ലക്ഷ്മി – 6അടിപൊളി  

ലക്ഷ്മി 6

Lakshmi Part 6 | Author : Maathu

Previous Part

 


 

അങ്ങനെ ഫോണും വച്ച് നേരെ ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങി. സുജിൻ ചേട്ടനും ഭാര്യയും ജോലിക്ക് പോയെന്ന് തോന്നുന്നു.

ഇനി ഇപ്പൊ പ്രേതേകിച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് നേരെ റമീസ് ഇക്കാന്റെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു. കമ്പനിയിൽ വന്നിട്ട് പരിചയ പെട്ടതാണ് റമീസിക്കാനേ. പുള്ളി ആണ് എനിക്ക് ഇവിടെത്തെ റൂമും ബാക്കി ഉള്ള കാര്യങ്ങളും ശെരി ആക്കി തന്നത്. കൂടെ ഭാര്യ റംസീനതാത്തയും ഉണ്ട്.രണ്ടാളും ഞമ്മളെ തൊട്ടടുത്തുള്ള മലപ്പുറത്തു നിന്നാണ്. പുള്ളി ഇവടെ വന്നിട്ട് നാല് കൊല്ലം ആയി.എന്റെ പോലെ ഡിപ്ലോമ കഴിഞ്ഞിട്ടാണ് വന്നത്. പ്രാരാബ്ധങ്ങൾ കാരണം ബിടെക് എടുക്കാൻ പറ്റിയില്ല. അങ്ങനെ പ്ലേസ്‌മെന്റ് വഴി ഇവിടെ ജോലി കിട്ടി.ഇപ്പൊ ഡിസ്റ്റൻസ് ആയിട്ട് ബിടെകും പഠിക്കുന്നുണ്ട്. അതിന്റെ ഇടെക്കൂടെ പുള്ളി ഒരു കല്യാണവും കഴിച്ചു.ഇപ്പൊ കരിയിങ് ആണ്. നല്ല മലബാർ സ്റ്റൈലിൽ ബിരിയാണി കഴിക്കണമെങ്കിൽ റംസീനത്താന്റെ അടുത്തേക്ക് പോണം.

ഒരു പ്ലേറ്റിൽ നല്ല മഞ്ഞ കളറുള്ള ബസുമതി റൈസും, ഉള്ളിയും തക്കാളിയും തൈരും മറ്റും ഇട്ടു തയാറാക്കിയ മസാലയിൽ പൊതിഞ്ഞ ചിക്കനും ഉള്ളി കുനുകുനെ എന്ന് അരിഞ്ഞിട്ട നല്ല കട്ട തൈരും നാരെങ്ങ അച്ചാറും.

ആ വെന്തിരിക്കിണ ചിക്കനിൽ നിന്നും ഒരു പീസ് പിച്ചി എടുത്തു അതിന്റെ കൂടെ കുറച്ച് മസാലയും കൂട്ടി ആ റൈസിൽ കുഴച്ചു കുറച്ച് തരും ശകലം അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ മോനെ………. ബിരിയാണി മാത്രമല്ല വേറെ പലതരം രസമൂറുന്ന കടികളും.അവര് തമ്മിലുള്ള ബോണ്ട്‌ എന്ന് പറഞ്ഞാ ഒരു ആടാറ് ബോണ്ടാണ്. പുറത്തേക്ക് ഇറങ്ങുമ്പോ റാംസീനത്ത ആ കറുത്ത പർദ്ധയും ഇട്ട് റമീസീക്കന്റെ കയ്യിലും തൂങ്ങി പോകുന്നെ കാണാൻ വല്ലാത്ത ചേലാണ്…. ബൈ ദ ബൈ ഞാൻ വരുന്നുണ്ടെന്ന് വിളിച് പറയണം. അല്ലെങ്കിൽ അവർക്ക് ബുന്ധിമുട്ടാവില്ലേ….അല്ലാണ്ട് അവിടെ പോയി തിന്നുന്നത് ഒന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന്… എങ്ങനെ എഹെ..

“ഹലോ ”

‘ഹാ… എവിടെ കിച്ചു.. ഞാൻ അന്റെ വിളി എന്താ വരാത്തെ എന്ന് നോക്ക ഇരിക്കയിരുന്നു ‘

“അത് എനിക്കറിയില്ലേ.. ഇന്നെന്താ സ്പെഷ്യൽ ”

‘നെയ്ച്ചോറും കോഴിക്കറിയും… എപ്പളാ എത്തിയെ ‘

“ഇന്നലെ.”

