ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 20 2

“ഞാനൊറങ്ങുവൊന്നുവല്ലാരുന്നു! അവനൊണരണ്ടല്ലോന്നോർത്താ കെടന്നേ…!”

രാത്രി വരെ ഇരുന്ന് പല കാര്യങ്ങളും സംസാരിച്ചിട്ടും ഇവിടുന്ന് ഡിസ്ചാർജ്ജ് ചെയ്താൽ പിന്നെന്ത് എന്നതിനെ പറ്റി ശാലിനി യാതൊന്നും സംസാരിച്ചില്ല!
ഇന്നലെ ഞങ്ങൾ വീട് കാണാൻ
പോയ വിവരം ലതികയൊട്ട് അറിഞ്ഞതും ഇല്ല!
ഞങ്ങൾ ചെന്ന് പത്ത് പതിനഞ്ച് മിനിട്ടുകൾ കൂടി കഴിഞ്ഞാണ് സന്ദീപ് വന്നത്…

ഞാൻ പിന്നീട് അധികം താമസിയാതെ തിരികെ പോന്നു..

എന്റെ കണക്ക് കൂട്ടലുകൾ പോലെ തന്നെ ആശുപത്രിയിൽ നിന്നും ലതികയേയും കുടുംബത്തേയും ശാലിനി അവളുടെ വീട്ടിലേയ്ക് തന്നെയാണ് കൊണ്ടുപോയത്…!

ശാലിനി ലതികയുടെ കാര്യം
അച്ചനുമായി സംസാരിച്ച് ഉറപ്പിച്ചതിന് ശേഷമാണ് ശ്രീദേവിയാന്റിയോട് പറയുന്നത്!

ആന്റിയ്കും കഴപ്പ് ഒരൽപ്പം കൂടുതലാണ് എന്നതൊഴിച്ചാൽ മറ്റ് സ്വഭാവങ്ങൾക്ക് യാതൊരു തെറ്റുമില്ല.

ആപത്തിൽ പെട്ടവരേയും അവശത അനുഭവിയ്കുന്നവരേയും ഭർത്താവും മകളും സഹായിയ്കുന്നതിൽ സന്തോഷമേ ഉള്ളുതാനും!

ശാലിനി ഈ അവസ്ഥയിൽ ഇത്ര ദൂരം യാത്ര ചെയ്യണ്ട എന്നും പറഞ്ഞ് ഞാനും സന്ദീപും ലതികയും കൂടിയാണ് ലതീഷിനെ വെല്ലൂര് കൊണ്ട് പോയി കാണിയ്കുന്നത്…!

വെല്ലൂരെ വിദഗ്ധരായ ഡോക്ടർമാരുടെ സംഘവും വിശദമായ പരിശോധനകൾക്കും ടെസ്റ്റുകൾക്കും ഒടുവിൽ ഓപ്പറേഷൻ തന്നെ എന്ന മെഡിയ്കൽ കോളജിലെ തീരുമാനം ശരി വച്ചു!
വെല്ലൂര് ഈ ഓപ്പറേഷനുള്ള സൌകര്യങ്ങൾ ഉണ്ട് എങ്കിലും സർജറിയ്ക് നേതൃത്വം നൽകുവാനുള്ള ഡോക്ടർ വിദേശത്ത് നിന്നും എത്തണം!
കീഹോൾസർജറി എന്നത് കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാലവുമാണ്….!
വെല്ലൂര് തന്നെ ഇത് ആരംഭിച്ചിട്ട് അധികകാലം ഒന്നും ആയിട്ടില്ല താനും!

ലതികയുടെ ഡിഗ്രി പൂർത്തിയാകുന്ന സമയം ഒക്കെ ആകും സർജറി നടക്കണമെങ്കിലും!
നാലരലക്ഷം രൂപ എന്ന കടമ്പയാണ് പിന്നീട് കടക്കേണ്ടത്!

ലതിക ഈ തുക കേട്ടപ്പോൾ ഇവിടുത്തെ മരുന്നങ്ങ് തുടർന്നാൽ മതി എന്ന് പറഞ്ഞു!

