പരിപാടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ പോവാൻ തിരിച്ചു. അവളുടെ അച്ഛൻ വന്ന് എന്റെ കയ്യ് ചേർത്ത് പിടിച് “പൊന്നു പോലെ നോക്കണേടാ.”ഞാൻ എല്ലാവർക്കും ഒരു പുഞ്ചിരി നൽകി കാറിൽ കയറി. മാമൻ ആണ് വണ്ടി എടുത്തത് മുന്നിൽ മാമി ഇരുന്നു. ബാക്ക് സീറ്റിൽ ഞാനും എന്റെ മടിയിൽ നിവിയും സൈഡിൽ ലക്ഷ്മിയും ഞങ്ങളെ രണ്ടാളുടെയും ഇടക്ക് വിദ്യായും.
കാറിൽ പോകുമ്പോ മാമൻ നമുക്ക് ഒരു റിസപ്ഷൻ വെക്കാം എന്ന് പറഞ്.മാമിയും അതിന് മാമിയും സപ്പോർട്ട്. ഹോ ഇനിയും ഒരുങ്ങി കെട്ടി എല്ലാവരുടെയും മുന്നിൽ നിക്കണമല്ലോ. പിന്നെയും മാമനും മാമിയും ഒക്കെ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ട്. നിവി എന്റെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ട്. അങ്ങനെ വീട്ടിൽ എത്തി ഞാൻ നേരെ നിവിനെ മാമിയുടെ റൂമിൽ കൊണ്ട് പോയി കിടത്തി നേരെ എന്റെ റൂമിൽ പോയി. ഒരു ടൗവലും എടുത്ത് ഫ്രഷ് ആവാൻ കയറി. ശവറിന്റെ ചുവട്ടിൽ നിന്ന് അത് ഓൺ ചെയ്തു. തലയിലൂടെ വെള്ളം വീണപ്പോൾ തന്നെ പകുതി ആശ്വാസമായി.ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ എന്ന് കേട്ടിട്ടേ ഉള്ളു. അത് ഇപ്പൊ അനുഭവിച്ചു. ഇനി എന്താകുവോ എന്തോ. കുറച്ച് കഴിഞ്ഞ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഒരു കാർഗോ പാന്റും ടീഷർട്ടും ഇട്ട് തായെക്ക് പോയി. തായെ സോഫയിൽ അവളും മാമിയും ഇരുന്നു സംസാരിക്കുന്നുണ്ട്.കൂടെ എന്റെ കുറച്ച് ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്.എന്നെ കണ്ടപ്പോൾ മാമി “ഡാ നീ എവിടെക്കാ ” ‘ഒന്ന് പുറത്ത് പോയിട്ട് വരാം’ “അതികം വൈകണ്ടാട്ടോ” അതിന് മറുപടി ഒന്നും പറയാതെ ബൈക്കും എടുത്ത് പോയി. നേരെ കവിന്റെ അടുത്തേക്ക് പോയി. കവിൻ ആരാന്നല്ലേ.. എന്റെ കൂടെ പത്താം ക്ലാസ്സ് വരെ കൂടെ പഠിച്ച ചെങ്ങായ് ആണ്. ലീവിന് വരുമ്പോ ഇടക്ക് അവന്റെ അടുത്തേക്ക് പോകാറുണ്ട്. അവൻ അവന്റെ അച്ഛന്റെ സൂപ്പർ മാർക്കറ്റ് നോക്കി നടത്തുകയാണ് കൂടെ ഏതോ കോഴ്സ് ചെയ്യുന്നുണ്ട് . ഞാൻ നേരെ അവന്റെ കേബിനിലോട്ട് പോയി.അവൻ ഒരു കോളിൽ ആയിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു.കാൾ ചെയ്ത് കഴിഞ്ഞിട്ടു അവൻ “ഡാ ഫുഡ് അടിക്കാൻ പോയാലോ. ഉച്ചക്ക് ഒന്നും കഴിച്ചില്ല. കുറച്ച് പണി ഉണ്ടായിരുന്നു.. നീ വാ ” അവൻ എന്റെ കയ്യും പിടിച് പുറത്തേക്ക് നടന്നു. അങ്ങനെ എന്റെ ബൈക്കിൽ കേറി നേരെ ഒരു ഹോട്ടലിൽ കയറി
“ഡാ നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നെ… എന്തേലും പ്രശനം ഉണ്ടോ ”
