അങ്ങനെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും സമയം 5 മണിയായിരുന്നു.
ഉമ്മാടെ കാൾ വന്നു…
മുഹ്-സിയാണ് ഫോൺ എടുത്തേ…
എവിടെയാ മോളെ നിങ്ങൾ…?
എല്ലാ പരിപാടിയും കഴിഞ്ഞു വീട്ടിലേക്കു
പോയ്കൊണ്ടിരിക്കുന്നു.
അവൻ വണ്ടി ഓടിക്കുവാണോ…?
അതേ ഉമ്മാ…
എന്നെ വീട്ടിൽ ആക്കി ഒരു അരമണിക്കൂർ കൊണ്ട് ഇക്ക വീട്ടിൽ എതുട്ടോ…
എന്നു പറഞ്ഞു ഫോൺ വെച്ചു……
ഗവിയിലേക്ക് തിരിയുന്ന റോഡ് കഴിഞ്ഞു അവർ കുറച്ചുടെ മുന്നോട്ടു പോയി.
ആ റോഡ് കണ്ടതും.
സ്വപ്നത്തിൽ കണ്ട ഓരോ കാര്യങ്ങളും യാസിന്റെ മനസിലൂടെ കടന്നു പോയി.
ഇത്രയും നേരം കുഴപ്പമില്ലായിരുന്നു.
പെട്ടന്ന് എതിരെ വന്ന കാർ കണ്ട്- യാസിൻ ഞെട്ടി.
അതെ ഞാൻ സ്വപ്നത്തിൽ കണ്ട അതെ കാർ.
കാറിനകത്തു അതേ കുടുംബം.
കമ്മുന്നിൽ മരിച്ചു കിടക്കുന്നതായി കണ്ട രാജൻ രജനി ദമ്പതികൾ രാജേഷ് അവരുടെ മകൻ ജീവനോടെ കണ്ട അതെ കുട്ടി അശ്വതി കുട്ടി.
അവരുടെ പേരുകൾ സഹിതം യാസിന്റെ മനസിലേക്കു ഓടിയെത്തി.
ഒരു ഞെട്ടലോടെ അവൻ മുഹ്-സിയോട് കാര്യം പറഞ്ഞു.
ഇക്ക എന്താ ഈ പറയുന്നേ ഇക്കാക്ക് തോന്നിയതായിരിക്കും.
ഇല്ലാ മോളെ എനിക്ക് ഉറപ്പാണ്.
വണ്ടി നിർത്തി അവർ തിരിഞ്ഞു തിരിഞ്ഞു നോക്കി.
അതെ അവർ അതേ റൂട്ടിലേക്കു തന്നെയാണ് പോകുന്നെ.
മരിച്ചു കിടക്കുന്ന കണ്ട അതെ റൂട്ടിലേക്കു.
സമയത്തിൽ മാത്രം കുറച്ചു വിത്യാസം.
യാസിനും വണ്ടി തിരിച്ചു അവരുടെ പുറകെ വിട്ടു.
ചെക്ക് പോസ്റ്റിലേക്ക് അവർ എത്തുമ്പോഴേക്കും ആ കുടുംബം പോയി കഴിഞ്ഞിരുന്നു.
പാസ്സ് ഇല്ലാതെ ചെക് പോസ്റ് കടത്തി വിടില്ല.
ഞങ്ങൾക്ക് അതിനു കഴിയില്ല സർ.
അവിടുത്തെ ഗാർഡ് പറഞ്ഞു.
പെട്ടന്ന് തന്നെ ഭാസ്കരൻ ചേട്ടനെ വിളിച്ചു.
ഭാസ്കരൻ ചേട്ടാ…
അത്യാവശ്യമായി എനിക്ക് ഗവി റോഡിൽ ഒന്നു പോണം.
പാസ്സ് ഇല്ലാതെ സെക്യൂരിറ്റി കടത്തി വിടുന്നില്ല.
എത്രയും പെട്ടന്ന് എന്തേലും ചെയ്യുക.
ശരി സാർ…
ഞാൻ ഒന്ന് നോക്കട്ടെ…
5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സെക്യൂരിറ്റിക്ക് കാൾ വന്നു ചെക്-പോസ്റ് ഓപ്പൺ ആക്കി….
ഇക്കാ നമുക്കു പോകണോ…?
മുഹ്-സിയുടെ ചോദ്യം കേട്ടു യാസിൻ ഒന്നു ചിരിച്ചു.
എന്താ മോളെ രാവിലെ പോകാമെന്നല്ലേ പറഞ്ഞത്.
എന്നിട്ടിപ്പോ എന്ത് പറ്റി..?
അത് ഞാൻ ഇക്കാനെ കളിയാക്കാൻ പറഞ്ഞതല്ലേ… 5 മിനിട്ടോളം നമ്മൾ വൈകി.
ഒന്നു
– വേഗത്തിൽ പോയാൽ അവരെ കാണാൻ പറ്റുമായിരിക്കും. എനിക്കെന്തോ അവർ മരണത്തിലേക്ക് പോകുന്ന പോലെ തോനുന്നു.
ഇനി ചിലപ്പോൾ അവരെ രക്ഷിക്കാൻ വേണ്ടി ആണോ അള്ളാഹു ആ സ്വപ്നം എന്നെ കാണിച്ചതും ഇപ്പോൾ അവരെ കണ്ടതും…?
ഭയം ഉണ്ടായിരുന്നെങ്കിലും മുഹ്സി തിരിച്ചൊന്നും അവനോടു പറഞ്ഞില്ല.
സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഓർക്കുമ്പോൾ യാസീന് ഭയം തോന്നുന്നുണ്ട് എങ്കിലും മുഹ്സി പേടിക്കണ്ട എന്നോർത്ത് ഓരോ തമാശകളും പറഞ്ഞു അവൻ വണ്ടി വേഗത്തിൽ വിട്ടു
ഒന്നു രണ്ടു തവണ ഫണ്ട്സിനെ കൂടെ ടൂർ വന്നതൊഴിച്ചാൽ ഈ വഴിയിൽ അങ്ങനെ വന്നിട്ടില്ല.
പക്ഷെ ഒരുപാടു തവണ വന്നിട്ടുള്ളതു പോലെ യാസീന് തോന്നി.
വഴികൾ എല്ലാം നല്ല പരിജയം.
കുറെ പോയിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇനി ഒരു രണ്ടു വളവു കൂടി വളഞ്ഞാൽ അതെ സ്ഥലം ആണ് താൻ മരിച്ചു വീഴുന്നത് കണ്ട അതെ സ്ഥലം.
മുഹ്-സിയോട് യാസിൻ ഒന്നും മിണ്ടിയില്ല. ഭയത്തോടെ ആണെങ്കിലും അവൻ വണ്ടി വേഗത്തിൽ തന്നെ വിട്ടു.
ദൂരത്തു നിന്നു തന്നെ അവൻ ആ മരം കണ്ടു.
അവരുടെ വണ്ടി ഇടിച്ചു കിടന്ന അതെ മരം.
താൻ മരിക്കുന്നതു കണ്ട അതെ സ്ഥലം ചുറ്റിലും അവൻ ഒന്നു കണ്ണോടിച്ചു.
ആ സ്ഥലവും കഴിഞ്ഞു വണ്ടി വേഗത്തിൽ വിട്ടു.
സമയം 6 കഴിഞ്ഞിരിക്കുന്നു ഇനിയിപ്പോൾ അവരെ കാണാൻ പറ്റുമോ മുഹ് സിയുടെ ചോദ്യം കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്.
ഫോണിൽ റേഞ്ച് കുറവാ ആരും വിളിച്ചാലും കിട്ടില്ല നമുക്കു തിരിച്ചു പോകാം ഇക്ക ഇരുട്ടായി എനിക്കെന്തോ പേടി തോനുന്നു
ഓക്കേ മോളു നമുക്കു തിരിക്കാം.നിരാശയോടെ ആണെങ്കിലും
യാസിൻ വണ്ടി തിരിച്ചു.
സമാദാനത്തോടെ മുഹ്സി അവന്റെ മുഖത്തേക്കു നോക്കി രണ്ടാളും പരസ്പരം ഒന്നു ചിരിച്ചു.
വഴിയിൽ മൊത്തം ഇരുട്ടായി തുടങ്ങി ലൈറ്റ് ഓൺ ആക്കി.
വളവു വളഞ്ഞു വന്ന യാസിൻ ആ മരം ദൂരെ നിന്നു വീണ്ടും കണ്ടു.
മരത്തിലേക് ചൂണ്ടി അവൻ അവളോട് പറഞ്ഞു ഇതാണ് അവരുടെ വണ്ടി ഇടിച്ചു നിന്ന മരം.
സ്വപ്നത്തിൽ കണ്ട അതെ സ്ഥലം.
എന്നിട്ടിപ്പോ അവിടെ വണ്ടി ഒന്നും ഇടിച്ചിട്ടില്ലലോ എന്നു പറഞ്ഞു യാസിന്റെ
തോളത്തു മുഹ്സി തല ചായ്ച്ചതും വണ്ടിയുടെ മുന്പിലെ രണ്ടു ടയറും പൊട്ടി നിയന്ത്രണം വിട്ട വണ്ടി അതെ മരത്തിൽ ഇടിച്ചു നിന്നു…..
==============================
============(തുടരും)
