ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 24 Like

എന്റെ കൈയിൽ മൊബൈൽ ആയപ്പോൾ വിളിച്ച് കൊടുക്കാൻ ഒരു റോസിയും ഉള്ളപ്പോൾ അമ്മച്ചി ഒരു മയവുമില്ലാതെ ദിവസോം മൂന്നും നാലും നേരം എന്നെ വിളിച്ച് തെറി തുടങ്ങി….

പെണ്ണ് കെട്ടാൻ പറഞ്ഞ് ശ്രീക്കുട്ടനും പിശകാൻ തുടങ്ങി!
ഞാൻ ഒന്ന് പെണ്ണ് കാണാൻ പോയിട്ട് വേണ്ടേ ബാക്കിയുമായി വീട്ടുകാർക്ക് മുന്നോട്ട് പോകാൻ!

ശ്രീക്കുട്ടനോട് ഞാൻ വീണ്ടും വെളുത്ത ഗ്ളൌസിട്ട മരക്കുരിശ് പിടിച്ച കൈകൾ എന്നെ വേട്ടയാടുന്ന വിവരം കരഞ്ഞ് പറഞ്ഞു…!

അവൻ ചിന്തയോടെ അൽപ്പസമയം ഇരുന്നിട്ട് എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ യാതൊന്നും മിണ്ടാതെ എണീറ്റ് പോയി….!

വർഷങ്ങൾ എത്ര വേഗത്തിലാണ് കടന്ന് പോകുന്നത്!

റസിയയുടെ രണ്ടാംവർഷ മെഡിസിൻ പഠനം പാതിയായപ്പോൾ രജനിയാന്റിയുടെ കൂടെ കിടന്നതിൽ പിന്നെ ഞാൻ പെണ്ണിന്റെ ചൂടും ചൂരും അറിഞ്ഞിട്ടേയില്ല!

ആ റസിയ ഇപ്പോൾ മെഡിസിനും കഴിഞ്ഞ് പിജിയും കഴിഞ്ഞ് ഒരുവർഷം കാത്തിരുന്ന് ഗവ.സർവ്വീസിലും കയറി ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ആയി ജോലി നോക്കുകയാണ്..!

ശ്രീക്കുട്ടൻ യൂണിവേഴ്സിറ്റി കോളജിലെ അദ്ധ്യാപകനും!

വറീച്ചൻ സ്ത്രീസുഖം അറിഞ്ഞിട്ട് ഇപ്പോൾ വർഷം ഏഴായി….!!!
വയസ്സ് മുപ്പത്തിനാലും…!!!!

ഒരു വെള്ളിയാഴ്ച ഞാൻ ഓഫീസിൽ ഇരിയ്കുമ്പോൾ പോക്കറ്റിൽ കിടന്ന ഫോൺ ചിലച്ചു…

എടുത്ത് നോക്കിയപ്പോൾ അമ്മച്ചി!
പതിവ് തെറിയ്കായി ഞാൻ കോൾബട്ടൺ അമർത്തി ഫോൺ ചെവിയോട് ചേർത്തു….

തെറിയല്ല…!

“ഇന്നാപ്പീസീ പത്തുദെവസത്തേനൊള്ള അവധി എഴുതിക്കൊടുത്തേച്ചു പോര്!
അവധിയില്ലേ രാജിയെഴുതിയിങ്ങുപോര്..!
നീ വീട്ടിവരുമ്പ ശ്രീക്കുട്ടനവിടെ കാണും!
നേരേ ആലപ്പുഴേ ചെന്ന് മോളേങ്കേറ്റി കോട്ടേത്തിന് അത്താഴമിവിടെ…!”

ഉഗ്രശാസനം….!

അത് കഴിഞ്ഞതും ഫോൺ കട്ടായി!

ശ്രീക്കുട്ടനും ഒപ്പം റസിയയും!!

ഇത് അമ്മച്ചിയുടെ കല്യാണാലോചന ആണല്ലോ!!

മറിയാമ്മയല്ല തെയ്യാമ്മ…!

ചെല്ലാതെ നിവൃത്തിയില്ല!

ചെന്നില്ലേൽ തിരുവനന്തപുരത്തെ എന്റെ പൊറുതീം പണീം അതോടെ തീരും!

എന്നെയും തിരുവനന്തപുരത്ത് തന്നെ തളച്ചിടുന്നതിൽ അപ്പച്ചനും അമ്മച്ചിയ്കും ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു താനും!!!

ഞാൻ ഓഫീസിൽ നിന്ന് ലീവ് ലെറ്ററും കൊടുത്ത് ഒരു മണിക്കുർ നേരത്തേ എത്തി ഒന്ന് കുളിച്ച് റെഡിയായി കാപ്പി കുടിയ്കുമ്പോൾ എവിടെ പോവുകാണ് എന്ന് പോലും തിരക്കാഞ്ഞ മമ്മി വലിയ രണ്ട് കൂടുകൾ കാറിന്റെ ഡിക്കിയിൽ കൊണ്ട് ചെന്ന് വച്ചു!

കറുത്ത സീ ക്ളാസ് ബെൻസ് ഗേറ്റ് കടന്ന് ഒഴുകിവന്ന് പോർച്ചിന് മുന്നിൽ നിന്നു….
ശ്രീക്കുട്ടൻ ഇറങ്ങി വന്നതും മമ്മി:

“അവളെ വിളിച്ചോടാ….”
“അവളു ഫ്രീയാ ഞങ്ങളിവിടുന്നു പുറപ്പെടുമ്പ വിളിക്കാനാ പറഞ്ഞേ!”

“എങ്കിലും ബ്രൂട്ടസേ….നീയും..?”

ഞാൻ അവനെ നോക്കി!
ആ നാറി അത് കണ്ട ഭാവം കൂടി നടിച്ചില്ല!

ഞാൻ ഞങ്ങളുടെ വണ്ടിയിൽ മമ്മി വച്ച സാധനങ്ങൾ ബെൻസിന്റെ ഡിക്കിയിലാക്കി… വണ്ടി പുറപ്പെട്ടു……

“എന്തായാലും ഞാനൊന്ന് കോട്ടയത്തിന് പോകാനിരുന്നതാ അപ്പഴാ അമ്മച്ചി വിളിയ്കുന്നേ…!”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല! പാന്റിന്റെ പോക്കറ്റിൽ ഒന്ന് തപ്പിനോക്കി….

വണ്ടാനം മെഡിയ്കൽ കോളജിന്റെ ഡോക്ടർമാരുടെ വസതികളുടെ ഭാഗത്ത് റസിയയുടെ ക്വാർട്ടേഴ്സിന് മുന്നിൽ വണ്ടി ചെന്ന് നിന്നു!

റസിയയ്ക് കൂട്ടിന് ഉള്ള പെൺകുട്ടി ചായയുമായി വന്നു. പെട്ടന്ന് ചായ കുടിച്ച ഞങ്ങൾ വീണ്ടും യാത്ര തുടർന്നു….

പിൻവാതിൽ തുറന്ന് കയറാനൊരുങ്ങിയ എന്നെ തള്ളിമാറ്റി റസിയ പിന്നിൽ കയറി.
ഞാൻ പിന്നിലേയ്ക് തിരിഞ്ഞു:

“ഇവനു നാളെപ്പിന്നവധിയാന്നു വെക്കാം! നിന്റെ കാര്യോ? അതെന്താ വല്യ കെട്ടും ഭാണ്ടോമൊക്കെ…?”

റസിയ ചിരിച്ചു:

“അമ്മച്ചിയെന്നെ തിങ്കളാഴ്ചയേ വിളിച്ചാരുന്നു! പേറെടുക്കാൻ വേറെ ആളെ നോക്കാമ്പറ നീ വെള്ളിയാഴ്ചയിങ്ങു പോരണോന്നുമ്പറഞ്ഞ്!
തിങ്കളാഴ്ച വൈകുന്നേരാ തിരിച്ച്! ഞങ്ങളു രണ്ടിനുമുള്ള തുണിയാ ബാഗിൽ…!”

ഞങ്ങൾ എട്ടരയായപ്പോൾ വീട്ടിലെത്തി.
അപ്പച്ചനും അമ്മച്ചിയും റോസിച്ചേച്ചിയും പതിവ് പോലെ തന്നെ വാതിൽക്കൽ കാത്ത് നിൽപ്പുണ്ട്…!

Leave a Reply

Your email address will not be published. Required fields are marked *