‘മ്മ്.. നന്നാ ഇങ്ങട്ട് പോരെ ‘

“ആ വന്നോണ്ടിരിക്കാ…. കൊറച്ചു വിശേഷം പറയാനുണ്ട് ”

‘എന്ത് വിശേഷം ‘

“അതൊക്കെ എത്തിട്ട് പറയാ ”

‘ആ… ന്നാ ശെരി ‘

“മ്മ് ”

എന്റെ ഫ്ലാറ്റിൽ നിന്നും ഒരു 5മിനിറ്റ് നടക്കാനുണ്ട് റമീസീക്കന്റെ ഫ്ലാറ്റിലേക്ക്.

നടന്നു നടന്നു നേരെ റമീസീക്കന്റെ വീടിന് മുന്പിലത്തി. ഒരു വീടിന്റെ മുകൾ ഭാഗം വടെകക്ക് എടുത്തതായിരുന്നു. രണ്ടു ബെഡ്‌റൂം. ഒരു റൂമിൽ അറ്റാച്ഡ് ബാത്‌റൂമം. ഒരു കിച്ചൺ, ഒരു ഡൈനിംഗ് ഹാൾ. ഞാൻ ആദ്യമായി വന്ന ദിവസം ഇവരുടെ അടുത്തായിരുന്നു നിന്നിരുന്നത്. കാളിങ് ബെൽ അടിച്ചപ്പോ ആ വാതിൽ എന്റെ മുൻപിൽ മലർക്കേ തുറന്നു. മുൻപിൽ അതാ വെളുത്തു തുടുത്തു റംസീനത്ത. ഒരു ചുരിദാറും തലയിൽ ഒരു തട്ടവും ഇട്ട്.കുറച്ച് തടിച്ചിട്ടുണ്ട്.

“ഹാ ആരിത് കിച്ചുഓ….. വാ വാ ”

‘എന്താണ്.. കുറച്ച് തടിച്ചീണല്ലോ ‘

“ആ… ഇക്ക ഓരോന്ന് തീറ്റിക്കല്ലേ ”

‘എവിടെ ന്നട്ട് ആള് ‘

“അടുക്കളേല ”

‘ഇക്കാന്റെ പാചകം ആണോ ‘

“ആ ”

അടുക്കളേ പോഴപ്പോ അതാ അവിടെ ഒരു ടീഷർട്ടും കല്ലിതുണിയും ഇട്ട് ആള് ഭയങ്കര പാചകത്തിലാണ്.

“ഇന്ന് വയറിന് വല്ല അസുഖവും പിടിക്കോ ”

‘പോടാ പോടാ……എന്താടാ പ്രേത്യേകം ഒരു വിശേഷം പറച്ചിൽ ഒക്കെ പറയാന്ന് പറഞ്ഞെ ‘

“ആ.. ന്നാ അത് ഇപ്പൊ തന്നെ പറയാ ”

‘പറയ്. പറയ് ‘

“എന്റെ കല്യാണം കഴിഞ്ഞ് ”

ഞാൻ അത് പറയലും പപ്പടം പൊരിച്ചു പത്രത്തിലേക്ക് വെക്കാൻ പോയത് തറയിലേക്ക് ഡിം. “പോടാ ചിരിപ്പിക്കാതെ ”

‘കളി അല്ല കാര്യ… ഞാൻ ന്നാ ഫോട്ടോ കാണിച് തരാ ‘ഞാൻ ഉള്ളതിൽ നല്ല ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.

“ടാ… ഇത് വല്ല ഫോട്ടോ ഷോപ്പ് ആണോ ” ഇത്താക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ പിന്നെ ആ കഥ അങ്ങട് വിവരിച്ചു കൊടുത്തു. അത് കഴിഞ്ഞപ്പോ കവിളിൽ കൈ വെച്ച് കൊണ്ട് “ന്നാലും ഇന്റെ കിച്ചുഓ.. എങ്ങനെ നടന്ന ചെക്കനാ ഇജ്ജ് ”

‘എന്താ ചെയ്യാ.,.. ‘ഒന്ന് ഞെളിഞ്ഞിരുന്നു കൊണ്ട്.

“കാണാൻ നല്ല മൊഞ്ഞിണ്ട്…. പേരെന്താടാ ”

‘ലക്ഷ്മി ‘

“അല്ലടാ ന്നാ ഇങ്ങട്ട് കോണ്ടൂന്നുടെയിനോ “ഇക്കാടെ വക

‘അവള് പഠിക്കാ..ക്ലാസ്സ്‌ ഉണ്ട് ..’

