” എസ് ഐ ജെനി തോമസ്… അല്ലെ ഞാൻ നടേശൻ എന്നെ മേഡത്തിന് അറിയില്ലായിരിക്കും….. അതുകൊണ്ടാണല്ലോ എന്റെ ആളിനെ അറസ്റ്റ് ചെയ്തത്……. അതിൽ വലിയ കാര്യം ഒന്നും ഇല്ല വിവരമില്ലായ്മ….. അത് സംഭവിക്കും…… പക്ഷെ വർഷങ്ങൾക്ക് ശേഷം ആണ് എന്റെ ആളിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്… അതിപ്പോൾ അറിഞ്ഞു കൊണ്ടായാലും അല്ലെങ്കിലും.. എന്തോ മേഡത്തിനെ നേരിൽ കാണണം എന്ന് തോന്നി……..എനിക്ക് ആളുകളെ കൊന്നും ഭിഷണി പെടുത്തിയും മടുത്തു അത് കൊണ്ടാണ് അത് ചെയ്യാൻ ആളുകളെ വെച്ചിരിക്കുന്നത് … എനിക്ക് മേഡത്തിനെ ഇഷ്ട്ടപെട്ടു…… എനിക്ക് മേഡത്തിനെ എതിർപക്ഷത് കാണാൻ താല്പര്യം ഇല്ല എന്റെ കൂടെ നിന്നാൽ മേഡത്തിന് ഗുണമേ ഉണ്ടാകു “
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ ജെനിക്ക് മുന്നിലേക്ക് കൈ നീട്ടി. അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി അവൾ അവിടെ നിന്നു.
അവൾ ഒട്ടും പ്രേതിക്ഷിക്കാതെ ഉള്ള കുടിക്കാഴ്ച ആയിരുന്നു അത്…. ഇത്ര പെട്ടെന്ന് നടേശനെ നേരിൽകാണാൻ പറ്റും എന്ന് ജെനി വിചാരിച്ചിരുന്നില്ല. അയാളെ നേരിട്ട് എതിർക്കുന്നതിനെകൾ കൂടെ നിന്നു തെളിവുകൾ ശേഖരിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന ശേഷം അയാൾക്കുള്ള ശിക്ഷ വിധിക്കാൻ അവൾ തരുമാനിച്ചു.
ജെനി ചിരിച്ചുകൊണ്ട് നടേശാന്റെ കൈ പിടിച്ചു.
” അപ്പോൾ നമുക്ക് കാണാം ജെനി മേഡം….. ഇതാ എന്റെ കാർഡ് …. ഇതിൽ എന്റെ ഫോൺ നമ്പർ ഉണ്ട് അതികം ആർക്കും ഞാൻ ഇത് കൊടുക്കാറില്ല “
ജെനി ഒന്ന് ചിരിച്ചതല്ലാതെ അയാളോട് ഒന്നും മിണ്ടിയില്ല.
നടേശൻ സ്റ്റേഷനിൽ നിന്നു പോയപ്പോൾ ആണ് മറ്റ് പോലീസ്‌കാരുടെ ശ്വാസം നേരെ വീണത്.
ജെനി തന്റെ പുതിയ പദ്ദതികൾ ആലോചിച്ചു തുടങ്ങി.
സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അച്ചുവിന്റെ അവസ്ഥ അത്ര നല്ലത് ആയിരുന്നില്ല. തന്നെ പേടിയോടെ നോക്കിയിരുന്ന ആളുകൾ തന്റെ പുറകിൽ ചിരിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവന്റെ കൂട്ടുകാരും അവനെ കളിയാക്കി.