‘ആ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. നമ്മടെ ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞാൽ എങ്ങനെ ഉണ്ടായിരിക്കും ‘ എന്റെ ആസ്ഥാനത്തുള്ള ചോദിയം കേട്ടിട്ട് അവൻ എന്നെ ഒന്ന് നോക്കി
“എന്താണ് ഹൈദരാബാദിൽ വല്ലതും ഒപ്പിച്ചോ ” ‘ശോ.. ഇവനിത്…’ “എന്തെ പ്രേമ കേസ് വല്ലതും ആണോ ” ഞാൻ അവനെ ഒന്നും കണ്ണുരുട്ടി ” ഓ സോറി.. പെണ്ണുങ്ങളോട് ഒന്ന് നേരെ ചൊവ്വേ സംസാരിക്കാത്ത നിനെക്ക് എങ്ങനെ സെറ്റവനാണ്….. സത്യത്തില് നിന്റെ പ്രശ്നം എന്താ അത് പറ ” ഞാൻ എന്റെ തലയും തായ്‌തി ചാവികൊണ്ട് ടേബിളിൽ വരാഞ് ‘എടാ.. അത് എന്റെ കല്യാണം ഇന്ന് കഴിഞ്ഞ് ‘ “അതാണോ…. ഹേ… എന്ത് ” ‘നിനെക്ക് എന്താ ചെവി കേക്കില്ലേ. എന്റെ കല്യാണം കഴിഞ്ഞെന്ന് ‘ “നീ എന്താടാ പറയുന്നേ നിന്റെ കല്യാണോ.. ഒന്ന് പോടാ തള്ളാതെ ” അവൻ വിശ്വാസം വരാതെ എന്നെ നോക്കി. ഞാൻ അപ്പൊ തന്നെ മാമൻ ഫാമിലി ഗ്രൂപ്പിൽ ഇട്ട കല്യാണ ഫോട്ടോ അവന് കാണിച്ച് കൊടുത്തു. “എന്നാലും…….ഡാ…… നിന്റെ ” ‘ആ എന്റെ ‘ “എന്നിട്ടെന്താടാ നാറി എന്നെ വിളിക്കാതെ ” ‘ഞാൻ പോലും ഇന്നാണ് അറിയുന്നത് ‘ “നീ ഒന്ന് തെളിച് പറ…… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ” ഞാൻ എല്ലാം അവനോട് പറഞ്ഞു “ശ്ശെടാ…. എന്നാലും നിന്റെ കല്യാണം… എനിക്ക് അങ്ങട് വിശ്വാസം വരണില്ല ‘ആ… നീ വിശ്വസിക്കണ്ട ‘ “എന്നിട്ട് ഇപ്പൊ ആൾ എവിടെ ഉണ്ട് നിന്റെ വീട്ടിലാണോ ” ‘ആ…’ “മ്മ് മ്മ് ” അവൻ എന്നെ ഒരുമാതിരി നോട്ടം നോക്കി ഞാൻ കണ്ണുകൊണ്ട് എന്തെ എന്ന് ചോദിച്ചപ്പോ അവൻ “അല്ല അപ്പൊ ഇന്ന് നിന്റെ ആദ്യരാതി അല്ലെ ” ‘ആ…… എന്തെ ‘ “ആപ്പോ ഇന്ന് മോന്റെ കന്യകതം അവസാനിക്കും ല്ലേ ” ‘മ്മ് ‘ ഞാൻ അവന്റെ മുന്പിൽ കുറച്ച് നാണം അഭിനയിച് നിന്നു. “ഓ… അവന്റെ ഒരു നാണം…. പിന്നെ ഞങ്ങക്ക് ട്രീറ്റ് ഒന്നും ഇല്ലേ” ‘മാമൻ.. ഒരു റിസപ്ഷൻ വെക്കണം എന്ന് പറഞ്ഞിരുന്നു.’ “അത് വേറെ…. നീ സ്പെഷ്യൽ ആയിട്ട് ട്രീറ്റ് ചെയ്യണം ” ‘ആ നോക്കാം ‘ അങ്ങനെ അവിടെന്ന് ഭക്ഷണം കഴിച്ചു അവനെ സൂപ്പർ മാർക്കറ്റിൽ ഇറക്കി നേരെ വീട്ടിലോട്ട് വിട്ടു.
വീട്ടിൽ എത്തിയപോ സമയം പത്തുമണി. ഇന്നെന്താ മാമി വിളിക്കാതിരുന്നേ എന്ന് വിചാരിച്ചു മൊബൈൽ നോക്കിയപ്പോ 21മിസ്സ്ഡ് കാൾസ്. ഫോൺ ആണേ സൈലന്റ് മോഡിലും. ശുഭം… ഇനി മാമിന്റെന്ന് കുറച്ച് കേക്കും. നേരെ പോയി കാളിങ് ബെൽ അമർത്തി. മാമി തന്നെ ആയിരുന്നു വാതിൽ തുറന്ന് തന്നത്. ഞാൻ തല തായ്‌തി നിന്നു. എന്നാൽ പ്രേതീക്ഷിച്ച ചൂടാവൽ ഒന്നും ഇല്ല. എന്റെ കവിളിൽ തഴുകി എന്റെ കൈ പിടിച്ച് നേരെ സിറ്റ് ഔട്ടിലുള്ള തിണ്ണയിൽ ഇരുന്നു. “നീ എന്തെ ഞാൻ വിളിച് എടുക്കാത്തതിരുന്നേ… എന്നോട് ദേഷ്യം ആണോ ” ‘ഞാൻ എന്തിനാ മാമിനോട് ദേഷ്യ പെടുന്നത്…… എന്റെ ഫോൺ സൈലന്റ് ആയിരുന്നു. കണ്ടില്ല..’
