“ടാ… ഇത് വല്ല ഫോട്ടോ ഷോപ്പ് ആണോ ” ഇത്താക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ പിന്നെ ആ കഥ അങ്ങട് വിവരിച്ചു കൊടുത്തു. അത് കഴിഞ്ഞപ്പോ കവിളിൽ കൈ വെച്ച് കൊണ്ട് “ന്നാലും ഇന്റെ കിച്ചുഓ.. എങ്ങനെ നടന്ന ചെക്കനാ ഇജ്ജ് ”
‘എന്താ ചെയ്യാ.,.. ‘ഒന്ന് ഞെളിഞ്ഞിരുന്നു കൊണ്ട്.
“കാണാൻ നല്ല മൊഞ്ഞിണ്ട്…. പേരെന്താടാ ”
‘ലക്ഷ്മി ‘
“അല്ലടാ ന്നാ ഇങ്ങട്ട് കോണ്ടൂന്നുടെയിനോ “ഇക്കാടെ വക
‘അവള് പഠിക്കാ..ക്ലാസ്സ് ഉണ്ട് ..’
“എന്തിന് ”
‘LLB… ലാസ്റ്റ് ഇയറാ ‘
“ഓ…. നിനക്ക് ലോട്ടറി അടിച്ചല്ലോ.. ഇഞ് ഇപ്പൊ എന്തേലും കേസിൽ പെട്ട പൈസ മുടക്കേണ്ട അവശ്യo ഇല്ലല്ലോ ”
‘അങ്ങനെയും പറയാ ‘
“അല്ലടാ അപ്പൊ ലക്ഷ്മിക്ക് നിന്നെക്കാൾ കൂടുതൽ വയസ്സുണ്ടോ ”
‘ആ.. ഒരു രണ്ട് വയസ്സ് മൂന്നു വയസ്സ് വെത്യാസം ‘ അങ്ങനെ കുറച്ച് സമയം സംശയ നിവാരണത്തിന് വിനിയോഗിച്ചു. അവസാനo വയറിന്റെ വിളി വന്നിട്ടാണെന്ന് തോന്നുന്നു ഇക്ക വേഗം ഫുഡിങ് പരിപാടിയിലേക്ക് പോകാൻ സമ്മതം ചോദിച്ചു.
“ന്നാ ഫുഡ് കഴിച്ചാലോ…പപ്പടം തണുത്തു പോവും ”
‘ആ… അല്ല ഇത്തേനെ നാട്ടിലേക്ക് കൊണ്ട് പോണില്ലേ ‘
“ആ… വയറ് കൊറച്ചും കൂടെ വീർക്കട്ടെ അല്ലേടി “ചിരിച്ചോണ്ട്
സംഭാഷണത്തിന് തിരക്ഷീല ഇട്ട് കൊണ്ട് നേരെ ശാപ്പാട് അടിക്കുന്നതിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അത് ഇപ്പൊ നിങ്ങൾക്ക് എങ്ങനെ പറഞ്ഞു തരാ…… അല്ലെങ്കിൽ പറയാ.. ഞാൻ പറയുമ്പോ നിങ്ങൾ മനസ്സില് ആ ചിത്രം വരണം. അപ്പോഴേ ഒരു ഫീലിംഗ് കിട്ടുള്ളു. വോക്കെ….. എങ്ങനെ എന്ന് വച്ചാല് നല്ല വിടർന്നു നിൽക്കുന്ന നെയ്യ്യിന്റെ മണമുള്ള നെയ്‌യ്‌ച്ചോർ അത് മൂക്കിനോട് അടുപ്പിച്ചാൽ അതിലെ ഏലക്കായിയുടെയും ഗ്രാമ്പുവിന്റെയും പട്ടയുടെയും മല്ലിച്ചപ്പിന്റെയും സ്മെല് നമ്മളെ നാസികയിലേക്ക് തുളച്ചു കയറും.
അതിന്റെ സൈഡിൽ ഒരു ബൗളിലായിട്ട് നല്ല എരിവുള്ള തേങ്ങാപാലിൽ ഉണ്ടാക്കിയ കോഴിക്കറി.അതിന്റെ സൈഡിൽ നല്ല ക്രിസ്പി ആയിട്ടുള്ള പപ്പടം. ഒരാൾക്ക് രണ്ടെണ്ണം. ഒക്കെ…….
ബൗളിൽ നിന്ന് കറി ഒന്നേളെക്കി അതിൽ ചലനമറ്റ് കിടക്കുന്ന രണ്ട് പീസ് ചിക്കൻ പത്രത്തിലെ റൈസിന്റെ മുകളിലേക്ക് ഒഴിക്കുക പിന്നെ കുറച്ച് പീസില്ലാത്ത കറിയും. എന്നിട്ട് കയ്യിൽ ഒരു പപ്പടവും പിടിക്കുക.അതിൽ നിന്ന് ഒരു കഷ്ണം പൊട്ടിച്ചെടുക്കുക. അമിതമായിട്ട് പൊട്ടിക്കരുത്. കാരണം ഒരാൾക്ക് രണ്ട് പപ്പടെ ഉള്ളു. ആ പൊട്ടിച്ച പപ്പടം ആ നെയ്‌ച്ചോറിൽ അങ്ങട് കുഴക്കാ. പിന്നെ ഒരു പീസ് ചിക്കനും എടുത്ത് അതും കൂട്ടി ഒരു പിടി അങ്ങട് പിടിപ്പിച്ചു.
“നല്ല ടേസ്റ്റ് ആണല്ലോ ”
‘ഹോ… മതിയട ‘ ഞാൻ പുള്ളിയുടെ പാചകത്തിനെ പൊക്കി പറിയുകയാണ് എന്ന് വിചാരിച്ചിട്ട്. അങ്ങനെ കഴിപ്പും കഴിഞ്ഞ് ഞാൻ അവിടെത്തെ സോഫയിൽ പോയി കിടന്നു. അവര് റൂമിൽ പോവുകയും ചെയ്തു. ലക്ഷ്മിയെ വിളിച്ചാലോ എന്നുണ്ട് പക്ഷെ അത് ഓവറായി പോകും എന്നുള്ള മനസ്സിന്റെ തോന്നലിൽ ആ ശ്രേമം ഉപേക്ഷിച് ഒന്ന് മയങ്ങാൻ തീരുമാനിച്ചു. നൈറ്റ് അല്ലെ ഡ്യൂട്ടി.. അതും അധിക സമയവും നിന്നോണ്ട് ആയിരിക്കും. പിന്നെ എണീക്കുന്നെ വൈകുന്നേരമാണ്. അവിടെന്ന് ഒരു സുലൈമാനിയും കുടിച് തിരികെ റൂമിലേക്ക് തന്നെ തിരിച്ചു വിട്ടു.
ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ കുട്ടികൾ അവരുടേതായ കളികൾ കളിക്കുന്നുണ്ടുണ്ട്.വേറെ സ്ഥലത്തു പ്രായമായ ആന്റിമാർ ഇരുന്നു കൊണ്ട് സൊറ പറയുന്നുണ്ട്. ഇതിലെന്നും ശ്രദ്ധ കൊടുക്കാതെ നേരെ വിട്ടു സ്വിച്ച് അമർത്തിയാൽ തായോട്ടും മുകളിലോട്ടും സഞ്ചരിക്കുന്ന യന്ത്രത്തിലോട്ട്……
അതിനുള്ളിൽ നിന്നും ഇറങ്ങി റൂമിന് നേരെ നടന്നു. സുജിൻ ചേട്ടൻ എത്തിയിട്ടില്ല.7 മണി ആകും അവരെത്താൻ. അടുക്കളയിൽ പോയി രാത്രി ഞണ്ണാനുള്ള വക ഉണ്ടാക്കുന്നതിലേക്ക് ആവശ്യമായ സാധനങ്ങൾ ഉണ്ടോ എന്ന് നോക്കി. രണ്ട് തക്കാളിയും ഒരു വലിയ ഉള്ളിയും പച്ചമുളകും കേട് കൂടാതെ ഇരിക്കുന്നുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. തൊലി കളഞ്ഞു നല്ലവണ്ണം കഴുകി നൈസ് ആയിട്ട് അരിഞ്ഞു.