“എന്തിന് ”

‘LLB… ലാസ്റ്റ് ഇയറാ ‘

“ഓ…. നിനക്ക് ലോട്ടറി അടിച്ചല്ലോ.. ഇഞ് ഇപ്പൊ എന്തേലും കേസിൽ പെട്ട പൈസ മുടക്കേണ്ട അവശ്യo ഇല്ലല്ലോ ”

‘അങ്ങനെയും പറയാ ‘

“അല്ലടാ അപ്പൊ ലക്ഷ്മിക്ക് നിന്നെക്കാൾ കൂടുതൽ വയസ്സുണ്ടോ ”

‘ആ.. ഒരു രണ്ട് വയസ്സ് മൂന്നു വയസ്സ് വെത്യാസം ‘ അങ്ങനെ കുറച്ച് സമയം സംശയ നിവാരണത്തിന് വിനിയോഗിച്ചു. അവസാനo വയറിന്റെ വിളി വന്നിട്ടാണെന്ന് തോന്നുന്നു ഇക്ക വേഗം ഫുഡിങ് പരിപാടിയിലേക്ക് പോകാൻ സമ്മതം ചോദിച്ചു.

“ന്നാ ഫുഡ്‌ കഴിച്ചാലോ…പപ്പടം തണുത്തു പോവും ”

‘ആ… അല്ല ഇത്തേനെ നാട്ടിലേക്ക് കൊണ്ട് പോണില്ലേ ‘

“ആ… വയറ് കൊറച്ചും കൂടെ വീർക്കട്ടെ അല്ലേടി “ചിരിച്ചോണ്ട്

സംഭാഷണത്തിന് തിരക്ഷീല ഇട്ട് കൊണ്ട് നേരെ ശാപ്പാട് അടിക്കുന്നതിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അത് ഇപ്പൊ നിങ്ങൾക്ക് എങ്ങനെ പറഞ്ഞു തരാ…… അല്ലെങ്കിൽ പറയാ.. ഞാൻ പറയുമ്പോ നിങ്ങൾ മനസ്സില് ആ ചിത്രം വരണം. അപ്പോഴേ ഒരു ഫീലിംഗ് കിട്ടുള്ളു. വോക്കെ….. എങ്ങനെ എന്ന് വച്ചാല് നല്ല വിടർന്നു നിൽക്കുന്ന നെയ്യ്യിന്റെ മണമുള്ള നെയ്‌യ്‌ച്ചോർ അത് മൂക്കിനോട് അടുപ്പിച്ചാൽ അതിലെ ഏലക്കായിയുടെയും ഗ്രാമ്പുവിന്റെയും പട്ടയുടെയും മല്ലിച്ചപ്പിന്റെയും സ്മെല് നമ്മളെ നാസികയിലേക്ക് തുളച്ചു കയറും.

അതിന്റെ സൈഡിൽ ഒരു ബൗളിലായിട്ട് നല്ല എരിവുള്ള തേങ്ങാപാലിൽ ഉണ്ടാക്കിയ കോഴിക്കറി.അതിന്റെ സൈഡിൽ നല്ല ക്രിസ്പി ആയിട്ടുള്ള പപ്പടം. ഒരാൾക്ക് രണ്ടെണ്ണം. ഒക്കെ…….

ബൗളിൽ നിന്ന് കറി ഒന്നേളെക്കി അതിൽ ചലനമറ്റ് കിടക്കുന്ന രണ്ട് പീസ് ചിക്കൻ പത്രത്തിലെ റൈസിന്റെ മുകളിലേക്ക് ഒഴിക്കുക പിന്നെ കുറച്ച് പീസില്ലാത്ത കറിയും. എന്നിട്ട് കയ്യിൽ ഒരു പപ്പടവും പിടിക്കുക.അതിൽ നിന്ന് ഒരു കഷ്ണം പൊട്ടിച്ചെടുക്കുക. അമിതമായിട്ട് പൊട്ടിക്കരുത്. കാരണം ഒരാൾക്ക് രണ്ട് പപ്പടെ ഉള്ളു. ആ പൊട്ടിച്ച പപ്പടം ആ നെയ്‌ച്ചോറിൽ അങ്ങട് കുഴക്കാ. പിന്നെ ഒരു പീസ് ചിക്കനും എടുത്ത് അതും കൂട്ടി ഒരു പിടി അങ്ങട് പിടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *