ലച്ചുവിനൊരു കുഞ്ഞിക്കാല് 30

”അയ്യോ.. എന്നിട്ട് എന്തായിമോളേ..? അത് പുരട്ടി ചെയ്യ്തോ ? നീലു ചോദിച്ചു..

”ചെയ്യ്തു അമ്മേ.. ഇന്നലെ അത് പുരട്ടി ചെയ്യ്തിട്ട് ആണ് അവര്‍ എന്നോട് ഇങ്ങോട്ട് പോരാന്‍ പറഞ്ഞത്.. ഇനി ഗര്‍ഭിണി ആയെങ്കില്‍ മാത്രമേ അങ്ങോട്ട് പോവണ്ടൂ എന്നാണ് പറഞ്ഞത്… അല്ലെങ്കില്‍ ഒപ്പിട്ട് കൊടുക്കാന്‍ ഡൈവോഴ്സ് പേപ്പറും തന്നുവിട്ടു.. ” ഇത്രയും പറഞ്ഞ് ലച്ചു തലയണിയുടെ അടിയില്‍ നിന്നും ഡൈവോഴ്സ് നോട്ടീസ് പുറത്തെടുത്ത് നീലുവിന് നേരെ നീട്ടി..

ഇത്രയും ആയപ്പോഴേക്ക് നീലുവും തളര്‍ന്നിരുന്നു.. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ ജാതി മണ്ടന്‍മാര്‍ ഉണ്ടാകുമോ എന്നോര്‍ത്ത് നീലു കരയണോ ചിരിക്കണോ എന്നറിയാതെ നിന്നു

”മോളേ.. ഇത് വല്ലാത്തൊരു ചെയ്യ്ത്തായിപോയല്ലോ..? ഇനി ഇപ്പോ എന്ത് ചെയ്യും..? നമുക്ക് ഡോക്ടറെ വല്ലതും കണ്ടാലോ..? ”

”ഞാന്‍ കണ്ടിരുന്നു അമ്മേ.. എന്നെ മുഴുവന്‍ ചെക്ക് ചെയ്യ്തിട്ട് എനിക്ക് ഒരു കുഴപ്പവും ഇല്ലെന്നാ ഡോക്ടര്‍ പറഞ്ഞത്.. സിദ്ധുവിന്റെ എന്തോ ഇഷ്യൂ കൊണ്ടായിരിക്കും കുട്ടികള്‍ ഉണ്ടാവാത്തത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്”

”അവനോട് നീയിത് പറഞ്ഞോ മോളേ..”

”പറഞ്ഞമ്മേ.. അവനതൊന്നും വിശ്യസിക്കില്ല, അവന്‍ വിജാരിക്കുന്നത് ദൈവം ആണ് കുട്ടിയെ തരുന്നത് എന്നാണ്..”

”അപ്പോ എന്ത് ചെയ്യും മോളേ നമ്മള്‍..”

”സിദ്ധുവും ആയുള്ള ഡൈവോഴ്സ് നടന്നാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല അമ്മേ.. ”

”മോളേ വേറെ എന്താ വഴി.. കുട്ടിയില്ലെങ്കില്‍ ഡൈവോഴ്സ് എന്നല്ലേ അവര്‍ പറയുന്നേ.. ”

”ഡൈവോഴ്സ് ഒന്നും എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല അമ്മേ.. സിദ്ധുവേട്ടന്റെ ഫാമിലിയില്‍ എത്തിയ ശേഷമാണ് ഒന്ന് ജീവിച്ച് തുടങ്ങിയത്.. പണിത്തിന് പണവും എന്തിനുംവേണ്ട സൗകര്യവും അവിടെ ഉണ്ട്.. ഈ കുഞ്ഞിന്റെ പ്രശ്നം മാറികിട്ടിയാല്‍ പിന്നെ സ്വര്‍ഗവുമാണ്..”

”എന്നാലും മോളേ ഇതൊന്നും അല്ലല്ലോ ജീവിതം.. പണമുണ്ടെന്ന് വെച്ച് ഇങ്ങനത്തെ വിശ്യാസങ്ങള്‍ ഒക്കെയുള്ള മണ്ടന്‍മാരോടൊത്ത് സഹിച്ച് ജീവിക്കണോ? ”

” പണത്തിന്റെ കണക്കൊന്നും അങ്ങനങ്ങ് ചുരുക്കല്ലേ.. അച്ചന്‍ തന്നെ സിദ്ധുവിന്റെ കൈയില്‍നിന്നും പലപ്പോഴായി ലക്ഷങ്ങള്‍ കടംവാങ്ങിയില്ലേ.. ഡൈവോഴ്സ് ആയാല്‍ അതൊക്കെ തിരിച്ചുകൊടുക്കാന്‍ ഉണ്ടോ..? പാറമടയിലെ അപ്പുപ്പന് കരളിന്റെ ഓപ്പറേഷന് 35 ലക്ഷം തന്നതും സിദ്ധു അല്ലേ.. ? അത് തിരിച്ചുകൊടുക്കാന്‍ ഉണ്ടോ നിങ്ങളടുത്ത്…?”

”അതൊക്കെ ശരിയാ മോളേ.. എന്നാലും എന്താ പ്രതിവിധി? ”

”ഒന്നുമില്ല അമ്മേ.. ഞാന്‍ വല്ല ട്രെയിനിനും തലവെക്കാം.. വേറെന്ത്?” ലച്ചു അതൂം പറഞ്ഞ് കിടക്കയിലേക്ക് വീണു..

നീലു വല്ലാത്ത വിഷമത്തിലായി.. എന്താ ഒരു വഴി..

എന്തായാലും നാളെ പരിജയക്കാരനായ ഗൈനകോളജിസ്റ്റ് മോഹനന്‍ ഡോക്ടറെ ഒന്ന് കാണാം എന്ന് നീലു ഉറപ്പിച്ചു..

പിറ്റേദിവസ്സം രാവിലെ നീലു ലച്ചുവിനെയും കൂട്ടി മോഹനന്‍ ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു..

സിദ്ധു ചികിത്സിക്കാന്‍ വരാതെ കുഞ്ഞുണ്ടാക്കാനുള്ള മാര്‍ഗങ്ങളൊന്നുമില്ലെന്ന് മോഹനന്‍ ഡോക്ടറും പറഞ്ഞു..

അപ്പോഴാണ് നീലു IVFനെയും കൃത്രിമ ബീജസംങ്കലനത്തെയും പറ്റിയൊക്കെ ചോദിച്ചത്..

എന്നാല്‍ അതിനും വേണം സിദ്ധുവിന്റെ ബീജം അതവന്‍ തരില്ലല്ലോ എന്ന് പറഞ്ഞ് മോഹനന്‍ ഡോക്ടര്‍ കൈമടക്കിയപ്പോളാണ് ലച്ചുവിന്റെ ചോദ്യം.. ”സിദ്ധുവിന്റെ കുട്ടി തന്നെ ആവണമെന്നില്ലല്ലോ.. ഞാന്‍ ഗര്‍ഭിണിയായാല്‍ പോരേ..”

ചോദ്യം കേട്ട് മോഹനന്‍ ഡോക്ടറും നീലുവും ഒരുമിച്ച് ഞെട്ടി..

നീലു ”ലച്ചൂ” എന്ന് വിളിച്ചു..

”ഇതിനൊരു എത്തിക്സ് ഒക്കെ വേണ്ടേ കുട്ടീ.. ? ഇങ്ങനെ ആരുടെയെങ്കിലും കുട്ടിയുടെ അമ്മയായാല്‍ മതിയോ നിനക്ക്..? സിദ്ധുവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കിയാല്‍ പോരേ..” ഡോക്ടര്‍ ലച്ചുവിനോട് ചോദിച്ചു..

”വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഡോക്ടറേ.. എങ്ങനെയെങ്കിലും എനിക്കൊരു കുട്ടി വേണം.. ഡോക്ടര്‍ സഹായിക്കണം..”

Leave a Reply

Your email address will not be published. Required fields are marked *