നിർത്തി അച്ചുവിനെയും കൊണ്ട് സ്റ്റേഷനിലേക്ക് കയറുന്ന ജെനിയെ എല്ലാവരും

അതിശയത്തോടെ നോക്കി നിൽപ്പുണ്ട്.ചിലർക്ക് ഭയവും. അച്ചുവിനെ ലോക്കപ്പിൽ ആക്കി തന്റെ ചെയറിൽ ഇരുന്ന ജെനിയെ കാണാൻ അവിടെ ഉണ്ടായിരുന്ന പോലീസുകാർ അവിടേക്ക് വന്നു.

“മേഡം എന്ത് പണിയ ഈ കാണിച്ചത്….. ഇവനെ ഉടൻ പറഞ്ഞു വീട്ടിലെങ്കിൽ പ്രശ്നം ആണ്‌ “

” എന്ത് പ്രശ്നം നാട്ടിൽ ക്രമസമാദാനം നശിപ്പിക്കുന്നവരെ പിടിച്ചു അകത്ത് ഇടലല്ലേ പോലീസിന്റെ പണി “

” ഇവൻ നടേശാന്റെ ആളാണ് “

” അതിന് “

ഇതേസമയം ലോക്കപ്പിൽ കിടക്കുന്ന അച്ചുവിന് സ്ഥാലകാല ബോധം വന്നിട്ടുണ്ടായിരുന്നില്ല. ജെനിയുടെ മുഖവും അവളുടെ കൈകൾ പതിഞ്ഞ കവിളും അവൻ തടകികൊണ്ട് നിൽക്കുകയാണ്.

സ്റ്റേഷനിലെ ഫോൺ ശബ്ധിച്ചു.

ജെനി ഫോൺ എടുത്തു.

” ഹാലോ “

” ഞാൻ ജേക്കബ് ആണ്‌ താൻ എസ്‌ ഐ ആയിട്ടുള്ള സ്റ്റേഷനിൽ സി ഐ ആയിട്ടു വർക്ക് ചെയ്യുന്നു”

” സർ “

” തനിക്ക് മനസിലാക്കാൻ വേണ്ടിയാ ഞാൻ എന്നെ പരിചയ പെടുത്തിയത്……. എന്നോട് ചോദിക്കാതെ താൻ ഒറ്റക്ക് ഓരോ മണ്ടത്തരങ്ങൾ ചെയ്താൽ അതിന്റെ ഭാവിഷത്ത് അനുഭവിക്കേണ്ടത് ഞങ്ങൾ കൂടെ ആണ്‌ ……. നീ പിടിച്ചു ലോക്കപ്പിൽ ഇട്ടിരിക്കുന്നവനെ ഉടനെ പറഞ്ഞു വിടണം “

” ശെരി സാർ “

ഫോൺ കട്ട്‌ ചെയ്ത ജെനിയെ നോക്കി പോലീസുകാർ ചിരിക്കുന്നതായിരുന്നു.

” രാജൻ അവനെ അങ്ങ് തുറന്നു വിട്ടേക്ക് “

സ്റ്റേഷനിൽ നിന്നും പോകുന്നതിനു മുൻപ് അച്ചു ജെനിയെ കുറച്ചു നേരം നോക്കി നിന്നു മുൻപ് ആരോടും തോന്നാത്ത എന്തോ ഒന്ന് അവളോട് അവനു തോന്നി. അവനു അത്‌ എന്താ എന്ന് മനസിലായില്ല . സ്വയം ചിരിച്ചു കൊണ്ട് അവൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി.

അച്ചു തന്നെ നോക്കുന്നതും മറ്റും ജെനിയും ശ്രെദ്ധിക്കുണ്ടായിരുന്നു. അവൾക്കും അവന്റെ മുഖം എവിടെയോ കണ്ടിട്ട് ഉള്ളതായി തോന്നി. എന്തോ ഒരു ആകർഷണം അവന്റെ മുഖത്ത് ഉള്ളത് പോലെ. അവൾ ഒരുനിമിഷം ആലോചിച്ച ശേഷം മറ്റ് ജോലികളിലേക്ക് തിരിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷന് മുന്നിൽ ഒരു വലിയ കാര്യം വന്നു നിന്നു. കാറിൽ നിന്നും ഒരാൾ ഇറങ്ങി സ്റ്റേഷനിലേക്ക് കയറി. പോലീസുകാർ അയാളെ കണ്ടു പേടിച്ച് മറി നിൽപ്പുണ്ട്. ജെനിയുടെ മുറിയേലേക്ക് ആണ്‌ അയാൾ കയറിയത്.
ജെനിക്ക് അയാളെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. നടേശൻ

Leave a Reply

Your email address will not be published. Required fields are marked *