ലതീഷുമായി വെല്ലൂർക്ക് പോയി മൂന്നാം ദിവസം മടങ്ങിവന്ന ഞങ്ങൾ ലതിക അറിയാതെ കൂടിയാലോചിച്ചു പണത്തിന്റെ മാർഗ്ഗങ്ങളേപ്പറ്റി!

“എന്റെ ചില സുഹൃത്തുക്കളോടൊക്കെയായി ഞാനൊരു രണ്ടുലക്ഷം കളക്റ്റ് ചെയ്യാം..”

ഇത് പറയുമ്പോൾ വർഷേച്ചിയുടെ മുഖമായിരുന്നു എന്റെ ഉള്ളിൽ!

“എടാ… അത്… നമ്മട കൊച്ചിനെ ചികിത്സിയ്കാൻ നമ്മളു പിരിവെടുക്കുകാന്നൊക്കെ പറഞ്ഞാൽ……?”

ശാലിനി വിഷമതയോടെ എന്നെ നോക്കി! ഞാൻ ചിരിച്ചു…
“പിരിവല്ലെടീ.. എന്നേം നിന്നേം പോലൊരാൾ അത്ര കരുതിയാൽ മതി!
ശ്രീക്കുട്ടനോടു പോലും പണം ചോദിക്കുന്നുമില്ല!
പപ്പയുടെ കൈയിൽ നിന്നും കൂടി ഈ തുക കൂടാതെ കുറശ്ശ് വാങ്ങാം!”

“എന്നാപ്പിന്നതിന്റെ ബാക്കി ഞാനെടുത്തോളാം നീ വെറുതേ അച്ചനോടൊന്നും ചോദിക്കണ്ട! ബാക്കിയെല്ലാ കാര്യങ്ങളും നോക്കുന്നതച്ചനല്ലേ?”

സന്ദീപ് ശാലിനിയോട് ഇത് പറഞ്ഞപ്പോൾ ആ കാര്യത്തിൽ തീരുമാനവും ആയി!

ഏറ്റവും സന്തോഷകരമായ കാര്യം ഈ സർജറിയ്ക് ശേഷം താമസിയാതെ ലതീഷിന് ഏഴാം ക്ളാസിൽ വച്ച് മുടങ്ങിയ പഠനം മൂന്നര വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിയ്കാം എന്ന ഡോക്ടർമാർ നൽകിയ ഉറപ്പാണ്..!

ഇപ്പോഴും രാവിലെ ശാരിക ഒരുങ്ങി സ്കൂളിലേയ്ക് പോവുന്നത് കാണുമ്പോൾ ആ പാവത്തിന്റെ കണ്ണുകൾ നിറയും!

അത് കാണുമ്പോൾ കണ്ട് നിൽക്കുന്നവരുടേയും!

പണച്ചിലവ് ഉണ്ടെങ്കിലും നൂറു ശതമാനവും ഉറപ്പുള്ള മരുന്നുകൾ പാടേ ഉപേക്ഷിയ്കാവുന്ന സർജറിയാണ് ഇത്…!

സന്ധിബന്ധങ്ങളിൽ നീർക്കെട്ട് ഉണ്ടാകാനുള്ള കാരണങ്ങളെയാണ് നീക്കം ചെയ്യുന്നത്….!

ആ ആഴ്ച തന്നെ സന്ദീപ് തിരികെ പോയി!
ശാലിനി ലതികയോടൊപ്പം സ്വന്തം വീട്ടിൽ തന്നെ നിന്നു.

പിജിയും പൂർത്തിയാക്കി സർവ്വ സ്വതന്ത്രനായി ഞാൻ കാളകളിച്ച് കോട്ടയത്തും തിരുവനന്തപുരത്തും ഒക്കെയായി മാറിമാറി കഴിയുവാൻ തുടങ്ങി!

ശ്രീക്കുട്ടൻ എംഫിൽ പഠനത്തിന്റെ തിരക്കുകളിൽ മുഴുകി!

രാവിലെയുള്ള ഓട്ടം എന്നെ കുത്തിപ്പൊക്കി എണീൽപ്പിയ്കാതെ ഞാൻ ഓടി അങ്ങോട്ട് ചെല്ലാൻ തുടങ്ങിയതോടെ വീട്ടിലേയ്കുള്ള അവന്റെ വരവും നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *