ലിറ്റിൽ സ്റ്റാർ – 13

അങ്ങനെ അവരുടെ ഇടയിൽ കൂടി ഞാൻ നടന്നു. വാതിലിൻ്റെ പഴുത്തിൽ കൂടി ഉള്ളിലേക്ക് കടന്നു. നോക്കുമ്പോൾ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ട്. മൂന്നു നാല് പേര് അവിടെ സംസാരിച്ചു ഇരിക്കുന്നു. ഞാൻ ഓടി ഒരു കസേരയുടെ കാലിൻ്റെ മറവിൽ ഒളിച്ചു നിന്നു. ഇവരൊന്നും ഇപ്പോൾ കിടക്കാൻ ഉള്ള ലക്ഷണം കാണുന്നില്ല.

പെട്ടന്ന് അത് സംഭവിച്ചത്. ഒരു റിമോട്ട് കാർ വന്നു എന്നെ ഒറ്റ ഇടിയായിരുന്നു! ഞാൻ ഒന്ന് തെറിച്ചു മുകളിലേക്ക് ഉയർന്നു ആ കാറിൻ്റെ മേലെ വന്ന് വീണു. പെട്ടന്ന് തന്നെ ആ കാർ പുറകോട്ട് എന്നെയും കൊണ്ട് പോയി.

“എടാ… കാർ എവിടെ…”

“ആ കസേരയുടെ അടിയിൽ പോയി.”

“റിവേഴ്‌സ് എടുക്ക്.”

“ആ…. ഇപ്പോൾ വരും.”

ആ കുട്ടികൾ പറയുന്നത് കേട്ട്, ഞാൻ ആ കാറിൻ്റെ മുകളിൽ പിടിച്ചു ഇരുന്നു. റിവേഴ്‌സ് വന്നുകൊണ്ടിരുന്ന കാർ പെട്ടന്ന് നിന്നു. കാറിൻ്റെ ബോണെറ്റിൽ ഞാൻ പിടിച്ചു നിന്നു.

“അയ്യേ…. കാറിൻ്റെ മേലെ ഒരു പുഴു.”

“ഇടിച്ചു തെറിപ്പിക്കേടാ അതിനെ.”

ഞാൻ അത് കേട്ടതും കാർ വേഗത്തിൽ മുന്നോട്ടു സഞ്ചരിക്കാൻ തുടങ്ങി. അവർ പല വാതിലിലും ചുമരിലും കാറിനെ ഇടിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ ഒന്ന് കാറിനെ ചെരിച്ചു കൊണ്ടും വെട്ടി മാറ്റിച്ചു കൊണ്ടും ദിശ മാറ്റി വിട്ടു. കയ്യിൽ റിമോട്ടുമായി അവർ ആ കാറിന് പിറകെ ഓടി വരുകയാണ്. ഇപ്പോൾ ഞാൻ കാറ് വിട്ടാൽ അവരെന്നെ ശരിക്ക് കാണും. അത് കൊണ്ട് ഞാൻ അതിൽ തന്നെ മുറുകെ പിടിച്ചിരുന്നു.

അങ്ങനെ ഓടി കൊണ്ടിരുന്നപ്പോൾ ഒരു വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടു. ഉള്ളിലേക്കു നോക്കുമ്പോൾ വെളിച്ചമുണ്ട്. മാത്രമല്ല വാതിലിന് കട്ടിള ഇല്ലാത്തതിനാൽ ചെറിയ ഗ്യാപ്പും കണ്ടു. ഇത് തന്നെ അവസരം.

ഞാൻ കാറിൻ്റെ ചക്രം കാലുകൊണ്ട് ചെരിച്ചു ആ വാതിലിൻ്റെ അടുത്തേക്ക് ആക്കി. അത് നേരെച്ചെന്ന് വാതിലിൽ ഇടിച്ചു. റൂഫ് ഇടിച്ചതു കൊണ്ട് ബോണറ്റ്റിൽ ഇരുന്ന ഞാൻ തെറിച്ച് റൂമിൻ്റെ ഉള്ളിലേക്ക് പോയി.

ഉള്ളിലേക്ക് തെറിച്ചു വീണ ഞാൻ ഒരു സോഫയുടെ അടിയിൽ ചെന്നാണ് വീണത്. എണീറ്റ് നോക്കുമ്പോൾ റൂമിൽ നല്ല വെളിച്ചവും ചില അപ ശബ്ദങ്ങളും കേൾക്കാൻ ഉണ്ട്. ഒന്ന് പുറത്തേക്ക് ഇറങ്ങി നോക്കുമ്പോൾ ഒരു പെണ്ണ് എൻ്റെ തലക്ക് മേലെക്കൂടി നടന്നു പോകുന്നു. ഇപ്പോൾ ചവിട്ടും എന്ന് കരുതിയപ്പോൾ ജസ്റ്റ്‌ മിസ്സ്‌ ആയി, അവളുടെ കാൽ പാദം എൻ്റെ സൈഡിൽ വന്നു പതിഞ്ഞു.