” ഡേയ് നോക്കെടാ ആരാ വരുന്നത് എന്ന്…. അച്ചു ദി കിങ് ഓഫ് സ്ട്രീറ്റ്സ്……. പക്ഷെ പാവം ഒരു പെണ്ണിന്റെ മുന്നിൽ തോറ്റുപോയി “
അച്ചു അതൊന്നും ശ്രെദ്ധിക്കാതെ നടന്നു നീങ്ങി. അവനു തനിക്ക് ഏതാ സംഭവിച്ചത് എന്ന് അവനു മനസിലായില്ല. പക്ഷെ തന്റെ വഴയ പ്രദപം തിരിച്ചെടുക്കാൻ ആ എസ് ഐ എന്തെങ്കിലും ചെയ്തേ പറ്റു…. പക്ഷെ ആശാൻ അവളെ കണ്ടത് അതിൽ നിന്നും അവനെ പിന്തിരിപ്പിച്ചു. അച്ചു പിന്നെയും പല സ്ഥാലത്തും വെച്ചു ജെനിയെ കണ്ടു അവരുടെ കണ്ണുകൾ പരസ്പരം പലപ്രവിശ്യം ഉടക്കി. അവളോട് അടങ്ങാത്ത ദേഷ്യം ഉണ്ടെങ്കിലും അവളെ എന്തെങ്കിലും ചയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
ജെനിയെ കാണുമ്പോൾ എന്തുകൊണ്ടോ അവനും അവളുടെ പുറകെ അറിയാതെ പോവുക പതിവ് ആയി.
ജെനി നടേശൻ ഒരുക്കുന്ന പാർട്ടികളിലും മറ്റും നിറസാനിധ്യം ആയി മാറിയിരുന്നു. പാർട്ടികളിൽ വെച്ചു അവൾ നടേശാന്റെ ആളുകളോട് സൗഹൃദം പങ്കുവെച്ചു. നടേശാന് എതിരായ തെളിവുകൾ ശേഖരിച്ചു. പക്ഷെ അതെല്ലാം അച്ചു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം രാത്രി ജെനിയുടെ ഫോൺ റിങ് ചെയ്തു. പരിജയം ഇല്ലാത്ത നാമ്പർ കണ്ട് ജെനി ഒരുനിമിഷം ആലോചിച്ച ശേഷം ഫോൺ എടുത്തു.
” ഹാലോ ഞാൻ അച്ചു എന്നെ മനസിലായി കാണും എന്ന് വിശ്വസിക്കുന്നു. ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അതൊന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കുമോ “
അച്ചു അതു പറഞ്ഞിട്ട് ഫോൺ വെച്ചു. ജെനി മെസ്സേജ് നോക്കി. അതിൽ താനും നടേശാന്റ ഗാങ്ലെ പല ക്രിമിനൽസും ആയി നിൽക്കുന്ന ഫോട്ടോ ആയിരുന്നു.
അത് കണ്ടിട്ട് അവൾ അച്ചു വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
” ഞാൻ ഫോട്ടോ കണ്ടു എന്താ തനിക്ക് പറയാൻ ഉള്ളത് “
” ഓഹോ…. അത് കണ്ടിട്ട് തനിക്ക് ഒന്നും തോന്നില്ലേ…… ഞാൻ വിചാരിച്ചു അത് ഷെയർ ചെയ്ത് തന്റെ ജോലി കളയിക്കാം എന്ന്…. ആശാൻ നിന്നെ സേവ് ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടാണ് നിനക്ക് പേടി തോന്നത്തത് എങ്കിൽ….നിനക്ക് അറിയാതെ ഒരു കാര്യം ഞാൻ പറയാം ആശാൻ പോലീസുകാരെ ആവിശ്യം ഇല്ലാതെ സഹായിക്കാറില്ല. നിന്നെ കൊണ്ട് ആശാന് ഒരു ഉപയോഗവും ഇല്ല……….. പിന്നെ അതു പോരെങ്കിൽ ഞാൻ ദ അടുത്ത മെസ്സേജ് അയച്ചിട്ടുണ്ട് നോക്കിയിട്ട് തിരിച്ചു വിളിക്ക് “