വാതിലിനു അടുത്ത് പോയ അവളെ നോക്കിയപ്പോളാണ് ഞാൻ ഒന്ന് ഞെട്ടിയത്.

“ആരാ വാതിലിൽ മുട്ടിയെ?”

സൗണ്ട് കേട്ട് പിറകിലേക്ക് നോക്കിയപ്പോൾ ഉള്ള കാഴ്ച്ച കണ്ട് ഞാൻ നേരത്തെ കണ്ടതിനേക്കാൾ കൂടുതൽ ഞെട്ടി. അവിടെ രണ്ട് പെണ്ണുങ്ങൾ ബ്രായും പാന്റിയും ഇട്ട് കട്ടിലിൽ ഇരിക്കുന്നു. കൂടെ വാതിൽ തുറക്കാൻ പോയ പെണ്ണും അതെ വേഷത്തിലാണ്. ഞാൻ അത് കണ്ട് സ്തംഭിച്ചു നിന്നപ്പോൾ ആ പെണ്ണ് ചെന്ന് വാതിൽ കുറച്ചു തുറന്ന് വെളിയിലേക്ക് തല എത്തിച്ചു നോക്കി.

ആ മുറിയിൽ കയറിയ ഞാൻ ഞെട്ടളോട് ഞെട്ടൽ ആയിരുന്നു. ആരെങ്കിലും കാണുന്നതിന് മുന്ന് ഞാൻ ഓടി കസേരയുടെ കാലിൻ്റെ മറയിൽ ഒളിച്ചു നിന്നു. അപ്പോഴേക്കും വാതിൽക്കൽ എത്തിയ പെണ്ണ് അത് കുറച്ചു തുറന്ന് പുറത്തുള്ള കുട്ടികളോട് സംസാരിക്കുന്നത് കണ്ടു.

“എടി….. ആരാ വാതിലിൽ മുട്ടിയെ, മീരാ?”

കട്ടിലിൽ ഇരിക്കുന്ന ഒരുത്തി പറഞ്ഞു. അതെ സമയം ഞാൻ കട്ടിലിൻ്റെ അടിയിലേക്ക് ഓടി മറഞ്ഞു. പിന്നെ അവിടെ നിന്ന് കട്ടിലിൻ്റെ കാലിലൂടെ വലിഞ്ഞു കയറി ബെഡിൽ എത്തി.

മീരാ: അത് കുട്ടികൾ റിമോട്ട് കാറുകൊണ്ട് കളിച്ചപ്പോൾ അത് വന്നു വാതിലിൽ മുട്ടിയതാ.

അപ്പോഴേക്കും അവിടെ ബെഡിൻ്റെ തലക്കൾ ഉള്ള ടേബിളിൽ കയറി, പിന്നെ അവിടെ ഒരു പൌഡർ ബോട്ടിൽ ഉണ്ടായിരുന്നു. അതിന് പിറകിൽ ഒളിച്ചു നിന്ന് ഞാൻ അവരെ നോക്കി.

മീര: അഞ്ജനയുടെ ഇരിപ്പ് നോക്കിക്കേ..കിളി പോയപോലെ.

അപ്പോൾ അവിടെ മൂന്ന് പേര് ഉണ്ടായിരുന്നു. അവർ മൂന്ന് പേരും ഷോർട്സും ബ്രായും മാത്രമേ ഇട്ടിട്ടുള്ളു. എന്തോ കാര്യമായി പരിപാടി നടന്ന് കൊണ്ടിരിക്കാ എന്ന് എനിക്ക് തോന്നി.

അഞ്ജന: ഒന്ന് പോടീ. കിളി പോയവർ ബാത്‌റൂമിലേക്ക് ഓടിയിട്ടുണ്ട്.

മീര: ആരാ?

അഞ്ജന: കാർത്തികയും നമിതയും.

മീര: ആ… എനിക്ക് തോന്നി… എടി നവ്യാ, അവരെ വിളിച്ചേ.

നവ്യ: ആ…. അതുപോലെ അല്ലെ നിൽക്കുന്നുണ്ടായിരുന്നേ. ഓടി ഒളിച്ചില്ലെങ്കിലേ അതിശയമുള്ളൂ.

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *